ജിഷവധം: അമ്മയുടെയും സഹോദരിയുടെയും മൊഴി വീണ്ടുമെടുക്കും

പെരുമ്പാവൂര്‍: നിയമ വിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അമ്മയുടെയും സഹോദരിയുടെയും മൊഴി പോലീസ് വീണ്ടുമെടുക്കും. നേരത്തെ ദീപയെ ചോദ്യം ചെയ്തപ്പോള്‍ വ്യത്യസ്തങ്ങളായ മറുപടികളാണ് ലഭിച്ചത്. ഇതാണ് ദീപയെ വീണ്ടും ചോദ്യം ചെയ്യാന്‍ കാരണം. ജിഷയുടെ മാതാവില്‍നിന്നും പോലീസ് വീണ്ടും മൊഴി എടുക്കാന്‍ ശ്രമം നടത്തുന്നുണ്ട്. ദീപയുടെ പക്കലുണ്ടായിരുന്ന രണ്ടാമത്തെ മൊബൈല്‍ ഫോണ്‍ പോലീസ് കണെ്ടടുക്കുകയും അതില്‍നിന്നും വിളിച്ചതും വന്നതുമായ നമ്പറുകള്‍ കേന്ദ്രീകരിച്ചുമാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ഇതിനിടെ ജിഷയുടെ പക്കലും രണ്ട് ഫോണുണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചു. ഇതു … Read more

ജിഷ വധം: സമീപവാസികളുടെ വിരലടയാളം ശേഖരിക്കുന്നു

കൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനി ജിഷ കൊലചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ട് പോലീസ് സമീപവാസികളുടെ വിരലടയാളം ശേഖരിക്കുന്നു. അയല്‍വാസികളുടെയും വീടുമായി ബന്ധം പുലര്‍ത്തിയിരുന്നവരുടെയും വിരലടയാളങ്ങളാണ് ശേഖരിക്കുന്നത്. നേരത്തെ, പോലീസ് നടത്തിയ പരിശോധനയില്‍ ജിഷയുടെ വീട്ടല്‍നിന്നു രണ്ടു വിരലടയാളങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പോലീസ് ചോദ്യംചെയ്ത ആരുടെയും വിരലടയാളവമായി ഇതിന് സാമ്യമില്ല. ഇതിനെ തുടര്‍ന്നാണ് സമീപവാസികളുടെയും വിരലടയാളങ്ങള്‍ ശേഖരിക്കാന്‍ നടപടി ആരംഭിച്ചത്. വിരലടയാളങ്ങള്‍ തിരിച്ചറിയുന്നതിനായി ആധാര്‍ ഡേറ്റാ ബാങ്കിന്റെ സഹായം തേടുന്ന കാര്യവും പോലീസ് ആലോചിക്കുന്നുണ്ട്.

ജിഷവധം: സഹോദരി ദീപയെ ചോദ്യംചെയ്ത് വിട്ടയച്ചു

പെരുമ്പാവൂര്‍: ജിഷവധക്കേസില്‍ സഹോദരി ദീപയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു തിങ്കളാഴ്ച രാവിലെ 9.30 ഓടെയാണ് വനിതാ പോലീസ് സംഘമെത്തി ആസ്പത്രിയി നിന്ന് ദീപയെ കൂട്ടിക്കൊണ്ടുപോയത്. പെരുമ്പാവൂര്‍ സ്റ്റേഷനിലെത്തിച്ച ദീപയെ കേസ് അന്വേഷിക്കുന്ന ഡി.വൈ.എസ്.പി ജിജിമോന്റെ നേതൃത്വത്തിലാണ് ചോദ്യംചെയ്തത്. സാധനങ്ങള്‍ തിരിച്ചറിയുന്നതിനാണ് ദീപയെ വിളിപ്പിച്ചതെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. അന്യസംസ്ഥാനക്കാരനായ ഒരു സുഹൃത്ത് തനിക്കില്ല എന്ന് ദീപ ഞായറാഴ്ച മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ മറ്റ് ബന്ധുക്കളെ ചോദ്യംചെയ്തതില്‍ നിന്ന് അന്യസംസ്ഥാനക്കാരനായ ഭായിയെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചിരുന്നു. ബംഗാള്‍ സ്വദേശിയായ … Read more

