2018ല്‍ ലോകത്ത് ഏറ്റവും കരുത്തുള്ള പാസ്പോര്‍ട്ടുകളുടെ പട്ടികയില്‍ അയര്‍ലണ്ട് അഞ്ചാം സ്ഥാനത്ത്

  2018 ലെ ഏറ്റവും കരുത്തുള്ള പാസ്പോര്‍ട്ട് ഏതെന്ന് പുറത്ത് വന്നു. ഹെന്‍ലി പാസ്പോര്‍ട്ട് ഇന്‍ഡക്സ് പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം ജര്‍മ്മന്‍ പാസ്പോര്‍ട്ടാണ് ലോകത്തെ ഏറ്റവും കരുത്തുള്ള പാസ്പോര്‍ട്ട്. ഇതില്‍ 177 രാജ്യങ്ങളിലേക്ക് വിസയില്ലാതെയും, വിസ ഓണ്‍ അറൈവലും അനുവദിക്കുന്നതാണ് ജര്‍മ്മന്‍ പാസ്പോര്‍ട്ട്. പാസ്‌പോര്‍ട്ടുകളുടെ കാര്യത്തില്‍ ലോകത്തെ ഏറ്റവും ശക്തമായ രാജ്യങ്ങളിലൊന്നാണ് അയര്‍ലണ്ട്. ലോകത്തിലെ ശക്തമായ പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ ഐറിഷ് പാസ്‌പോര്‍ട്ട് അഞ്ചാം സ്ഥാനമാണുള്ളത്. ഐറിഷ് പാസ്‌പോര്‍ട്ട് ഉപയോഗപ്പെടുത്തി പൗരന്മാര്‍ക്ക് മറ്റ് 173 രാജ്യങ്ങളിലേക്ക് സഞ്ചരിക്കാവുന്നതാണ്. 18 … Read more

90 വയസ്സുകാരി ട്രോളിയില്‍ തുടര്‍ന്നത് മണിക്കൂറുകള്‍: ഐറിഷ് ആരോഗ്യ മേഖലക്ക് നേരെ ആരോപണങ്ങള്‍ ശക്തമാകുന്നു…

ഗാല്‍വേ: ഗാല്‍വേ ആശുപത്രിയിലെത്തിയ 90 വയസ്സുള്ള വയോധിക 7 മണിക്കൂറോളം ട്രോളിയില്‍. കാലിന് ചെറിയൊരു അപകടം പറ്റിയതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ ഇവര്‍ എക്‌സ്‌റേ എടുക്കുന്നതിന് ചെലവിട്ടത് മണിക്കൂറുകള്‍. എമര്‍ജന്‍സി ഡിപ്പാര്‍ട്‌മെന്റില്‍ അനുഭവപ്പെടുന്നത് വന്‍ തിരക്കാണെന്ന് സാക്ഷ്യപ്പെടുത്തുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ഇത്തരത്തില്‍ പുറത്ത് വരുന്നത്. സീനിയര്‍ സിറ്റിസന്‍സിന് പോലും ഇവിടെ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന് ഇവരുടെ മകന്‍ ആരോപിക്കുന്നു. മാത്രമല്ല, രാഷ്ട്രീയക്കാര്‍ ആരോഗ്യരംഗത്തെ വിഷമഘട്ടം മനസിലാക്കാത്തതില്‍ അദ്ദേഹം അമര്‍ഷം രേഖപ്പെടുത്തുകയാണ്. 473 പേര്‍ നിലവില്‍ ട്രോളിയില്‍ തുടരുകയാണ്. ലീമെറിക്കിലാണ് … Read more

അയര്‍ലണ്ടിലെ ചില കൗണ്ടികളില്‍ ഹോട്ടല്‍ ഭക്ഷണം ഒട്ടും സുരക്ഷിതമല്ല: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ റിപ്പോര്‍ട്ട് പുറത്ത്

