ഇനിമുതല്‍ എ.ടി.എം വഴി കൂടുതല്‍ 10,20 യൂറോ നോട്ടുകള്‍ ലഭ്യമാകും

  എ.ടി.എം വഴി 10, 20 യൂറോ നോട്ടുകള്‍ കൂടുതല്‍ ലഭ്യമാക്കാന്‍ അയര്‍ലണ്ടിലെ വാണിജ്യ ബാങ്കുകളോട് സെന്‍ട്രല്‍ ബാങ്ക് നിര്‍ദ്ദേശിച്ചു. നാഷണല്‍ പേമെന്റ്‌റ്സ് പ്ലാനിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഐറിഷ് സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കാന്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗം വര്‍ദ്ധിപ്പിക്കാനും, പണമിടപാട് ഇലക്ട്രോണിക് മാധ്യമത്തിലൂടെ പ്രോത്സാഹിപ്പിക്കാനുമുള്ള നടപടിയുടെ പ്രാരംഭ ഘട്ടമായാണ് കുറഞ്ഞ മൂല്യമുള്ള കറന്‍സികള്‍ പ്രോത്സാഹിപ്പിക്കുന്നത്. പണമിടപാട് ഇലക്ട്രോണിക് മാധ്യമത്തിലൂടെ ലാഭിക്കാന്‍ കഴിയുമെന്നാണ് പേയ്‌മെന്റ് പ്ലാന്‍ കമ്മിറ്റിയുടെ പ്രതീക്ഷ. അതായത് കറന്‍സി രഹിത പണമിടപാട് രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിനു … Read more

അയര്‍ലണ്ടില്‍ ഡിലന്‍ കൊടുങ്കാറ്റ് ആഞ്ഞടിച്ചു; വൈദ്യുതിബന്ധം താറുമാറായി; നൂറ് കണക്കിന് വീടുകളില്‍ ഇനിയും വൈദ്യതി എത്തിയില്ല

ഡിലന്‍ കൊടുങ്കാറ്റ് അയര്‍ലണ്ടില്‍ ആഞ്ഞടിച്ചതിനെ തുടര്‍ന്ന് എങ്ങും കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായത്. കഴിഞ്ഞ രാത്രി ആഞ്ഞടിച്ച കാറ്റില്‍ അയര്‍ലന്റിലെങ്ങും കനത്ത നാശനഷ്ടങ്ങളും വൈദ്യുതി തടസവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നൂറ് കണക്കിന് വീടുകളില്‍ ഇനിയും വൈദ്യുതി പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല. കഴിഞ്ഞ 9 മണിക്കൂറില്‍ രാജ്യത്തിന്റെ പടിഞ്ഞാറന്‍, വടക്ക് പടിഞ്ഞാറന്‍ മേഖലകളില്‍ 6,700 ഉപഭോക്താക്കള്‍ക്ക് വൈദുതി വീണ്ടെടുത്തതായി ESB നെറ്റ് വര്‍ക്ക് വ്യക്തമാക്കി. ഇന്ന് രാവിലെ 8 മണിക്കും 800 റോളം ഉപഭോക്താക്കള്‍ക്ക് വൈദുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കയാണെന്നും അറ്റകുറ്റപണികള്‍ അതിവേഗം പുരോഗമിക്കുകയാണെന്നും … Read more

