10,000വോട്ടിന്‍റെ ഭൂരിപക്ഷം വരെ പ്രതീക്ഷിച്ച് ഇടത്…6000വരെ ഭൂരിപക്ഷം കണക്കാക്കി വലത്

തിരുവനന്തപുരം: വോട്ടെടുപ്പ് കഴിഞ്ഞതോടെ കൂട്ടിയും കിഴിച്ചും ജയപ്രതീക്ഷയിലാണ് രാഷ്ട്രീയ നേതൃത്വങ്ങള്‍. എല്ലാവരും തന്നെ ഏറെക്കുറെ വിജയപ്രതീക്ഷയിലാണെന്നതാണ് ഇക്കുറി പ്രത്യേകത. അറുപതിനായിരം വരെ വോട്ട് നേടി എം വിജയകുമാര്‍ വിജയിക്കുമെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറിയറ്റിന്റെ വിലയിരുത്തലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. രാവിലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റാണ് ഇക്കാര്യം വിലയിരുത്തിയത്. യു.ഡി.എഫ് 2500 മുതല്‍ ആറായിരം വോട്ടിന്റെ ഭൂരിപക്ഷമാണ് കണക്കുകൂട്ടുന്നത്. ബിജെപി കഴിഞ്ഞ തവണ ഏഴായിരത്തില്‍പരം വോട്ടുണ്ടായിരുന്ന മണ്ഡലത്തില്‍ നാല്‍പത്തിയൊന്നായിരം വോട്ട് നേടാനാകുമെന്ന കണക്കു കൂട്ടലിലുമാണ്. ചൊവ്വാഴ്ചയാണ് അരുവിക്കര … Read more

എന്‍എസ്എസ് നേതൃത്വത്തില്‍ തിരുത്തല്‍ വേണം- സുരേഷ്‌ഗോപി

തിരുവനന്തപുരം: എന്‍എസ്എസ് നേതൃത്വത്തില്‍ തിരുത്തല്‍ വേണമെന്ന് നടന്‍ സുരേഷ്‌ഗോപി. ഈ രീതിയില്‍ മുന്നോട്ട് പോകാനാകില്ല. ഇതിനെതിരേ സാമുദായിക അംഗങ്ങള്‍ തന്നെ മുന്നോട്ട് വരണമെന്നും സുരേഷ്‌ഗോപി പ്രതികരിച്ചു. എന്‍എസ്എസ് ആസ്ഥാനത്ത് പോയത് രാഷ്ട്രീയ ലക്ഷ്യത്തോടെ അല്ല. എന്‍എസ്എസിന്റെ സ്വത്തിന് വേണമെങ്കില്‍ നേതൃത്വത്തിന് അവകാശം പറയാം. പക്ഷേ സാമുദായിക നേതാക്കളെ അവര്‍ക്ക് എടുക്കാനാകില്ല. ആര്‍ക്കും എത്താവുന്ന സാഹചര്യം പെരുന്നയില്‍ സൃഷ്ടിക്കണമെന്നും സുരേഷ്‌ഗോപി പറഞ്ഞു. എന്‍എസ്എസ് ആസ്ഥാനത്ത് ഇന്നലെ നടന്ന വാര്‍ഷിക ബജറ്റ് യോഗത്തിനിടെ നടന്‍ സുരേഷ് ഗോപിയെ ഇറക്കിവിട്ട സംഭവം … Read more

ബാര്‍ കോഴ കേസ്…കോടതിയുടെ തീരുമാനം നിര്‍ണായകം

തിരുവനന്തപുരം: . മാണിക്കെതിരെ കുറ്റപത്രമില്ലെന്ന വിജിലന്‍സ് ഡയറക്ടറുടെ തീരുമാനമെങ്കില്‍ കെ.എം. മാണിക്കെതിരായ കോഴക്കേസില്‍ ഇനി കോടതിയുടെ തീരുമാനം നിര്‍ണായകം. മാണിക്കെതിരെ കുറ്റപത്രമില്ലെന്ന വിജിലന്‍സ് ഡയറക്ടറുടെ തീരുമാനത്തെ ബിജുരമേശും പ്രതിപക്ഷവും കോടതിയില്‍ ചോദ്യം ചെയ്യും. കെ.എം. മാണിക്കെതിരായ ആരോപണം തെളിക്കാന്‍ മതിയായ തെളിവില്ലെന്ന കാര്യം അന്വേഷണ ഉദ്യോഗസ്ഥന്‍ വൈകാതെ തിരുവനന്തപുരം വിജിലന്‍സ് കോടതിയെ അറിയിക്കും. അന്വേഷണത്തില്‍ കോടതി മേല്‍നോട്ടം ആവശ്യപ്പെട്ടുകൊണ്ടുള്ള ബിജുരമേശിന്റെ ഹര്‍ജി കോടതിയുടെ പരിഗണനിയിലാണ്. ഇതുകൂടാതെ പ്രതിപക്ഷ നേതാവും, പി സി ജോര്‍ജ്ജും, സുനില്‍കുമാര്‍ എംഎല്‍എയും ഹൈക്കോടതിയെ … Read more

