കത്തോലിക്കാ സഭയുടെ പരാതിയില്‍ അന്വേഷണം: പുരോഹിതന്‍ പ്രതിയായേക്കുമെന്ന് അഭ്യൂഹം

ഡബ്ലിന്‍: മണ്‍സ്റ്ററിലെ പള്ളി ആള്‍ത്താരയില്‍ നടന്ന ലൈംഗിക ആരോപണത്തില്‍ ഗാര്‍ഡ അന്വേഷണം ആരംഭിച്ചു. പ്രശ്‌നം അതീവ ഗുരുതരമാണെന്ന് മനസിലാക്കിയ കത്തോലിക്കാ സഭയുടെ പരാതിയിലാണ് ഗാര്‍ഡ കേസ് രജിസ്റ്റര്‍ ചെയ്തത്. പുരോഹിത വേഷമണിഞ്ഞ ആള്‍ അള്‍ത്താരയില്‍ മറ്റൊരാളുമായി നടത്തിയ ലൈംഗികബന്ധം അജ്ഞാതനായ ആരോ ഒരാള്‍ ക്യാമറയില്‍ പകര്‍ത്തിയതോടെ സംഭവം വിവാദമാകുകയായിരുന്നു. ഈ ഫോട്ടോ രണ്ടു ആഴ്ചകള്‍ക്കുള്ളില്‍ ഓഫ്ലൈന്‍ ആയും ,ഓണ്‍ലൈന്‍ ആയും പ്രചരിച്ചതോടെ മണ്‍സ്റ്ററിലെ പുരോഹിതനെതിരെ വന്‍ പ്രതിഷേധം അലയടിക്കുകയായിരുന്നു. എന്നാല്‍ സംഭവം വളച്ചൊടിച്ചുകൊണ്ട് ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടത് … Read more

പൊതു സ്വകാര്യ കമ്പനികള്‍ സ്ത്രീ- പുരുഷ ശമ്പള വ്യത്യാസം പ്രസിദ്ധീകരിക്കുന്നത് നിര്‍ബന്ധമാക്കുന്ന നിയമം ഉടന്‍

ഡബ്ലിന്‍: രാജ്യത്തെ പൊതു- സ്വകാര്യ കമ്പനികള്‍ പ്രതിവര്‍ഷം സ്ത്രീ- പുരുഷ ശമ്പള വ്യതാസം പ്രസിദ്ധീകരിച്ചു നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. അയര്‍ലണ്ടിലെ സ്വകാര്യ കമ്പനികളില്‍ ശമ്പള അസമത്വം വര്‍ദ്ധിച്ചുവരുന്നതിന്റെ പശ്ചാതലത്തിലാണ് സര്‍ക്കാര്‍ നടപടി. ഈ നിര്‍ദേശത്തില്‍ പൊതുമേഖലാ സ്ഥാപനങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള നടപടികള്‍ വേണമെന്ന് രാജ്യത്തെ പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. 250 തില്‍ അതികം ജീവനക്കാര്‍ ജോലിചെയ്യുന്ന സ്ഥാപനങ്ങള്‍ക്കാണ് ഈ നിര്‍ദേശം ബാധകമാകുക. സി.എസ്.ഒ റിപ്പോര്‍ട്ട് അനുസരിച്ച് സ്ത്രീ ജീവനക്കാര്‍ പുരുഷന്മാരേക്കാള്‍ കുറഞ്ഞ വേതന നിരക്കില്‍കൂടുതല്‍ മണിക്കൂര്‍ തൊഴിലെടുക്കുന്നവര്‍ ആണെന്ന് … Read more

സ്വോര്‍ഡ്‌സ് ക്രിക്കറ്റ് ക്ലബ്ബിന് നവ നേതൃത്വം

ഐറിഷ് ലീഗില്‍ ഏഴാം വര്‍ഷത്തിലേക്കു കടക്കുന്ന സ്വോര്‍ഡ്‌സ് ക്രിക്കറ്റ് ക്ലബ്ബിന് നവ നേതൃത്വം.അടുത്തിടെ നടന്ന ജനറല്‍ ബോഡിയില്‍ ശ്രീ ജോര്‍ജ് കണ്ണാടിക്കല്‍ ജോര്‍ജിനെ ക്ലബ്ബിന്റെ പ്രസിഡന്റ് ആയും ശ്രീ ഫിലിപ്പ് ജേക്കബിനെ സെക്രട്ടറി ആയും തിരഞ്ഞെടുത്തു.ആല്‍വിന്‍ ഐസക്കിനെ ട്രഷറര്‍ ആയും ശ്രീ മനോജ് ജേക്കബിനെ ടീം മാനേജര്‍ ആയും ജനറല്‍ ബോഡി തിരഞ്ഞെടുത്തു.ശ്രീ ഷിജു നായര്‍ അസ്സോസിയേറ്റ് സെക്രട്ടറി,ജിനു ജോര്‍ജ്എക്‌സിക്യൂട്ടീവ് മെമ്പര്‍,ബില്‍സണ്‍ കുരുവിളഎക്‌സിക്യൂട്ടീവ് മെമ്പര്‍ എന്നിവരെയും ,ടീം ഒന്നിന്റെ ക്യാപ്റ്റന്‍ ആയി ബെന്‍ലീ അഗസ്റ്റിനെയും, ടീം രണ്ടിന്റെ … Read more

ഗോള്‍വെയില്‍ മെയ് 8 ന് ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് തിരുമേനി വി. കുര്‍ബാന അര്‍പ്പിക്കുന്നു.

