ക്രിസ്മസ് ലൈറ്റ് അലങ്കാരങ്ങള്‍ സൂക്ഷിച്ച്: അപകടം പതിയിരിക്കുന്നു

ഡബ്ലിന്‍: ക്രിസ്മസ് ലൈറ്റുകള്‍ അലങ്കരിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധ പാലിക്കാന്‍ മുന്നറിയിപ്പ്. വൈദ്യുതി ലൈറ്റുകളില്‍ നിന്നും ഷോക്ക് ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് ഈ മുന്നറിയിപ്പ്. വീടിന് അകത്തും പുറത്തും സുരക്ഷിതമായ അലങ്കാര വിളക്കുകള്‍ വച്ചുപിടിപ്പിക്കാന്‍ വൈദഗ്ദ്യം ഉള്ളവരെ മാത്രം നിയോഗിക്കുക. വീടിന് പുറത്ത് അലങ്കരിക്കുന്നവ കാലാവസ്ഥക്ക് യോജിച്ചതാണെന്ന് ഉറപ്പ് വരുത്താനും വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ക്രിസ്മസ് സീസണില്‍ മാര്‍ക്കറ്റില്‍ എത്തുന്ന ഇത്തരം വൈദ്യുതി അലങ്കാരങ്ങളില്‍ ഷോര്‍ട് സര്‍ക്യൂട്ട് സാധ്യത വളരെ കൂടുതലാണ്. 30 വര്‍ഷത്തോളം അയര്‍ലണ്ടിലെ വീടുകളിലും തെരുവുകളിലും … Read more

സ്റ്റോം കരോളിന്‍ അയര്‍ലന്‍ഡിന് നേരെ വരുന്നു

ഡബ്ലിന്‍: സ്റ്റോം കരോളിന്റെ വരവ് പ്രതീക്ഷിച്ച് അയര്‍ലണ്ടില്‍ യെല്ലോ വെതര്‍ വാണിങ് നല്‍കി മെറ്റ് ഏറാന്‍. വടക്ക് പടിഞ്ഞാറന്‍ അറ്റ്‌ലാന്റിക്കില്‍ നിന്നും വീശിയടിക്കുന്ന കാറ്റ് ആരംഭത്തില്‍ 55 മുതല്‍ 65 കിലോമീറ്ററും, തുടര്‍ന്ന് 100 മുതല്‍ 110 കിലോമീറ്റര്‍ വരെയും വേഗം കൈവരിച്ചേക്കാമെന്ന് കാലാവസ്ഥാ കേന്ദ്രങ്ങളില്‍ നിന്നും വാര്‍ത്തകള്‍ പുറത്ത് വന്നു. വ്യാഴാഴ്ച രാവിലെ സ്‌കോട്‌ലാന്‍ഡില്‍ എത്തുന്ന കാറ്റ് അയര്‍ലണ്ടിലും അതിശക്തമായി ആഞ്ഞടിക്കും. വ്യാഴാഴ്ച 3 എ എം മുതല്‍ 8 പി.എം വരെയാണ് അയര്‍ലണ്ടില്‍ വെതര്‍ … Read more

അയര്‍ലണ്ടില്‍ വാടകക്കാരുടെ എണ്ണത്തില്‍ വന്‍ കുതിച്ചുചാട്ടം

ഡബ്ലിന്‍: അയര്‍ലണ്ടില്‍ വാടകയ്ക്ക് താമസിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. തലസ്ഥാന നഗരിയായ ഡബ്ലിനില്‍ നാലില്‍ ഒരാള്‍ വീതം വാടകക്കാരാണ്. രാജ്യത്ത് 8,95,600 ആളുകള്‍ വിവിധ ഹൗസിങ് അപ്പാര്‍ട്‌മെന്റുകളില്‍ വാടകക്കാരായി തുടരുകയാണെന്ന് ഹൗസിങ് ഏജന്‍സി സല്‍വ്സ് നടത്തിയ സര്‍വേ വ്യക്തമാക്കുന്നു. വസ്തുവില വാനോളം ഉയര്‍ന്നതോടെ വാടകവീട്ടില്‍ തന്നെ താമസിക്കാന്‍ ആളുകളെ നിര്‍ബന്ധിതരാകുകയായിരുന്നു എന്ന് സല്‍വ്സ് കണ്ടെത്തി. 2016-ല്‍ 2.7 ശതമാനം വാടക വീട് ഉണ്ടായിരുന്നത് 2017-ല്‍ 2.8 ശതമാനമായി ഉയര്‍ന്നു. 2019 ആകുമ്പോഴേക്കും ഡബ്ലിനില്‍ 5.6 ശതമാനം വരെ … Read more

സിനിമ ചിത്രീകരണമെന്ന വ്യാജേന അയര്‍ലണ്ടില്‍ എത്തിയ ഇന്ത്യന്‍ സംഘത്തിന് നേരെ നടപടി ആരംഭിച്ചു.