കനത്തമഴയെ തുടര്‍ന്ന് ഇടുക്കി ജില്ലയില്‍ ഉരുള്‍പ്പൊട്ടി

ഇടുക്കി: കനത്തമഴയെ തുടര്‍ന്ന് ഇടുക്കി ജില്ലയില്‍ ഇന്നലെ രണ്ടിടത്ത് ഉരുള്‍പ്പൊട്ടി. കട്ടപ്പന പശുപാറയിലും രാജാക്കാടുമാണ് ഉരുള്‍പ്പൊട്ടലുണ്ടായത്. ആളപായമില്ല. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. രാജാക്കാട് മുട്ടുകാട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒന്നര ഏക്കറോളം കൃഷി ഭൂമി ഒലിച്ച് പോയി. വെള്ളിയാഴ്ച്ച രാത്രി ഒമ്പത് മണിയോടെയാണ് ഉഗ്ര ശബ്ദത്തോടെ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ഒരാഴ്ചയായി പെയ്യുന്ന മഴയേത്തുടര്‍ന്ന് ഈ പ്രദേശത്താകെ ഉറവകളും രൂപപ്പെട്ടിരുന്നു. ഉരുള്‍പ്പൊട്ടലില്‍ ഒഴുകിയെത്തിയ വെള്ളവും, കല്ലുകളും സമീപത്തായിട്ടുണ്ടായിരുന്ന തോട്ടിലൂടെ ഒഴുകി പോയതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. ഉരുള്‍പൊട്ടി കടന്ന് പോയ ഒന്നരയേക്കര്‍ … Read more

കോതമംഗലം ദുരന്തത്തില്‍ മരിച്ച കുരുന്നുകള്‍ക്ക് കുരുന്നുകള്‍ക്കു യാത്രാമൊഴി

  കൊച്ചി: കോതമംഗലം ദുരന്തത്തില്‍ മരിച്ച കുരുന്നുകള്‍ക്ക് കണ്ണീരില്‍ക്കുതിര്‍ന്ന യാത്രാമൊഴി. മരിച്ച അഞ്ചു കുട്ടികളില്‍ നാല് പേരുടേയും സംസ്‌കാരം നടന്നു. കറുകടം വിദ്യാ വികാസ് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥി പിടവൂര്‍ കാരോത്തുകുഴി അമിന്‍ ജാബിര്‍ (എട്ട്), ആറാം ക്ലാസ് വിദ്യാര്‍ഥിനി നെല്ലിമറ്റം ചിറ്റായത്ത് ഈസ സാറ എല്‍ദോസ് (11), എട്ടാം ക്ലാസ് വിദ്യാര്‍ഥി കുത്തുകുഴി മാത്തന്‍മോളേല്‍ ജോഹന്‍ ജഗി (13), യുകെജി വിദ്യാര്‍ഥിനി കോഴിപ്പിള്ളി ഇഞ്ചൂര്‍ ആലിങ്കമോളത്ത് എ. കൃഷ്‌ണേന്ദു (അഞ്ച്), അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി … Read more

അരുവിക്കരയില്‍ ശക്തമായ പോളിങ്..71ശതമാനം കവിഞ്ഞു

തിരുവനന്തപുരം: മഴയെ വകവെയ്ക്കാതെ അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ശക്തമായ  പോളിങ് തുടരുന്നു.  പോളിങ് ശതമാനം 71 കഴിഞ്ഞു. പോളിങ് ശതമാനം കുതിച്ചുയരുമ്പോള്‍ സ്ഥാനാര്‍ത്ഥികള്‍ ഏവരും വിജയ പ്രതീക്ഷയിലാണ്. വെള്ളനാട് രണ്ട് മണിക്കൂര്‍ കനത്ത മഴ തുടര്‍ന്നെങ്കിലും 73.4 എന്ന നിലയിലേക്ക് പോളിങ് ശതമാനം ഉയര്‍ന്നിട്ടുണ്ട്. വെള്ളനാട്ടെ ഒരു ബൂത്തില്‍ ഒരു മണിക്കൂര്‍ പോളിങ് തടസപ്പെട്ടിരുന്നു. ഈ ബൂത്ത് ഒഴികെ മറ്റ് ബൂത്തുകളില്‍ പോളിങ് അഞ്ചു മണിയോടെ അവസാനിക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പോളിങ് തടസപ്പെട്ട ബൂത്തില്‍ അധിക സമയം അനുവദിക്കുന്നതിനെ … Read more

സുരേഷ് ഗോപിയുടേത് അഹങ്കാരം നിറഞ്ഞ നടപടിയായിരുന്നുവെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി

