കോതമംഗലത്ത് അപകടത്തില്‍ മരിച്ച കുട്ടികളുടെ കുടുംബത്തിന് നാലു ലക്ഷം രൂപ നല്‍കും

കൊച്ചി: കോതമംഗലത്ത് അപകടത്തില്‍ മരിച്ച കുട്ടികളുടെ കുടുംബത്തിനു സര്‍ക്കാര്‍ നാലു ലക്ഷം രൂപ ധനസഹായം നല്‍കുമെന്നു റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്. പരിക്കേറ്റു ചികിത്സയില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ ചികിത്സ നല്‍കുന്നതിനും ക്രമീകരണങ്ങള്‍ ചെയ്യുമെന്നും മന്ത്രി അറിയിച്ചു. അപകട സ്ഥലത്തു രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന പോലീസ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്കു പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. റോഡിനരികില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റുവാന്‍ പ്രത്യേകം നിര്‍ദേശം നല്‍കുമെന്നും മന്ത്രി അറിയിച്ചു. പരിസ്ഥിതി സ്‌നേഹികളുടെ … Read more

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്: കേരളത്തിന്റെ അപേക്ഷ ഉടന്‍ പരിഗണിക്കില്ല

ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയാന്‍ അനുമതി തേടി കേരളം സമര്‍പ്പിച്ച അപേക്ഷ ഉടന്‍ പരിഗണിക്കില്ലെന്നു കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. ജൂണ്‍ രണ്ടിനു ചേര്‍ന്ന യോഗത്തിലാണു വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതി അപേക്ഷ ഉടന്‍ പരിഗണിക്കേണ്ടെന്നു തീരുമാനിച്ചത്. വിഷയം സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍ മന്ത്രാലയത്തിനു തീരുമാനമെടുക്കാന്‍ കഴിയില്ല. സുപ്രീംകോടതിയുടെ അന്തിമ വിധി വന്നശേഷം ഇക്കാര്യം പരിഗണിക്കാമെന്നുമാണു മന്ത്രാലയ വിദഗ്ധ സമിതിയുടെ തീരുമാനം. മുല്ലപ്പെരിയാര്‍ ഡാമിനു 125 വര്‍ഷം കാലപ്പഴക്കമുണ്ടെന്നും ഇതു പരിഗണിച്ചു പുതിയ ഡാമിന് … Read more

കുട്ടികള്‍ക്കു നല്കുന്ന പീഡിയഷുവറിന്റെ വില്പന ഭക്ഷ്യസുരക്ഷാ വിഭാഗം വിലക്കി

തിരുവനന്തപുരം: കുട്ടികള്‍ക്കു നല്കുന്ന പീഡിയഷുവറിന്റെ വില്പന ഭക്ഷ്യസുരക്ഷ വിഭാഗം വിലക്കി. തിരുവനന്തപുരത്ത് എത്തിച്ച ബാച്ചിലെ പായ്ക്കറ്റുകളില്‍ നിന്നും ദുര്‍ഗന്ധം വന്നതോടെയാണു ഭക്ഷ്യസുരക്ഷ വിഭാഗം നടപടി സ്വീകരിച്ചത്. ഉത്പന്നം തിരിച്ചെടുക്കാന്‍ കമ്പനി അധികൃതര്‍ക്കു ഭക്ഷ്യസുരക്ഷാ വിഭാഗം നിര്‍ദേശം നല്‍കി. 2016 വരെ കാലാവധിയുള്ള പീഡിയഷുവറിലാണു പ്രശ്‌നം കണ്ടെത്തിയത്. -എജെ-

സ്‌കൂള്‍ ബസിനു മുകളില്‍ മരംവീണ് അഞ്ചു വിദ്യാര്‍ഥികള്‍ മരിച്ചു

കോതമംഗലം:അടിമാലി റൂട്ടില്‍ നെല്ലിമറ്റം കോളനിപ്പടിക്കു സമീപം ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസിനു മുകളില്‍ മരം വീണ് അഞ്ചു കുട്ടികള്‍ മരിച്ചു. കൃഷ്‌ണേന്ദു (5), ജോഹന്‍(13) ഗൗരി (9), അമീര്‍ ജാഫര്‍, ഇഷാ സാറ എന്നീ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. കോതമംഗലം വിദ്യാവികാസ് സ്‌കൂളിലെ വിദ്യാര്‍ഥികളാണ് മരിച്ചത്. 9 കുട്ടികള്‍ക്ക് സാരമായി പരുക്കേറ്റു. മരം വീണ് സ്‌കൂള്‍ ബസ് രണ്ടായി പിളര്‍ന്നു. പരുക്കേറ്റവരെ കോതമംഗലം സെന്റ്. ജോസഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂത്തുകുഴിയില്‍ വൈകിട്ടായിരുന്നു അപകടം. ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് മരംമുറിച്ചുമാറ്റിയാണ് … Read more

