എന്നെയും മകളെയും കുറിച്ച് വാര്‍ത്തയെഴുതിയ മന്ദബുദ്ധിക്ക് എന്തറിയാം? ഫിലിംബീറ്റ് ഓണ്‍ലൈന്‍ സൈറ്റിനെതിരേ രൂക്ഷവിമര്‍ശനവുമായി ദിലീപിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കൊച്ചി: ദിലീപ്-കാവ്യ ഗോസിപ്പ് വാര്‍ത്തകള്‍ക്കിടയില്‍ മകള്‍ മീനാക്ഷിയെ പരാമര്‍ശിച്ച്തിന് രൂക്ഷ വിമര്‍ശനവുമായി ദിലീപ് രംഗത്ത്. ദിലീപ് കാവ്യയെ വിവാഹം കഴിച്ചാല്‍ താന്‍ മഞ്ജുവിനൊപ്പം പോകുമെന്ന് മകള്‍ പറഞ്ഞതായി ഓണ്‍ലൈന്‍ സൈറ്റില്‍ വാര്‍ത്ത വന്നിരുന്നു. ഇതിനെതിരേയാണ് ദിലീപ് ഫേസ്ബുക്കില്‍ വിമര്‍ശനമുന്നയിച്ചത്. മാനം കെട്ടവരുടെ ഹെഡ്‌ലൈന്‍ മാധ്യമപ്രവര്‍ത്തനം എന്ന തലക്കെട്ടിലാണ് ദിലീപിന്റെ ഫേസ്ബുക്ക് കുറിപ്പ്. നിന്നെപ്പോലുള്ള മഞ്ഞപ്പത്രക്കാര്‍ക്ക് എന്റെ മകളെക്കുറിച്ച് പരാമര്‍ശിക്കാന്‍ അര്‍ഹതയില്ലെന്ന് ദിലീപ് പോസ്റ്റില്‍ പറയുന്നു. ഇത്തരം അപവാദപ്രചരണങ്ങള്‍ക്കു പിന്നില്‍ ആരാണെന്ന് തനിക്കറിയാമെന്നും ഇതാവര്‍ത്തിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും ദിലീപ് … Read more

ബാര്‍കോഴ…ബെന്നി ബെഹ്നാന്റെ ഇടപാടുകളാണ് വിജിലന്‍സ് ഇന്നു പരിശോധിക്കുന്നു

കൊച്ചി: കോണ്‍ഗ്രസ് നേതാവായ ബെന്നി ബെഹ്നാന്റെ ഇടപാടുകളാണ് വിജിലന്‍സ് ഇന്നു പരിശോധിക്കുന്നു. ബാര്‍കോഴയില്‍ ലഭിച്ച പണം സോളാര്‍ ഇടപാടില്‍ ഉപയോഗിച്ചെന്ന പരാതിയെ തുടര്‍ന്നാണ് പരിശോധന. അതെസമയം ബാബുവിന്റെ അനധികൃത സ്വത്തിനെക്കുറിച്ചുളള അന്വേഷണവും പുരോഗമിക്കുകയാണ്. ബാബുവിന്റെ കഴിഞ്ഞ പത്തുവര്‍ഷത്തെ സ്വത്തുവിവരങ്ങളും വരുമാനവും പരിശോധിക്കാനും വിജിലന്‍സ് തീരുമാനം എടുത്തിട്ടുണ്ട്. നേരത്തെ ബാബു മന്ത്രിയായിരുന്ന കാലയളവിലെ ആസ്തികള്‍ മാത്രമായിരുന്നു വിജിലന്‍സ് പരിശോധിച്ചത്. ബാബുവിന്റെ മരുമകന്റെ പേരില്‍ തൊടുപുഴയിലുളള രണ്ടു ലോക്കറുകള്‍ തുറന്ന് വിജിലന്‍സ് പരിശോധന നടത്തുകയാണ്. കൂടാതെ മൂത്ത മകളുടെ ലോക്കറും … Read more

മാണിക്കെതിരേ പുതിയ അഴിമതി കേസ്; ബാറ്ററി നിര്‍മ്മാണ യൂണിറ്റിനെ സഹായിച്ചു, 1.66 കോടി സര്‍ക്കാരിന് നഷ്ടമുണ്ടാക്കി

കോട്ടയം: ബാറ്ററികളില്‍ ഉപയോഗിക്കുന്ന ലെഡ് ഓക്‌സൈഡ് (ലെഡ് പൗഡര്‍) ഉണ്ടാക്കുന്ന യൂണിറ്റിന് മുന്‍കാല പ്രാബല്യത്തോടെ നികുതി ഇളവുചെയ്ത് ഖജനാവിന് 1.66 കോടി രൂപ നഷ്ടമുണ്ടാക്കിയെന്നുള്ള പരാതിയില്‍ മുന്‍ മന്ത്രി കെ.എം.മാണിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. കുറിച്ചിയിലെ സൂപ്പര്‍ പിഗ്‌മെന്‍സ് ഉടമ ബെന്നി ഏബ്രഹാമിനെ വഴിവിട്ട് സഹായിച്ചതിലൂടെ 1.66 കോടി രൂപ ഖജനാവിന് നഷ്ടമുണ്ടായതായി വിജിലന്‍സ് കോട്ടയം യൂണിറ്റ് ഡിവൈഎസ്പി എസ്.അശോക് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ … Read more