  ഡബ്ലിന്‍: കഴിഞ്ഞ ദിവസം അയര്‍ലണ്ടില്‍ എത്തിയ ഇന്ത്യന്‍ സംഘം സംശയത്തിന്റെ മുള്‍മുനയില്‍. ഇന്ത്യയില്‍ നിന്നും കഴിഞ്ഞ ആഴ്ച 26 പേര്‍ അടങ്ങുന്ന സംഘത്തിന് അയര്‍ലന്‍ഡ് വിസ അനുവദിച്ചിരുന്നു. എന്നാല്‍ അയര്‍ലണ്ടില്‍ എത്തിയ ഇവര്‍ ബ്രിട്ടനിലേക്ക് കടന്നു എന്നാണ് സൂചനകള്‍. സിനിമാ ചിത്രീകരണത്തിന് എത്തിയെന്ന വ്യാജേന ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ സംഘം ഇമ്മിഗ്രേഷന്‍ വിഭാഗത്തില്‍ ഒരു തരത്തിലുള്ള സംശയവും ജനിപ്പിച്ചിരുന്നില്ല. ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി ലഭിച്ചതിനാല്‍ ഇവരെ സംശയിക്കാന്‍ യാതൊരു കാരണവും ഇല്ലായിരുന്നെന്ന് അയര്‍ലന്‍ഡ് ഇമ്മിഗ്രേഷന്‍ … Read more

ഐറിഷ് അതിര്‍ത്തി വിഷയത്തില്‍ യൂറോപ്യന്‍ യൂണിയന്റെ താത്പര്യങ്ങള്‍ക്ക് ബ്രിട്ടന്‍ വഴങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍; അംഗീകരിക്കില്ലെന്ന് ഡിയുപി

  ബ്രെക്‌സിറ്റ് വ്യാപകര കരാറുകളെ സംബന്ധിച്ച ചര്‍ച്ചകള്‍ പുനഃരാരംഭിക്കാനിരിക്കെ ഐറിഷ് അതിര്‍ത്തി വിഷയത്തില്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്റെ താത്പര്യങ്ങള്‍ക്ക് വഴങ്ങിയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ബ്രിട്ടന്‍ ഇയു വിട്ടതിനു ശേഷവും നോര്‍ത്തേണ്‍ അയര്‍ലണ്ടിനെ സിംഗിള്‍ മാര്‍ക്കറ്റിലും കസ്റ്റംസ് യൂണിയനിലും നില നിറുത്തണമെന്ന ആവശ്യമാണ് ബ്രിട്ടന്‍ അംഗീകരിച്ചത്. എന്നാല്‍ തീരുമാനം അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച് ഡെമോക്രറ്റിക് യൂണിയണിസ്‌റ് പാര്‍ട്ടി നേതാക്കളും രംഗത്തെത്തി. നേരത്തെ യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ പ്രസിഡന്റ് ജീന്‍ ക്ലാഡ് ജങ്കാറുമായും ഇ യു ബ്രെക്‌സിറ്റ് നോഗോഷിയേറ്റര്‍ മൈക്കിള്‍ … Read more

താപനില മൈനസ് 4 ഡിഗ്രിയിലേക്ക്: അയര്‍ലണ്ടില്‍ മഞ്ഞുവീഴ്ച ശക്തമാകും

ഡബ്ലിന്‍: അയര്‍ലണ്ടിലും, യൂറോപ്പിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും ഈ വര്‍ഷം ശൈത്യം കൊടുക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പുകള്‍. കഴിഞ്ഞ ആഴ്ച മുതല്‍ മഞ്ഞുവീഴ്ച ശക്തമായിക്കൊണ്ടിരിക്കുന്ന അയര്‍ലണ്ടില്‍ വടക്ക് പടിഞ്ഞാറ് ഭാഗങ്ങളില്‍ താപനില മൈനസ് 4 ഡിഗ്രിയിലെത്തി. മഞ്ഞുവീഴ്ചയുടെ കാഠിന്യം കൂടുതല്‍ അനുഭവപ്പെടുന്നത് മായോ, ലീട്രീം, ഡോനിഗല്‍ കൗണ്ടികളില്‍ ആണ്. ഡബ്ലിനില്‍ പകല്‍ സമയ താപനില 5 ഡിഗ്രിക്കും 8 ഡിഗ്രിക്കും ഇടയില്‍ രേഖപ്പെടുത്തി. ആര്‍ട്ടിക്കില്‍ നിന്നും മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിക്കുന്ന തണുത്ത കാറ്റ് അയര്‍ലണ്ടിനെ കൂടുതല്‍ തണുപ്പിക്കുന്നു. … Read more

