മലയാളത്തിന്റെ ഓണാഘോഷം റദ്ദാക്കി : തുക ദുരിതാശ്വാസ ഫണ്ടിലേക്ക്

ഡബ്ലിന്‍: കേരളത്തിലെ പ്രളയക്കെടുതി അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്ന സാഹചര്യത്തില്‍ സെപ്തംബര്‍ 16 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന അയര്‍ലണ്ടിലെ സാംസ്‌കാരിക സംഘടനയായ മലയാളത്തിന്റെ ഓണാഘോഷം പൂര്‍ണ്ണമായും ഒഴിവാക്കി ആ തുക കൂടി ദുരിതാശ്വാസ ഫണ്ടിലേക്ക് സമാഹരിക്കുവാന്‍ തീരുമാനിച്ചു. ഓണാഘോഷപ്പരിപാടിയില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിച്ചിരുന്ന സുഹ്രത്തുക്കളെക്കൂടാതെ ഈ മഹനീയ ഉദ്യമത്തില്‍ പങ്കാളികളാകാന്‍ താത്പര്യമുള്ളവരും നിങ്ങള്‍ക്കിഷ്ടമുള്ള തുക താഴെക്കാണുന്ന അക്കൗണ്ട് നമ്പറില്‍ സെപ്തംബര്‍ 1 ന് മുന്‍പായി അയയ്ക്കണമെന്ന് താത്പര്യപ്പെടുന്നു. ലോകമെമ്പാടുമുള്ള അനേകം പ്രവാസി സംഘടനകള്‍ ഓണാഘോഷപ്പരിപാടികള്‍ ഉപേക്ഷിച്ച് കൊണ്ട് ആ തുക … Read more

ഫിംഗ്ലാസ് മലയാളിക്കട ബുച്ചര്‍ ഷോപ്പില്‍ വാരാന്ത്യ ഓഫര്‍

ഫിംഗ്ലാസ് മലയാളിക്കടയിലെ ബുച്ചര്‍ ഷോപ്പില്‍ വാരാന്ത്യ ഓഫര്‍ പ്രഖ്യാപിച്ചു. ആഗസ്റ്റ് 18,19 ശനി, ഞായര്‍ ദിവസങ്ങളില്‍ സീബാസ് സീബ്രീം എന്നിവ ബോക്‌സിന് 36 യൂറോ നിരക്കില്‍ ലഭ്യമാണ് 39 യൂറോ നിരക്കില്‍ സീബാസ് സീബ്രീം എന്നിവ ക്ലീനാക്കി ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0877648425

സ്വോര്‍ഡ്‌സ് മലയാളികളും ഓണാഘോഷം റദ്ദാക്കി ; പ്രവാസി മലയാളികള്‍ക്ക് അയര്‍ലണ്ട് മലയാളികള്‍ മാതൃക

ജാതി, മത, വര്‍ഗ്ഗ ഭേദമില്ലാതെ….. നൂറ് ശതമാനം ആത്മാര്‍ത്ഥതയോടെ….. സഹോദരങ്ങള്‍ കരയുമ്പോള്‍, ഓണാഘോഷവും, പൊട്ടിച്ചിരികളും മാറ്റി വച്ച്…??. പ്രളയക്കെടുതിയില്‍ നരകിക്കുന്ന കേരളത്തിലെ നമ്മുടെ സഹോദരങ്ങള്‍ക്ക് താങ്ങായി, അവരുടെ യാതനകളുടെ വ്യാപ്തം മനസ്സിലാക്കി, അവര്‍ക്ക് ഒരു തണലാവാന്‍ നിങ്ങള്‍ക്കൊപ്പം Swords Malayalees. നമ്മുടെ സഹോദരങ്ങള്‍ കരയുമ്പോള്‍, നരകയാതകള്‍ അനുഭവിക്കുമ്പോള്‍ നമ്മുക്കെങ്ങനെ ആഘോഷിക്കാന്‍ പറ്റും. ആയതിനാല്‍ ഈ വര്‍ഷത്തെ ഓണാഘോഷം ഉപേക്ഷിക്കുവാനും, തത്തുല്യമായ ഒരു തുക സംഭാവന നല്‍കുവാനും തീരുമാനിച്ചിരിക്കുന്നു. ധനസഹായ നിധിയിലേയ്ക്ക് ,നിങ്ങള്‍ ഏവരുടെയും സഹായം അഭ്യര്‍ത്ഥിക്കുന്നു. ജാതി … Read more