സമൂഹ വിവാഹത്തില്‍ അഴിമതി; കെ.എം.മാണിക്കെതിരെ ത്വരിതപരിശോധനക്ക് വിജിലന്‍സ് കോടതിയുടെ ഉത്തരവ്

തിരുവനന്തപുരം: കെ.എം. മാണിക്കെതിരെ ത്വരിതപരിശോധനക്ക് തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ ഉത്തരവ്. കേരള കോണ്‍ഗ്രസിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2015ല്‍ കോട്ടയത്ത് നടത്തിയ സമൂഹ വിവാഹത്തെക്കുറിച്ചും അന്വേഷിക്കാനാണ് കോടതി ഉത്തരവിട്ടത്. അഴിമതി നടത്തി ലഭിച്ച പണംകൊണ്ടാണ് മാണിയുടെ പാര്‍ട്ടിയായ കേരള കോണ്‍ഗ്രസ് സമൂഹ വിവാഹം നടത്തിയതെന്ന പരാതിയിലാണ് കോടതി ഉത്തരവ്. സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ സമൂഹ വിവാഹത്തില്‍ 150 വധൂവരന്മാരാണ് പങ്കെടുത്തത്. ഓരോ വധുവരന്മാര്‍ക്കും കേരള കോണ്‍ഗ്രസ് ഒന്നര ലക്ഷം രൂപയും അഞ്ച് പവന്‍ … Read more

രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും സ്വത്തുവിവരങ്ങള്‍ കൈമാറണമെന്ന് വിജിലന്‍സ്

തിരുവനന്തപുരം: ഉന്നത രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും സ്വത്ത് വിവരങ്ങള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ആദായനികുതി വകുപ്പിന് കത്തയച്ചു. അഴിമതിയിലൂടെ നേടിയ അനധികൃത സ്വത്ത് പലരും ബിനാമി പേരുകളില്‍ നിക്ഷേപിച്ചിരിക്കുന്നുവെന്ന് വിജിലന്‍സിന് വിവരം ലഭിച്ചതോടെയാണ് നടപടി. ഒരു മാസം മുന്‍പ് ആദായനികുതി വകുപ്പ് സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നടത്തിയ റെയ്ഡില്‍ നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തിയിരുന്നു. നിലവില്‍ വിജിലന്‍സ് അന്വേഷിക്കുന്ന കേസുകളുമായി ബന്ധപ്പെട്ടവര്‍ക്ക് ഈ സ്ഥാനങ്ങളില്‍ നിക്ഷേപമുണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. ആരോപണ വിധേയര്‍ക്ക് സഹകരണ … Read more

സച്ചിന്‍റെ കൊച്ചിയിലെ വില്ലയുടെ ഇടപാടുകാരന്‍ കെ ബാബുവിന‍്റെ ബിനാമിയെന്ന് സംശയിക്കുന്ന ബാബുറാമെന്ന് റിപ്പോര്‍ട്ടുകള്‍

കൊച്ചി: സച്ചിന്‍ തെണ്ടുല്‍ക്കര്‍ കൊച്ചിയില്‍ വാങ്ങിയ വില്ലയുടെ ഭൂമി ഇടപാട് നടത്തിയത് മുന്‍മന്ത്രി കെ.ബാബുവിന്റെ ബിനാമി എന്ന് വിജിലന്‍സ് ആരോപിക്കുന്ന ബാബുറാം ആണെന്ന് റിപ്പോര്‍ട്ട്. മംഗളമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്  . ഇടപാടിന്‍റെ രേഖകള്‍ കഴിഞ്ഞ ദിവസം ബാബുറാമിന്റെ വീട്ടില്‍ നിന്നും വിജിലന്‍സ് പിടിച്ചെടുത്തതായും പറയുന്നുണ്ട്. പനങ്ങാട് കായല്‍ക്കരയില്‍ 15 വില്ലകള്‍ നിര്‍മിക്കുന്നതിനായി പ്രൈം മെറീഡിയന്‍ എന്ന റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തിന് ഭൂമി നല്‍കിയത് ബാബുറാം മുഖേനയായിരുന്നു. ഇതടക്കം ബാബുറാം നടത്തിയ 41 ഭൂമി ഇടപാടുകളുടെ വിവരങ്ങള്‍ ഇയാളുടെ … Read more

