പരീക്ഷ പാസാകാന്‍ ഉത്തേജക മരുന്നുകള്‍: വിദ്യാര്‍ഥികളിലെ ദൂഷ്യഫലം സ്വഭാവരൂപീകരണത്തെ താളം തെറ്റിക്കുമെന്ന് വിദഗ്ദ്ധര്‍

ഡബ്ലിന്‍: പരീക്ഷാ കാലയളവില്‍ മണികൂറുകള്‍ നീണ്ട ശ്രദ്ധ ലഭിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഉത്തേജക മരുന്ന് ഉപയോഗം നാള്‍ക്കുനാള്‍ കൂടി വരികയാണെന്ന് വിദഗ്ദ്ധര്‍. ഒന്നോ, രണ്ടോ തവണ ഉപയോഗിച്ചവര്‍ പഠനകാലാവധികള്‍ക്കുളളിതന്നെ ഇത്തരം മരുന്നുകള്‍ക്ക് അടിമകളായി മാറുന്നു. ഓണ്‍ലൈന്‍ ഫര്‍മാസികളിലൂടെ കുറഞ്ഞ നിരക്കില്‍ ലഭിക്കുന്ന മരുന്നുകള്‍ക്ക് അടിമകളായി തീരുന്ന വിദ്യാര്‍ഥികള്‍ യൂറോപ്പില്‍ വര്‍ദ്ധിച്ചുവരികയാണെന്ന് കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി ക്ലിനിക്കല്‍ ന്യൂറോസൈക്കോളജി പ്രൊഫസര്‍ ബാര്‍ബറ സഹാക്കിന്‍ പറയുന്നു വിപണിയില്‍ ലഭ്യമായ മോഡെഫിനില്‍, റേറ്റാലിന്‍, ആഡ്‌റാല്‍ എന്നിവയാണ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഏറെ പ്രചാരം നേടിയ ഉത്തേജക മരുന്നുകള്‍. … Read more

ഓള്‍ അയര്‍ലണ്ട് വടം വലിമത്സരം ജൂണ്‍ രണ്ടിന്

സോഡ്‌സ് മലയാളികളുടെ ആഭിമുഖ്യത്തില്‍ മെയ് 12 )0 തിയതി നടത്താന്‍ ഇരുന്ന വടം വലി മത്സരം പല ടീമുകളുടേയും ആവശ്യാ പ്രകാരം ജൂണ്‍ രണ്ടിലേക്ക് മാറ്റിയതായിഅറിയിച്ചുകൊള്ളുന്നു. ജൂണ്‍ രണ്ടിന് ഉച്ചക്ക് ഒരു മണി യോടെ സ്വോഡ്സ്സിലെ അതിവിശാലമായ ന്യൂ ബ്രിഡ്ജ് പാര്‍ക്ക് (ഡോണാബേറ്റ്) മൈതാനത്ത് മത്സരങ്ങള്‍ ആരംഭിക്കുന്നതാണെന്നറിയിക്കുന്നു , സ്ത്രീകള്‍ക്കു,18 വയസില്‍ താഴ്ചയുള്ള കുട്ടികള്‍ക്കും മത്സരിക്കാന്‍ അവസ്സരം ഉണ്ടായിരിക്കുന്നതാണ് . 7 പേര് അടങ്ങുന്ന ടീം ഓപ്പണ്‍ വെയിറ്റ് ആയിരിക്കും മത്സരത്തില്‍ പങ്കെടുക്കുന്ന ടീമുകള്‍ മുന്‍കൂര്‍ ആയി … Read more

മെയ് ദിനത്തെ അക്ഷരാര്‍ത്ഥത്തില്‍ ആഘോഷമാക്കി ക്രാന്തി. സീതാറാം യെച്ചൂരി മുഖ്യാതിഥിയായി