നഴ്‌സിങ് റിക്രൂട്ട്മെന്‍റ് തട്ടിപ്പ്..ഉതുപ്പ് വര്‍ഗീസിനെ പിടികൂടാന്‍ ഇന്‍റര്‍പോള്‍ സഹായം തേടി

കൊച്ചി: കുവൈറ്റിലേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്ത് മുന്നൂറ് കോടിയോളം രൂപ തട്ടിയ കേസിലെ മുഖ്യപ്രതി കോട്ടയം സ്വദേശി ഉതുപ്പ് വര്‍ഗീസിനെ പിടികൂടാന്‍ സി.ബി.ഐ ഇന്റര്‍പോളിന്റെ സഹായം തേടി. ഡല്‍ഹി സി.ബി.ഐ ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഇന്റര്‍പോള്‍ വിഭാഗത്തിന് ഉതുപ്പിനെതിരായ അറസ്റ്റ് വാറന്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ അയച്ചു. വിദേശത്ത് ഒളിവിലുള്ള ഉതുപ്പ് അന്വേഷണവുമായി സഹകരിക്കാത്തതിനെ തുടര്‍ന്നാണ് സി.ബി.ഐ നിലപാട് മാറ്റിയത്. ഇന്റര്‍പോള്‍ വെബ്‌സൈറ്റില്‍ റെഡ്‌കോര്‍ണര്‍ നോട്ടീസ് ഇറക്കിയാല്‍ ലോകത്തെവിടെ വച്ചും ഇയാളെ അറസ്റ്റ് ചെയ്യാനാവും. കുറ്റവാളികളെ കൈമാറുന്നതിനുള്ള വ്യവസ്ഥ പ്രകാരം … Read more

“മേക്കപ്പ് ഇടാതെ പ്രചരണത്തിന് വന്നാല്‍ മതി” മേഘ്നക്ക് മുഖ്യമന്ത്രിയുടെ മറുപടി…

തിരുവനന്തപുരം: സീരിയല്‍ താരം മേഘ്‌നാ വിന്‍സന്റിന്റെ കാറിലിരുന്ന് മേയ്ക്കപ്പ് ഇടാന്‍ സാധിക്കുന്നില്ലെന്ന വിമര്‍ശനത്തിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മറുപടി. തെരഞ്ഞെടുപ്പ് പ്രചരണത്തിന് വരുമ്പോള്‍ മേയ്ക്കപ്പ് ഇടെണ്ടെന്നും അല്‍പ്പം അഴുക്ക് പറ്റുന്നത് നല്ലതാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. അരുവിക്കരയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. പൊട്ടിപ്പൊളിഞ്ഞ റോഡ് പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കഴിഞ്ഞ ദിവസം ബി.ജെ.പി സ്ഥാനാര്‍ഥി ഒ രാജഗോപാലിന് വേണ്ടിയാണ് മേഘ്‌ന അരുവിക്കരയില്‍ പ്രചരണത്തിനെത്തിയത്. എന്നാല്‍ … Read more

പ്രതിപക്ഷ നേതൃസ്ഥാനത്ത് വി.എസിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടുകഴിഞ്ഞെന്ന് വിഎം സുധീരന്‍

  തിരുവനന്തപുരം: പ്രതിപക്ഷനേതാവ് സ്ഥാനത്ത് വി.എസ്. അച്ചുതാനന്ദന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടുവെന്നും ഇക്കാര്യം അദ്ദേഹത്തിനും അറിയാമെന്നും കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍. തിരുവനന്തപുരത്ത് മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വി.എസിന്റെ പദപ്രയോഗങ്ങള്‍ നിലവാരത്തകര്‍ച്ചയുടെ പ്രതിഫലനമാണ്. അദ്ദേഹത്തിന്റെ അവസ്ഥ ഒരു നേതാവിനും ഉണ്ടാകരുതെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. ആവശ്യം വരുമ്പോഴൊക്കെ സിപിഎം വി.എസിനെ ഉപയോഗിക്കുകയാണെന്നും വി.എസും ചില ലക്ഷ്യങ്ങള്‍ വച്ചാണു മുന്നോട്ട് പോകുന്നതെന്നും സുധീരന്‍ പറഞ്ഞു. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയവും കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ ഭരണവും സംസ്ഥാന സര്‍ക്കാരിന്റെ ഭരണവും വിലയിരുത്തുന്ന … Read more

