ഡ്രൈവിങ് ടെസ്റ്റിനായുള്ള കാത്തിരിപ്പ് നീളുന്നു; 28,646 പേര്‍ ഇപ്പോഴും വെയിറ്റിങ് ലിസ്റ്റില്‍; ലൈസന്‍സ് ലഭിക്കാന്‍ ആറ് മാസം വരെ കാത്തിരിക്കണം

ഡബ്ലിന്‍: ഡ്രൈവിംഗ് പരിശോധകരുടെ അഭാവത്തില്‍ കൃത്യ സമയങ്ങളില്‍ ഡ്രൈവിങ് ടെസ്റ്റുകള്‍ നടക്കാത്തത് ലൈസന്‍സിന് കാത്തിരിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം 83,000 പേര്‍ വെയ്ന്‍ വെയിറ്റിംഗ് ലിസ്റ്റില്‍ ഉണ്ടായിരുന്നതെന്ന് സിന്‍ ഫെയ്ന്‍ വക്താവ് മണ്‍സ്റ്റര്‍ TD യുമായ ഇമെല്‍ഡ വ്യക്തമാക്കി. കൂടുതല്‍ സമയം കാത്തിരിക്കേണ്ടി വരുന്നത് ടിപ്പററിയിലെ ഡ്രൈവര്‍മാര്‍ക്കാണ്. ഏഴ് മാസത്തോളമായി ഡ്രൈവിംഗ് ടെസ്റ്റിനായി കാത്തിരിക്കുന്നവര്‍ ഇവിടെയുണ്ട്. Churchtown, Mallow, Skibereen, Sligo, Tralee and Wicklow തുടങ്ങിയ കൗണ്ടികളില്‍ ആറ് മാസത്തോളമാണ് കാത്തിരിപ്പ് നീളുന്നത്. ഇപ്പോഴും … Read more

‘പ്രേമബുസാട്ടോ ‘ വരുന്നേ .., കാണാന്‍ ഒരുങ്ങിക്കോളിന്‍ …

ഏപ്രില്‍ 13 ശനിയാഴ്ച അയര്‍ലണ്ടിലേക്ക് ‘പ്രേമബുസാട്ടോ ‘ വരുന്നു…തീയതി കുറിച്ച് വച്ചോളു… കണ്ണും മനസ്സും നിറക്കുന്ന കാഴ്ചകള്‍ക്കായി ഒരുങ്ങി ഇരുന്നോള്ളു. കേരളത്തില്‍നിന്ന് എത്തിയിരിക്കുന്ന പ്രശസ്ത നാടക സംവിധായകന്‍ ഡോ .സാംകുട്ടി പട്ടംകരി രചനയും സംവിധാനവും നിര്‍വഹിച്ചു , ‘മലയാളം’ സംഘടന നിര്‍മിക്കുന്ന നാടകമാണ് ‘പ്രേമബുസാട്ടോ’ . നാടക കലയുടെ മുഴുവന്‍ സാധ്യതകളെയും അരങ്ങിലേക്കെത്തിക്കുന്ന ഈ നാടകത്തിന്റെ ഒരുക്കങ്ങള്‍ അണിയറയില്‍ തകൃതിയായി നടക്കുകയാണ്. ഈ നാടകം ഒരുക്കി അരങ്ങിലേക്കെത്തിക്കുക എന്ന ദൗത്യവുമായാണ് അദ്ദേഹം രണ്ടു മാസത്തെ കാലയളവിലേക്കായി അയര്‍ലണ്ടില്‍ … Read more

ഫാമിലി ലൈഫ് പ്രൊട്ടക്ഷന്‍ : എത്ര കവര്‍ വേണം?