ബ്രേ മലയാളി കമ്മ്യൂണിറ്റിയും കെറി ഇന്ത്യന്‍ അസോസിയേഷനും ഓണാഘോഷം റദ്ദാക്കി

നമ്മുടെ ഉറ്റവരും ഉടയവരും നാട്ടില്‍ വളരെ ദുഖകരമായ അവസ്ഥായിലാണല്ലോ ? ഇത്തരുണത്തില്‍ നമുക്കും സന്തോഷിക്കാന്‍ സാധിക്കില്ലല്ലോ . അതുകൊണ്ട് ഇപ്രാവശ്യത്തെ ഓണാഘോഷം വേണ്ട എന്നും നാമാളാലാക്കുന്ന ഒരു സഹായം chief Minister ടെ A /C ലേക്ക് കൊടുക്കാം എന്നും തീരുമാനിച്ചിരിക്കുന്ന്‌നു . ഇക്കാര്യം ഏവരും സന്തോഷത്തോടെ അംഗീകരിക്കുമല്ലോ ? ഓഗസ്റ്റ് 23 നു മുന്പായീ കമ്മറ്റി അംഗങ്ങള്‍ നിങ്ങളെ സമീപിക്കുന്നതാണ് നിങ്ങളാല്‍ ആകുന്ന വിധത്തില്‍ (നിര്‍ബന്ധമല്ല)സഹകരിക്കുമല്ലോ? സ്‌നേഹത്തോടെ Bray Malayali Community കെറി ഇന്ത്യന്‍ അസോസിയേഷന്‍ … Read more

കൊച്ചി വിമാനത്താവളം വെള്ളത്തിലായതോടെ അയര്‍ലണ്ട് മലയാളികളുടെ വരവും പോക്കും പ്രതിസന്ധിയില്‍

കേരളത്തിലെ രൂക്ഷമായ പ്രളയക്കെടുതിയില്‍ നൂറുകണക്കിന് അയര്‍ലണ്ട് മലയാളികളുടെ വിമാനയാത്രയും വെള്ളത്തിലായി. കൊച്ചി രാജ്യാന്തര വിമാനത്താവളം അടച്ചതോടെ അയര്‍ലണ്ടില്‍ നിന്ന് നെടുമ്പാശേരിയിലേക്കും തിരിച്ചും ടിക്കറ്റ് ബുക്ക് ചെയ്ത നിരവധി യാത്രക്കാരാണ് നെട്ടോട്ടമോടുന്നത്. എയര്‍ലൈന്റെ ഭാഗത്തുനിന്ന് അറിയിപ്പൊന്നും ലഭിക്കാത്തതില്‍ ക്ഷുഭിതരാണ് പലരും. ഫോണില്‍ വിളിച്ചിട്ടും പ്രതികരണമുണ്ടായില്ലെന്നാണ് ചിലരുടെ പരാതി. ബദല്‍ സംവിധാനത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്തവര്‍ എയര്‍ലൈന്‍ ഓഫിസുകള്‍ക്കും ട്രാവല്‍ ഏജന്‍സി ഓഫീസിനുമുന്നിലും കുത്തിയിരിപ്പാണ്. യാത്ര മുടങ്ങിയവരും വരും ദിവസങ്ങളില്‍ യാത്ര ചെയ്യാനിരിക്കുന്നവരുമാണ് നീണ്ട ക്യൂവില്‍ ഇടംപിടിച്ചിരിക്കുന്നത്. നെടുമ്പാശേരി അടച്ചതോടെ യൂറോപ്പില്‍ … Read more

കില്‍ക്കെനി ഇന്ത്യന്‍ അസോസിയേഷന്‍ ഓണാഘോഷം റദ്ദാക്കി

കേരളത്തിലെ പ്രളയക്കെടുതികള്‍ മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് കില്‍ക്കെന്നി ഇന്ത്യന്‍ അസോസിയേഷന്‍ ഓഗസ്റ്റ് 25 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഓണാഘോഷം റദ്ദാക്കിയതായി അറിയിച്ചു.