ഡബ്ലിന്‍: ശുചിത്വമില്ലായ്മ കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ വര്‍ഷം ഭക്ഷ്യവകുപ്പിന്റെ അടച്ചുപൂട്ടലിന് വിധേയമായത് നൂറില്‍ പരം ഹോട്ടലുകളാണ്. എല്ലാ വര്‍ഷവും ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും കഴിഞ്ഞ വര്‍ഷം ചില കൗണ്ടികളില്‍ മാത്രം നിരവധി ഹോട്ടലുകള്‍ക്ക് പൂട്ട് വീണിരുന്നു. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ഭക്ഷണശാലകള്‍ അടച്ചുപൂട്ടിയത് ഡബ്ലിനില്‍ ആണ്. ഇവിടെ 17 റെസ്റ്റോറന്റുകള്‍ക്ക് ശുചിത്വമില്ലായ്മയെ തുടര്‍ന്ന് നോട്ടീസ് നല്‍കുകയായിരുന്നു. തൊട്ടു പുറകില്‍ കോര്‍ക്കില്‍ 7 ഹോട്ടലുകള്‍ പൂട്ടിച്ചു. ഡബ്ലിനില്‍ തന്നെ തെക്കന്‍ ഭാഗങ്ങളില്‍ നിന്നാണ് ഇത് കൂടുതലും റിപ്പോര്‍ട്ട് … Read more

ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി ഫണ്ടിങ് നടത്തിയ കേസിലെ പ്രതി അയര്‍ലണ്ടിലും ആസൂത്രിതമായ ആക്രമണത്തിന് തയ്യാറെടുത്തുവെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

വാട്ടര്‍ഫോര്‍ഡ്: തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി ഫണ്ടിങ് നടത്തിയതിന് അറസ്റ്റിലായ പ്രതി ഹസ്സന്‍ബാല്‍ തന്റെ കുറ്റസമ്മതം നടത്തി. വാട്ടര്‍ഫോര്‍ഡ് സര്‍ക്യൂട്ട് കോടതിയില്‍ ഹരാജരാക്കിയപ്പോഴായിരുന്നു ഇയാള്‍ കോടതി മുന്‍പാകെ ആരോപണങ്ങള്‍ സമ്മതിച്ചത്. 2015 ഒക്ടോബറില്‍ വാട്ടര്‍ഫോര്‍ഡിലുള്ള ഇയാളുടെ വീട്ടില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ബ്രിട്ടീഷ് സ്വദേശിയായ ഹസന്‍ 2007 മുതല്‍ അയര്‍ലണ്ടില്‍ സ്ഥിരതാമസക്കാരനാണ്. ഐറിഷ് പാസ്‌പോര്‍ട്ട് സ്വന്തമായുള്ള ഇയാള്‍ ഇലട്രിഷ്യനായി അയര്‍ലണ്ടില്‍ ജോലിനോക്കുകവെയാണ് കേസിനാസ്പദമായ സംഭവങ്ങള്‍ നടന്നത്. ബ്രിട്ടീഷ് സ്വദേശിയായ ഭാര്യയും മക്കളും അടങ്ങുന്നതാണ് ഹാസന്റെ … Read more

അയര്‍ലന്റിലെ ഏറ്റവും ചിലവേറിയ സ്‌കൂള്‍ ഡബ്ലിനില്‍ സെപ്റ്റംബറോടെ പ്രവര്‍ത്തനമാരംഭിക്കും

  രാജ്യത്തെ ഏറ്റവും ചിലവേറിയ വിദ്യാഭ്യാസസ്ഥാപനമാണ് ഡബ്ലിനില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ പോകുന്നത്. കനത്ത ഫീസ് നല്‍കി ആരാണ് ഇവിടെ പഠിക്കുക, എത്ര പേര്‍ക്കാണ് ഇതിന്റെ ചെലവ് താങ്ങാനാവുക എന്നതില്‍ സംശയം നിലനില്‍ക്കുന്നു. 800-ഓളം കുട്ടികള്‍ക്കാണ് ഇവിടെ പ്രവേശനം ലഭിക്കുന്നത്. 2018 സെപ്റ്റംബറില്‍ ആകും പുതിയ സ്‌കൂള്‍ ഔദ്യോഗികമായി തുറക്കുക. സ്റ്റേറ്റ് കരിക്കുലമായിരിക്കില്ല ഈ സ്‌കൂളില്‍ പിന്തുടരുന്നത്. മറിച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഡിപ്ലോമ പ്രോഗ്രാമാണ് ഇവിടെ പഠിപ്പിക്കുന്നത്. ലോകത്തെമ്പാടുമുള്ള 150 രാജ്യങ്ങളിലെ 5000 സ്‌കൂളുകളില്‍ സ്‌കൂളുകളില്‍ ഈ സിലബസ് … Read more