ഗോള്‍വെ: അയര്‍ലണ്ടിലെ ഗോള്‍വേയില്‍ മെയ് 8 ന്, ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭയുടെ യുകെയൂറോപ്പ് ആഫ്രിക്ക ഭദ്രാസനധിപന്‍, അഭിവന്ദ്യ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് തിരുമേനി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നു. ഗോള്‍വേയിലെ ലോക്രീയബുള്ളയിന്‍ സെന്റ്. പാട്രിക് പള്ളിയില്‍ വച്ചാണ് ഗോല്‍വെ പ്രയര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ ഭദ്രാസന മെത്രാപ്പോലീത്ത പ്രഥമ വി. കുര്‍ബാന അര്‍പ്പിക്കുന്നത്. വി. കുര്‍ബാനയിലേക്കും തുടര്‍ന്നുള്ള സ്‌നേഹവിരുന്നിലേക്കും എല്ലാവരെയും ക്ഷണിക്കുന്നതായി വികാരി ഫാ. സക്കറിയ ജോര്‍ജ് അറിയിച്ചു. പള്ളിയുടെ വിലാസം: Bullaun … Read more

ഐറിഷ് സ്‌കൂളുകളില്‍ സി.പി.ആര്‍ ട്രെയിനിങ് പദ്ധതി

ഡബ്ലിന്‍: ഐറിഷ് ഹാര്‍ട്ട് ഫൗണ്ടേഷന്റെ ചരിത്രപരമായ സി.പി.ആര്‍ (cardio pulmonary resuscitation) ഫോര്‍ സ്‌കൂള്‍ പദ്ധതിക്ക് ഈ വര്‍ഷം തുടക്കമാകും. രാജ്യത്തെ 365,000 സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കാണ് സി.പി.ആര്‍ പരിശീലനം നല്‍കുക. ബാങ്ക് ഓഫ് അയര്‍ലന്‍ഡ് സ്‌പോണ്‍സര്‍ ചെയ്യുന്ന ഈ ജീവന്‍ രക്ഷാ പരിശീലനത്തിന് നേത്യത്വം നല്‍കുന്നത് ഐറിഷ് ഹാര്‍ട്ട് ഫൗണ്ടേഷനിലെ വിദഗ്ധരായിരിക്കും.അയര്‍ലണ്ടില്‍ ഓരോ വര്‍ഷവും 5000 ആളുകളാണ് ഹൃദയാഘാദം മൂലം മരണപ്പെടുന്നത്. ഹൃദയാഘാദ സമയത്ത് പരിശീലനം ലഭിച്ച ഒരാള്‍ സി,പി.ആര്‍ എടുക്കുന്നത് രോഗിയുടെ ജീവന്‍ രക്ഷപെടാനുള്ള സാധ്യത … Read more

‘മധുരം മലയാളം’ മേയ് 7 മുതല്‍ ഡബ്ലിനില്‍ മലയാളം ക്ലാസുകള്‍ ആരംഭിക്കുന്നു.

മലയാള മണ്ണില്‍ നിന്നും അയര്‍ലണ്ടിലേക്ക് ചേക്കേറിയ നമ്മുടെ കുഞ്ഞുങ്ങളെ മലയാള ഭാഷയും സംസ്‌കാരവും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ’മധുരം മലയാളം’ എന്ന പേരില്‍ മലയാളം ക്ലാസുകള്‍ തുടങ്ങാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു . കേരളം സര്‍ക്കാറിന്റെ മുന്‍ ഭാഷാ വിദഗ്ധനും ഡല്‍ഹിയിലെ മലയാള ഭാഷാ പഠനത്തിന്റെയും മലയാളം മിഷന്റെയും ശില്പിയും ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടിയ വ്യക്തിയും എഴുത്തുകാരനുമായ ഡോക്ടര്‍ എഴുമറ്റൂര്‍ രാജരാജവര്‍മ്മ എഴുതി തയാറാക്കിയ , കേരള ഗവണ്മെന്റ് അംഗീകരിച്ച പാഠ്യ പദ്ധതി ആനുസരിച്ചാണ് ക്ലാസ്സുകളുടെ … Read more

അനധികൃത സ്വയം തൊഴില്‍ ലേബലില്‍ ജീവനക്കാര്‍ക്ക് നഷ്ടമാവുന്നത് വന്‍ ആനുകൂല്യങ്ങള്‍; റവന്യൂ വകുപ്പിന്റെ ബോധവത്കരണ പരിപാടിക്ക് തുടക്കമായി

