വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ഉപവാസ പ്രാര്‍ത്ഥന, 01/12 /2018 ന്, റവ:ഫാ: ഫ്രാന്‍സീസ് സേവ്യര്‍ ( സിലന്‍),നേതൃത്വം നല്കും

ന്യൂടൗണ്‍ : കൗണ്ടി കില്‍ഡെറിലെ കില്‍കോക്കിലുള്ള ന്യൂടൗണ്‍ നേറ്റിവിറ്റി ചര്‍ച്ചില്‍ വച്ച് ശനിയാഴ്ച്ച ( 01-12- 2018) രാവിലെ 10 .30 ന് ജപമാലയോടെ ആരംഭിക്കുന്ന ശുശ്രുഷകളില്‍ സ്തുതിപ്പ്, വചന പ്രഘോഷണം, നിത്യ സഹായമാതാവിന്റെ നൊവേനയെ തുടര്‍ന്ന് ദിവ്യബലിയും, ആരാധനയും, രോഗികള്‍ക്കായുള്ള പ്രാര്‍ത്ഥനയും നടത്തപ്പെടുന്നതാണ്. വൈകുന്നേരം 4:00 ന് ശുശ്രുഷകള്‍ സമാപിക്കും. ശുശ്രുഷകള്‍ക്ക് റവ:ഫാ: ഫ്രാന്‍സീസ് സേവ്യര്‍ ( സിലന്‍),നേതൃത്വം നല്‍കുന്നതാണ്. ഈ ശുശ്രുഷയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. തദവസരത്തില്‍ കുട്ടികള്‍ക്കായുള്ള പ്രത്യേക ധ്യാനവും ഒരുക്കിയിരിക്കുന്നു. കുമ്പസാരത്തിനും, … Read more

DMA യുടെ പതിമൂന്നാമത് ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷം ഡിസംബര്‍ 29 ത് ശനിയാഴ്ച

ദ്രോഗ്ഹെഡാ : ദ്രോഗ്ഹെഡാ ഇന്ത്യന്‍ അസോസിയേഷന്‍ (DMA ) യുടെ പതിമൂന്നാമത് ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷം ഡിസംബര്‍ 29 ത് ശനിയാഴ്ച ഉച്ച കഴിഞ്ഞു രണ്ടു മണിമുതല്‍ ദ്രോഗ്ഹെഡായിലെ തുള്ളി അലന്‍ പാരിഷ് ഹാളില്‍ വച്ച് വിപുലമായ പരിപാടികളോട് കൂടെ നടത്തപ്പെടുന്നു. കൃത്യം രണ്ടുമണിക്ക് കുട്ടികള്‍ക്കായുള്ള ക്വിസ് കോംപെറ്റീഷനും തുടര്‍ന്ന് നാലു മണിമുതല്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ ഇനം കലാപരിപാടികളും, സിനിമാറ്റിക് ഡാന്‍സ്, ക്രിസ്മസ് ഡിന്നര്‍, അയര്‍ലണ്ടിലെ പ്രമുഖ ഗ്രൂപ്പായ സ്വോര്‍ഡ്സ് ഗോള്‍ഡന്‍ ബെല്‌സ് അവതരിപ്പിക്കുന്ന … Read more

ക്രിപ്റ്റോ കറന്‍സി മൂല്യത്തില്‍ വന്‍ ഇടിവ്; നിക്ഷേപകര്‍ക്ക് നഷ്ടമായത് 49 ലക്ഷം കോടി

