2018 അയര്‍ലണ്ടിലെ കത്തോലിക്ക ചര്‍ച്ചുകള്‍ക്ക് തിരക്കുപിടിച്ച വര്‍ഷമാകും

ഡബ്ലിന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വരവുമായി ബന്ധപ്പെട്ട് അയര്‍ലണ്ടിലെ കത്തോലിക്കാ സഭാ നേതൃത്വത്തിന് തിരക്കുപിടിച്ച ദിനങ്ങളാണ് വരാനിരിക്കുന്നത്. ആഗോള കുടുംബസംഗമത്തിനു പങ്കെടുക്കാനെത്തുന്ന മാര്‍പ്പാപ്പയുടെ വരവുമായി ബന്ധപ്പെട്ട് സജീവ തയ്യാറെടുപ്പുകള്‍ നടന്നുവരികയാണ്. ഡബ്ലിനില്‍ ആയിരിക്കും പരിപാടികള്‍ സംഘടിപ്പിക്കുന്നത്. പോപ്പിന്റെ വരവുമായി ബന്ധപ്പെട്ട് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നതോടൊപ്പം തന്നെ കത്തോലിക്കാ സഭ സാമ്പത്തിക ചിലവുകള്‍ക്കുള്ള ധനശേഖരണവും നടത്തേണ്ടതുണ്ട്. മാര്‍പ്പാപ്പയുടെ വരവിന് രാജ്യം തയ്യാറെടുത്ത് വരികയാണെന്ന് മന്ത്രി ലിയോ വരേദ്കര്‍ വ്യക്തമാക്കിയിരുന്നു. സഭയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് പോലും പുരോഹിതന്മാരുടെ കുറവ് അനുഭവപ്പെടുന്ന അയര്‍ലണ്ടില്‍ പോപ്പിന്റെ … Read more

ന്യൂഇയര്‍ ദിനത്തില്‍ ലിവര്‍പൂള്‍ കാര്‍പാര്‍ക്കില്‍ വന്‍ അഗ്‌നിബാധ: 1400 കാറുകള്‍ കത്തിനശിച്ചു; ലിവര്‍പൂള്‍ ഇന്റര്‍നാഷണല്‍ ഹോഴ്‌സ് ഷോ റദ്ദാക്കി

ലിവര്‍പൂള്‍: കാര്‍ പാര്‍ക്കില്‍ ഉണ്ടായ വന്‍ തീ പിടുത്തത്തെ തുടര്‍ന്ന് ലിവര്‍പൂള്‍ ഇന്റര്‍നാഷണല്‍ ഹോഴ്‌സ് ഷോ റദ്ദാക്കി. ന്യൂഇയറിന് നടത്തപ്പെടുന്ന ഈ ഷോ ആരംഭിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനിടയിലായിരുന്നു തീപിടുത്തം. കാര്‍ പാര്‍ക്കില്‍ 1400 വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ആളുകള്‍ കാറുകള്‍ ഉപേക്ഷിച്ച് പ്രാണരക്ഷാര്‍ത്ഥം ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിനിടയില്‍ ഫയര്‍ യുണിറ്റ് സംഭവസ്ഥലത്ത് എത്തി രണ്ട് കാറുകളില്‍ നിന്നായി വളര്‍ത്തു നായ്ക്കളെ രക്ഷപ്പെടുത്തി. അപകടത്തില്‍ നിന്നും പലരും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. കാറുകള്‍ കത്തിനശിച്ചതുമൂലമുണ്ടായ വിഷപ്പുക ശ്വസിച്ച് നിരവധിപേര്‍ക്ക് ദേഹാസ്വാസ്ഥ്യം … Read more

അയര്‍ലണ്ടുകാരുടെ ചോക്കലേറ്റ് തീറ്റ ഇങ്ങനെ…

ഡബ്ലിന്‍: ലോകത്ത് ഏറ്റവും കൂടുതല്‍ ചോക്കലേറ്റ് കഴിക്കുന്ന മൂന്നാമത്തെ രാജ്യം അയര്‍ലന്‍ഡ് തന്നെ. അടുത്തിടെ യൂറോ മോണിറ്റര്‍ ഇന്റര്‍നാഷണല്‍ നടത്തിയ പഠനത്തില്‍ പ്രതിവര്‍ഷം 155 മാര്‍സ് ബാര്‍ ചോക്കലേറ്റ് അകത്താകുന്നവര്‍ അയര്‍ലണ്ടില്‍ ഉണ്ടെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ചോക്കലേറ്റ് തീറ്റയില്‍ ഒന്നാം സ്ഥാനത്തുള്ള രാജ്യം സ്വിറ്റ്‌സര്‍ലന്‍ഡ് ആണെങ്കില്‍ രണ്ടാമത് ഓസ്ട്രിയയും മൂന്നാം സ്ഥാനം അയര്‍ലണ്ടിനും ആണ്. രാജ്യത്ത് പൊണ്ണത്തടി ഉള്ള കുട്ടികളുടെ എണ്ണം വര്‍ധിക്കാന്‍ കാരണം ഒരു പരിധി വരെ ചോക്കലേറ്റിനോടുള്ള താല്പര്യമാണെന്ന് ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നു. വര്‍ഷംതോറും നൂറുകണക്കിന് … Read more