അയര്‍ലണ്ടില്‍ പുതുവര്‍ഷ രാത്രിയില്‍ സൂപ്പര്‍മൂണ്‍ ദൃശ്യമാകും

  മാനത്തെ അത്ഭുതകരമായ പ്രതിഭാസത്തിനാണ് അയര്‍ലണ്ട് നാളെ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ചന്ദ്രന്‍ ഭൂമിയുടെ ഏറ്റവും അടുത്തേക്ക് വരുന്ന സൂപ്പര്‍ മൂണ്‍ പ്രതിഭാസമാണ് അയര്‍ലണ്ടിന്റെ മാനത്ത് പുതുവര്‍ഷ രാത്രി ദൃശ്യമാകുക. ഈ വര്‍ഷത്തെ ഏറ്റവും വലിയ ചന്ദ്രനായിരിക്കും മാനത്ത് ഉദിക്കുക. വലിപ്പത്തില്‍ ഉദിക്കുന്ന ചന്ദ്രനെയാണ് സൂപ്പര്‍മൂണ്‍ എന്ന് വിശേഷിപ്പിക്കുന്നത്. ചന്ദ്രനെ സാധാരണ കാണുന്നതിനേക്കാള്‍ 14 ശതമാനം വലിപ്പത്തില്‍ കാണാനാകും എന്നതാണ് ഈ പ്രതിഭാസത്തിന്റെ പ്രത്യേകത. കൂടാതെ ചന്ദ്രന്‍ കൂടുതല്‍ വെട്ടിത്തിളങ്ങുകയും ചെയ്യും. ചന്ദ്രന്‍ സാധാരണ നിലകൊള്ളുന്നതിനേക്കാള്‍ 226,000 … Read more

അയര്‍ലണ്ടിലെ ഉയര്‍ത്തിയ മിനിമം വേതന നിരക്ക് നാളെ മുതല്‍ പ്രാബല്യത്തില്‍; ഇനിമുതല്‍ മണിക്കൂറിന് 9.55 യൂറോ

  അയര്‍ലണ്ടില്‍ പുതിയ മിനിമം വേതന നിരക്ക് നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ലോ പേ കമ്മീഷന്‍ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടി.30 സെന്റിന്റെ വര്‍ധനവോടെയുള്ള ദേശീയ മിനിമം വേതനമാണ് 2018 ജനുവരി ഒന്നു മുതല്‍ നിലവില്‍ വരുന്നത്. ഇതു പ്രകാരം മിനിമം വേതനം മണിക്കൂറിന് 9.55 യൂറോയാകും.ദേശീയ ശരാശരി വേതനത്തില്‍ 3.2% വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. 2017 ഒക്ടോബറിലെ ബജറ്റില്‍ മിനിമം വേതനം വര്‍ധിപ്പിക്കുമെന്ന പ്രഖ്യാപനമുണ്ടായിരുന്നു. ഫിനഗേയ്ലും സ്വതന്ത്രരും ചേര്‍ന്ന് അധികാരത്തിലെത്തിയ ശേഷം നടപ്പാക്കുന്ന രണ്ടാമത്തെ വര്‍ധനയാണ് ഇത്. … Read more

സ്റ്റോം ഡിലാന്‍ ഇന്ന് രാതിയോടെ അയര്‍ലന്‍ഡ് തീരത്തെത്തും: രാജ്യവ്യാപകമായി സുരക്ഷാ മുന്നറിയിപ്പ്

ഡബ്ലിന്‍: അയര്‍ലണ്ടിലെ വടക്ക് പടിഞ്ഞാറന്‍ ഭാഗത്ത് ആഞ്ഞടിക്കാന്‍ തയ്യാറായി സ്റ്റോം ഡിലാന്‍. കാറ്റിനെ തുടര്‍ന്ന് രാജ്യവ്യാപകമായി ഓറഞ്ച്-യെല്ലോ വാണിങ്ങുകള്‍ നിലവില്‍ വന്നു. ഇന്ന് രാത്രി 9 പി.എം മുതല്‍ നാളെ 12 പി.എം വരെയാണ് സുരക്ഷാ മുന്നറിയിപ്പ്. ഗാല്‍വേ, ലീട്രീം, മായോ, റോസ്‌കോമണ്‍, സിലിഗോ, കാവന്‍, മൊനാഗന്‍, ഡോനിഗല്‍, ലോങ്ഫോര്‍ഡ്, വെസ്റ്റ്മീത്ത്, മീത്ത്, ക്ലയര്‍ എന്നീ കൗണ്ടികളില്‍ ഓറഞ്ച് വാര്‍ണിങ്ങും, ഡബ്ലിന്‍, കാര്‍ലോ കില്‍ഡെയര്‍, കില്‍കെന്നി, ലോയിസ്സ്, വെസ്റ്റഫോര്‍ഡ്, വിക്കലോ, ഓഫാലി, ,കോര്‍ക്ക്, കെറി, ലീമെറിക്, ടിപ്പററി, … Read more