2018ലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സി ഇടിവ് തുടരുന്നു. ഏറ്റവും പ്രചാരത്തിലുള്ള ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്റെ വില യൂറോപ്പില്‍ ഞായറാഴ്ച അര്‍ധരാത്രി 4.5 ശതമാനം ഇടിഞ്ഞ് 3,092 യൂറോയിലെത്തി. കഴിഞ്ഞ ആഴ്ച 33 ശതമാനവും ഈ വര്‍ഷം 75 ശതമാനവുമാണ് ബിറ്റ്‌കോയിന്‍ വിലയില്‍ ഇടിവുണ്ടായത്. ക്രിപ്‌റ്റോകറന്‍സികള്‍ എല്ലാംതന്നെ താഴേക്കാണ്. കഴിഞ്ഞ വര്‍ഷം 17341 യൂറോ വരെ കയറിയ ബിറ്റ്‌കോയിന്‍ ഇതുവരെ 82 ശതമാനവും റിപ്പിള്‍ എന്ന വര്‍ച്വല്‍ കറന്‍സി 5.3 ശതമാനം ഇടിഞ്ഞ് 35 സെന്റുമായി. റിപ്പിളിന്റെ ഏറ്റവും വലിയ … Read more

ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; 16 കൗണ്ടികളില്‍ കാലാവസ്ഥ മുന്നറിയിപ്പുകള്‍ നിലവില്‍ വന്നു

ഡബ്ലിന്‍: ഇന്ന് രാത്രി മുതല്‍ അയര്‍ലണ്ടില്‍ ആഞ്ഞടിക്കാന്‍ പോകുന്ന ഡയാന കൊടുങ്കാറ്റിനെതിരെ പൊതുജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ച് മെറ്റ് ഐറാന്‍. കഴിഞ്ഞ ദിവസങ്ങള്‍ അയര്‍ലണ്ടില്‍ തകര്‍ത്തു പെയ്യുന്ന മഴയോടോപ്പമാണ് ഇന്ന് രാത്രി മുതല്‍ ശക്തമായ കാറ്റും ആഞ്ഞടിക്കുന്നത്. 16 കൗണ്ടികളിലാണ് കാലാവസ്ഥ മുന്നറിയിപ്പുകള്‍ നിലവില്‍ വന്നത്. കനത്ത മഴയെ തുടര്‍ന്ന് 8 കൗണ്ടികളില്‍ മെറ്റ് ഐറാന്‍ മഴ മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. മണ്‍സ്റ്റര്‍, ഡബ്ലിന്‍, കാര്‍ലോ, കില്‍കെന്നി, വെക്സ്‌ഫോര്‍ഡ്, വിക്കലോ, ഗാല്‍വേ, മായോ എന്നിവിടങ്ങളിലാണ് മഴ ശക്തിയാര്‍ജിക്കുന്നത്. ഇന്ന് … Read more

ബാലിനസ്ലോയില്‍ ക്രിസ്മസിന് ഒരുക്കങ്ങളായി,ആഘോഷം ഡിസംബര്‍ 27ന്

ബാലിനസ്ലോ(കൌണ്ടി ഗോള്‍വേ): ബാലിനസ്ലോയിലെ ക്രിസ്മസ് ആഘോഷ പരിപാടികള്‍ ഡിസംബര്‍ 27 വ്യാഴാഴ്ച്ച നടത്തപ്പെടും. വ്യാഴാഴ്ച ഉച്ചകഴിഞ്ഞു 3.30 ന് ഗോള്‍വേ സീറോ മലബാര്‍ സഭയുടെ ചാപ്ല്യന്‍ ഫാ. ജോസ് ഭരണിക്കുളങ്ങരയുടെ മുഖ്യകാര്‍മികത്വത്തില്‍ ക്രിയാഗ് ചര്‍ച്ചില്‍ തിരുനാള്‍ കുര്‍ബാന അര്‍പ്പിക്കപ്പെടും. തുടര്‍ന്ന് ക്രിയാഗ് നാഷണല്‍ സ്‌കൂളില്‍ അഞ്ച് മണിയോടെ ക്രിസ്മസ് ആഘോഷങ്ങള്‍ ആരംഭിക്കും. കുട്ടികളുടെ കലാമത്സരങ്ങളും, സാന്താ വരവും ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് പ്രൗഢിയേകും. രുചികരമായ ക്രിസ്മസ് ഡിന്നറോടെ എട്ട് മണിയോടെ പരിപാടികള്‍ സമാപിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : ജോര്‍ജ് … Read more