വീല്‍ ചെയര്‍ രോഗിക്ക് നേരെ വംശീയ അധിക്ഷേപം: നേഴ്‌സിന്റെ നേഴ്‌സിങ് റെജിസ്‌ട്രേഷന്‍ റദ്ദാക്കി

ഡബ്ലിന്‍: മറവി രോഗം ബാധിച്ച വീല്‍ ചെയര്‍ രോഗിയോട് അപമാനകരമായി പെരുമാറിയ നേഴ്‌സിന്റെ നേഴ്‌സിങ് റജിസ്ട്രേഷന്‍ റദ്ദാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കില്‍ഡെയറിലെ മേനോത്ത് കമ്മ്യൂണിറ്റി കെയര്‍ഹോമില്‍ ജോലിചെയ്തു വന്ന നേഴ്‌സിന്റെ റെജിസ്‌ട്രേഷനാണ് റദ്ദാക്കപ്പെട്ടത്. 2015-ല്‍ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ഫിലിപ്പൈന്‍സ് കാരിയായ മെര്‍ലിന്‍ റില്ലേറെക്ക് നേരെയാണ് ഐറിഷ് ഹൈക്കോടതിയുടെ വിധി വന്നത്. ഫിലിപ്പീന്‍സില്‍ നിന്നും അയര്‍ലണ്ടിലേക്ക് കുടിയേറിയ ഇവര്‍ കമ്മ്യുണിറ്റി കെയര്‍ഹോമില്‍ ജോലിചെയ്തു വരികെയാണ് രോഗിയോട് അപമര്യാദയായി പെരുമാറിയത്. മറവിരോഗം ബാധിച്ച 87 വയസ്സുകാരനായ … Read more

അതിര്‍ത്തി കരാറുകള്‍ ഫലവത്തായില്ല: ബ്രക്സിറ്റ് ചര്‍ച്ചകളുടെ നിറം മങ്ങുന്നു

ഡബ്ലിന്‍: യൂറോപ്യന്‍ യൂണിയനും ബ്രിട്ടനും തമ്മിലുള്ള സന്ധി സംഭാഷണങ്ങള്‍ വേണ്ട വിധത്തില്‍ ഫലപ്രദമാകുന്നില്ല. അതിര്‍ത്തി തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കുമെന്ന് യു.കെ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും തുടര്‍നടപടികള്‍ വൈകിപ്പിക്കുന്നതില്‍ ഇ.യു അതൃപ്തി പ്രകടിപ്പിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും ഇ.യു കമ്മീഷന്‍ പ്രസിഡന്റ് ജീന്‍ ക്‌ളോസ് ജംഗറും ബ്രസല്‍സില്‍ വെച്ച് നടത്തിയ ഒത്തുതീര്‍പ്പ് സംഭാഷണമാണ് ഫലം കാണാതെ പിരിഞ്ഞത്. ബ്രിട്ടന്റെ അതിര്‍ത്തി കാര്യങ്ങളില്‍ ഉള്ള നിലപാടില്‍ ആശങ്ക ഉണ്ടെന്ന് ഐറിഷ് പ്രധാനമന്ത്രി ലിയോ വരേദ്കറും വ്യക്തമാക്കി. യു.കെ യൂണിയന് പുറത്തേക്ക് … Read more

അധികാരികള്‍ അറിയുന്നുണ്ടോ ഡ്രൈവര്‍മാരുടെ ദുരിതം…ബസ് ഡ്രൈവര്‍മാര്‍ മൂത്രമൊഴിക്കുന്നത് ബോട്ടിലുകളില്‍

ഡബ്ലിന്‍: ഡബ്ലിന്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ സൗകര്യമില്ലെന്ന് റിപ്പോര്‍ട്ടുകള്‍. നാഷണല്‍ ബസ് ആന്‍ഡ് റെയില്‍ യൂണിയന്‍ ദേശീയ വാര്‍ത്താ ഏജന്‍സിക്ക് മുന്നില്‍ ഡ്രൈവര്‍മാരുടെ ദാരുണാവസ്ഥ വിവരിക്കുകയായിരുന്നു. ദീര്‍ഘദൂര റൂട്ടുകളിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഡബ്ലിന്‍ ബസിന്റെ തൊട്ടടുത്ത ഡിപ്പോകളില്‍ പ്രാഥമികകൃത്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ ബസ് മാനേജര്‍മാര്‍ അനുവദിക്കാറില്ലെന്ന് ഡ്രൈവര്‍മാര്‍ ആരോപണം ഉന്നയിച്ചിരിക്കുകയാണ്. ഇത്തരം ആവശ്യങ്ങള്‍ക്ക് വേണ്ടി ബസ് നിര്‍ത്തിയിടുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന രീതിയാണ് മാനേജര്‍മാര്‍ പിന്തുടരുന്നത്. ബസ് ജീവനക്കാര്‍ നേരിടുന്ന ഈ വിഷമഘട്ടം … Read more