മനുഷ്യവിമോചനത്തിന്റെ മഹാപ്രവാചകനായ കാറല്‍ മാര്‍ക്‌സിന്റെ ഇരുന്നൂറാം ജന്മദിനത്തലേന്നു സ: സീതാറാം യച്ചൂരിയുടെയും അയര്‍ലണ്ടിലെ പ്രമുഖ ഇടതുപക്ഷ നേതാക്കളുടെയും കലാകാരന്മാരുടെയും സാന്നിധ്യത്തില്‍ ക്രാന്തിയുടെ മെയ്ദിനാഘോഷച്ചടങ്ങു നടന്നു. ഡബ്ലിന്‍ സ്റ്റില്‍ഓര്‍ഗനിലെ ടാല്‍ബോട്ട് ഹോട്ടലില്‍ മെയ് നാല് വൈകുന്നേരം 6.30നാണ് ക്രാന്തിയുടെ പ്രൗഢഗംഭീരമായ മെയ് ദിനാഘോഷം നടന്നത്. ബിജു ജോര്‍ജിന്റെയും പ്രിന്‍സ് ജോസഫിന്റെയും നേതൃത്വത്തില്‍ അരങ്ങേറിയ ശിങ്കാരിമേളം ചടങ്ങിന്റെ തുടക്കത്തില്‍ കാണികള്‍ക്കു വിരുന്നേകി. യോഗത്തെ അഭിസംബോധനചെയ്ത ഡബ്ലിന്‍ സിറ്റി കൗണ്‍സിലറും വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ നേതാവുമായ ഐലീഷ് റയാനും സോളിഡാരിറ്റി നേതാവും ഫിങ്കല്‍ … Read more

കോര്‍ക്ക് സീറോമലബാര്‍ പള്ളിയിലെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം ഭക്തി സാന്ദ്രമായി .

കോര്‍ക്ക് : കോര്‍ക്ക് സീറോമലബാര്‍ പള്ളിയില്‍ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടന്നു. ചാപ്ലയിന്‍ Fr. സിബി അറക്കല്‍, Fr. ബിനോയ് കൊമ്പനാത്തോട്ടത്തില്‍ SVD എന്നിവരുടെ കാര്‍മ്മീകത്വത്തില്‍ 15 കുട്ടികള്‍ ഈവര്‍ഷം ദിവ്യകാരുണ്യം സ്വീകരിച്ചു . ലളിതവും ഭക്തിസാന്ദ്രവുമായിരുന്നു തിരുകര്‍മ്മങ്ങള്‍ .

ഡബ്ലിനില്‍ ഡാര്‍ട്ട് സര്‍വീസുകള്‍ക്ക് തടസ്സം നേരിടും

ഡബ്ലിന്‍: വടക്കുഭാഗത്തേക്കുള്ള ഡാര്‍ട്ട് സര്‍വീസുകള്‍ക്ക് ശനി, ഞായര്‍ ദിവസങ്ങളില്‍ മുടക്കം നേരിടും. കൊണോലി-ഹോത്ത്/മാലഹൈഡ് റൂട്ടില്‍ ആയിരിക്കും യാത്രാ തടസ്സം നേരിടുന്നത് എന്ന് ഐറിഷ് റെയില്‍ അറിയിച്ചിട്ടുണ്ട്. വടക്ക് ഭാഗത്തേക്കുള്ള റെയില്‍വേ പാത നവീകരണവുമായി ബന്ധപ്പെട്ട ജോലികള്‍ പൂര്‍ത്തിയാക്കുന്നതിനാലാണ് ഡാര്‍ട്ട് സര്‍വീസുകള്‍ നിതിവെയ്ക്കപ്പെട്ടത്. ഏകദേശം 48 മണിക്കൂര്‍ നീളുന്ന ജോലികള്‍ ആണ് പൂര്‍ത്തിയാക്കാനുള്ളതെന്ന് ഐറിഷ് റെയിലിന്റെ അറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. വാരാന്ത്യത്തില്‍ ഡാര്‍ട്ട് സേവനങ്ങള്‍ക്ക് തടസ്സം നേരിടുന്നത് ഡബ്ലിനില്‍ യാത്രാ ദുരിതം വര്‍ധിപ്പിക്കും. ട്രെയിന്‍ യാത്രക്ക് തയ്യാറെടുക്കുന്നവര്‍ ഐറിഷ് റെയിലിന്റെ … Read more