ഡബ്ലിന്‍: തൊഴിലുകളെ സ്വയംതൊഴില്‍ ഇനത്തില്‍ ഉള്‍പ്പെടുത്തുന്ന തൊഴില്‍ ഉടമകള്‍ ജീവനക്കാരുടെ അവകാശങ്ങള്‍ ഇല്ലാതാക്കാനുന്നതിനെതിരെ ജാഗ്രതാ നിര്‍ദ്ദേശം. റവന്യൂ-വര്‍ക്ക് പ്ലെയിസ് റിലേഷന്‍ കമ്മീഷന്‍-തൊഴില്‍ വകുപ്പ്-സാമൂഹിക സുരക്ഷാ മന്ത്രാലയങ്ങളുടെ സംയുക്ത പ്രചാരണ പരിപാടിക്ക് തുടക്കമായി. തൊഴിലിനെ സ്വയം തൊഴില്‍ ഇനത്തില്‍ ഉള്‍പ്പെടുത്തുന്നതോടെ തൊഴില്‍ ഉടമക്ക് ചെലവ് കുറക്കാന്‍ ആവും. പി.ആര്‍.എസ്.ഐ തുടങ്ങിയ തൊഴില്‍ നിയമങ്ങളെ ഒഴിവാക്കുകയും ചെയ്യാം. തൊഴിലാളികള്‍ക്ക് ഇത് വരുത്തിവെയ്ക്കുന്നത് വന്‍ നഷ്ടങ്ങള്‍ മാത്രമാണ്. ഇതോടെ തൊഴിലാളികള്‍ രാജ്യത്തെ പ്രധാന ആനുകൂല്യ പദ്ധതികളില്‍ നിന്ന് പുറത്താവുകയാണ് ചെയ്യുന്നത്. ഇവര്‍ … Read more

സഹോദരിയുടെ ഓര്‍മ്മകളില്‍ വിതുമ്പി ഇല്‍സി; സ്‌നേഹസംഗമത്തില്‍ ഐറിഷ് വനിതയ്ക്കായി പുഷ്പാര്‍ച്ചനയും

നഷ്ടപ്പെടലിന്റെ വേദന ഉള്ളിലടക്കി ഇല്‍സിയും ആന്‍ഡ്രൂവും സ്നേഹത്തിന്റെ മെഴുകുതിരികള്‍ തെളിയിച്ചു. ഒപ്പം ദൈവത്തിന്റെ സ്വന്തം നാടും അവള്‍ക്കായി ഓര്‍മപ്പൂക്കള്‍ അര്‍പ്പിച്ചു. കോവളത്ത് കൊല്ലപ്പെട്ട ഐറിഷ് വനിതയുടെ അനുസ്മരണത്തിന് നൂറുകണക്കിന് ആളുകളാണ് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഒത്തു ചേര്‍ന്നത്. സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്ന അനുസ്മരണത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മരിച്ച വനിതയുടെ സഹോദരി ഇല്‍സി സ്‌ക്രോമന്‍, ഭര്‍ത്താവ് ആന്‍ഡ്രു എന്നിവര്‍ ചേര്‍ന്ന് വൃക്ഷത്തൈ നട്ടു. ഛായാചിത്രത്തിനു മുന്നില്‍ എല്ലാവരും മെഴുകുതിരികള്‍ തെളിയിച്ചു. സഹോദരിക്കുണ്ടായ ദുരന്തത്തില്‍ കേരളത്തിലുള്ളവരെല്ലാം തനിക്കൊപ്പമുണ്ടായിരുന്നുവെന്ന് … Read more

അബോര്‍ഷന്‍ വോട്ടിങ് രജിസ്റ്ററില്‍ പേര് ചേര്‍ക്കാത്തവരായി ഒന്നരലക്ഷത്തോളം വിദ്യാര്‍ഥികള്‍

ഡബ്ലിന്‍: അബോര്‍ഷന്‍ വിഷയവുമായി ബന്ധപ്പെട്ട് അയര്‍ലണ്ടില്‍ നടക്കുന്ന വോട്ടെടുപ്പില്‍ പേര് ചേര്‍ക്കാത്ത വിദ്യാര്‍ത്ഥികള്‍ ഒന്നരലക്ഷം പേര്‍. നാഷണല്‍ യൂത്ത് കൗണ്‍സില്‍ ഓഫ് അയര്‍ലന്‍ഡ് ചെയര്‍മാന്‍ ജെയിംസ് ഡോര്‍ലി പുറത്തു വിട്ടതാണ് പ്രസ്തുത കണക്കുകള്‍. സ്വന്തം രാജ്യത്തിലെ സുപ്രധാനമായ വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്താനുള്ള അവസരം യുവാക്കള്‍ നഷ്ടപ്പെടുത്തരുതെന്ന് ഡോര്‍ലി വിദ്യാര്‍ത്ഥി സമൂഹത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്. റഫറണ്ടത്തില്‍ പങ്കാളികളാവാന്‍ 18 വയസ്സ് പൂര്‍ത്തിയാക്കിയ എല്ലാ യുവാക്കളെയും സ്വാഗതം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ഡോര്‍ലി. സ്വന്തം ശബ്ദം അത് എന്ത് തന്നെ ആയാലും വോട്ട് … Read more