കോര്‍ക്ക് മലയാളി സന്‍ജിത്ത് ജോണിന്റെ മാതാവ് നിര്യാതയായി

  അയര്‍ലണ്ട്: കോര്‍ക്കിലെ വില്‍ട്ടണില്‍ താമസിക്കുന്ന, കോര്‍ക്ക് പ്രവാസി മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡണ്ട് ശ്രീ. സന്‍ജിത്ത് ജോണിന്റെ മാതാവ് എലിയാമ്മ ജോണ്‍ (70) കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു. ശവസംസ്‌ക്കാരം ജനുവരി 2 – ആം തീയതി ചൊവ്വാഴ്ച വൈകുന്നേരം 3 മണിക്ക് കൂത്താട്ടുകുളം മാറികാ സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍ നടത്തപ്പെടുന്നതായിരിക്കും. മക്കള്‍: രഞ്ജിത്ത് ജോണ്‍ (UK ) ജിമ്മി ജോണ്‍ (Kuwait) മരുമക്കള്‍: മഞ്ജു സന്‍ജീത്ത്, കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍, അയര്‍ലണ്ട്, ആന്‍സി രഞ്ജിത്ത് … Read more

അയര്‍ലണ്ടില്‍ ഇലക്ട്രിക് കാറുകള്‍ക്ക് സൗജന്യ പാര്‍ക്കിങ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നു.

ഡബ്ലിന്‍: പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ പദ്ധതികളുമായി കമ്യുണിക്കേഷന്‍ മിനിസ്റ്റര്‍ ഡെന്നിസ് നോട്ടന്‍. അയര്‍ലന്‍ഡിലൂടെ ഓടുന്ന ഇലക്ട്രിക് കാറുകള്‍ക്ക് സൗജന്യ പാര്‍ക്കിങ് സ്ഥലം ലഭ്യമാക്കും. കൂടാതെ ഇത്തരം വാഹനങ്ങള്‍ക്ക് ടോള്‍ നല്‍കേണ്ടതില്ലെന്നും മന്ത്രി അറിയിച്ചു. ഡബ്ലിന്‍ എം 50-യില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കുന്ന പദ്ധതി പിന്നീട് സാര്‍വത്രികമാക്കുകയാണ് ലക്ഷ്യം. നിലവില്‍ ഇത്തരം വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് സബ്സിഡി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു. സെക്കന്‍ഡ് ഹാന്‍ഡ് ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്കും സബ്സിഡി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ … Read more

ഓസീ ഫ്ളൂ ബാധ മൂലം അയര്‍ലന്‍ഡില്‍ മരണങ്ങള്‍; കുട്ടികളെ രോഗം വേഗത്തില്‍ ബാധിക്കുമെന്ന് മുന്നറിയിപ്പ്

  ഓസീ ഫ്ളൂ എന്ന് അറിയപ്പെടുന്ന എച്ച്3എന്‍2 പനി ബാധ മൂലം അയര്‍ലന്‍ഡില്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൃത്യമായ മരണസംഖ്യ പുറത്തു വിട്ടിട്ടില്ലെങ്കിലും പത്തില്‍ താഴെ ആളുകള്‍ ഈ രോഗബാധ മൂലം മരിച്ചിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. കുട്ടികളെയാണ് ഈ പകര്‍ച്ചവ്യാധി എളുപ്പത്തില്‍ ബാധിക്കുന്നതെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. 5 വയസിനും 14 വയസിനും ഇടയില്‍ പ്രായമുള്ളവരാണ് രോഗം ബാധിക്കാന്‍ ഏറ്റവും സാധ്യതയുള്ളവര്‍. കഴിഞ്ഞ വര്‍ഷം തുടക്കത്തിലാണ് ഈ രോഗം അയര്‍ലന്‍ഡില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. അതിനു … Read more

ഗാല്‍വേയില്‍ തൊഴില്‍മേഖല ശക്തി പ്രാപിക്കുന്നു. പുതുവര്‍ഷത്തില്‍ തൊഴിലവസരങ്ങള്‍ വര്‍ധിച്ചേക്കും.

ഗാല്‍വേ: ഗാല്‍വേയില്‍ തൊഴില്‍മേഖലയുടെ വളര്‍ച്ച ത്വരിതഗതിയില്‍ മുന്നേറുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞ് വരുന്നത് ഈ മേഖലയില്‍ ഉണ്ടായ വളര്‍ച്ചയെ ആണ് സൂചിപ്പിക്കുന്നത്. തലസ്ഥാന നഗരിയില്‍ വസ്തു വാടക വില വര്‍ധിച്ചത് ഗാല്‍വേക്കും ഗുണകരമായെന്നാണ് തൊഴില്‍ മേഖലയില്‍ നിന്നുള്ള വാര്‍ത്തകള്‍. ഡബ്ലിനില്‍ സ്ഥല പരിമിതി മൂലം നിരവധി വ്യവസായ വാണിജ്യ സമുച്ഛയങ്ങള്‍ ഗാല്‍വേയിലേക്ക് ചേക്കേറിക്കഴിഞ്ഞു. ബ്രക്‌സിറ്റിനെ തുടര്‍ന്ന് ബ്രിട്ടനില്‍ നിന്നും കടന്നുവന്ന ബഹുരാഷ്ട്ര കമ്പനികയില്‍ ചിലത് അടുത്ത വര്‍ഷം ഗാല്‍വേയില്‍ പ്രവര്‍ത്തനം ആരംഭിക്കും. വരും വര്‍ഷങ്ങളില്‍ … Read more