അയര്‍ലണ്ടില്‍ ഭീകരാക്രമണ സാധ്യതയെന്ന് യൂറോപ്യന്‍ ഉന്നത പോലീസ്വൃത്തങ്ങള്‍

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഭീകരാക്രമണ സാധ്യത തള്ളിക്കളയാനാവില്ലെന്ന് പോലീസ് സംഘം. തീവ്രവാദ ആക്രമണത്തെ ചെറുക്കാന്‍ എല്ലാ പഴുതുകളും അടച്ച് മുന്നോട്ട് പോകണമെന്ന് യൂറോപ്പിലെ ഉന്നതത പോലീസ്വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു. ഡബ്ലിനില്‍ 35 യൂറോപ്യന്‍ രാജ്യങ്ങളിലെ 80 സീനിയര്‍ പോലീസ് ഓഫിസര്‍മാര്‍ പങ്കെടുത്ത സമ്മേളനത്തിന്റെ ആദ്യ ദിവസത്തില്‍ തന്നെയാണ് ഇത്തരം ഒരു അഭിപ്രായം ഉയര്‍ന്നു വന്നത്. ഭീകരര്‍ ലക്ഷ്യം വെയ്ക്കുന്ന ലണ്ടന്‍, ബ്രസല്‍സ്, പാരീസ് നഗരങ്ങളിലെ പോലീസ് സേന അംഗങ്ങളും, രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും സമ്മേളനത്തില്‍ പങ്കെടുത്തു. യു.കെയില്‍ ഉണ്ടായ നിരന്തര ഭീകര … Read more

ഗര്‍ഭാശയ ക്യാന്‍സര്‍ പരിശോധന പിഴവ്; ഐറിഷ് ക്യാന്‍സര്‍ സൊസൈറ്റിയുടെ സപ്പോര്‍ട്ട് കേന്ദ്രങ്ങളില്‍ സൗജന്യ കൗണ്‍സിലിംഗ്

ഡബ്ലിന്‍: ഗര്‍ഭാശയ ക്യാന്‍സറുമായി ബന്ധപ്പെട്ട് പ്രതിദിനം എച്ച്.എസ്.ഇ-യില്‍ അന്വേഷണവുമായി എത്തുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ ഒരാഴ്ചക്കകം പരിശോധനാ ഫലത്തില്‍ പിഴവ് കണ്ടെത്തിയതുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തുവന്നതോടെ എസ്.ഐ.എം.ടി (സീരിയസ് ഇന്‍സിഡന്റ് മാനേജ്മെന്റ് ടീം) ഹെല്പ് ലൈനില്‍ പതിനായിരത്തിലധികം ഫോണ്‍ കോളുകള്‍ എത്തിയത് അധികൃതരെ ഞെട്ടിച്ചു. വ്യാജ പരിശോധനാ ഫലം ബാധിച്ചവരുടെ എണ്ണം നിലവില്‍ 208 -ല്‍ നിന്നും 209 എണ്ണമായി വര്‍ധിച്ചിരിക്കുകയാണ്. ഇതില്‍ 196-ഓളം സ്ത്രീകളെ നേരിട്ട് ബന്ധപ്പെട്ടുകഴിഞ്ഞു എന്നാണ് എച്ച്.എസ്.ഇ-യില്‍ നിന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. … Read more