ലൈഫ് കവര്‍ എടുക്കുമ്പോള്‍ പലരും ശ്രദ്ധ കൊടുക്കാത്ത,എന്നാല്‍ അതി പ്രധാനമായ കാര്യമാണിത്. ഓരോ മില്യണ്‍ യൂറോ ബാങ്കിലുണ്ടെങ്കില്‍ നിങ്ങള്‍ ഈ ആര്‍ട്ടിക്കിള്‍ വായിക്കേണ്ട കാര്യമില്ല. ഓരോ മാസത്തെ ശമ്പളം കൊണ്ട് മാത്രം ബില്ലുകളും മോര്‍ട്ടഗേജും അടക്കുന്ന ബഹുപൂരിപക്ഷം ആളുകള്‍ക്ക് വേണ്ടിയാണിത് എഴുതുന്നത്. താഴെ പറയുന്ന കാര്യങ്ങള്‍ നിങ്ങളുടെ ലൈഫ് കവര്‍ എത്ര വേണം എന്ന് ഉറപ്പിക്കാന്‍ സഹായിക്കും. 1 . കുട്ടികളുടെ എണ്ണം അതുപോലെ പ്രായം ഫാമിലി പ്രൊട്ടക്ഷന്‍ ഏറ്റവും അധികം വേണ്ടത് കുട്ടികള്‍ കുഞ്ഞായിരിക്കുമ്പോള്‍ ആണ്. … Read more

ഓ.ഐ.സി.സി അയര്‍ലന്‍ഡ് ഭവന നിര്‍മാണ പദ്ധതി പുരോഗമിക്കുന്നു

ഡബ്ലിന്‍: കേരളത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന്റെ ഭാഗമായി കേരളം രുപദേഷ് കോണ്‍ഗ്രസ് കമ്മറ്റി നടപ്പിലാക്കുന്ന 1000 ഭവന പദ്ധതിയിലും , പറവൂരിന്റെ പുനര്‍ജനിയിലും ഉള്‍പ്പെടുത്തി ഓ.ഐ.സി.സി അയര്‍ലന്‍ഡ് നടപ്പിലാക്കുന്ന ഭവന നിര്‍മാണ പദ്ധതി കോണ്‍ക്രീറ്റ് ലെവലില്‍ എത്തിയതായി ഓ.ഐ.സി.സി അയര്‍ലന്‍ഡ് ഘടകം പ്രസിഡണ്ട് എം.എം. ലിങ്ക്വിന്‍സ്റ്റാര്‍ , സെക്രട്ടറി സാന്‍ജോ മുളവരിക്കല്‍ എന്നിവര്‍ അറിയിച്ചു. മുന്‍ കേരളം മുഖ്യമന്ത്രിയും AICC ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടിയായിരുന്നു ഈ ഭാവന പദ്ധതിയുടെശിലാസ്ഥാപനം നിര്‍വഹിച്ചത്. പറവൂരിന്റെ പുനര്‍ജനി പദ്ധതിയില്‍ 400 ഭവനങ്ങളാണ് … Read more

വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ഉപവാസ പ്രാര്‍ത്ഥന, ഈ ശനിയാഴ്ച മുതല്‍ നീനയ്ക്ക് സമീപം (02/03/2019 ന്

ടൂമെവാരാ : വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, 2012- ഡിസംബര്‍ 1 ന് ആരംഭിച്ച ഉപവാസ പ്രാര്‍ത്ഥന, ഇനിമുതല്‍ എല്ലാ ആദ്യ ശനിയാഴ്ച്ചകളിലും കൗണ്ടി ടിപ്പററിയിലെ നീനക്കടുത്തുള്ള ടൂമെവാരാ, ( ഒബാമ പ്ലാസ്സയ്ക്കടുതുള്ള) സെന്റ്. ജോസഫ്‌സ് പാരിഷില്‍ വച്ച് നടത്തപ്പെടുന്നതാണ്. ഈ ശനിയാഴ്ച്ച ( 02 – 03- 2019) രാവിലെ 10 .30 ന് ആരംഭിക്കുന്ന ശുശ്രുഷകളില്‍ ജപമാല, സ്തുതിപ്പ്, വചനപ്രഘോഷണം, നിത്യസഹായമാതാവിന്റെ നൊവേനയെ തുടര്‍ന്ന് ദിവ്യബലിയും, ആരാധനയും, രോഗികള്‍ക്കായുള്ള … Read more

ഓ ഐ സി സി അയര്‍ലന്‍ഡ് മഹാത്മാ ഗാന്ധിയുടെ നൂറ്റിയന്പതാം ജന്മവാര്‍ഷികം ആഘോഷിച്ചു.

