ബ്രെക്സിറ്റിനായി പുതിയ ‘ സൂപ്പര്‍ കാനഡ’ ഫ്രീ ട്രേഡ് ഡീല്‍ തയ്യാറാക്കി ബോറിസ് ജോണ്‍സന്‍; അയര്‍ലന്റുമായുള്ള അതിര്‍ത്തി പ്രതിസന്ധിക്ക് തക്ക പരിഹാരമെന്ന് വിലയിരുത്തല്‍

തെരേസ മേയ് ബ്രെക്സിറ്റിനായി തയ്യാറാക്കിയിരിക്കുന്ന ചെക്കേര്‍സ് പ്ലാന്‍ യൂറോപ്യന്‍ യൂണിയന്‍ നിരസിച്ച സാഹചര്യത്തില്‍ ബ്രെക്സിറ്റ് നേതാവും ടോറി പാര്‍ട്ടിയിലെ തെരേസയുടെ പ്രധാന എതിരാളിയുമായ ബോറിസ് ജോണ്‍സന്‍ രംഗത്തെത്തി. ‘ സൂപ്പര്‍ കാനഡ’ ഫ്രീ ട്രേഡ് ഡീല്‍ എന്നാണിത് അറിയപ്പെടുന്നത്. ചെക്കേര്‍സ് ബ്രെക്സിറ്റ് പ്ലാനിന് പകരം താന്‍ മുന്നോട്ട് വച്ചിരിക്കുന്ന ട്രേഡ് ഡീലിനായി യൂറോപ്യന്‍ യൂണിയനുമായി വിലപേശണമെന്നും ബോറിസ് നിര്‍ദേശിക്കുന്നു. ചെക്കേര്‍സ് ബ്രെക്സിറ്റ് പ്ലാന്‍ പാസാക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു ബോറിസ് ഫോറിന്‍ സെക്രട്ടറി സ്ഥാനം രാജി വച്ചിരുന്നത്. തെരേസയുടെ പ്രസ്തുത … Read more

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ബൈബിള്‍ കലോത്സവം സെപ്റ്റംബര്‍ 30ന് ബ്യൂമോണ്ട് അര്‍ടൈന്‍ ഹാളില്‍

ഡബ്ലിന്‍: ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ആറാമത് ബൈബിള്‍ കലോത്സവം സെപ്റ്റംബര്‍ 30 ന് ഞായറാഴ്ച്ച ബൂമോണ്ട്ആര്‍ട്ടൈന്‍ ഹാളില്‍ വെച്ചു നടത്തപ്പെടുന്നു. ഉച്ചക്ക് 1. 15 ന് ഹാളിനു സമീപമുള്ള സെന്റ് ജോണ്‍ വിയാനി പള്ളിയില്‍ വച്ച് നടക്കുന്ന വിശുദ്ധ കുര്‍ബാനയോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും തുടര്‍ന്ന് 2.15ന് ആര്‍ട്ടൈന്‍ ഹാളില്‍ വച്ച് ഡബ്ലിന്‍ അതിരൂപത എപ്പിസ്‌കോപ്പല്‍ വികാരി Very. Rev. Fr. Liam O Cuiv പൊതുയോഗം ഉദ്ഘാടനം ചെയ്യും. സീറോ മലബാര്‍ സഭ അയര്‌ലണ്ട് … Read more

അയര്‍ലണ്ടില്‍ ഭവന വാടക നിരക്കിലെ കുതിപ്പ് തുടരുന്നു; രാജ്യത്തെ ശരാശരി വാടക നിരക്ക് 1,094 യൂറോയിലെത്തി; ഡബ്ലിനില്‍ മാസം 11500 യൂറോ