ഫാസ്റ്റഫുഡ് ശീലം വന്ധ്യത ഉണ്ടാക്കുമെന്ന് പഠനങ്ങള്‍

ഡബ്ലിന്‍: ഫാസ്റ്റഫുഡ് ശീലമാക്കുന്നവരില്‍ ഗഭധാരണം വൈകുമെന്ന് ഗവേഷകര്‍. യു.കെ, അയര്‍ലന്‍ഡ്, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളില്‍ ദമ്പതിമാര്‍ക്കിടയില്‍ നടത്തിയ പഠന റിപ്പോര്‍ട്ട് ഹ്യൂമന്‍ റീപ്രൊഡക്ഷന്‍ ജേണലാണ് പുറത്തുവിട്ടത്. ഭക്ഷണ ശീലങ്ങള്‍ വന്ധ്യതക്ക് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുകയാണ് ഗവേഷക സംഘം. പഴവര്‍ഗങ്ങള്‍ കൂടുതല്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഭക്ഷണം കഴിക്കുന്നവരില്‍ ഗര്‍ഭധാരണം വൈകുന്നില്ലെന്ന് കണ്ടെത്തി. ഭക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിച്ചുകൊണ്ടുള്ള പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. യൂണിവേഴ്‌സിറ്റി ഓഫ് അഡലൈഡ്-ലെ പ്രൊഫസര്‍ ക്ലയര്‍ റോബോര്‍ട്ട് എന്ന ഗവേഷകനാണ് ഇത്തരത്തിലൊരു പഠനത്തിന് നേതൃത്വം നല്‍കിയത്. വന്ധതയെയും … Read more

ഡബ്ലിനില്‍ വാടക നിരക്ക് വീണ്ടും കുതിപ്പിലേക്ക്; സമീപ ഭാവിയില്‍ വസ്തു വില കുറയില്ലെന്നും സൂചന

ഡബ്ലിന്‍: അയര്‍ലണ്ടില്‍ വസ്തു വാടക നിരക്കില്‍ വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. മാര്‍ച്ച് അവസാനത്തോടെ രാജ്യത്തെ ശരാശരി വാടക നിരക്ക് 11.5 ശതമാനമായി ഉയര്‍ന്നു. അയര്‍ലണ്ടില്‍ പരിമിത സൗകര്യങ്ങളുള്ള വീട് ലഭിക്കുന്നതിന് ശരാശരി 1261 യൂറോ നല്‍കണം. 2017-ന് ശേഷം പ്രധാന നഗരങ്ങളിലെല്ലാം പ്രതിമാസം 232 യൂറോ വീതമാണ് വര്‍ദ്ധനവ് ഉണ്ടായത്. വീട് വാങ്ങാനിരിക്കുന്നവര്‍ക്കും ഇത് നല്ല സമയമല്ലെന്നാണ് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മോര്‍ട്ട് ഗേജ് … Read more

ലിഗ കൊല്ലപ്പെട്ടത് ബലാത്സംഗത്തിനിടെ, ഉമേഷും ഉദയനും അറസ്റ്റില്‍

തിരുവനന്തപുരം: വിദേശവനിത കൊല്ലപ്പെട്ടത് ബലാത്സംഗത്തിനിടെയെന്ന് ഡിജിപി. സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് അന്വേഷണത്തിനാധാരമെന്ന് ഡിജിപി പറഞ്ഞു. സംഭവം ദുഖകരമാണെന്നും ഒരു സ്ത്രീക്കും ഇത് സംഭവിക്കാന്‍ പാടില്ലെന്നും ഡിജിപി പറഞ്ഞു. വിദേശവനിതയുടെ കൊലപാതകം ആത്മഹത്യയാക്കാനുള്ള പ്രതികളുടെ ശ്രമമാണ് പ്രത്യക സംഘത്തിന്റെ അന്വേഷണത്തില്‍ തകര്‍ന്നത്. വിദേശവനിതയ്ക്ക് മയക്കുമരുന്ന് നല്‍കിയ ശേഷം കൊലപാതകം നടത്തിയ ഉമേഷിനെയും ഉദയനെയും കസ്റ്റഡിയില്‍ വാങ്ങുമെന്ന് ഐ ജി മനോജ് എബ്രഹാം പറഞ്ഞു. വിഷാദ രോഗത്തിന് ചികിത്സ തേടിയെത്തിയവിദേശ വനിതയെ തലസ്ഥാന നഗരത്തില്‍ നിന്നാണ് കാണാതായത്. പോത്തന്‍കോട് … Read more