സിനിമാ താരം ശങ്കര്‍ ഡബ്ലിനിലെത്തി ; WMC ക്രിസ്തുമസ് പുതുവര്‍ഷാഘോഷവും അവാര്‍ഡ് നിശയും ഇന്ന് 4 ന്

ഡബ്ലിന്‍: വേള്‍ഡ് മലയാളീ കൗണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‌സിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷം ഡിസംബര്‍ 30ന് (ശനിയാഴ്ച) ഗ്രിഫിത്ത് അവന്യൂ സ്‌കൂള്‍ ഹാളില്‍ നടത്തപ്പെടുന്നു (Scoil Mhuire Boys’ National School, Griffith Avenue, Dublin 9). 80 കളിലെ നായക/താര പരിവേഷത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ മലയാള ചലച്ചിത്ര ലോകത്തേക്ക് എത്തി മലയാളികളുടെ പ്രമുഖ താരമായി മാറിയ ശങ്കര്‍ മഞ്ഞിന്റെ നാട്ടിലെ ആഘോഷരാവില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ഉച്ചയ്ക്ക് ശേഷം 4മണിക്ക് … Read more

കില്‍കോക്കില്‍ മരണമടഞ്ഞ മനോജിന്റെ കുടുംബത്തിന് സഹായമേകാം…

ഈ കഴിഞ്ഞ ഡിസംബര്‍ 27ന് ഭാര്യയോടും മക്കളോടും ഒരുമിച്ച് താമസിക്കാന്‍ എത്തിയ മനോജ് ഇന്ന് (29/12/17) രാവിലെ ആകസ്മിയികമായി മരണപ്പെട്ട വിവരം ഏവരെയും അറിയിക്കുന്നു. മനോജിന്റെ ഭാര്യ ഷിജി കില്‍കോക്ക് നഴ്‌സിംഗ് ഹോമില്‍ എത്തിയിട്ട് ഏതാനും മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളു. അയര്‍ലണ്ട് ലെ നിയമ നടപടികളും ഫോര്മാലിറ്റീസും അവധി ദിവസങ്ങളും മനോജിനെ നാട്ടിലേക്ക് യാത്രയാക്കുന്നതിന് സമയത്തടസം നേരിടുന്നുണ്ട്. പെട്ടെന്നുണ്ടായ ഈ അകാല വേര്‍പാടില്‍ തകര്‍ന്നുപോയ ഷിജിക്കും കുടുംബത്തിനും സാമ്പത്തികമായി ഒരു കൈത്താങ്ങു നല്‍കുവാന്‍ താല്പര്യപ്പെടുന്നവര്‍ മനോജിന്റെ ഭാര്യ … Read more

ബ്രക്സിറ്റ് ഹിതപരിശോധന ഫലം പുറത്തുവന്നതിനുശേഷം ഐറിഷ് പാസ്പോര്‍ട്ടുകളുടെ ഡിമാന്റില്‍ വന്‍ കുതിപ്പ്