പാഷാണം ഷാജിയുടെ അയര്‍ലണ്ടിലെ ഷോ റദ്ദാക്കി ; ടിക്കറ്റ് റീഫണ്ട് ഇന്ന് മുതല്‍ സ്‌പൈസ് ബസാറില്‍ ലഭ്യം

ഡബ്ലിന്‍: കേരളത്തിലെ പ്രളയക്കെടുതികളില്‍ അവധിക്കായി നാട്ടില്‍ പോയ നിരവധി അയര്‍ലണ്ട് മലയാളികളും , ബന്ധുമിത്രാധികളും ദുരിതമനുഭവിക്കുന്ന സാഹചര്യത്തില്‍ നമുക്ക് ആഘോഷിക്കുവാനും ആഹ്ലാദിക്കുവാനും ഉള്ള ദിനങ്ങളല്ല ഇനിയുള്ള നാളുകള്‍ എന്ന വസ്തുത മനസിലാക്കി കേരളത്തിലെ പ്രമുഖ കലാകാരന്മാരെ കോര്‍ത്തിണക്കി പാഷാണം ഷാജിയും കൂട്ടരും സെപ്തംബര്‍ 4 ന് താല സയന്റോളജി ഹാളില്‍ ഒരുക്കുവാനിരുന്ന ഹാസ്യ സംഗീത വിരുന്നായ സെലിബ്രേഷന്‍ 2018 റദ്ദാക്കിയിരിക്കുന്നു. പരിപാടിയില്‍ പങ്കെടുക്കാന്‍ ടിക്കറ്റെടുത്ത എല്ലാവര്‍ക്കും ഇന്ന് മുതല്‍ സ്‌പൈസ് ബസാറിന്റെ താല, ഫിസ്ബറൊ, സ്വോര്‍ഡ്‌സ് ഷോപ്പുകളില്‍ … Read more

കേരളത്തിലേക്ക് യാത്ര നിശ്ചയിച്ച പ്രവാസികള്‍ക്ക് ആശ്വാസവുമായി എയര്‍ ഇന്ത്യ; പിഴയില്ലാതെ ടിക്കറ്റ് റദ്ദാക്കാം, തീയതി മാറ്റാം

റണ്‍വേ അടക്കം വെള്ളത്തിലായതിനെ തുടര്‍ന്ന് അടച്ച നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് നിശ്ചയിച്ചിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് സേവനങ്ങള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ. കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ടിക്കറ്റുകള്‍ റദ്ദാക്കുകയോ മാറ്റം വരുത്തുകയോ ചെയ്യാമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിശദമാക്കി. ഈ സേവനങ്ങള്‍ പൂര്‍ണമായും സൗജന്യമായിരിക്കുമെന്നും എയര്‍ ഇന്ത്യ വിശദമാക്കി. തിരുവനന്തപുരം, കോഴിക്കോട് , കൊച്ചി വിമാനത്താവളങ്ങളില്‍ നിന്ന് പുറപ്പെടാനും ഇവിടേക്ക് എത്തിച്ചേരുന്നതിനും യാത്രക്കാര്‍ക്ക് ആവശ്യമായ മാറ്റങ്ങള്‍ വരുത്താം. യാത്രകള്‍ റദ്ദാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുഴുവന്‍ തുകയും തിരികെ നല്‍കുമെന്നും … Read more

