അയര്‍ലണ്ടിലെ ആദ്യ പ്ലാസ്റ്റിക് സ്‌ട്രോ ഫ്രീ നഗരമൊരുങ്ങുന്നു

മായോ: അയര്‍ലണ്ടിലെ ആദ്യ പ്ലാസ്റ്റിക് സ്‌ട്രോ വിമുക്ത നഗരമെന്ന ബഹുമതി വെസ്റ്റ് പോര്‍ട്ടിന് ലഭിക്കും. വെസ്റ്റ് പോര്‍ട്ട് ടൈഡി ടൌണ്‍ കമ്മിറ്റിയുടേതാണ് പ്ലാസ്റ്റിക് സ്‌ട്രോ നിരോധിക്കാനുള്ള തീരുമാനം. 2018 -ല്‍ മികച്ച ടൈഡി ടൌണ്‍ മത്സരത്തിന് പങ്കെടുക്കാന്‍ തയ്യാറെടുക്കുകയാണ് മയോയിലെ ഈ പട്ടണം. ജൂണ്‍ 1 മുതല്‍ പ്ലാസ്റ്റിക് സ്‌ട്രോ നിരോധനം പ്രാബല്യത്തില്‍ വരും. പ്ലാസ്റ്റിക്കിന്റെ പകരം പരിസ്ഥിതി സൗഹൃദമായ പദാര്‍ത്ഥങ്ങള്‍ കൊണ്ട് നിര്‍മ്മിക്കപ്പെട്ട സ്‌ട്രോ ഉപയോഗവും ആരംഭിക്കും. വെസ്റ്റ് ഫോര്‍ട്ടിലെ എല്ലാ വ്യാപാര സ്ഥലങ്ങളിലും ഇത് … Read more

സ്‌കൂള്‍ പ്രവേശനത്തിന് മത ചടങ്ങുകള്‍ ആവശ്യമില്ല; പുതിയ സ്‌കൂള്‍ അഡ്മിഷന്‍ നിയമം അടുത്ത വര്‍ഷം മുതല്‍

ഡബ്ലിന്‍: ഐറിഷ് സ്‌കൂളുകളില്‍ അഡ്മിഷന്‍ ലഭിക്കാന്‍ മതാചാര ചടങ്ങുകള്‍ നടത്തണമെന്ന നിബന്ധന അടുത്ത വര്‍ഷം മുതല്‍ ഇല്ലാതാവും. മതത്തിന്റെ പേരില്‍ ആരും അവഗണിക്കപ്പെടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി റിച്ചാര്‍ഡ് ബ്രട്ടന്‍ അറിയിച്ചു. സ്‌കൂള്‍ അഡ്മിഷന്‍ ബില്ലിന് ക്യാബിനറ്റിന്റെ അംഗീകാരം ലഭിച്ചതോടെ ഇത് നിയമമായി മാറും. അഡ്മിഷന്‍ ലഭിക്കാന്‍ മത ചടങ്ങുകള്‍ നിര്‍ബന്ധമല്ലാതാക്കുന്ന നിയമത്തെ രാജ്യത്തെ കത്തോലിക്കാ നേതൃത്വം നേരെത്തെ സ്വാഗതം ചെയ്തിരുന്നു. ചില സ്‌കൂളുകളില്‍ പ്രവേശനം ലഭിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്ന പരാതികള്‍ ലഭിച്ചതോടെയാണ് അഡ്മിഷന്‍ നിയമങ്ങള്‍ക്ക് മാറ്റം വരുത്താന്‍ … Read more

ഡബ്ലിന്‍ നഗരത്തിലെ രാത്രി യാത്രക്കാരും, തനിച്ച് താമസിക്കുന്നവരും മുന്‍കരുതലുകള്‍ എടുക്കണമെന്ന് പോലീസ് മുന്നറിയിപ്പ്

