അമ്മായിയമ്മയുടെ ഡിസേബിള്‍ഡ് പാര്‍ക്കിങ് സൗകര്യം ഉപയോഗപ്പെടുത്തി. മരുമകന് 3000 യൂറോ പിഴ

  ഡബ്ലിന്‍: അമ്മായിഅമ്മയ്ക്ക് അനുവദിച്ച കാര്‍ പാര്‍ക്കിങ് സൗകര്യം ദുരുപയോഗപ്പെടുത്തി മരുമകന് 3000 യൂറോ പിഴ. ശാരീരിക വൈകല്യമുള്ളവര്‍ക്ക് വിവിധ ഷോപ്പിംഗ് സെന്ററുകളില്‍ ഏര്‍പ്പെടുത്തുന്ന പാര്‍ക്കിങ് സൗകര്യം മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ നിയമാനുമതി ഇല്ല. പിഴ അടച്ചില്ലെങ്കില്‍ 6 മാസം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരും. ഡബ്ലിന്‍ സിറ്റിയില്‍ രാത്രി ഏറെ വൈകി ഡിസേബിള്‍ഡ് പാര്‍ക്കിങ് സെക്ഷനില്‍ കണ്ടെത്തിയ വാഹനം ഗാര്‍ഡ പിടിച്ചെടുക്കുകയായിരുന്നു. ഇത്തരം സേവനങ്ങള്‍ അനര്‍ഹര്‍ ഉപയോഗിക്കുന്നത് കണ്ടെത്താന്‍ നടത്തിയ ഓപ്പറേഷന്‍ എനേബിള്‍ എന്ന പരിശോധനക്കിടെ ആണ് … Read more

അയര്‍ലണ്ടില്‍ വോട്ടിങ് പ്രായം കുറക്കാന്‍ ശുപാര്‍ശ

  ഡബ്ലിന്‍: വോട്ടിങ് പ്രായം 18-ല്‍ നിന്നും 16 ആയി കുറക്കാന്‍ മന്ത്രി സഭ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. 2019-ല്‍ ഇത് സംബന്ധിച്ച റഫറണ്ടത്തിന് സാധ്യതയുണ്ടെന്ന് Amarach നടത്തിയ സര്‍വേഫലം തെളിയിക്കുന്നു. വോട്ടിങ് പ്രായം കുറക്കുന്ന വിഷയത്തില്‍ 2013-ല്‍ തന്നെ ഫൈന്‍ ഗെയില്‍ അനുകൂല നിലപാട് കൈക്കൊണ്ടിരുന്നു. പ്രസിഡന്‍സില്‍ ഇലക്ഷനില്‍ വോട്ടിങ് പ്രായം 35-ല്‍ നിന്നും 21 ആയി കുറക്കാന്‍ ധാരണ ആയെങ്കിലും എതിര്‍പ്പ് വര്‍ധിച്ചതോടെ നിര്‍ത്തി വെയ്ക്കുകയായിരുന്നു. അയര്‍ലണ്ടില്‍ കഴിഞ്ഞ വര്‍ഷം നടത്തിയ സെന്‍സസ് അനുസരിച്ച് 21 … Read more

ശൈത്യകാലത്ത് തെരുവില്‍ കിടക്കുന്നവരെ പുനരധിവസിപ്പിക്കാന്‍ പദ്ധതി.