യൂറോപ്പിലെ തലമുറകള്‍ നീളുന്ന പ്രവാസ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി ലോക കേരള സഭയില്‍ ചര്‍ച്ച

  നിരവധി മലയാളികള്‍ സ്ഥിരതാമസമാക്കിയ യൂറോപ്പ്, അമേരിക്ക, എന്നിവിടങ്ങളിലെ പ്രശ്നങ്ങള്‍ ലോക കേരള സഭയുടെ യൂറോപ്പും അമേരിക്കയും എന്ന സെഷനില്‍ ചര്‍ച്ചാവിഷയമായി. ഗള്‍ഫ് പ്രവാസവും, യൂറോപ്പ് – അമേരിക്കന്‍ പ്രവാസവും തികച്ചും വ്യത്യസ്തമാണെന്ന് ആമുഖ പ്രസംഗത്തില്‍ ധനകാര്യമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. ഗള്‍ഫ് പ്രവാസം താല്‍ക്കാലിക പ്രതിഭാസമാകുമ്പോള്‍ യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലെ പ്രവാസം തലമുറകള്‍ നീളുന്നതാണ്. ഈ സ്ഥിരം പ്രവാസം ഇവിടങ്ങളിലെ മലയാളികള്‍ക്ക് ഒട്ടനവധി പ്രയാസങ്ങള്‍ നല്‍കുന്നവയുമാണ്. വയോജനസംരക്ഷണം, സാംസ്‌ക്കാരിക വിടവ്, നാട്ടിലെ സ്വത്തുക്കളുമായി … Read more

സമയ ക്ലിപ്തത പാലിക്കുന്ന ലോകത്തെ മികച്ച 10 എയര്‍ലൈനുകളില്‍ എയര്‍ലിംഗസും

കൃത്യതയോടെ സമയക്രമം പാലിക്കുന്ന ലോകത്തെ ഏറ്റവും മികച്ച 10 വിമാന കമ്പനികളുടെ പട്ടികയിലാണ് എയര്‍ലിംഗ്സ് ഇടം പിടിച്ചത്. പ്രശസ്ത ട്രാവല്‍ കമ്പനിയായ OAG നടത്തിയ പന്‍ച്വാലിറ്റി ലീഗ് സര്‍വേയിലാണ് എയര്‍ലിംഗസ് പതതാം സ്ഥാനം കരസ്ഥമാക്കിയത്. കഴിഞ്ഞ വര്‍ഷം എയര്‍ലിംഗസിന്റെ 84.46 ശതമാനം വിമാന സര്‍വീസുകളും കൃത്യസമയം പാലിച്ചതായി കണ്ടെത്തി. OAG കൃത്യസമയം കണക്കാക്കുന്നതിന്റെ മാനദണ്ഡം നിശ്ചയിച്ച സമയത്തിന്റെ 14 മിനിറ്റിനകം ഫ്ളൈറ്റ് ഡിപ്പാര്‍ട്ട് ചെയ്യപ്പെടുകയും പറഞ്ഞ സമയത്തിന്റെ 14 സെക്കന്‍ഡുകള്‍ക്കുള്ളില്‍ അറൈവല്‍ ചെയ്യപ്പെടുകയും വേണം. ലോകത്തെ പ്രശസ്തമായ … Read more