തെക്കന്‍ കോണിമാരയില്‍ രാത്രികാല ബസ് സര്‍വീസ് ആരംഭിക്കാന്‍ നീക്കം

ഗാല്‍വേ: കോണിമാരയില്‍ രാത്രികാല ബസ് ആരംഭിച്ചേക്കും. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ബസ് ഏറാനും, നാഷണല്‍ ട്രാന്‍സ്പോര്‍ട് അതോറിറ്റിയും തമ്മില്‍ നടത്തി വരുന്നുണ്ട്. വൈകിട്ട് 6 മണിക്ക് ശേഷം ഗാല്‍വേ മുതല്‍ ലെറ്റര്‍മുളെന്‍ വരെയുള്ള സര്‍വീസ് ആണ് പരിഗണിക്കുക. താല്‍ക്കാലികമായി ഈ റൂട്ടില്‍ സണ്‍ഡേ സര്‍വീസ് എങ്കിലും അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്. അടുത്ത വര്‍ഷം മുതല്‍ ലീപ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് ബസ് ഫെയറില്‍ 30 ശതമാനം വരെ കുറവുണ്ടാവുമെന്ന് ബസ് ഏറാന്‍ പ്രഖ്യാപനം നടത്തിയിരുന്നു. പുതിയ റൂട്ടില്‍ സര്‍വീസ് … Read more

കോര്‍ക്ക് പ്രവാസി അസോസിയേഷന്‍ ക്രിസ്മസ് പുതുവര്‍ഷ ആഘോഷരാവ് ജനുവരി 6 ന്.

കോര്‍ക്ക് പ്രവാസി മലയാളി അസോസിയേഷന്‍ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍, ജനുവരി 6 ആം തിയതി ശനിയാഴ്ച ടോഗര്‍ ഫിന്‍ബാര്‍സ് ഹര്‍ലിങ്ങ് ക്ലബ് ഹാളില്‍ വൈകുന്നേരം 6 മണിക്ക് നടത്തപ്പെടുന്നു. തദവസരത്തില്‍ ഡബ്ലിന്‍ ALAP മ്യൂസിക് ടീം ഒരുക്കുന്ന ഗാനമേള ഉണ്ടായിരിക്കുന്നതാണ്. കൂടാതെ കുട്ടികളവതരിപ്പിക്കുന്ന ഡാന്‍സ്, Skit, തുടങ്ങിയ വിവിധ പരിപാടികളും ഉണ്ടായിരിക്കുന്നതാണ്. തുടര്‍ച്ചയായി മൂന്നാം വര്‍ഷവും കരോള്‍ മല്‍സരവും നടത്തപ്പെടുന്നതാണ്. മത്സര വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും നല്‍കുന്നതാണ്. ടിക്കറ്റ് ലഭ്യമായിട്ടില്ലാത്തവര്‍ താഴെ പറയുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക. … Read more

അയര്‍ലണ്ടില്‍ വലിയ നാശനഷ്ടങ്ങള്‍ വരുത്താതെ സ്റ്റോം ഡിലാന്‍ കടന്നുപോയി

ഡബ്ലിന്‍: സുരക്ഷാ മുന്നറിയിപ്പുകള്‍ കര്‍ശനമാക്കിയിരുന്നെങ്കിലും പ്രതീക്ഷിച്ചതിലും ശക്തി കുറഞ്ഞ് ആണ് സ്റ്റോം ഡിലാന്‍ അയര്‍ലന്‍ഡിലൂടെ കടന്നു പോയത്. ഇതോടെ പടിഞ്ഞാറന്‍ തീരപ്രദേശങ്ങളില്‍ വെള്ളപ്പൊക്ക ഭീഷണി വിട്ടൊഴിഞ്ഞു. വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടെങ്കിലും റോഡുകള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നവിധം വെള്ളപ്പൊക്കം ഉണ്ടായില്ല എന്നതും ആശ്വാസകരമാണ്. മായോ കൗണ്ടിയില്‍ മരങ്ങള്‍ വീണ് ഗതാഗതം തടസപ്പെട്ടു. വടക്ക് പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ഒറ്റപ്പെട്ട വെള്ളകെട്ടുകളും മരം പൊട്ടിവീണ സംഭവങ്ങളും ഒഴിച്ചാല്‍ ഒരുതരത്തിലുള്ള അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്ത് പലയിടങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. അയര്‍ലന്‍ഡിലൂടെ കടന്നുപോയ കാറ്റ് … Read more