പത്തനംതിട്ട: ബജറ്റ് സമ്മേളന ദിവസം അനുമതിയില്ലാതെ പ്രതിനിധി സഭാ ഹാളില്‍ പ്രവേശിച്ച സുരേഷ് ഗോപിയുടേത് അഹങ്കാരം നിറഞ്ഞ നടപടിയായിരുന്നുവെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ മാത്രമാണ് സുരേഷ് ഗോപി അനുമതി ചോദിച്ചിരുന്നതെന്നും അത് അനുവദിച്ചിരുന്നുവെന്നും സുകുമാരന്‍ നായര്‍ ബജറ്റ് സമ്മേളനത്തില്‍ വിശദീകരിച്ചു. സമ്മേളനവേദിയിലേക്ക് സുരേഷ് ഗോപി കടന്ന് വന്ന് ഷോ കാണിക്കരുതായിരുന്നു. ഇത് അഹങ്കാരം നിറഞ്ഞ നടപടിയാണെന്നും ജനറല്‍ സെക്രട്ടറി യോഗത്തില്‍ പറഞ്ഞു. ബജറ്റ് സമ്മേളനം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് … Read more

ആദ്യ മണിക്കൂറുകളില്‍ത്തന്നെ ആവേശകരമായ വോട്ടെടുപ്പ്

അരുവിക്കര: അരുവിക്കരയില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ആദ്യ മണിക്കൂറുകളില്‍ത്തന്നെ ആവേശകരമായ പോളിംഗാണ് രേഖപ്പെടുത്തിയത്. ആദ്യ അഞ്ചു മണിക്കൂര്‍ പിന്നിട്ടതോടെ 42 ശതമാനം പോളിംഗ് രേഖപ്പെടുത്തിക്കഴിഞ്ഞു. ആദ്യമണിക്കൂറുകളില്‍ പുരുഷന്‍മാരാണ് കൂടുതല്‍ വോട്ടുചെയ്യാന്‍ എത്തിയത്. എട്ടു പഞ്ചായത്തുകളിലായി 154 ബൂത്തുകളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. കനത്ത സുരക്ഷയിലാണ് അരുവിക്കരയില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നത്. 16 സ്ഥാനാര്‍ത്ഥികളാണ് അരുവിക്കരയില്‍ ജനവിധി തേടുന്നത്. കോണ്‍ഗ്രസ് നേതാവും മുന്‍ സ്പീക്കറുമായിരുന്ന ജി കാര്‍ത്തികേയന്റെ മരണത്തോടെയാണ് അരുവിക്കരയില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. യുഡിഎഫിനുവേണ്ടി ജി കാര്‍ത്തികേയന്റെ മകന്‍ കെ എസ് ശബരിനാഥും … Read more

അനുവാദമില്ലാതെ എന്‍ എസ് എസ്ബഡ്ജറ്റ് അവതരണത്തില്‍ എത്തിയ സുരേഷ് ഗോപിയെ പുറത്താക്കി

പത്തനംതിട്ട: എന്‍എസ്എസ് ആസ്ഥാനത്തെത്തിയ നടന്‍ സുരേഷ് ഗോപിയെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ ഇറക്കിവിട്ടു. മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷം സുകുമാരന്‍ നായരെ കാണാനെത്തിയ സുരേഷ് ഗോപിയോട് എനിക്കിതൊന്നും തനിക്കിഷ്ടമല്ലെന്ന് സുകുമാരന്‍ നായര്‍ തുറന്നു പറഞ്ഞു. ഇതോടെ താരം അവിടെനിന്ന് ഇറങ്ങിപ്പോരുകയായിരുന്നു. ബജറ്റ് അവതരണദിവസം താങ്കള്‍ ഇവിടെ വരാന്‍ പാടില്ലായിരുന്നുവെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ പ്രതികരണം കേട്ട് തന്റെ ഹൃദയം പൊട്ടിയെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയ … Read more

കോതമംഗലത്ത് അപകടത്തില്‍ മരിച്ച കുട്ടികളുടെ കുടുംബത്തിന് നാലു ലക്ഷം രൂപ നല്‍കും

കൊച്ചി: കോതമംഗലത്ത് അപകടത്തില്‍ മരിച്ച കുട്ടികളുടെ കുടുംബത്തിനു സര്‍ക്കാര്‍ നാലു ലക്ഷം രൂപ ധനസഹായം നല്‍കുമെന്നു റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്. പരിക്കേറ്റു ചികിത്സയില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ ചികിത്സ നല്‍കുന്നതിനും ക്രമീകരണങ്ങള്‍ ചെയ്യുമെന്നും മന്ത്രി അറിയിച്ചു. അപകട സ്ഥലത്തു രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പോലീസ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്കു പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. റോഡിനരികില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റുവാന്‍ പ്രത്യേകം നിര്‍ദേശം നല്‍കുമെന്നും മന്ത്രി അറിയിച്ചു. പരിസ്ഥിതി സ്‌നേഹികളുടെ … Read more