ഡബ്ലിന്‍: താപനില മൈനസ് 5 ഡിഗ്രിയിലും താഴ്ച രേഖപ്പെടുത്തിയതോടെ അയര്‍ലണ്ടില്‍ മഞ്ഞുവീഴ്ച ശക്തമായി തുടരുകയാണ്. സ്ട്രീറ്റില്‍ കിടന്നുറങ്ങുന്ന വീടില്ലാത്തവര്‍ക്ക് തണുപ്പിനെ പ്രതിരോധിക്കാനുള്ള സമവിധാനം മെച്ചപ്പെടുത്തുമെന്ന് മന്ത്രി യൂജിന്‍ മെര്‍ഫി വ്യക്തമാക്കി. പീറ്റര്‍ മെക്വെറി ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കടുത്ത ശൈത്യം തുടരുന്നതിനാല്‍ ഭവനരഹിതര്‍ ഒട്ടും സുരക്ഷിതരല്ലെന്ന് കണ്ടെത്തിയതിനാലാണ് നടപടി. തെരുവില്‍ ഉറങ്ങുന്നവരെ കണ്ടെത്തിയാല്‍ ഉടന്‍തന്നെ ഡി.ആര്‍.എച്ച്.ഇ വെബ്‌സൈറ്റിലൂടെയോ, 012226861 എന്ന ഫോണ്‍ നമ്പറിലോ വിവരം അറിയിക്കുക. ഇവരെ ഉടന്‍തന്നെ സുരക്ഷിത കേന്ദ്രങ്ങളിലെത്തിക്കാന്‍ സജ്ജമാണെന്ന് പീറ്റര്‍ മെക്വെറി … Read more

പോപ്പിന്റെ അയര്‍ലണ്ട് സന്ദര്‍ശനവുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടികള്‍ക്ക് തുടക്കമായി

  ഡബ്ലിന്‍ : ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അയര്‍ലണ്ട് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചു. 2018 ഓഗസ്റ്റില്‍ അയര്‍ലണ്ടില്‍ എത്തുന്ന പോപ്പിന് വിപുലമായ സുരക്ഷിതത്വം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. അയര്‍ലന്റിലെ ആഗോള കുടുംബ സംഗമത്തില്‍ പങ്കെടുക്കാന്‍ എത്തുകയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. ഡബ്ലിന്‍ ഫോണിക്‌സ് പാര്‍ക്കില്‍ നിര്‍മ്മിക്കപ്പെടുന്ന പവലിയനിലായിരിക്കും പോപ്പ് രാജ്യത്തെ അഭിസംബോധന ചെയ്യുക. മാര്‍പാപ്പയുടെ സന്ദര്‍ശനം ചരിത്രമാകാന്‍ ഒരുങ്ങുകയാണ് അയര്‍ലണ്ടിലെ വിശ്വാസികള്‍. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ 1979 ലെ സന്ദര്‍ശനത്തിന് ശേഷം ആദ്യമായാണ് … Read more

കനത്ത മഞ്ഞ് വീഴ്ചയില്‍ മോട്ടോര്‍ വാഹന യാത്രക്കാര്‍ക്കുള്ള ചില മുന്‍ കരുതലുകള്‍

  ഈ വാരാന്ത്യത്തില്‍ കടുത്ത ഹിമപാതം രാജ്യത്തുടനീളമുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഇതിന് പുറമെ ശക്തമായ കാറ്റുകള്‍ രാജ്യത്താകമാനം ഈ വീക്കെന്‍ഡില്‍ കടുത്ത യാത്രാബുദ്ധിമുട്ടുകളും തടസങ്ങളും സൃഷ്ടിക്കുകയും ചെയ്യും. രാജ്യമെങ്ങും മഞ്ഞു വീഴ്ച ശക്തമായതോടെ വാഹനം ഓടിക്കുന്നവര്‍ മതിയായ മുന്‍ കരുതലുകള്‍ എടുക്കണം എന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വാഹനമോടിക്കുന്നവര്‍ക്കായി ചില സുരക്ഷാ മുന്‍ കരുതലുകള്‍…   യാത്രയ്ക്ക് മുന്‍പ്  നിങ്ങളുടെ യാത്ര ആരംഭിക്കുന്നതിനുമുന്‍പ് നിങ്ങളുടെ വാഹനത്തില്‍ നിന്ന് എല്ലാ ഐസും നീക്കംചെയ്യുക. കാറിന് മുകളില്‍ കിടക്കുന്ന മഞ്ഞ് … Read more

മോര്‍ട്ട് ഗേജ് പലിശ നല്‍കാന്‍ കഴിയാത്തതിനാല്‍ കുടുംബത്തെ ഇറക്കിവിട്ട സംഭവത്തില്‍ കെ.ബി.സി ബാങ്കിന്റെ ശാഖ അടച്ചുപൂട്ടിക്കാന്‍ ഹൗസിങ് ക്യാംപെയ്നര്‍മാര്‍ രംഗത്ത്.