ഡബ്ലിന്‍: ഡബ്ലിനില്‍ കുറ്റകൃത്യങ്ങളുടെ തോത് കഴിഞ്ഞ 5 വര്‍ഷങ്ങള്‍ക്കിടയില്‍ പതിന്മടങ്ങായി വര്‍ധിച്ചെന്ന് ഗാര്‍ഡ കമ്മീഷ്ണര്‍. ഇക്കാലയളവില്‍ കൊലപാതക-മോഷണ കേസുകളുടെ എണ്ണം അമ്പരപ്പിക്കുന്ന വിധം കൂടിയത് ചൂണ്ടിക്കാട്ടുകയാണ് ഗാര്‍ഡ അസിസ്റ്റന്റ് കമ്മീഷ്ണര്‍ പാറ്റ് ലൈഹി. ഡബ്ലിന്‍ സിറ്റി കൗണ്‍സിലിന്റെ ജോയിന്റ് പോലീസിംഗ് കമ്മിറ്റിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കവേ ഡബ്ലിനില്‍ അഞ്ഞൂറോളം പേര്‍ക്ക് നേരെ വധഭീഷണി നിലനില്‍ക്കുന്ന കാര്യം അദ്ദേഹം എടുത്തുപറയുകയായിരുന്നു. നഗരത്തിലെ സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ചാല്‍ നിരവധി മരണങ്ങള്‍ തടയാന്‍ കഴിയുമെന്ന് കമ്മീഷ്ണര്‍ ഓര്‍മ്മിപ്പിക്കുന്നു. നോര്‍ത്ത് ഡബ്ലിന്‍ സിറ്റി പ്രദേശങ്ങളില്‍ … Read more

ആദ്യ ടെസ്റ്റ് ചരിത്രമാക്കാന്‍ അയര്‍ലണ്ട്; ‘തങ്ങള്‍ നിസാരക്കാരല്ല’ ; പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി അയര്‍ലന്‍ഡ് ക്യാപ്റ്റന്‍

ചരിത്രം കുറിക്കാന്‍ ഇറങ്ങുന്ന അയര്‍ലന്‍ഡ് ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം അഫ്ഗാനിസ്ഥാനൊപ്പം ഐസിസിയുടെ ടെസ്റ്റ് പദവി ലഭിച്ച അയര്‍ലന്‍ഡ് ഈയാഴ്ച നടക്കുന്ന മത്സരത്തില്‍ പാകിസ്ഥാനെതിരെ കളിച്ച് കൊണ്ട് ടെസ്റ്റില്‍ അരങ്ങേറ്റം കുറിക്കുകയാണ്. അയര്‍ലന്‍ഡിലെ മാലഹിഡില്‍ നടക്കുന്ന മത്സരത്തിന് മുമ്പ് എതിരാളികളായ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി രംഗത്ത് വന്നിരിക്കുകയാണ് അയര്‍ലന്‍ഡ് നായകന്‍ വില്ല്യം പോര്‍ട്ടര്‍ഫീല്‍ഡ് പാകിസ്താനെതിരെ ആദ്യ ടെസ്റ്റിനിറങ്ങുന്ന അയര്‍ലന്‍ഡ് ടീമിനെ വില്യം പോര്‍ട്ടര്‍ഫീല്‍ഡ് നയിക്കും. മെയ് പതിനൊന്നാം തീയതിയാണ് ആദ്യമത്സരം. ഐസിസിയുടെ ടെസ്റ്റ് പദവി ലഭിച്ചശേഷം … Read more

ഡബ്ലിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍

ഡബ്ലിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയിലെ വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ ബഹു വികാരി റവ. ഫാ. ടി. ജോര്‍ജിന്റെ കാര്‍മികത്വത്തില്‍ 13th May 2018 ഞായറാഴ്ച 2.00 മണിക്ക് ആചരിക്കും. വി: കുര്‍ബ്ബാനയും, മധ്യസ്ഥ പ്രാര്‍ത്ഥനയും, ആശീര്‍വാദവും, നേര്‍ച്ച വിളമ്പും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് റവ. ഫാ. ടി. ജോര്‍ജ് (വികാരി) 0870693450 ബാബു ലൂക്കോസ് (ട്രസ്റ്റി) 0872695791 ഷിബു ഏബ്രഹാം (സെക്രട്ടറി) 0894001008