കനത്ത മഴയ്ക്ക് സാധ്യത; അയര്‍ലന്റിലെ പതിമൂന്ന് കൗണ്ടികളില്‍ യെല്ലോ വാണിങ്; പിന്നാലെ ഡയാന കൊടുങ്കാറ്റും എത്തുന്നു

ഡബ്ലിന്‍: ശൈത്യകാലത്തിന്റെ തുടക്കം തന്നെ അയര്‍ലണ്ടില്‍ ദുരിതം വിതച്ചു കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. 13 കൗണ്ടികളില്‍ മെറ്റ് ഐറാന്‍ യെല്ലോ വാണിങ്ങും നല്‍കിയിട്ടുണ്ട്. മുന്നറിയിപ്പുകള്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 2 മണിക്ക് നിലവില്‍ വരും, ഇത് അന്നേദിവസം വൈകുന്നേരം വരെ തുടരും. കോര്‍ക്ക്, ക്ലയര്‍, കെറി, ലിമെറിക്ക്, ടിപ്പററി, വാട്ടര്‍ഫോര്‍ഡ്, ഡബ്ലിന്‍, കാര്‍ലോ, കില്‍കെന്നി, വെക്‌സ്ഫോര്‍ഡ്, വിക്കലോ, ഗാല്‍വേ, മായോ എന്നിവിടങ്ങളിലാണ് ഇന്ന് രാത്രിയോടെ മഴ ശക്തിയാര്‍ജിക്കുന്നത്. രാജ്യത്തിന്റെ ഉയര്‍ന്ന മേഖലകളില്‍ കനത്തമഴയ്ക്കും വെള്ളപ്പൊക്കത്തിനുള്ള മുന്നൊരുക്കം … Read more

അയര്‍ലണ്ടില്‍ വര്‍ക്ക് – റെസിഡന്‍സി പെര്‍മിറ്റുകള്‍ ലഭിക്കുന്നതിന് കാലതാമസം നേരിടുന്നു; ആശങ്ക അറിയിച്ച് കമ്പനി ഉടമകളും ജീവനക്കാരും

ഡബ്ലിന്‍: വര്‍ക്ക് പെര്‍മിറ്റ് അപേക്ഷകളുടെ കാലതാമസം മലയാളികള്‍ ഉള്‍പ്പെടെ നോണ്‍-ഇഇഎ രാജ്യങ്ങളില്‍ നിന്ന് അയര്‍ലണ്ടില്‍ ജോലിക്കെത്തുന്ന തൊഴിലാളികള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നതായി പരാതി. ഇന്ത്യയില്‍ നിന്നടക്കം അയര്‍ലന്റിലെത്തുന്നവര്‍ അപേക്ഷ സമര്‍പ്പിച്ച് നാല് മാസത്തോളം കാത്തിരിക്കേണ്ടി വരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേ സാഹചര്യം തന്നെയാണ് റെസിഡന്‍സി പെര്‍മിറ്റ് അനുവദിക്കുന്നതിലുമെന്ന് ജീവനക്കാര്‍ വ്യക്തമാക്കുന്നു. യൂറോപ്യന്‍ എക്കണോമിക് ഏരിയയ്ക്ക് പുറത്തു നിന്ന് അയര്‍ലണ്ടില്‍ എത്തി തൊഴില്‍ ചെയ്യുന്നവര്‍ക്കും സ്ഥിരതാമസം തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പെര്‍മിറ്റ് അനുവദിക്കുന്നതില്‍ കാലതാമസം പ്രധാന പ്രശ്‌നമായി മാറുന്നുണ്ട്. ചില കമ്പനികള്‍ ജീവനക്കാരുടെ … Read more

ഐറിഷ് റെസിഡന്‍സ് കാര്‍ഡിനുള്ള അപേക്ഷ ഫോമുകള്‍ പുതുക്കി; നവംബര്‍ 30 ന് ശേഷം പഴയ അപേക്ഷകള്‍ സ്വീകരിക്കില്ല