കോര്‍ക്ക്: കെ.ബി.സി ബാങ്കിന്റെ കോര്‍ക്ക് Lapps quay ബ്രാഞ്ച് അടച്ച് പൂട്ടിക്കാന്‍ ഒരു സംഘം ഹൗസിങ് ക്യാംപെയ്നര്‍മാര്‍ രംഗത്ത്. കിഴക്കന്‍ കോര്‍ക്കില്‍ മോര്‍ട്ട്‌ഗേജ് പലിശ അടക്കാന്‍ കഴിയാത്തതിനാല്‍ കുട്ടികലങ്ങുന്ന ഒരു കുടുംബത്തെ ബാങ്ക് നിയമപരമായി കുടിയൊഴിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് ഈ നടപടി. കഴിഞ്ഞ ശനിയാഴ്ച രാവിലെ 11 മണിയോടെ നൂറോളം അംഗങ്ങളടങ്ങുന്ന സംഘം ബാങ്കിന്റെ മുന്നില്‍ തമ്പടിച്ച് പ്രധിഷേധം രേഖപ്പെടുത്തുകയായിരുന്നു. ബാങ്ക് അടച്ചുപൂട്ടണമെന്നായിരുന്നു സംഘത്തിന്റെ ആവശ്യം. കെ.ബി.സി ബാങ്ക് വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഗാര്‍ഡ സ്ഥലത്ത് എത്തിയെങ്കിലും സമാധാനപൂര്‍ണമായ … Read more

60 ദിവസം മുന്‍കൂറായി ഫ്ളൈറ്റ് സര്‍വീസുകളില്‍ ചെക്ക്-ഇന്‍ ചെയ്യാനുള്ള സംവിധാനം അവതരിപ്പിച്ച് റൈന്‍ എയര്‍.

  യാത്രക്കാരുടെ സേവനങ്ങള്‍ മെച്ചപ്പെടുത്തണമെന്ന റൈന്‍ എയറിന്റെ പദ്ധതിയായ ‘ഓള്‍വെയ്സ് ഗെറ്റിങ് ബെറ്റര്‍’ എന്ന പരിഷ്‌കരണ പദ്ധതിയുടെ നാലാം വാര്‍ഷികത്തിലാണ് പുതിയ സംവിധാനം ആവിഷ്‌കരിച്ചത്. റൈന്‍ എയര്‍ ഫ്ളൈറ്റില്‍ സീറ്റ് ബുക്ക് ചെയുന്ന യാത്രക്കാര്‍ക്കാണ് 60 ദിവസം മുന്‍പ് ചെക്ക്-ഇന്‍ ചെയ്യാന്‍ അവസരം. www.ryanair.com വെബ്‌സൈറ്റിലോ മൊബൈല്‍ ആപ്പിലൂടെയോ റൈന്‍ എയര്‍ സീറ്റുകള്‍ തിരഞ്ഞെടുക്കുകയും ബുക്ക് ചെയ്യാവുന്നതുമാണ്. സീറ്റ് ബുക്ക് ചെയ്ത് യാത്രയുടെ 60 ദിവസം മുന്‍പ് മുതല്‍ യാത്രയുടെ 2 മണിക്കൂര്‍ മുന്‍പ് വരെ ചെക്ക്-ഇന്‍ … Read more

അയര്‍ലണ്ട് സാക്ഷിയാകുന്നത് കനത്ത മഞ്ഞുവീഴ്ചക്ക്; രാജ്യത്ത് ഓറഞ്ച്, യെല്ലോ വെതര്‍ വാണിങ്ങുകള്‍ നല്‍കി മെറ്റ് ഐറാന്‍; മോട്ടോറിസ്റ്റുകള്‍ സൂക്ഷിക്കുക 