ഡബ്ലിന്‍: ഈ വര്‍ഷം രണ്ടാം പാദത്തിലേക്ക് കടക്കുമ്പോള്‍ അയര്‍ലണ്ടില്‍ ഭവന വാടക നിരക്കില്‍ വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. റെസിഡന്‍ഷ്യല്‍ ടെനന്‍സിസ് ബോര്‍ഡിന്റെ (RTB) കണക്കുകള്‍ പ്രകാരം രാജ്യത്തെ ശരാശരി വാടക നിരക്ക് 1,094 യൂറോയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേസമയത്തേക്കാള്‍ 77 യൂറോയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വസ്തുവില ഉയരുന്നതിന്റെ പതിന്മടങ്ങ് ശക്തിയിലാണ് ഓരോ മാസവും വാടക നിരക്കിലുണ്ടാകുന്ന വര്‍ധനവ്. ദേശീയ ശരാശരിയില്‍ 7.6 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. റെസിഡന്‍ഷ്യല്‍ ടെനന്‍സിസ് ബോര്‍ഡിഡ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണ് വാടക … Read more

സൈപ്രസില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച ഡബ്ലിന്‍ സ്വദേശിനിയായ മലയാളി പെണ്‍കുട്ടിയുടെ മരണത്തില്‍ അന്വേഷണം തുടരുന്നു; മൃദദേഹം ഡബ്ലിനില്‍ എത്തിക്കും

നിക്കോസിയ (സൈപ്രസ്): ഡബ്ലിനില്‍ താമസക്കാരിയായ മലയാളി പെണ്‍കുട്ടി കിഴക്കന്‍ മെഡിറ്ററേനിയന്‍ രാജ്യമായ സൈപ്രസില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചതില്‍ പോലീസ് വിദഗ്ധ അന്വേഷണം ആരംഭിച്ചു. പാലാ സ്വദേശിയും ഡബ്ലിനില്‍ സ്ഥിരതാമസക്കാരനുമായ ജോയി തോമസിന്റെ മകള്‍ ഇരുപത്തിമൂന്ന് വയസ്സുള്ള ജെറില്‍ ജോയിയാണ് കഴിഞ്ഞ ദിവസം യൂണിവേഴ്‌സിറ്റി കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്നും  താഴേക്ക് വീണ് മരിച്ചത്. അബദ്ധത്തില്‍ താഴേക്ക് വീണതാവാമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ആരെങ്കിലും തള്ളിയിട്ടതാണോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. നോര്‍ത്ത് സൈപ്രസിലെ ഏറ്റവും വലിയ നഗരമായ നിക്കോസിയയിലുള്ള നിയര്‍ ഈസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ വെറ്റിനറി … Read more

വിമാനത്താവളത്തില്‍ എത്താന്‍ താമസിച്ചു; ടേക്ക് ഓഫിന് തയ്യാറായി നിന്ന വിമാനത്തെ റണ്‍വേയില്‍ തടഞ്ഞ് യുവാവിന്റെ പരാക്രമം

ഡബ്ലിന്‍: വിമാനത്താവളത്തില്‍ വൈകി എത്തിയ യുവാവും യുവതിയും റണ്‍വേ ചാടിക്കടന്ന് വിമാനത്തില്‍ കയറാന്‍ ശ്രമിച്ചു. ഇന്ന് പുലര്‍ച്ചെ ഡബ്ലിന്‍ എയര്‍പോര്‍ട്ടിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ആംസ്റ്റര്‍ ഡാമിലേക്കുള്ള റൈന്‍ എയര്‍ വിമാനത്തില്‍ പോകേണ്ടിയിരുന്നവരാണ് ഇരുവരും. എന്നാല്‍ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോഴേക്കും താമസിച്ചിരുന്നു. എയര്‍പോര്‍ട്ട് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ ഇരുവരെയും വിമാനത്തിലേക്ക് കടത്തിവിടാന്‍ തയ്യാറാകാതെ ബോര്‍ഡിങ് ഗേറ്റില്‍ തടഞ്ഞു. എന്നാല്‍ പരിഭ്രാന്തനായ യുവാവ് സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് വാതില്‍ തകര്‍ത്ത് റണ്‍വേയിലേക്ക് ചാടിയിറങ്ങി. തുടര്‍ന്ന് ഏപ്രണിലേക്ക് കടന്ന് ടേക്ക് ഓഫിന് തയാറായി … Read more

ഒഴിവ് സമയം വിനിയോഗിച്ച് അധിക വരുമാനം നേടാം; രജിസ്റ്റര്‍ ചെയ്യൂ Officium Health വെബ്സൈറ്റില്‍

