മുന്‍ മന്ത്രി കെ ബാബുവിന്റെ വീട്ടില്‍ വിജലന്‍സ് റെയ്ഡ്

കൊച്ചി: മുന്‍ മന്ത്രി കെ ബാബുവിന്റെ വീട്ടില്‍ വിജലന്‍സ് റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദനത്തിന് വിജിലന്‍സ് കേസെടുത്തു. ബാബുവിന്റെ രണ്ട് മക്കളുടെ വീടുകളിലും ബിനാമികളെന്ന് കരുതുന്നവരുടെ വീടുകളിലും വിജിലന്‍സ് സംഘം റെയ്ഡ് നടത്തുകയാണ്. ഏഴോളം കേന്ദ്രങ്ങളിലാണ് പരിശോധന. വിവിധ കേസുകളുടെ അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ്. ബാര്‍ കോഴക്കേസില്‍ ബാബുവിനെതിരെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ എഫ്ഐആര്‍ നല്‍കിയിരുന്നു. ഇതില്‍ അന്വേഷണത്തിന്റെ ഭാഗമായി സ്വത്തുവകകളും ആസ്തിയും പരിശോധിക്കാനാണ് റെയ്ഡ്. അതിരാവിലെ തന്നെ വിജിലന്‍സ് സംഘം ബാബുവിന്റെ തൃപ്പൂണിത്തുറയിലുള്ള വസതിയിലടക്കം ഏഴോളം … Read more

കെഎം മാണിയെ ഒറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് കുമ്മനം

കൊച്ചി: കെ എം മാണിയെ ഒറ്റപ്പെടുത്തി വേട്ടയാടുന്നത് ശരിയല്ലെന്നും ഇത് രാഷ്ട്രീയ സദാചാരത്തിന് ചേര്‍ന്നതല്ലെന്നും ബിജെപി പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍. റിപ്പോര്‍ട്ട ടിവിയുടെപരിപാടിയില്‍ സംസാരിക്കുകയായിരുന്നു കുമ്മനം രാജശേഖരന്‍ മാണിക്കെതിരായ കേസ് അദ്ദേഹവുമായുള്ള രാഷ്ട്രീയ ബന്ധുത്വത്തിന് തടസമല്ലെന്നും കുമ്മനം പറഞ്ഞു. കേരളാ കോണ്‍ഗ്രസുമായുള്ള ബാന്ധവം അവരുടെ രാഷ്ട്രീയ നിലപാടുകള്‍ നോക്കിയാണ് തീരുമാനിക്കുക. പതിനായിരക്കണക്കിന് പ്രവര്‍ത്തകരുള്ള വലിയൊരു പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസെന്നും കുമ്മനം അഭിപ്രായപ്പെട്ടു മാണിക്കായി ബിജെപിയുടെ കവാടങ്ങള്‍ തുറന്നുകിടക്കുകയാണെന്നായിരുന്നു  മാണി യുഡിഎഫ്  വിട്ടപ്പോള്‍   കുമ്മനത്തിന്റെ പ്രതികരണം.

സി പി ഐ എം നേതാവ് വി വി ദക്ഷിണാമൂര്‍ത്തി അന്തരിച്ചു

കോഴിക്കോട്: സി പി ഐ എം സംസ്ഥന സെക്ര ട്ടേറിയറ്റ് അംഗവും ദേശാഭിമാനി മുന്‍ പത്രാധിപരുമായിരുന്ന വി വി ദക്ഷിണാമൂര്‍ത്തി അന്തരിച്ചു. 81 വയസായിരുന്നു. ശ്വാസകോശ അര്‍ബുദത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ബുധനാഴ്ച വൈകിട്ട് 3.30 ഓടെ കോഴിക്കോട്  സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും 19 വര്‍ഷത്തോളം ദേശാഭിമാനി കോഴിക്കോട് യൂണിറ്റ് മാനേജരുമായിരുന്നു. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രക്കടുത്ത് പാലേരി സ്വദേശിയാണ്. 1965, 1967, 1980 വര്‍ഷങ്ങളില്‍ പേരാമ്പ്രാ മണ്ഡലത്തിലെ നിയമസഭാ അംഗമായിരുന്നു.  … Read more