ഗാള്‍വേയില്‍ നേഴ്‌സുമാരെ ആവശ്യമുണ്ട്; സൗജന്യ താമസം ലഭ്യം

കൗണ്ടി ഗാള്‍വേയിലെ പോര്‍ട്ടുമ്‌നയിലുള്ള നേഴ്‌സിംഗ് ഹോമിലേയ്ക്ക് നേഴ്‌സുമാരെ ആവശ്യമുണ്ട്. മികച്ച ശമ്പളം, സൗജന്യ താമസ സൗകര്യം (for initial period) എന്നീ സൗകര്യങ്ങള്‍ ലഭ്യമാണ്. താത്പര്യമുള്ളവര്‍ ബന്ധപ്പെടുക pfeerick@prv.ie www.portumnaretirementvillage.ie

ജീവിത ശൈലിയില്‍ മാറ്റം വരുത്തിയാല്‍ പ്രമേഹത്തെ വരുതിയിലാക്കാം; ഡോക്ടര്‍ ഈവ പറയുന്നതിങ്ങനെ…

ഡബ്ലിന്‍: പ്രമേഹ നിയന്ത്രണത്തെക്കുറിച്ചുള്ള ധാരണ ചെറു പ്രായത്തില്‍ തന്നെ കുട്ടികളില്‍ വളര്‍ത്തിയെടുക്കാന്‍ കഴിയണമെന്ന് ഡോക്ടര്‍ ഈവ ഓസ്മോന്‍ഡ് പറയുന്നു. വീട്ടിലും സ്‌കൂളിലും കുട്ടികള്‍ക്ക് ബോധവത്കരണം നല്‍കിയാല്‍ ടൈപ്പ് 2 ഡയബറ്റിസ് പോലും തടയാന്‍ കഴിയുമെന്ന് പ്രമേഹ രോഗനിര്‍മ്മാര്‍ജ്ജന രംഗത്ത് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ഡോക്ടര്‍ വിശദമാക്കുന്നു. ഐറിഷ് സ്‌കൂളുകളില്‍ കുട്ടികളിലെ ഭക്ഷണ ക്രമം മാറ്റി പോഷക സമൃദ്ധമായ ഭക്ഷണ രീതി ആരംഭിച്ചത് ഏറെ ആശ്വാസകരമാണെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. മരുന്നുകളെ മാത്രം ആശ്രയിച്ച് പ്രമേഹത്തെ നിയന്ത്രിക്കുന്നതിലും ഫലപ്രദമാണ് ഭക്ഷണരീതിയില്‍ മാറ്റം … Read more

ഗര്‍ഭച്ഛിദ്ര ഹിതപരിശോധന: വോട്ടിങ് രെജിസ്‌ട്രേഷന്‍ ഇന്ന് കൂടി മാത്രം

ഡബ്ലിന്‍: അയര്‍ലണ്ടിലെ അബോര്‍ഷന്‍ റഫറണ്ടവുമായി ബന്ധപ്പെട്ട് വോട്ടെടുപ്പിന് വേണ്ടിയുള്ള രെജിസ്‌ട്രേഷന്‍ നടത്താത്തവര്‍ക്ക് ഇന്ന് കൂടി അവസരം ലഭിക്കും. വോട്ടെടുപ്പിന് തയ്യാറെടുക്കുന്നവര്‍ രജിസ്റ്ററില്‍ പേര് ഉണ്ടോ എന്ന് പരിശോധിക്കാന്‍ റഫറണ്ടം കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. ഓണ്‍ലൈനിലൂടെയും ലോക്കല്‍ അതോറിറ്റി നേരിട്ട് എത്തിയും അപേക്ഷകള്‍ കൈപ്പറ്റാം. പൂരിപ്പിച്ച അപേക്ഷകള്‍ക്കൊപ്പം സമ്മതിദായകന്റെ അസ്സല്‍ തിരിച്ചറിയല്‍ രേഖ പരിശോധിച്ച് ഗാര്‍ഡ സര്‍ട്ടിഫൈഡ് ചെയ്തതിന് ശേഷം മാത്രം നിര്‍ദിഷ്ട കൗണ്ടി കൗണ്‌സിലുകളില്‍ സമര്‍പ്പിക്കാം. ആദ്യമായി രെജിസ്റ്റര്‍ ചെയ്യുന്നതിന് RFA2 ഫോം, മേല്‍വിലാസം മാറ്റുന്നതിന് RFA3 … Read more

