അയര്‍ലണ്ടില്‍ ഡ്രൈവിങ് ടെസ്റ്റിന് കാത്തിരിക്കുന്നവര്‍ 45,000 പേര്‍, ലൈസന്‍സ് ലഭിക്കാന്‍ ആറ് മാസം വരെ കാലതാമസം

ഡബ്ലിന്‍:രാജ്യത്ത് ഡ്രൈവിങ് ടെസ്റ്റിന് വേണ്ടി കാത്തിരിക്കുന്നവരുടെ എണ്ണം 45,000 ത്തിലധികം ആണെന്ന് പുതിയ കണക്കുകള്‍. പല സാങ്കേതിയ കാരണങ്ങളാലും കൃത്യ സമയങ്ങളില്‍ ടെസ്റ്റുകള്‍ നടത്താതെ വന്നത് ഇപ്പോള്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ട്ടിച്ചിരിക്കുന്നത്. റോഡ് സുരക്ഷാ അതോരിറ്റിയുടെ കണക്കുകളുടെ അടിസ്ഥാനത്തില്‍ വിവിധ കൗണ്ടികളില്‍ നിന്നായി 42,880 ആളുകളാണ് ഡ്രൈവിങ് ടെസ്റ്റിനായി കാത്തിരിക്കുന്നത്. ആറ് മാസത്തോളമാണ് അപേക്ഷകര്‍ കാത്തിരിക്കുന്നതെന്ന് സ്വതന്ത്ര സെനറ്റര്‍ വിക്ടര്‍ ബൊയ്ഹാന്‍ കുറ്റപ്പെടുത്തി. ടെസ്റ്റ് നടത്താതെ വരുന്ന സാഹചര്യത്തില്‍ പലരുടെയും തൊഴില്‍ നഷ്ടപ്പെടുന്നതിന് കാരണമായിത്തീരും എന്ന പരാതിയും … Read more

ലൈഫ് ഇന്‍ഷുറന്‍സ് പോളിസി എന്തിനു റിവ്യൂ ചെയ്യണം ?

ലൈഫ് ഇന്‍ഷുറന്‍സ് എടുത്ത ശേഷം നല്ലൊരു ഫോള്‍ഡറില്‍ ഇട്ടു മേശയില്‍ കരുതുന്നവരാണ് നമ്മളില്‍ ഏറെ പേരും. പല വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കവര്‍ റിവ്യൂ ചെയ്യാത്തവര്‍ക്കായി ചില വിവരങ്ങള്‍ പങ്കു വെയ്ക്കുന്നു. 1. ഏറെ പേര്‍ക്കും ആകെ ഉള്ള ലൈഫ് കവര്‍ മോര്‍ട്ടഗേജ് പ്രൊട്ടക്ഷന്‍ ആണ്. ഇതില്‍ നിങ്ങളുടെ ലോണ്‍ പകുതി അടഞ്ഞു കഴിഞ്ഞു എന്ന് കരുതട്ടെ. ഇപ്പോള്‍ നിങ്ങള്‍ക്കുള്ള കവറും ബാക്കിയുള്ള അത്ര തുകയ്ക്കു മാത്രമാണ്. മാത്രമല്ല ഒരാളുടെ death സംഭവിച്ചാല്‍ ഈ തുക ബാങ്കിനായിരിക്കും പോകുന്നത്. … Read more

കാവന്‍ ഇന്ത്യന്‍ അസോസിയേഷന്‍ 4710 യൂറോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി

കാവന്‍ ഇന്ത്യന്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം ഒഴിവാക്കി കേരളത്തിലെ പ്രളയദുരിതമനുഭവിക്കുന്ന സഹോദരങ്ങള്‍ക്കായി 4710 യൂറോ സ്വരൂപിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.

കേരളത്തിന് കൈ താങ്ങായി സ്വാര്‍ഡ്‌സ് മലയാളികളും; 72 കുടുംബങ്ങള്‍ക്ക് 10000 രൂപ നേരിട്ടു നല്‍കും

മഹാ പ്രളയത്തില്‍ പെട്ട് ബുദ്ധിമുട്ടു അനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങള്‍ക്ക് വേണ്ടി ഒരു ചെറിയ കൈതാങ്ങാവുകയാണ് സ്വാര്‍ഡ്‌സ് മലയാളികളും.ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ റദ്ദ് ചെയ്തു ആ തുകയും അതില്‍ കൂടുതലും തങ്ങളുടെ നാടിനു വേണ്ടി സമര്‍പ്പിക്കാന്‍ നടത്തിയ ആഹ്വാനം സ്വാര്‍ഡ്‌സ് മലയാളികള്‍ ഒന്നടങ്കം നെഞ്ചിലേറ്റിയതിന്റെ ഫലമായി 9020 യൂറോ സമാഹരിക്കുവാന്‍ സാധിച്ചു. ഈ സമാഹരിച്ച തുകയില്‍ നിന്നും വെള്ളപ്പൊക്കത്തില്‍ എല്ലാം നഷ്ടപ്പെട്ട നിര്‍ധനരായ 72 കുടുംബങ്ങള്‍ക്ക് പതിനായിരം രൂപ നേരിട്ടു നല്‍കുന്നതാണ്. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.ഈ … Read more