  ബ്രക്സിറ്റ് ഹിതപരിശോധന ഫലങ്ങള്‍ പുറത്തുവന്നതിന് ശേഷം ഐറിഷ് പാസ്പോര്‍ട്ടുകളുടെ വിതരണത്തില്‍ റെക്കോഡ് ഉയര്‍ച്ച കൈവരിച്ചതായി അയര്‍ലന്റ് സര്‍ക്കാര്‍ വെളിപ്പെടുത്തി. ബ്രിട്ടണില്‍ നിന്നും വടക്കന്‍ അയര്‍ലന്റില്‍ നിന്നുമുള്ള അപേക്ഷകരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുകയാണ്. 2017ല്‍ മാത്രം ബ്രിട്ടണിലും വടക്കന്‍ അയര്‍ലന്റില്‍ നിന്നുമുള്ള 160,000 ആളുകള്‍ക്ക് ഐറിഷ് പാസ്പോര്‍ട്ട്് വിതരണം ചെയ്തുകഴിഞ്ഞു. അതേസമയം ബ്രിട്ടണില്‍ ജനിച്ച ശേഷം ഐറിഷ് പൗരന്മാരായി രജിസ്റ്റര്‍ ചെയ്യുന്നവരുടെ എണ്ണത്തില്‍ 95 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. അയര്‍ലന്റ് വിദേശകാര്യ വകുപ്പ് വെള്ളിയാഴ്ച പുറത്തിറക്കിയ കണക്കുകള്‍ … Read more

സ്റ്റോം ഡിലാന്‍ അയര്‍ലണ്ടിലേക്ക്: ഓറഞ്ച് വാര്‍ണിങ് നിലവില്‍ വന്നു: രാജ്യത്ത് അതിജാഗ്രതാ നിര്‍ദ്ദേശം

ഡബ്ലിന്‍: ഡിലാന്‍ കൊടുങ്കാറ്റ് നാളെ അയര്‍ലന്‍ഡ് തീരപ്രദേശത്തേക്ക്. 12 കൗണ്ടികളെ നേരിട്ട് ബാധിക്കുന്ന കാറ്റ് രാജ്യത്ത് ഏറെ നാശനഷ്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യത എന്ന് മുന്നറിയിപ്പ്. ശനിയാഴ്ച രാത്രിയോടെ അയര്‍ലണ്ടിലെത്തുന്ന കാറ്റ് മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിക്കുമെന്നാണ് മെറ്റ് ഏറാന്‍ അറിയിച്ചിരിക്കുന്നത്. ഞായറാഴ്ചയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാറ്റടിക്കും. കൊണാര്‍ട്ട്, കാവന്‍, ഡോനിഗല്‍, ലോങ്ഫോര്‍ഡ്, ലോത്ത്, വെസ്റ്റ് മീത്ത്, എന്നീ കൗണ്ടികളില്‍ ഓറഞ്ച് വിന്‍ഡ് വാര്‍ണിങ് നിലവില്‍ വന്നു. തീരപ്രദേശങ്ങളില്‍ അതി ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. കാറ്റിനെ … Read more

കനത്ത മഞ്ഞിനെ തുടര്‍ന്ന് അയര്‍ലന്‍ഡ്-യു.കെ വിമാനങ്ങള്‍ റദ്ദാക്കി

ഡബ്ലിന്‍: അയര്‍ലണ്ടിലെ കനത്ത മഞ്ഞിനെ തുടര്‍ന്ന് ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ നിന്നും യു.കെയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കപ്പെട്ടു. ഐറിഷ് കടലിന് മുകളില്‍ രൂപപ്പെട്ട മൂടല്‍മഞ്ഞും വിമാനയാത്രയ്ക്ക് തിരിച്ചടിയായി. യു.കെയിലും മഞ്ഞ് വീഴ്ച ശക്തമായി തുടരുകയാണ്. മഞ്ഞിനൊപ്പം കാറ്റ് രൂപപ്പെട്ടതും ആകാശ യാത്രക്ക് തടസ്സം സൃഷ്ടിക്കുകയാണ്. വിമാന യാത്രക്ക് ഇറങ്ങുന്നതിന് മുന്‍പ് എയര്‍പോര്‍ട്ട് വെബ്സൈറ്റുകള്‍ സന്ദര്‍ശിച്ച് യാത്രാ സൗകര്യം ഉറപ്പ് വരുത്തുക. റദ്ദാക്കിയ വിമാന വിവരങ്ങള്‍ എയര്‍ലൈന്‍ വെബ്സൈറ്റുകളിലും ലഭ്യമാണ്.   ഡികെ