കോഴി നികുതി വെട്ടിപ്പ്: മാണിക്കെതിരെ എഫ് ഐ ആര്‍

തിരുവനന്തപുരം: കോഴി നികുതിയില്‍ വെട്ടിപ്പു നടത്തിയെന്ന കേസില്‍ മുന്‍ ധനമന്ത്രി കെ എം മാണിക്കെതിരെ വിജിലന്‍സ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. കോഴി കച്ചവടക്കാരുടെയും ആയുര്‍വേദ ഉല്പന്ന കമ്പനികളുടെയും നികുതി വെട്ടിപ്പ് എഴുതിത്തള്ളിയതുമായി ബന്ധപ്പെട്ട് മുന്‍ ധനമന്ത്രി കെ എം മാണി പതിനഞ്ചര കോടിയോളം രൂപ സ്വന്തമാക്കി എന്ന പരാതിയിലാണ് വിജിലന്‍സ് എഫ് ഐ ആര്‍. 65 കോടി രൂപയുടെ നികുതിക്ക് നിരുപാധിക സ്റ്റേ അനുവദിച്ചെന്നും ആരോപണത്തില്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും വിജിലന്‍സ് പറയുന്നു. ആയുര്‍വേദ സൗന്ദര്യ … Read more

സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി സമയത്ത് ഓണാഘോഷം വേണ്ടെന്ന് സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ ജോലി സമയത്ത് ഓണാഘോഷ പരിപാടികള്‍ നടത്തരുതെന്ന് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. ചീഫ് സെക്രട്ടറിയാണ് ഉത്തരവിറക്കിയിരിക്കുന്നത്.  ജോലി സമയം ഒഴിവാക്കി ഓണാഘോഷം ക്രമീകരിക്കണമെന്നും വകുപ്പ് മേധാവികള്‍ ഇത് ശ്രദ്ധിക്കണമെന്നും ചീഫ് സെക്രട്ടറി ഉത്തരവില്‍ അറിയിച്ചു. ചീഫ് സെക്രട്ടറിയുടെ ഉത്തരവ് എല്ലാ വകുപ്പ് മേധാവികള്‍ക്കും അയച്ചിട്ടുണ്ട്. ജീവനക്കാരുടെ ഓണാഘോഷം ഓഫീസ് സമയത്തിന് മുന്‍പോ ശേഷമോ നടത്തണമെന്നും ഓണത്തിനോട് അനുബന്ധിച്ച് തുടര്‍ച്ചയായി അവധി ദിവസങ്ങള്‍ ഉണ്ടാകുന്നതിനാലാണ് ഇത്തരത്തിലൊരു നിര്‍ദ്ദേശമെന്നുമാണ് ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദിന്റെ ഭാഗത്തുനിന്നുള്ള … Read more

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വീണ്ടും ചര്‍ച്ച

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍, ഡെന്റല്‍ പ്രവേശത്തില്‍ സര്‍ക്കാറും മാനേജ്‌മെന്റുകളും ഭാഗിക ധാരണയില്‍. അവശേഷിക്കുന്ന തര്‍ക്കങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചര്‍ച്ച തുടരാനും ആരോഗ്യമന്ത്രി കെ കെ ശൈലജയുമായി മാനേജ്‌മെന്റ് അസോസിയേഷന്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനിച്ചു. മെഡിക്കല്‍, ഡെന്റല്‍ കോഴ്‌സുകളിലെ 50 ശതമാനം സീറ്റ് സര്‍ക്കാറിന് വിട്ടുനല്‍കാന്‍ തയാറാണെന്ന് ചര്‍ച്ചയില്‍ മാനേജ്‌മെന്റുകള്‍ വ്യക്തമാക്കി. സര്‍ക്കാര്‍ അലോട്ട്‌മെന്റ് നടത്തുന്ന 50 സീറ്റുകളില്‍  (ആകെ സീറ്റിന്റെ 50 ശതമാനം) 20 സീറ്റുകളില്‍ കഴിഞ്ഞ വര്‍ഷത്തെ ഫീസായ 25,000 രൂപക്ക് ബി പി … Read more