നിങ്ങളുടെ ജോലിയില്‍ നിന്ന് നിങ്ങള്‍ക്ക് വേണ്ടത്ര വരുമാനം ലഭിക്കുന്നില്ലേ? എങ്കില്‍ ആവശ്യങ്ങള്‍ നടത്താന്‍ സ്ഥിരജോലി ഉപേക്ഷിക്കാതെ തന്നെ നിങ്ങള്‍ക്കുമുന്‍പില്‍ മികച്ച വരുമാനത്തിനുള്ള മാര്‍ഗം തുറക്കുകയായാണ് Officium Heath. അയര്‍ലണ്ടിലെ ആരോഗ്യമേഖലയിലെ തൊഴിലന്വേഷകരായ അംഗീകൃത നേഴ്സുമാര്‍, ഫാര്‍മസിസ്റ്റ്, കെയറര്‍മാര്‍ തുടങ്ങിയവര്‍ക്ക് നിങ്ങളുടെ ഒഴിവു സമയങ്ങളില്‍ ജോലി ചെയ്ത് നികുതി ഇളവുകളോട് കൂടി മികച്ച വരുമാനം നേടാനുള്ള അവസരമാണ് തുറക്കപ്പെടുന്നത്. ഇതിനായി ഒഫീസിയം റിക്രൂട്ട്‌മെന്റ് പ്ലാറ്റ്ഫോമില്‍ സൗജന്യമായി നിങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. തൊഴിലന്വേഷകര്‍ക്കും തൊഴില്‍ദാതാക്കള്‍ക്കും വേണ്ടിയുള്ള ഒരു ഇന്റര്‍നെറ്റ് പ്ലാറ്റ്ഫോമാണ് … Read more

ലോകത്തെ ഏറ്റവും ശക്തിയുള്ള പാസ്‌പോര്‍ട്ട് ജപ്പാന്റേത്; അയര്‍ലന്‍ഡിന് പട്ടികയില്‍ അഞ്ചാം റാങ്ക്, ഇന്ത്യ 78-ാം സ്ഥാനത്ത്; യൂറോപ്യന്‍ പാസ്‌പോര്‍ട്ടുകളുടെ ശക്തി കുറയുന്നുണ്ടോ ?

ഡബ്ലിന്‍: പാസ്പോര്‍ട്ടുകളുടെ കാര്യത്തില്‍ ലോകത്തെ ഏറ്റവും ശക്തമായ രാജ്യങ്ങളിലൊന്നാണ് അയര്‍ലണ്ട്. ഏറ്റവും പുതിയ കണക്ക് അനുസരിച്ച് ഈ പട്ടികയില്‍ ഐറിഷ് പാസ്പോര്‍ട്ടിന് അഞ്ചാം സ്ഥാനമാണുള്ളത്. ഐറിഷ് പാസ്പോര്‍ട്ട് ഉപയോഗപ്പെടുത്തി പൗരന്മാര്‍ക്ക് വിസയിലാതെ 185 രാജ്യങ്ങളില്‍ സഞ്ചരിക്കാവുന്നതാണ്. 18 വയസിനു മുകളിലുള്ള എല്ലാ ഐറിഷ് പൗരന്മാര്‍ക്കും പാസ്പോര്‍ട്ട് കാര്‍ഡ് ലഭ്യമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷവും അയര്‍ലണ്ട് അഞ്ചാം സ്ഥാനത്തായിരുന്നു. ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചികയനുസരിച്ച് ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് ജപ്പാന്‍, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളുടേതാണ്. ഇരു രാജ്യങ്ങളുടെയും പാസ്‌പോര്‍ട്ട് ഉപയോഗിച്ച് … Read more

കേരളത്തിന് കൈത്താങ്ങായി ക്രാന്തി; 10 ലക്ഷം രൂപയുടെ ആദ്യ ഗഡു കൈമാറി.