ഡബ്ലിന്‍: ഐറിഷ് പൗരത്വമുള്ള വ്യക്തിയുടെ മക്കള്‍ക്കോ മറ്റ് കുടുംബങ്ങള്‍ക്കോ അയര്‍ലന്‍ഡില്‍ താമസം തുടരുന്നതിന് അംഗീകൃത രേഖയായ റെസിഡന്‍സ് കാര്‍ഡ് ലഭിക്കുന്നതിനുള്ള അപേക്ഷാഫോമുകള്‍ പുതുക്കി ഐറിഷ് ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് (INIS). ഇത്തരത്തിലുള്ള നോണ്‍-ഇഇഎ (യൂറോപ്യന്‍ എക്കണോമിക് ഏരിയ) അംഗങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇനി പുതിയ ആപ്ലിക്കേഷന്‍ ഫോമായിരിക്കും (EUTR1) ലഭ്യമാകുക. പഴയ ആപ്ലിക്കേഷന്‍ ഫോമുകളില്‍ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ നവംബര്‍ 30 ന് ശേഷം സ്വീകരിക്കുന്നതല്ല. പുതിയ അപേക്ഷ ഫോം ഇവിടെ ലഭ്യമാകും. അയര്‍ലന്‍ഡില്‍ താമസം തുടരുന്നതിനും ജോലി ചെയ്യുന്നതിനുമുള്ള … Read more

ബ്രക്സിറ്റ് യാഥാര്‍ഥ്യമാകുന്നു; പിന്‍വാങ്ങല്‍ കരാറിന് യുറോപ്യന്‍ യൂണിയന്റെ അംഗീകാരം

ബ്രക്സിറ്റ് പിന്‍വാങ്ങല്‍ കരാറിന് യുറോപ്യന്‍ യൂണിയന്റെ അംഗീകാരം നല്‍കി. ഇന്ന് ബ്രസല്‍സില്‍ നടന്ന നിര്‍ണായക ചര്‍ച്ചയിലാണ് 27 അംഗ യൂണിയന്‍ നേതാക്കള്‍ യു.കെ. മുന്നോട്ടു വച്ച കരാറിന് അംഗീകാരം നല്‍കിയത്. ഇനി ഈ കരാര്‍ യു.കെ. പാര്‍ലമെന്റ് കൂടി അംഗീകരിച്ചാല്‍ ബ്രിക്സിറ്റ് യാഥാര്‍ത്ഥ്യമാകും. ബ്രക്സിറ്റിന് ശേഷം യു.കെ.യും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള ബന്ധം സംബന്ധിച്ച രാഷ്ട്രീയ പ്രഖ്യാപനവും യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്‍ പിന്‍വാങ്ങുന്ന പിന്‍വാങ്ങല്‍ കരാറുമാണ് ഇന്ന ചര്‍ച്ച ചെയ്തത്. ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്ക് … Read more

GICC ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങള്‍ 2019 ജനുവരി 5 ശനിയാഴ്ച

  GICC യുടെ നേതൃത്വത്തില്‍, എല്ലാവരുടെയും സഹകരണത്തോടെ ഈ വര്‍ഷവും (അഞ്ചാമത്) ഗാല്‍വേ ക്രിസ്മസ് & പുതുവത്സര ആഘോഷങ്ങള്‍ 2019 ജനുവരി 5 ശനിയാഴ്ച വൈകിട്ട് 3 മണി മുതല്‍ ഏഴ് മണി വരെ നടക്കുന്ന വിവരം അറിയിച്ചു കൊള്ളുന്നു,.കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍, ഡാന്‍സ് പ്രോഗ്രാമുകള്‍ , Soul Beats: Dublin ഒരുക്കുന്ന ലൈവ് ഗാനമേള, വിഭവസമൃദ്ധമായ നടന്‍ ക്രിസ്മസ് ബുഫെ ഡിന്നര്‍, ലക്കി ഡിപ്പ് മല്‍സരങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്, മുന്‍ വര്‍ഷങ്ങളിലെ പോലെ ഏവരുടെയും സഹായ … Read more