മുന്‍ റഷ്യന്‍ പ്രധാനമന്ത്രി മിഖായില്‍ കാസ്യനോവ് ലൈംഗിക വിവാദത്തില്‍

മോസ്‌കോ: മുന്‍ റഷ്യന്‍ പ്രധാനമന്ത്രി മിഖായില്‍ കാസ്യനോവ് ലൈംഗിക വിവാദത്തില്‍. പുടിന്റെ മുഖ്യ എതിരാളിയായ കാസ്യനോവിന്റെ ലൈംഗിക ദൃശ്യങ്ങള്‍ പുടിനുമായി അടുപ്പമുള്ള ചാനലാണ് പുറത്തുവിട്ടത്. പാര്‍ട്ടി പ്രവര്‍ത്തകയായ യുവതിക്കൊപ്പമുള്ള ദൃശ്യമാണ് പുറത്തുവന്നത്. പ്രതിപക്ഷ നിരയിലെ പ്രമുഖനായ മിഖായില്‍ സ്വന്തം അപ്പാര്‍ട്ട്‌മെന്റില്‍ വച്ച് സഹായി കൂടിയായ യുവതിക്കൊപ്പം കിടക്ക പങ്കിടുന്ന ദൃശ്യമാണ് പുറത്തുവന്നത്. നതാലിയ പെലെവിന്‍ എന്ന ബ്രിട്ടീഷ് പൗരത്വമുള്ള റഷ്യന്‍ യുവതിയാണ് വീഡിയോയില്‍ കുടുങ്ങിയത്. തിരക്കഥാകൃത്തും ആക്ടിവിസ്റ്റുമായ നതാലിയ, പുടിന്റെ കടുത്ത വിമര്‍ശകയാണ്. ഇരുവരെയും കുടുക്കാന്‍ ആരാണ് … Read more

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ടിഎന്‍ പ്രതാപന്‍

കൊച്ചി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ടിഎന്‍ പ്രതാപന്‍. കയ്പമംഗലം സീറ്റ് വേണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് പ്രതാപന്‍ എഴുതിയ കത്ത് വിവാദമായ പശ്ചാത്തലത്തിലാണ് പുതിയ പ്രസ്താവന. തെരഞ്ഞെടുപ്പുകളില്‍ മൂന്നും നാലും തവണ മത്സരിച്ചവര്‍ക്ക് താന്‍ മാതൃകയാകുന്നുവെന്ന് സൂചിപ്പിച്ചാണ് ടിഎന്‍ പ്രതാപന് മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയത്. തീരുമാനം താന്‍ മുഖ്യമന്ത്രിയേയും കെപിസിസി പ്രസിഡന്റ് വിഎം സുധീരനേയും അറിയിച്ചിട്ടുണ്ടെന്നും പ്രതാപന്‍ പറഞ്ഞു.നേരത്തെ ഹൈക്കമാന്‍ഡിന്റെ ആവശ്യപ്രകാരമാണ് താന്‍ കയ്പ്പമംഗലത്ത് മത്സരിക്കുന്നതെന്ന് പ്രതാപന്‍ പറഞ്ഞിരുന്നു. അതേസമയം കയ്പമംഗലം സീറ്റിനായി കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ … Read more

വിശ്വാസ്യത, സുതാര്യത, അയര്‍ലന്‍ഡിലേയ്ക്ക് നഴ്‌സുമാര്‍ക്ക് വരാന്‍ സഭാസ്ഥാപനം അവസരം ഒരുക്കുന്നു

  അങ്കമാലി: അയര്‍ലന്‍ഡിലേയ്ക്ക് വരാന്‍ ആഗ്രഹിക്കുന്ന നഴ്‌സുമാര്‍ക്ക്തികച്ചും സൗജന്യമായി എത്തുവാന്‍ അവസരം. അങ്കമാലി രൂപതയുടെ നേതൃത്വത്തിലുള്ള നൈപുണ്യ ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനം ആണ് നഴ്‌സുമാര്‍ക്കായി വമ്പന്‍ അവസരം ഒരുക്കുന്നത്. പൂര്‍ണ്ണ വിവരങ്ങള്‍ ഉദ്യോഗാര്‍ത്ഥിക്ക് നല്‍കുകയും,തിയകച്ചും ഉദ്യോഗാര്‍ഥികള്‍ക്കായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിലൂടെ നൈപുണ്യ കേരളത്തിലും പുറത്തും പ്രശസ്തമായ സ്ഥാപനം ആണ്. അയര്‍ലന്‍ഡിലെ വിവിധ നഴ്‌സിങ്ങ് ഹോമുകളില്‍ ജോലി വാഗ്ദാനം ചെയ്യുന്ന ഈ സ്ഥാപനം ഒരോ നഴ്‌സിനും വാഗ്ദാനം ചെയ്യുന്നത് മണിക്കൂറില്‍ 18 മുതല്‍ 21 യൂറോ വരെ വേതനം ആണ്.അതായത് … Read more