ഡബ്‌ളിന്‍: മഴക്കെടുതിയെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന കേരളത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയര്‍ലണ്ടിലെ ഇടതുപക്ഷ പുരോഗമന സാംസ്‌കാരിക സംഘടനയായ ക്രാന്തി പത്ത് ലക്ഷം രൂപ നല്‍കി. ക്രാന്തി വൈസ് പ്രസിഡന്റ് പ്രീതി മനോജ് കേരളത്തിലെ ടൂറിസം, ദേവസ്വം വകുപ്പ് മന്ത്രിയായ കടകംപള്ളി സുരേന്ദ്രന് ഡ്രാഫ്റ്റ് കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യണമെന്നും, ഒന്നിച്ച് ഒറ്റക്കെട്ടായി ഈ ദുരിതത്തെ നേരിടാമെന്നുള്ള ആഹ്വാനത്തിനു ശേഷം ക്രാന്തിയുടെ നേതൃത്വത്തില്‍ നടത്തിയ വിവിധ രീതിയിലുള്ള പ്രവര്‍ത്തനങ്ങളിലൂടെയാണ് അയര്‍ലണ്ടിലെമ്പാടുമുള്ള മനുഷ്യ … Read more

കേരളത്തിനൊരു കൈത്താങ്ങായി ഡബ്ലിന്‍ ചലഞ്ചേഴ്സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 29 ന്. രജിസ്ട്രേഷന്‍ 27 ന് അവസാനിക്കും

ഡബ്ലിന്‍ : പ്രളയം മൂലം ദുരന്തമനുഭവിക്കുന്നവര്‍ക്ക് ഒരു കൈത്താങ്ങായി ഫിബ്‌സ്‌ബോറോ ഡബ്ലിന്‍ ചലഞ്ചേഴ്‌സിന്റെ ഓള്‍ അയര്‍ലണ്ട് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 29 ന് ബാള്‍ഡോയില്‍ ബാഡ്മിന്റണ്‍ സെന്ററില്‍ വച്ച് രാവിലെ രാവിലെ 9.30 മുതല്‍ നടത്തപ്പെടും. ടൂര്‍ണമെന്റില്‍ നിന്നും ലഭിക്കുന്ന തുക പൂര്‍ണ്ണമായും മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. ഫണ്ട് ശേഖരണത്തിനായി ആകര്‍ഷകമായ സമ്മാനങ്ങളുള്ള നറുക്കെടുപ്പ് കൂപ്പണും വ്യത്യസ്തമായ ലേലവും ഒരുക്കിയിട്ടുണ്ട്. താഴെ പറയുന്ന വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളത്. Womens’s Doubles – Division 1- … Read more

സൈപ്രസില്‍ കെട്ടിടത്തില്‍ നിന്ന് തെന്നിവീണ് മലയാളി പെണ്‍കുട്ടി മരണമടഞ്ഞു

ഡബ്ലിന്‍: ഡബ്ലിനില്‍ താമസക്കാരിയായ മലയാളി പെണ്‍കുട്ടി കിഴക്കന്‍ മെഡിറ്ററേനിയന്‍ രാജ്യമായ സൈപ്രസില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരണമടഞ്ഞു. പാലാ സ്വദേശിയും ഡബ്ലിനില്‍ സ്ഥിരതാമസക്കാരനുമായ ജോയി തോമസിന്റെ മകള്‍ ഇരുപത്തിമൂന്ന് വയസ്സുള്ള ജെറില്‍ ജോയിയാണ് കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്നും ഇന്നലെ താഴേക്ക് വീണ് മരണമടഞ്ഞത്. അബദ്ധത്തില്‍ താഴേക്ക് വീണതാവാമെന്നാണ് പ്രാഥമിക നിഗമനം. സൈപ്രസില്‍ മെഡിസിന്‍ പഠനത്തിലായിരുന്നു ജെറില്‍ ജോയി. താഴെ നിര്‍ത്തിയിട്ടിരിക്കുന്ന വാഹങ്ങള്‍ക്ക് മുകളിലേക്കാണ് വീണത്. വീഴ്ചയില്‍ തന്നെ മരണം സംഭവിക്കുകയായിരുന്നു. സംഭവമറിഞ്ഞ് മാതാപിതാക്കള്‍ അപകട സ്ഥലത്തേക്ക് … Read more