മുന്‍ മന്ത്രി കെ ബാബുവിന്റെ വീട്ടില്‍ വിജലന്‍സ് റെയ്ഡ്

കൊച്ചി: മുന്‍ മന്ത്രി കെ ബാബുവിന്റെ വീട്ടില്‍ വിജലന്‍സ് റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദനത്തിന് വിജിലന്‍സ് കേസെടുത്തു. ബാബുവിന്റെ രണ്ട് മക്കളുടെ വീടുകളിലും ബിനാമികളെന്ന് കരുതുന്നവരുടെ വീടുകളിലും വിജിലന്‍സ് സംഘം റെയ്ഡ് നടത്തുകയാണ്. ഏഴോളം കേന്ദ്രങ്ങളിലാണ് പരിശോധന. വിവിധ കേസുകളുടെ അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ്. ബാര്‍ കോഴക്കേസില്‍ ബാബുവിനെതിരെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ എഫ്ഐആര്‍ നല്‍കിയിരുന്നു. ഇതില്‍ അന്വേഷണത്തിന്റെ ഭാഗമായി സ്വത്തുവകകളും ആസ്തിയും പരിശോധിക്കാനാണ് റെയ്ഡ്. അതിരാവിലെ തന്നെ വിജിലന്‍സ് സംഘം ബാബുവിന്റെ തൃപ്പൂണിത്തുറയിലുള്ള വസതിയിലടക്കം ഏഴോളം … Read more

കെഎം മാണിയെ ഒറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് കുമ്മനം

കൊച്ചി: കെ എം മാണിയെ ഒറ്റപ്പെടുത്തി വേട്ടയാടുന്നത് ശരിയല്ലെന്നും ഇത് രാഷ്ട്രീയ സദാചാരത്തിന് ചേര്‍ന്നതല്ലെന്നും ബിജെപി പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍. റിപ്പോര്‍ട്ട ടിവിയുടെപരിപാടിയില്‍ സംസാരിക്കുകയായിരുന്നു കുമ്മനം രാജശേഖരന്‍ മാണിക്കെതിരായ കേസ് അദ്ദേഹവുമായുള്ള രാഷ്ട്രീയ ബന്ധുത്വത്തിന് തടസമല്ലെന്നും കുമ്മനം പറഞ്ഞു. കേരളാ കോണ്‍ഗ്രസുമായുള്ള ബാന്ധവം അവരുടെ രാഷ്ട്രീയ നിലപാടുകള്‍ നോക്കിയാണ് തീരുമാനിക്കുക. പതിനായിരക്കണക്കിന് പ്രവര്‍ത്തകരുള്ള വലിയൊരു പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസെന്നും കുമ്മനം അഭിപ്രായപ്പെട്ടു മാണിക്കായി ബിജെപിയുടെ കവാടങ്ങള്‍ തുറന്നുകിടക്കുകയാണെന്നായിരുന്നു  മാണി യുഡിഎഫ്  വിട്ടപ്പോള്‍   കുമ്മനത്തിന്റെ പ്രതികരണം.

സി പി ഐ എം നേതാവ് വി വി ദക്ഷിണാമൂര്‍ത്തി അന്തരിച്ചു

കോഴിക്കോട്: സി പി ഐ എം സംസ്ഥന സെക്ര ട്ടേറിയറ്റ് അംഗവും ദേശാഭിമാനി മുന്‍ പത്രാധിപരുമായിരുന്ന വി വി ദക്ഷിണാമൂര്‍ത്തി അന്തരിച്ചു. 81 വയസായിരുന്നു. ശ്വാസകോശ അര്‍ബുദത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ബുധനാഴ്ച വൈകിട്ട് 3.30 ഓടെ കോഴിക്കോട്  സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും 19 വര്‍ഷത്തോളം ദേശാഭിമാനി കോഴിക്കോട് യൂണിറ്റ് മാനേജരുമായിരുന്നു. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രക്കടുത്ത് പാലേരി സ്വദേശിയാണ്. 1965, 1967, 1980 വര്‍ഷങ്ങളില്‍ പേരാമ്പ്രാ മണ്ഡലത്തിലെ നിയമസഭാ അംഗമായിരുന്നു.  … Read more

കോഴി നികുതി വെട്ടിപ്പ്: മാണിക്കെതിരെ എഫ് ഐ ആര്‍

തിരുവനന്തപുരം: കോഴി നികുതിയില്‍ വെട്ടിപ്പു നടത്തിയെന്ന കേസില്‍ മുന്‍ ധനമന്ത്രി കെ എം മാണിക്കെതിരെ വിജിലന്‍സ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. കോഴി കച്ചവടക്കാരുടെയും ആയുര്‍വേദ ഉല്പന്ന കമ്പനികളുടെയും നികുതി വെട്ടിപ്പ് എഴുതിത്തള്ളിയതുമായി ബന്ധപ്പെട്ട് മുന്‍ ധനമന്ത്രി കെ എം മാണി പതിനഞ്ചര കോടിയോളം രൂപ സ്വന്തമാക്കി എന്ന പരാതിയിലാണ് വിജിലന്‍സ് എഫ് ഐ ആര്‍. 65 കോടി രൂപയുടെ നികുതിക്ക് നിരുപാധിക സ്റ്റേ അനുവദിച്ചെന്നും ആരോപണത്തില്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും വിജിലന്‍സ് പറയുന്നു. ആയുര്‍വേദ സൗന്ദര്യ … Read more