തിരുവനന്തപുരത്ത് വന്‍ തീപിടുത്തം

തിരുവനന്തപുരം: കിഴക്കേകോട്ടയിലെ രാജധാനി കെട്ടിടത്തില്‍ വന്‍ തീപിടുത്തം. വൈകിട്ട് നാലുമണിയോടെയാണ് നഗരത്തെ ആശങ്കയില്‍ ആഴ്ത്തി ഒന്നിനുപിറകെ ഒന്നൊന്നായി കടമുറികള്‍ കത്തിനശിച്ചത്. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തെ രാജധാനി കെട്ടിടടത്തിലാണ് തീപിടുത്തമുണ്ടായത്. ഇതിനകത്ത് സ്ഥിതിചെയ്യുന്ന വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ ഗോഡൗണിലാണ് ആദ്യം തീപിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടം നടക്കുമ്പോള്‍ ഗോഡൗണില്‍ ജീവനക്കാര്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. തീ ഉയരുന്നത് കണ്ട നാട്ടുകാരാണ് ഫയര്‍ഫോഴ്സില്‍ വിവരമറിയിച്ചത്. ചെങ്കല്‍ച്ചൂളയില്‍ നിന്നും ചാക്കയില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തിയെങ്കിലും ആദ്യമെത്തിയ … Read more

പി ജയരാജന് ഐ എസിന്റെ പേരില്‍ വധഭീഷണി

????????:  ?? ?? ? ?? ???????? ?????? ?????????? ?? ??????? ???????????? ????????? ?????????????? ??????? ???????. ??????? ?????????? ?????????? ???????? ?????? ???????? ???? ?????????????? ???????????? ????????????????. ? ????? ???????? ????? ????????????? ?????? ?????????????? ?????? ????? ??????? ??? ????? ??????????????? ??????? ?????. ????????? ????????? ????? ???????? ?????? ?????? ?????????? ????? ??????. ?? ?? ??????? ???????? ????????????? ???????? … Read more

ബാര്‍ക്കോഴക്കേസ്: എസ് പി സുകേശന്റെ ഹര്‍ജിയില്‍ തുടരന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: മുന്‍ ധനമന്ത്രിയും എം എല്‍ എയുമായ കെ എം മാണിക്കെതിരായ ബാര്‍ക്കോഴക്കേസില്‍ തുടരന്വേഷണം നടത്താന്‍ ഉത്തരവ്. വിജിലന്‍സ് എസ് പി ആര്‍ സുകേശന്റെ ഹരജിയിലാണ് കോടതി നടപടി. തിരപവനന്തപുരം വിജിലന്‍സ് കോടതിയാണ് തുടര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. അന്വേഷണം ആവശ്യപ്പെട്ട് പതിനൊന്നോളം ഹരജികളാണ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്. എന്നാല്‍ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ തന്നെ കോടതിയില്‍ തുടരന്വേഷണം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് കോടതിയില്‍ നിന്ന് അനുകൂല ഉത്തരവുണ്ടായിരിക്കുന്നത്. തുടരന്വേഷണം വേണമെന്ന് തന്നെയാണ് വിജിലന്‍സിന് ലഭിച്ച നിയമോപദേശം. ഇത് കോടതിയും അംഗീകരിക്കുകയായിരുന്നു. … Read more

സര്‍ക്കാര്‍ ഓഫീസുകളില്‍ ഓണാഘോഷം ജോലിസമയത്ത് വേണ്ട: മുഖ്യമന്ത്രി

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫിസുകളില്‍ ജോലി സമയത്ത് പൂക്കളം ഒരുക്കേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണക്കാലത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ കച്ചവടക്കാരുടെ കേന്ദ്രങ്ങളാക്കാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സാധനങ്ങള്‍ വാങ്ങേണ്ടവര്‍ പുറത്ത്‌പോയി വാങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓണാഘോഷം എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും നടക്കാറുണ്ട്. അത്തരം ആഘോഷങ്ങളും പൂക്കളമത്സരം പോലുള്ളവയും ഓഫീസ് സമയത്തു നടത്തുന്നത് ഉചിതമല്ല. അവധി ദിവസങ്ങളിലോ ഓഫീസ് സമയം അല്ലാത്തപ്പോഴോ ആഘോഷം നടത്തിയാല്‍ പ്രവൃത്തി സമയത്തെ ബാധിക്കില്ല. ഏത് ആഘോഷവും ഔദ്യോഗിക കൃത്യ നിര്‍വഹണത്തെ ബാധിക്കാത്ത നിലയിലാണ് സര്‍ക്കാര്‍ … Read more