അയര്‍ലണ്ടില്‍ ജലക്ഷാമം വര്‍ധിക്കുന്നു; ഹോസ് പൈപ്പ് നിരോധനം 16 കൗണ്ടികളിലേക്ക്

ഡബ്ലിന്‍: വര്‍ധിച്ച ചൂടും വരണ്ട കാലാവസ്ഥയും കാരണം അയര്‍ലണ്ടില്‍ ജലക്ഷാമം വര്‍ധിച്ച് വരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ഇതിനെ തുടര്‍ന്ന് വിവിധയിടങ്ങളിലേക്ക് ഹോസ്പൈപ്പ് നിരോധനം വ്യാപിക്കുന്നുവെന്ന് ഐറിഷ് വാട്ടര്‍ അറിയിച്ചു. കടുത്ത ഉഷ്ണപ്രവാഹം രാജ്യത്തെ വലക്കുന്ന സാഹചര്യത്തില്‍ ജലം ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് അധികൃതര്‍ ജനത്തിന് മുന്നറിയിപ്പേകുന്നുണ്ട്. ഡബ്ലിന്‍, ലോത്ത്, മീത്ത്, കില്‍ഡെയര്‍, കില്‍കെന്നി, ലാവോസ്, ഓഫലി, വെസ്റ്റ് മീത്ത്, കാര്‍ലോ, വിക്കലോ, വെക്‌സ്ഫോര്‍ഡ്, വാട്ടര്‍ഫോര്‍ഡ്, കോര്‍ക്ക്, കെറി, ലിമെറിക്ക് മിറ ടിപ്പററി എന്നിവിടങ്ങളിലാണ് ഹോസ് … Read more

നെടുമ്പാശേരി വിമാനത്താവളം നാളെ തുറക്കും; ടിക്കറ്റ് ബുക്കിങ് തുടങ്ങി, അയര്‍ലണ്ട് മലയാളികള്‍ക്ക് ആശ്വാസം

കൊച്ചി: പ്രളയത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ സര്‍വീസ് നിര്‍ത്തിവെച്ച നെടുമ്പാശേരി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ബുധനാഴ്ച മുതല്‍ പുനഃരാരംഭിക്കുമെന്ന് സിയാല്‍. ഉച്ചയ്ക്ക് രണ്ടു മുതല്‍ അന്താരാഷ്ട്ര-ആഭ്യന്തര സര്‍വീസുകളെല്ലാം നടത്തും. പകരം പ്രവര്‍ത്തിച്ചിരുന്ന കൊച്ചി നാവിക വിമാനത്താവളത്തിലെ സര്‍വീസുകള്‍ 29ന് ഉച്ചയ്ക്ക് ശേഷം നിര്‍ത്തിവെക്കാനും തീരുമാനിച്ചിട്ടുണ്ട്. വിമാനക്കമ്പനികളെയെല്ലാം ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും സിയാല്‍ വ്യക്തമാക്കി. യാത്രക്കാര്‍ക്ക് 29 മുതല്‍ നെടുമ്പാശേരി വഴിയുള്ള ടിക്കറ്റുകള്‍ വിമാന കമ്പനികളുടെ സൈറ്റില്‍ ലഭ്യമാകുമെന്നും അധികൃതര്‍ അറിയിച്ചു. പ്രളയത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തിന് 220 കോടി മുതല്‍ 250 കോടി … Read more

ഗാള്‍വേ പള്ളിയില്‍ എട്ടുനോമ്പുപെരുന്നാളും ഭക്തസംഘടനകളുടെ ധ്യാനവും സെപ് 1 മുതല്‍ 8 വരെ

ഗാള്‍വേ: ഗാള്‍വേ സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് പള്ളിയില്‍ വി. ദൈവമാതാവിന്റെ ജനനത്തോടനുബന്ധിച്ചുള്ള എട്ടുനോമ്പ് പെരുന്നാളും ഭക്ത സംഘടനകള്‍ക്കുവേണ്ടിയുള്ള ധ്യാനവും സെപ് 1 മുതല്‍ 8-ാം തീയതിവരെ നടത്തപ്പെടുന്നു. എട്ടുനോമ്പ് പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് പരി. പാത്രിയര്‍ക്കീസ് ബാവായുടെ ഭാരത കാര്യാലയ സെക്രട്ടറി അഭിവന്ദ്യ നി.വ.ദി.ശ്രീ. മാത്യൂസ് മോര്‍ തീമോത്തിയോസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മ്മികത്വം വഹിക്കുന്നതും അയര്‍ലണ്ടിലെ എല്ലാ വൈദീകരും സഹകാര്‍മികത്വം വഹിക്കുന്നതും ആയിരിക്കും. ഞായറാഴ്ച ദിവസങ്ങളില്‍ രാവിലെ ഒന്‍പതുമണിക്കും മറ്റുദിവസങ്ങളില്‍ വൈകിട്ട് 5.30 നും വി. കുര്‍ബാന … Read more