ഡബ്ലിന്‍ : ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹത്മാ ഗാന്ധിയുടെ നൂറ്റിയന്പതാം ജന്മവാര്ഷികാഘോഷങ്ങള്‍ ലോകമെന്പാടും കൊണ്ടാടുന്ന 2019 വര്‍ഷത്തില്‍ ഓ ഐ സി സി അയര്‍ലണ്ടിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജിയുടെ ജന്മവാര്‍ഷികാഘോഷങ്ങള്‍ അയര്‍ലണ്ടില്‍ വിപുലമായി ആഘോഷിച്ചു. ഗാന്ധിയന്‍ സൂക്തങ്ങള്‍ക്കു ലോകായമാനമായി ഉള്ള അംഗീകാരവും പ്രാധാന്യവും ഉള്‍കൊണ്ട പരിപാടിക്രമങ്ങളാണ് ഡബ്ലിനിലെ ടാല യിലെ പ്ലാസ ഹോട്ടലില്‍ 15 ഫെബ്രുവരി വെള്ളിയാഴ്ച നടത്തപ്പെട്ടത്. ഗാന്ധിജിയുടെ ജന്മവാര്‍ഷികാഘോഷങ്ങള്‍15 ഫെബ്രുവരി ഉച്ചതിരിഞ്ഞ് നാലു മണിക്ക് കുട്ടികളുടെ പെയിന്റിംഗ് – കളറിംഗ് മത്സരങ്ങളോടുകൂടി ആരംഭം കുറിച്ചു. മത്സരങ്ങള്‍ രണ്ടു … Read more

ക്രാന്തി ഒരുക്കുന്ന സുവനീറിലേക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു

ഡബ്ലിന്‍: അയര്‍ലണ്ടിലെ ഇടതുപക്ഷ പുരോഗമന സാംസ്‌കാരിക സംഘടനയായ ക്രാന്തി അയര്‍ലണ്ടിലെ പ്രവാസിമലയാളികളുടെ സര്‍ഗാത്മകരചനകള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ട് ഒരു സുവനീര്‍ തയ്യാറാക്കുന്നു. പ്രസ്തുത സുവനീറിലേക്ക്‌സൃ ഷ്ടികള്‍ ക്ഷണിക്കുന്നു. കഥ, കവിത, ലേഖനങ്ങള്‍, അഭിമുഖങ്ങള്‍, സ്ത്രീപക്ഷ രചനകള്‍, ഓര്‍മക്കുറിപ്പുകള്‍, ഫോട്ടോഫീച്ചര്‍, ആരോഗ്യവാര്‍ത്തകള്‍, വാര്‍ത്ത അവലോകനങ്ങള്‍, അയര്‍ലണ്ട് ജീവിതാനുഭുവങ്ങള്‍ തുടങ്ങി ആനുകാലിക പ്രസക്തിയുള്ള ഏതൊരു സൃഷ്ടിയും നിങ്ങള്‍ക്കും എഴുതാം. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള സൃഷ്ടികള്‍ സ്വീകരിക്കുന്നതാണ്. പ്രസിദ്ധീകരിച്ച സൃഷ്ടികള്‍ സ്വീകരിക്കുന്നതല്ല. നിങ്ങളുടെ രചനകള്‍ ഫോട്ടോ, വിലാസം, ഫോണ്‍നമ്പര്‍ എന്നിവ സഹിതം krantiireland@gmail.com എന്ന … Read more

നാഷണല്‍ ബ്രോഡ്ബാന്‍ഡ് പദ്ധതി പാളുന്നു; നേരത്തെ നിശ്ചയിച്ചതിനേക്കാള്‍ അനേക മടങ്ങ് തുക ഇനിയും ചെലവാക്കേണ്ടി വരും