അരുവിക്കരയില്‍ ഇന്ന് കൊട്ടി കലാശം…പ്രതീക്ഷയോടെ മുന്നണികള്‍

തിരുവനന്തപുരം: ഉപതിര‍ഞ്ഞെടുപ്പ് നടക്കുന്ന അരുവിക്കരയില്‍ പരസ്യ പ്രചരണത്തിന് അന്ത്യംക്കുറിച്ചുകൊണ്ട് കൊട്ടിക്കലാശം അവസാന മണിക്കൂറുകളിലേക്കു കടന്നു.  ഇന്നു വൈകിട്ടോടെയാണ് ദിവസങ്ങളായി നടന്നുവന്ന ചൂടേറിയ പരസ്യപ്രചാരണത്തിന്  അവസാനമാകുന്നത്.  എല്ലാ സ്ഥാനാര്‍ത്ഥികളും റോഡ് ഷോയുമായി മണ്ഡലത്തില്‍ സജീവമാണ്. ഉച്ചയോടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം വിജയകുമാറിനൊപ്പം പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ റോഡ് ഷോയില്‍ പങ്കെടുത്തു. എല്ലാ പാര്‍ട്ടികളുടെയും പ്രധാന നേതാക്കളെല്ലാം മണ്ഡലത്തിലുണ്ട്. മണ്ഡലത്തിന്റെ മുക്കിലും മൂലയിലും പ്രചരണവാഹനങ്ങള്‍ പായുകയാണ്. യുഡിഎഫ്എല്‍ഡിഎഫ് നേതാക്കളുടെ വാക്പയറ്റാണ് അവസാനദിവസങ്ങളില്‍ പ്രചാരണരംഗം ചൂടുപിടിപ്പിച്ചത്. മുന്‍ സ്പീക്കര്‍ കൂടിയായിരുന്ന … Read more

മാധ്യമങ്ങള്‍ക്ക് വിമര്‍ശനം: സന്ദര്‍ശക രജിസ്റ്റര്‍ തിരുത്തിയതായി കണ്ടെത്തിയിട്ടില്ലെന്ന് കമ്മീഷന്‍

കൊച്ചി: മാധ്യമങ്ങള്‍ക്ക് സോളാര്‍ അന്വേഷണ കമ്മീഷന്റെ വിമര്‍ശനം. അട്ടക്കുളങ്ങര വനിതാജയിലിലെ സന്ദര്‍ശക രജിസ്റ്റര്‍ തിരുത്തിയതായി കണ്ടെത്തിയിട്ടില്ലെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ശിവരാജന്‍ പറഞ്ഞു. തെളിവുകളുടെ അടിസ്ഥാനത്തില്‍ നിഗമനങ്ങളിലേക്ക് എത്തുന്നതേയുള്ളൂവെന്നും കമ്മീഷന്‍ പറഞ്ഞു. സോളാര്‍ കമ്മീഷന്റെ ഇന്നത്തെ സിറ്റിംഗ് തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ശിവരാജന്‍ മാധ്യമങ്ങള്‍ ഉത്തരവാദിത്തത്തോടെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യണം എന്നാവശ്യപ്പെട്ടത്. തെളിവുകള്‍ ശേഖരിക്കുകയാണ് കമ്മീഷന്‍ ഇപ്പോള്‍ ചെയ്യുന്നത്. നിഗമനങ്ങളില്‍ എത്തിയിട്ടില്ല. ഈ ഘട്ടത്തില്‍ കമ്മീഷന്‍ കണ്ടെത്തി എന്ന തരത്തിലുള്ള വാര്‍ത്തകള്‍ ഒഴിവാക്കണമെന്നും അദ്ദേഹം … Read more

യു.ഡി.എഫ് മന്ത്രിമാര്‍ക്ക് വേശ്യാലയ സംസ്‌കാരമാണുള്ളതെന്ന് പിണറായി

അരുവിക്കര: യു.ഡി.എഫിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ രംഗത്ത്. മന്ത്രിമാര്‍ക്ക് വേശ്യാലയ സംസ്‌കാരമാണുള്ളത്. സ്ത്രീകളെ പരസ്പരം കൈമാറുന്ന രീതിയിലേക്ക് മന്ത്രിമാര്‍ അധ:പതിച്ചിരിക്കുന്നു. സരിതയുടെ ഫോണ്‍ സംഭാഷണം ഇതിനുള്ള തെളിവാണെന്നും പിണറായി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അധോലോക സംഘമാണ് സംസ്ഥാനം ഭരിക്കുന്നത്. മന്ത്രിസഭയെ സെക്‌സ് റാക്കറ്റാക്കി കേരളത്തെ അപമാനഭാരത്തിലേക്ക് തള്ളിവിട്ട ആ ആഭാസ ഭരണത്തിന് മറുപടി നല്‍കാനുള്ള അവസരമാണ് അരുവിക്കര തിരഞ്ഞെടുപ്പ്. കേസൊതുക്കാന്‍ നേരിട്ട് കോഴ കൊടുത്ത ഒരു മുഖ്യമന്ത്രിയും കോഴ കൈയോടെ എണ്ണി … Read more