ഇന്ത്യന്‍ ക്രിക്കറ്റ് ടീം അയര്‍ലണ്ടില്‍ ട്വന്റി 20 മത്സരത്തിനെത്തുന്നു

  11 വര്‍ഷത്തിനുശേഷം നായകന്‍ വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഈ വേനല്‍ക്കാലത്ത് അയര്‍ലണ്ടിലെത്തും. അയര്‍ലണ്ടിലെ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ അവരുടെ വീരനായകരെ നേരില്‍കാണാന്‍ കഴിയുമെന്നതിന്റെ ആവേശത്തിലാണ്. ജൂണ്‍ 27 നും 29 നുമായി രണ്ടു ട്വന്റി 20 മത്സരങ്ങള്‍ ഇന്ത്യ കളിക്കും. ഇംഗ്ലണ്ടിലെ പര്യടനത്തിന് മുന്നോടിയായാണ് ഇന്ത്യ അയര്‍ലണ്ടിലെത്തുന്നത്. 2007 ലാണ് ഒടുവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇവിടെയെത്തിയത്. 2007 ല്‍ ബെല്‍ഫാസ്റ്റില്‍ നടന്ന ഏകദിന മത്സരത്തില്‍ ഇരുവരും ഐറിഷ് മണ്ണില്‍ ഏറ്റുമുട്ടിയിരുന്നു. … Read more

വിന്റര്‍ ക്രൈസിസ് നേരിടാനാകാതെ അയര്‍ലണ്ട്; കുട്ടികളുടെ വാര്‍ഡുകളിലേക്കും മുതിര്‍ന്ന രോഗികളെ പ്രവേശിപ്പിക്കുന്നു

  വിന്റര്‍ ക്രൈസിസ് നേരിടാനാകാതെ HSE കുഴങ്ങുകയാണ്. അയര്‍ലണ്ട് അതി ശൈത്യത്തിന്റെ പിടിയിലാണ്. രോഗികളെക്കൊണ്ട് ആശുപത്രികള്‍ നിറഞ്ഞു കഴിഞ്ഞു. അത്യാവശ്യ പരിഗണന നല്‍കേണ്ട രോഗികളെപ്പോലും വീടുകളിലേക്ക് പറഞ്ഞയക്കുന്ന സ്ഥിതിയാണ് മിക്ക ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങള്‍. എമര്‍ജന്‍സി വിഭാഗത്തില്‍ എത്തിച്ചേര്‍ന്നാല്‍ കാത്തിരിക്കുന്ന സമയം സര്‍വ്വകാല റെക്കോര്‍ഡില്‍ എത്തിക്കഴിഞ്ഞതായും ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ വ്യക്തമാക്കുന്നു. വിന്ററില്‍ നിറഞ്ഞു കവിയുന്ന ആശുപത്രികളില്‍ കുട്ടികളുടെ വാര്‍ഡുകളിലും മുതിര്‍ന്ന രോഗികളെ പ്രവേശിപ്പിക്കാന്‍ അയര്‍ലന്റിലെ ആശുപത്രി അധികൃതര്‍ നിര്‍ബന്ധിതരാവുകയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ വിന്റര്‍ പ്രതസന്ധിയാണ് എച്ച്എസ്ഇ … Read more

അയര്‍ലണ്ടില്‍ കനത്ത മഴ ഇന്നും തുടരും; 12 കൗണ്ടികളില്‍ യെല്ലോ വാണിങ്; ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കുക

  കനത്ത മഴമൂലം വെള്ളിയാഴ്ച പുലര്‍ച്ചെ അയര്‍ലന്റിലെ ഭൂരിഭാഗം പ്രദേശങ്ങളിലുമായി മെറ്റ് ഐറാന്‍ പുറപ്പെടുവിച്ച യെല്ലോ വാണിങ് ഇന്ന് വൈകിട്ട് ആറ് മണി വരെ തുടരും. മോട്ടോര്‍ വാഹന യാത്രക്കാര്‍ റോഡുകളില്‍ ജാഗ്രത പാലിക്കാന്‍ റോഡ് സേഫ്റ്റി അതോറിറ്റി മുന്നറിയിപ്പ് നല്‍കി. റോഡ് ഉപയോക്താക്കള്‍ യാത്ര തുടങ്ങുന്നതിന് മുന്‍പായി പ്രാദേശിക, ദേശീയ കാലാവസ്ഥ മുന്നറിയിപ്പുകള്‍ പരിശോധിക്കുന്നതിനും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു. രാജ്യത്തോട്ടാകെ 12 കൗണ്ടികളിലാണ് മഴ മുന്നറിയിപ്പുകള്‍ നിലവില്‍ വന്നത്. മെറ്റ് ഐറാന്‍ നല്‍കുന്ന വിവരമനുസരിച്ച് കാര്‍ലോ, കില്‍ക്കെന്നി, … Read more