പ്രളയക്കെടുതിയില്‍ മലയാളികളോടൊപ്പം ആര്‍.ടി.ഇ ഉള്‍പ്പടെ ലോക മാധ്യമങ്ങളുടെ പിന്തുണയും; കണ്ണടച്ച് ദേശീയ മാധ്യമങ്ങള്‍

കേരളത്തിലുണ്ടായ ഏറ്റവും വലിയ മഴക്കെടുതിയാണ് ഇത്തവണ കണ്ടത്. നൂറിലധികം ജീവനുകള്‍ പൊലിഞ്ഞ പ്രളയത്തിന്റെ തോത് കുറയ്ക്കാനുള്ള തീവ്ര ശ്രമത്തിലണ് ഭരണകൂടവും ജനങ്ങളും. എല്ലവാരും ഒറ്റക്കെട്ടായി പ്രളയത്തെ നേരിടുകയാണ്. കേരളം ഇപ്പോള്‍ അഭിമുഖീകരിക്കുന്നത് അസാധാരണവും അപ്രതീക്ഷിതവുമായ ദുരന്താനുഭവത്തെയാണ്. മനുഷ്യ സാധ്യമായ എല്ലാ രക്ഷാപ്രവര്‍ത്തനങ്ങളും നടക്കുകയാണ്. മാധ്യമങ്ങളൊന്നടങ്കം രക്ഷാപ്രവര്‍ത്തനത്തിന് വെളിച്ചമേകുന്ന പ്രവര്‍ത്തനമാണ് ചെയ്യുന്നത്. രാജ്യമാകെ കേരളത്തിന്റെ കണ്ണീര്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ലോകമാധ്യമങ്ങളും കേരളത്തിനെപ്പമാണ്. വലിയ പ്രാധാന്യത്തോടെയാണ് ലോക മാധ്യമങ്ങള്‍ കേരളത്തിന്റെ ദുരിതം റിപ്പോര്‍ട്ട് ചെയ്യുന്നത്. അന്തര്‍ദേശീയ മാധ്യമങ്ങളായ സിഎന്‍എനും, ബിബിസിയും, … Read more

പ്രളയക്കെടുതിയില്‍ അയര്‍ലണ്ട് മലയാളികളും; നിരവധിപേര്‍ ദുരിതാശ്വാസ ക്യാംപുകളില്‍; അവശ്യസാധാനങ്ങള്‍ക്ക് ദൈര്‍ലഭ്യം

കേരളത്തിന്റെ ചരിത്രത്തില്‍ സമാനതകളില്ലാത്ത പ്രകൃതിക്ഷോഭം നേരിടുമ്പോള്‍ ദുരിതക്കയത്തില്‍ അകപ്പെട്ട് കഴിയുന്നവരില്‍ നിരവധി അയര്‍ലണ്ട് മലയാളികളും. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ദുരിതാശ്വാസ ക്യാംപുകളില്‍ ജീവന്‍ രക്ഷാര്‍ത്ഥം അയര്‍ലണ്ട് മലയാളികള്‍ അഭയം പ്രാപിച്ചതായാണ് വിവരം. സ്‌കൂള്‍ അവധിക്കാലമായതിനാല്‍ നിരവധി മലയാളി കുടുംബങ്ങള്‍ തങ്ങളുടെ മാതാപിതാക്കളെയും ബന്ധുക്കളെയും സന്ദര്‍ശിക്കുവാന്‍ കേരളത്തിലെത്തിയിരുന്നു. പ്രവാസി മലയാളികള്‍ പ്രധാനമായും ആശ്രയിക്കുന്ന നെടുമ്പാശേരി അന്തരാഷ്ട്ര വിമാനത്താവളം ആഗസ്റ്റ് 26 വരെ അടച്ചിട്ടതിനാല്‍ കേരളത്തില്‍ നിന്നുള്ള തിരിച്ചുവരവ് അനിശ്ചിതമായി നീണ്ടുപോകാനാണ് സാധ്യത. ഇപ്പോഴത്തെ അവസ്ഥയില്‍ ഈ മാസം നെടുമ്പാശേരി … Read more