ബാലിനസ്ലോ മലയാളി കമ്മ്യൂണിറ്റി ഓണനാളില്‍ സ്വരൂപിച്ചത് 2250 യൂറോ

ഗാല്‍വേ: ബാലിനസ്ലോ മലയാളി കമ്മ്യൂണിറ്റി ഓണനാളില്‍ ഒത്തുകൂടി കേരളത്തിലെ മഴക്കെടുതികള്‍ മൂലം ദുരിതമനുഭവിക്കുന്നവര്‍ക്കായി 2250 യൂറോ സ്വരൂപിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സഹായ നിധിയിലേക്ക് സംഭാവനായി നല്‍കി.

വിശ്വാസികളെ അരക്കെട്ടുറപ്പിച്ച് ഫ്രാന്‍സിസ് പാപ്പ മടങ്ങി; അയര്‍ലണ്ടിലെ സഭയ്ക്കിത് പുതുജീവന്‍

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ ലോക കുടുംബസംഗമവേദിയില്‍ സംഗമിച്ച പതിനായിരങ്ങള്‍ വിടചൊല്ലി, 2021ല്‍ റോമില്‍ കാണാമെന്ന വാഗ്ദാനത്തോടെ. മൂന്നു വര്‍ഷത്തിലൊരിക്കല്‍ നടത്തപ്പെടുന്ന ലോക കുടുംബസംഗമത്തിന്റെ അടുത്തവേദി നിത്യനഗരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന റോം. ഡബ്ലിനില്‍ അര്‍പ്പിച്ച സമാപന ദിവ്യബലിമധ്യേയാണ് ഫ്രാന്‍സിസ് പാപ്പയാണ് ഈ സന്തോഷ വാര്‍ത്ത പ്രഖ്യാപിച്ചത്. പത്താമതു കുടുംബസംഗമം ആയിരിക്കും റോമില്‍ നടക്കുക. ഇതു മൂന്നാം തവണയാണു ഈ മഹാസംഗമത്തിനു റോം ആതിഥേയത്വം വഹിക്കുത്. ‘ഐയര്‍ലന്‍ഡില്‍ ധാരാളം വിശ്വാസം കണ്ടു.’ വിശുദ്ധരുടെയും പണ്ഡിതരുടെയും നാടായ അയര്‍ലന്‍ഡിലെ ദ്വിദിന സന്ദര്‍ശനത്തിനുശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ … Read more

ക്രോക് പാര്‍ക്ക് സ്റ്റേഡിയത്തില്‍ സാക്ഷ്യമേകി മുബൈയില്‍ നിന്നുള്ള കുടുംബം

ഇന്നലെ നടന്ന പരിപാടികളില്‍ ഏറ്റവും ആകര്‍ഷണീയമായത് ഡബ്ലിനിലെ ക്രോക് പാര്‍ക്ക് സ്റ്റേഡിയത്തില്‍ നടന്ന കുടുംബോത്സവം ആയിരുന്നു. ഗാനങ്ങളും നൃത്തങ്ങളും സാക്ഷ്യങ്ങളും പ്രാര്‍ത്ഥനയും കോര്‍ത്തിണക്കിയതായിരുന്നു ഈ ഉത്സവം. ക്രോക് പാര്‍ക്ക് സ്റ്റേഡിയം യൂറോപ്പിലെ ഏറ്റവും വലിയ സ്റ്റേഡിയങ്ങളില്‍ ഒന്നാണ്. 82300 പേര്‍ക്ക് ഇരിപ്പിട സൗകര്യമുള്ള ഈ സ്റ്റേഡിയം കലോത്സവങ്ങള്‍, കായികമത്സരങ്ങള്‍, സമ്മേനളങ്ങള്‍ തുടങ്ങിയ വിവിധ പരിപാടികള്‍ക്ക് വേദിയാകാറുണ്ട്. 2012 ജൂണില്‍ അമ്പതാം അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിന്റെ സമാപന ദിവ്യബലിയുടെ വേദിയുമായിരുന്നു ഈ സ്റ്റേഡിയം. അന്നു 35 നാടുകളില്‍ നിന്നായി … Read more