  വര്‍ഷങ്ങള്‍ക്കിടെയെത്തിയ കടുത്ത വിന്റര്‍ അയര്‍ലണ്ടിനെ വേട്ടയാടിക്കൊണ്ടിരിക്കവെ മഞ്ഞ് ഇനിയും ശക്തമാകുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഇന്നത്തേക്ക് രണ്ട് ഓറഞ്ച് വെതര്‍ വാണിംഗും  പുറപ്പെടുവിച്ചിട്ടുണ്ട്. വെസ്റ്റ്, മിഡ്‌ലാന്‍ഡ്, ഈസ്റ്റ് കൗണ്ടികളിലാണ് ഓറഞ്ച് വാണിങ് നല്‍കിയിരിക്കുന്നത്.  കാര്‍ലോ, കില്‍ഡെയര്‍, കില്‍കെന്നി, ലോയ്‌സിസ്, ലോങ്‌ഫോര്‍ഡ്, വിക്ലോ, ഓഫാലി, വെസ്റ്റ് മീത്ത്, മീത്ത്, ഗാല്‍വേ, മായോ, റോസ്‌കോണ്‍, ടിപ്പെററി എന്നിവിടങ്ങളിലാണ് ഇന്ന് രാവിലെ ശക്തമായ മഞ്ഞു വീഴ്ച ഉണ്ടായത്. സാധാരണ ഇടങ്ങളില്‍ ഈ അവസരത്തില്‍ 10 സെന്റീമീറ്ററും ഉയര്‍ന്ന ഇടങ്ങളില്‍ 20 സെന്റീമീറ്ററും … Read more

GNIB ആകെ മാറുന്നു ; ഇനി Irish Residence Permit (IRP).

ഡബ്ലിന്‍: ഡിസംബര്‍ 11 മുതല്‍ GNIB card രൂപവും നാമവും മാറി Irish Residence Permit (IRP) എന്നായി മാറുന്നു. നിലവില്‍ GNIB card കൈവശം ഉള്ളവര്‍ കാലാവധി പൂര്‍ത്തികുന്നതിനനുസരിച്ച് Irish Residence Permit (IRP) ലേക്ക് മാറുന്നതാണ്. എന്നാല്‍ രൂപവും നാമവും മാത്രമാണ് മാറുന്നത് ഉപയോഗവും മറ്റ് കാര്യങ്ങള്‍ക്കും മാറ്റമില്ലെങ്കിലും Irish Residence Permit (IRP) കാര്‍ഡില്‍ ഉടമക്ക് അയര്‍ലണ്ടില്‍ ജോലി ചെയ്യുവാന്‍ കഴിയുമോ എന്ന് രേഖപ്പെടുത്തുന്നതാണ്. മൈക്രോ ചിപ്പില്‍ ഉടമയുടെ കൈവിരലടയാളവും ഫോട്ടോയുടെ കോപ്പിയും … Read more

മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ് ഗവേഷണവുമായി കോര്‍ക്ക് യുണിവേഴ്സ്റ്റി ഹോസ്പിറ്റല്‍ പ്രതീക്ഷയോടെ ശാസ്ത്രലോകം

  കോര്‍ക്ക് : മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ് രംഗത്ത് പുതിയ ഗവേഷണവുമായി കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍. അഞ്ച് വര്‍ഷം നീണ്ട് നില്‍ക്കുന്ന പഠനം യൂറോപ്പിലെ തന്നെ ആദ്യത്തെ ദീര്‍ഘകാല പരീക്ഷണങ്ങളില്‍ ഒന്നാണ്. അയര്‍ലണ്ടില്‍ ഒമ്പതിനായിരം ആളുകള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു. ജെനോമിക്‌സിന്റെ സാധ്യതകളെ ഗവേഷണത്തിന് സാധ്യമാക്കിക്കൊണ്ടുള്ള പഠനമായിരിക്കും ആരംഭിക്കുക. കോര്‍ക്ക് യൂണിവേഴ്സിറ്റിക്ക് പുറമെ സെന്റ് വിന്‍സെന്റ്, താല ആശുപത്രികളും ഈ ഗവേഷണ രംഗത്ത് സഹായ സഹകരണങ്ങള്‍ നല്‍കും. ഈ അസുഖം ഉണ്ടാകുന്നതിന്റെ കാരണം വ്യക്തമല്ലാത്തതിനാല്‍ തന്നെ ഈ രോഗത്തെ പൂര്‍ണമായി … Read more