‘ആക്രമണം പ്രതീക്ഷിച്ച് ജിഷയുറങ്ങിയിരുന്നത് തലയണക്കീഴില്‍ വാക്കത്തിയുമായി ‘

പെരുമ്പാവൂര്‍: ഏതു നിമിഷവും ആക്രമണം പ്രതീക്ഷിച്ച് തലയണക്കീഴില്‍ വാക്കത്തിയുമായാണു ജിഷയുറങ്ങിയിരുന്നതെന്നു വ്യക്തമാക്കി പൊലീസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. കുറുപ്പംപടി കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണു ജിഷയുടെ തലയണക്കീഴില്‍നിന്നു വാക്കത്തി ലഭിച്ചതായി പറയുന്നത്. പലകയടിച്ച കട്ടിലില്‍ പുല്‍പായ വിരിച്ചാണു ജിഷയുറങ്ങിയിന്നത്. തലയണയ്ക്കു കീഴില്‍നിന്ന് കറുത്ത റബര്‍ പിടിയോടു കൂടിയ വാക്കത്തിയാണു പൊലീസിനു ലഭിച്ചത്. പിടി ഉള്‍പ്പെടെ 48 സെന്റിമീറ്റര്‍ നീളം വരും. ഈ വാക്കത്തി പൊലീസ് ശേഖരിച്ചിട്ടുണ്ട്. ക്രൂരമായ അക്രമത്തിനിരയായിട്ടും പക്ഷേ, സ്വയരക്ഷക്കായി കരുതിയ ആയുധം പ്രയോഗിക്കാന്‍ ജിഷയ്ക്കു കഴിഞ്ഞില്ല. ജിഷ … Read more

ഇടതിന് 100 സീറ്റിലേറെ ലഭിക്കുമെന്ന് കേന്ദ്ര ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്

  ന്യൂഡല്‍ഹി: കേരളത്തില്‍ ഇടതുപക്ഷം തിളക്കമാര്‍ന്ന വിജയം കൈവരിക്കുമെന്നു കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. നൂറ്റഞ്ചു മുതല്‍ നൂറ്റിപ്പതിനഞ്ചു വരെ സീറ്റുകളില്‍ എല്‍ഡിഎഫ് ജയിക്കുമെന്ന റിപ്പോര്‍ട്ടാണ് കേന്ദ്ര ഐബി ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു സമര്‍പ്പിച്ചത്. മന്ത്രിമാരെ നിയന്ത്രിക്കുന്നതില്‍ മുഖ്യമന്ത്രി പൂര്‍ണമായും പരാജയപ്പെട്ടു എന്നാണു കേരളത്തിലെ ജനവികാരമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നതായി നാരാദ ന്യൂസാണ് വാര്‍ത്ത പുറത്തുവിട്ടത്. വോട്ട് വര്‍ധിപ്പിക്കുമെങ്കിലും ബിജെപിക്ക് കേരളത്തില്‍ ഒരു സീറ്റു പോലും കിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. വന്‍ ഭൂരിപക്ഷത്തിലായിരിക്കും മിക്ക മണ്ഡലങ്ങളിലും എല്‍ഡിഎഫിന്റെ ജയം. മന്ത്രിമാര്‍ … Read more

പെരുമ്പാവൂരില്‍ വനിതാസംഘടനകള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

കൊച്ചി: പെരുമ്പാവൂരില്‍ ക്രൂരബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ജിഷയുടെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വനിതാസംഘടനകള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ചിന് നേരെ പൊലീസ് ലാത്തി വീശിയതിനെ തുടര്‍ന്ന് നാല് പെണ്‍കുട്ടികള്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ടോടെയാണ് സംഭവം നടന്നത്. ജിഷയുടെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വനിതകളുടെ നേതൃത്വത്തിലുള്ള ജസ്റ്റിസ് ഫോര്‍ ജിഷ എന്ന ഫെയ്സ്ബുക്ക് കൂട്ടായ്മയാണ് പെരുമ്പാവൂര്‍ ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. വനിതകള്‍ക്ക് നേരെ ലാത്തിചാര്‍ജ് നടത്തിയ പൊലീസ് പെണ്‍കുട്ടികളെ … Read more

മോദിയേയും വെള്ളാപ്പള്ളി നടേശനേയും വിമര്‍ശിച്ച് വിഎസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: മോദിയേയും വെള്ളാപ്പള്ളി നടേശനേയും വിമര്‍ശിച്ച് വിഎസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഹെലികോപ്ടറില്‍ കയറി മാലിന്യം വിതറുന്ന നടേശനാണ് കേരളത്തിന് മോദി നല്‍കിയ സമ്മാനമെന്ന് വി എസ് അച്യുതാനന്ദന്‍ ട്വിറ്ററില്‍ കുറിച്ചു. ഇന്നലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും വിമര്‍ശിച്ച് വിഎസിന്റെ ട്വീറ്റ് ഉണ്ടായിരുന്നു. വഴി മുട്ടിയ ബിജെപിക്ക് വഴി കാട്ടുന്നത് മുഖ്യമന്ത്രിയാണെന്നായിരുന്നു വിഎസിന്റെ ട്വീറ്റ്. കേരളത്തില്‍ യുഡിഎഫും ബിജെപിയും തമ്മിലാണ് പ്രധാന മത്സരമെന്ന ഉമ്മന്‍ചാണ്ടിയുടെ വിവാദ പ്രസ്താവനക്ക് പിന്നാലെയാണ് വിഎസിന്റെ പരിഹാസശരം. നേരത്തെ വെള്ളാപ്പള്ളി നടേശന്റെയും മകന്റെയും പാര്‍ട്ടി ബിജെപിയുമായി … Read more

നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകക്കേസില്‍ പോലീസ് പുതിയ രേഖാചിത്രം തയ്യാറാക്കി

പെരുമ്പാവൂര്‍: നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകക്കേസില്‍ പോലീസ് പുതിയ രേഖാചിത്രം തയ്യാറാക്കി. ഇതരസംസ്ഥാനക്കാരന്റേതിനോട് സാമ്യമുണ്ടെന്ന് തോന്നുന്നതാണ് ചിത്രം. രേഖാചിത്രം പോലീസ് പരസ്യപ്പെടുത്തില്ലെന്നാണ് വിവരങ്ങള്‍. അതേ സമയം കൊലപാതകവുമായി ബന്ധപ്പെട്ട് സഹോദരിയുടെ സുഹൃത്തായ യുവാവിനെ കസ്റ്റഡിയിലെടുത്തു. പെരുമ്പാവൂര്‍ സ്വദേശിയാണ് കസ്റ്റഡിയിലായത്. ഇന്ന് പുലര്‍ച്ചെ ബാംഗളുരുവില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. ജിഷയുടെ സഹോദരി ദീപ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തതെന്നാണ് വിവരങ്ങള്‍. കൊലപാതക സമയം ഇയാള്‍ പ്രദേശത്ത് ഉണ്ടായിരുന്നതായി പോലീസ് വ്യക്തമാക്കി. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധനയിലും … Read more

കള്ളപ്പണ നിക്ഷേപം സഹകരണ ബാങ്കുകളെ മറയാക്കി

കൊച്ചി: കള്ളപ്പണ നിക്ഷേപത്തിനായി അഡ്വ. വിനോദ് കുമാര്‍ കുട്ടപ്പന്‍ അടക്കമുള്ളവര്‍ സംസ്ഥാനത്തെ സഹകരണ ബാങ്കുകളെ മറയാക്കിയെന്ന് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍. വിനോദ് കുമാര്‍ കുട്ടപ്പന്‍ 15 കോടിയുടെ സ്ഥിരനിക്ഷേപം നടത്തിയത് സംസ്ഥാനമെമ്പാടുമുള്ള 10 സഹകരണ ബാങ്കുകളിലാണെന്ന് രേഖകള്‍ ആദായനികുതി വകുപ്പിന് ലഭിച്ചു. കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ബാങ്കുകളില്‍ നിക്ഷേപമുണ്ടെന്നും വിവരങ്ങള്‍. അതേസമയം, കള്ളപ്പണ ഇടപാടുകളുടെ പേരില്‍ വ്യവസായി മഠത്തില്‍ രഘുവിനോട് ഹാജരാകാന്‍ ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കിയിട്ടുമുണ്ട്. ഗായിക റിമി ടോമി അടക്കം … Read more

ജിഷ വധം: അന്വേഷണം സഹോദരിയുടെ സുഹൃത്തിലേക്ക്

കൊച്ചി: നിയമവിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം ജിഷയുടെ സഹോദരി ദീപയുടെ സുഹൃത്തിലേക്ക് കേന്ദ്രീകരിക്കുന്നു. ദീപ പിതാവ് പാപ്പുവിനൊപ്പം താമസിച്ചിരുന്ന സമയത്ത് നിത്യ സന്ദര്‍ശകനായിരുന്ന ഇയാള്‍ സംഭവത്തിന് ശേഷം ഒളിവിലാണ അന്വേഷണ സംഘം തയ്യാറാക്കിയ രേഖാ ചിത്രവുമായി ഇയാള്‍ക്ക് സാമ്യമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ദീപയുടെ കോള്‍ ലിസ്റ്റും പോലീസ് പരിശോധിക്കുന്നുണ്ട്. പ്രതി, ജിഷയ്ക്കും വീട്ടുകാര്‍ക്കും പരിചിതനായതിനാല്‍ വീട്ടില്‍ കയറ്റിയിരുത്തിയതാകാമെന്ന് പോലീസ് നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു. പെരുമ്പാവൂര്‍ താലൂക്ക് ആസ്പത്രിയില്‍ അമ്മയ്ക്കൊപ്പമാണ് ദീപ ഇപ്പോഴുള്ളത്. ഇന്നലെ ഇവരുടെ മൊഴിയെടുക്കാന്‍ പോലീസ് … Read more