ഡബ്ലിന്‍: അയര്‍ലണ്ടിലെ എല്ലാ പ്രദേശങ്ങളിലും ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കണമെന്ന ഉദ്ദേശ്യത്തോടെ നടപ്പിലാക്കുന്ന നാഷണല്‍ ബ്രോഡ്ബാന്‍ഡ് പദ്ധതിക്ക് നേരത്തെ നിശ്ചയിച്ചതിലും അനേക മടങ്ങ് തുക ചെലവാക്കേണ്ടി വരുമെന്ന് പ്രധാനമന്ത്രി ലിയോ വരേദ്കര്‍ ഡെയ്ലില്‍ അറിയിച്ചു. പൊതുഖജനാവില്‍ നിന്നുള്ള തുക മതിയാകില്ലെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. പദ്ധതി മുന്നോട്ടു കൊണ്ടുപോകണമോ എന്നുള്ള കാര്യത്തില്‍ ഇസ്റ്ററിന് മുന്‍പ് തീരുമാനം എടുക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. ബ്രോഡ്ബാന്‍ഡ് പദ്ധതിയുടെ ടെന്‍ഡറിങ് ജോലികള്‍ അകാരണമായി നീളുന്നതില്‍ സംശയം പ്രകടിപ്പിച്ചുള്ള ഫിയാന ഫാള്‍ നേതാവ് മൈക്കിള്‍ … Read more

അയര്‍ലണ്ടിലെ ഭവന രഹിതരുടെ എണ്ണം പതിനായിരത്തിലേക്ക്; ഭവന പ്രതിസന്ധി പരിഹരിക്കാനാകാതെ ഗവണ്മെന്റ്; വ്യാപക വിമര്‍ശനം

ഡബ്ലിന്‍: രാജ്യത്ത് ഭവനരഹിതര്‍ വീണ്ടും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതായി ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഐറിഷ് ഭവനവകുപ്പ് പുറത്തിറക്കിയ ഏറ്റവും പുതിയ കണക്കുപ്രകാരം ജനുവരിയില്‍ 6,363 മുതിര്‍ന്നവരും 3,624 കുട്ടികള്‍ ഉള്‍പ്പെടെ 9,987 പേര്‍ ഹോട്ടലുകളിലും ഫാമിലി ഹബ്ബുകളുമായി കഴിച്ചുകൂട്ടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വീടില്ലാത്തവരുടെ എണ്ണം കഴിഞ്ഞ ഡിസംബറില്‍ ഉണ്ടായിരുന്ന 9,753 ല്‍ നിന്ന് 9,987 ആയി വര്‍ധിച്ചത് കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണ്. കഴിഞ്ഞ ഡിസംബറില്‍ അടിയന്തിര താമസ സൗകര്യങ്ങളിലുള്ളവരുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയ നേരിയ കുറവ് ജനുവരിയില്‍ ഇരട്ടിയായി വര്‍ധിക്കുന്നത് … Read more

അയര്‍ലണ്ട് തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ശ്രീ ബേബി പെരേപ്പാടന്റെ വിജയത്തിനായി മാര്‍ച്ച് നാലിന് പൊതുയോഗം

ഈ വരുന്ന മേയില്‍ നടക്കാനിരിക്കുന്ന കൗണ്‍സില്‍ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന മലയാളിയായ ആദ്യ രാഷ്ട്രീയ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ശ്രീ ബേബി പെരേപ്പാടന്റെ വിജയത്തിനായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ മാര്‍ച്ച് നാലാം തീയതി വൈകിട്ട് 6 .30 നു ടാലയിലെ പ്ലാസ ഹോട്ടലില്‍ വച്ച് മലയാളികളുടെ കൂട്ടായ്മ യോഗം ചേരുന്നു. പതിറ്റാണ്ടു മാത്രം പ്രായം അവകാശപ്പെടാനുള്ള മലയാളി പ്രവാസത്തില്‍ നിന്നും ഭരണകക്ഷി പാര്‍ട്ടി വിജയ പ്രതീക്ഷ ഏറെയുള്ള സീറ്റു തന്നെയാണ് പാര്‍ട്ടിയുടെ ടാല റെപ് കൂടിയായ ശ്രീ ബേബി പെരേപ്പാടന് ഇക്കുറി … Read more