കില്‍ഡെയറില്‍ അനധികൃത ഗുളിക നിര്‍മ്മാണ ഫാക്ടറി; അയര്‍ലണ്ടില്‍ എത്തുന്ന വ്യാജ മരുന്നുകളുടെ ചുരുള്‍ അഴിയുന്നു.

കില്‍ഡെയര്‍: വ്യാജ മരുന്ന് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അയര്‍ലണ്ടില്‍ വന്‍ മാഫിയ സംഘം അറസ്റ്റില്‍. പൊലീസിന് ലഭിച്ച രഹസ്യ സന്ദേശത്തെ തുടര്‍ന്ന് പരിശോധന നടത്തിയപ്പോള്‍ കില്‍ഡെയറില്‍ പ്രവര്‍ത്തിച്ച് വരുന്ന വ്യാജ മരുന്ന് നിര്‍മ്മാണ കേന്ദ്രം കണ്ടെത്തുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് പിടിയിലായ വന്‍ മാഫിയ സംഘത്തിന് രാജ്യത്ത് നടക്കുന്ന പല കൊലപാതകങ്ങളുമായി നേരിട്ട് ബന്ധമുണ്ടെന്ന സൂചനയും ലഭിക്കുന്നുണ്ട്. ഔഷധ നിര്‍മ്മാണത്തോടൊപ്പം ഇവരില്‍ പലരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്ന് ഗാര്‍ഡ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഡ്രഗ്ഗ് ആന്‍ഡ് ഓര്‍ഗനൈസ്ഡ് ബ്യൂറോ അന്വേഷണം ആരംഭിച്ചു. … Read more

സൂപ്പര്‍ ഡൂപ്പര്‍ ക്രീയേഷന്‍സിന്റെ ഡെയ്‌ലി ഡിലൈറ്റ് ബ്രയിന്‍സ്റ്റോമ് june 4 ന്

അയര്‍ലണ്ടിലെ കലാസ്‌നേഹികള്‍ക്കായി മനസ്സിന്റെ ഇന്ദ്രിയങ്ങളെയും ,വികാരങ്ങളെയും ആഴത്തില്‍ സ്പര്‍ശിച്ചുകൊണ്ടുള്ള വളരെ വ്യതസ്തമായ ഒരു കലാസന്ധ്യക്കു കളമൊരുങ്ങുന്നു .മനുഷ്യ മനസ്സുകളെ ഉള്‍ക്കണ്ണുകൊണ്ടു വായിക്കുവാനും , നിയന്ത്രിക്കുവാനുമുള്ള അപൂര്‍വ സിദ്ധികള്‍ കൈമുതലായുള്ള ലോകത്തിലെ തന്നെ എണ്ണമറ്റ മൈന്‍ഡ് റീഡിങ് സ്‌പെഷ്യല്സ്റ്റുകളിലൊരാളായ , മെന്റലിസ്‌റ് ആതി കാഴ്ചക്കാരെ അവ്ശ്വസനീയതയുടെ പരകോടിയില്‍ എത്തിക്കുവാന്‍ ജൂണ്‍ 4 നു ഐറിഷ് മണ്ണില്‍ കാലുകുത്തുന്നു .ആതിയോടൊപ്പം , പ്രായഭേദമെന്യേ സംഗീത പ്രേമികളുടെ ഹരമായി മാറിയിരിക്കുന്ന വയലിന്‍ ഇതിഹാസം ശബരീഷ് പ്രഭാകറും ഇമ്മോര്‍ട്ടല്‍ രാഗാ ബാന്‍ഡും, കഴിഞ്ഞ … Read more