സാമൂഹ്യ മാധ്യമങ്ങള്‍ക്ക് ഉത്തരകൊറിയയില്‍ വിലക്ക്

പ്യോംഗ്യാങ്: ഫെയ്‌സ്ബുക്ക്, യൂടൂബ്, ട്വിറ്റര്‍, തുടങ്ങിയതടക്കമുള്ള സാമൂഹ്യ മാധ്യമങ്ങള്‍ക്ക് ഉത്തരകൊറിയയില്‍ വിലക്ക്. ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ക്കും രാജ്യത്ത് വിലക്ക് ഏര്‍പ്പെടുത്തിക്ക1ണ്ട ഔദ്യാഗിക പ്രഖ്യാപനമുണ്ടായി. ഓണ്‍ലൈനില്‍ വിവരങ്ങള്‍ പടരുന്നതില്‍ ആശങ്കകൊണ്ടാണ് നടപടി. വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ പ്രഖ്യാപനം രാജ്യത്തെ പ്രമുഖ മൊബൈല്‍ സേവന ധാതാക്കളായ കൊറിയോലിങ്കാണ് പുറത്തുവിട്ടത്. ഇന്റര്‍നെറ്റ് സേവനം ലഭ്യമാകുന്നത് വളരെ കുറച്ച് ഉത്തരകൊറിയക്കാര്‍ക്കു മാത്രമാണ്. അവര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്നത് സര്‍ക്കാര്‍ അനുമതിയുള്ള ഇന്‍ട്രാനെറ്റാണ്. അതുകൊണ്ട് തന്നെ പുതിയ നടപടി ഉത്തരകൊറിയയിലെ സാധാരണ ജനങ്ങളെ കാര്യമായി ബാധിക്കാന്‍ ഇടയില്ല. … Read more

ഇടതുപക്ഷം അധികാരത്തില്‍ എത്തുമെന്ന് സര്‍വേ

ന്യൂഡല്‍ഹി: യുഡിഎഫ് ഭരണത്തില്‍ കേരളത്തെ നീറ്റുന്ന ഏറ്റവും വലിയ പ്രശ്‌നം അഴിമതിയെന്ന് സര്‍വേ. തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പായി നടന്ന അഭിപ്രായ സര്‍വേയില്‍ ദാരിദ്ര്യത്തെയും തൊഴിലില്ലായ്മയേയും ജീവിത നിലവാരത്തെയും മറി കടന്നാണ് ആള്‍ക്കാര്‍ അഴിമതിയെ തെരഞ്ഞെടുത്തത്. ഇടതുപക്ഷം അധികാരത്തില്‍ എത്തുമെന്നും സര്‍വേ വ്യക്തമാക്കുന്നു. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ തൃപ്തരാണോ, മുഖ്യമന്ത്രിയെന്ന നിലയില്‍ ഉമ്മന്‍ചാണ്ടിയുടെ പ്രവര്‍ത്തനം, കേരളം നേരിടുന്ന പ്രധാനപ്രശ്‌നം എന്നിങ്ങനെ മൂന്ന് ചോദ്യങ്ങളിലായിരുന്നു സര്‍വേ. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ 43 ശതമാനവും അതൃപ്തി രേഖപ്പെടുത്തി. 21 ശതമാനം മാത്രമാണ് തൃപ്തി രേഖപ്പെടുത്തിയത്. … Read more

ഡബ്ലിനില്‍ മലയാളിയെന്ന് സംശയിക്കുന്ന ആളുടെ മൃതദേഹം കണ്ടെത്തി, തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല

  ഡബ്ലിന്‍: കഴിഞ്ഞ മാസം 12 ന് ഡബ്ലിനിലെ കെവിന്‍ സ്ട്രീറ്റ് പരിസരത്ത് ഡ്രൈവിങ്ങിനിടെ ഹൃദയാഘാതം മൂലം മരണപ്പെട്ട മധ്യവയസ്‌കന്റെ മൃതദേഹം തിരിച്ചറിയാതെ മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്നതായി ഗാര്‍ഡാ അറിയിച്ചു. ഏകദേശം 57 വയസ് തോന്നിക്കുന്ന ഇദ്ദേഹം മലയാളിയാണന്നാണ് കരുതുന്നത്. ഇതു സംബന്ധിച്ച് ഗാര്‍ഡാ ഇന്ത്യന്‍ എംബസിയുമായി മറ്റ് ഇന്ത്യന്‍ വംശജരുമായും ബന്ധപ്പെട്ടുവെങ്കിലും ഇതുവരെയും ഒരു വിവരവും ലഭിച്ചിട്ടില്ല.എന്നാല്‍ ഇദ്ദേഹത്തിന്റെഡ്രൈവിങ്ങ് ലൈസന്‍സ് കണ്ടെത്തി പരിശോധിച്ചപ്പോള്‍ ബാലേന്ദ്രന്‍ വേലായുധന്‍, ജനന തീയ്യതിതുടങ്ങിയ വിവരങ്ങള്‍ ലഭിച്കിട്ടുണ്ട്. വച്ച് ഇദ്ദേഹം താമസിച്ച അപ്പാര്‍ട്ട്‌മെന്റില്‍ … Read more

പിണറായിക്കെതിരെ മത്സരിക്കാതെ ആര്‍എംപി സ്ഥാനാര്‍ത്ഥി പട്ടിക

കോഴിക്കോട് : റെവല്യൂഷണറി മാര്‍സിസ്റ്റ് പാര്‍ട്ടി (ആര്‍.എം.പി) ഏഴ് മണ്ഡലങ്ങളിലേയ്ക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ടി.പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമ വടകരയില്‍ ജനവിധി തേടും. പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മടത്ത് സംഘടനാ സംവിധാനമില്ലാത്തതിനാല്‍ മത്സരിക്കില്ലെന്നും എന്നാല്‍, അവിടെ സ്വതന്ത്രനെ പിന്തുണയ്ക്കുമെന്നും ആര്‍.എം.പി അറിയിച്ചു.വടകര, കുന്ദമംഗലം, താനൂര്‍, ബാലുശ്ശേരി, പുതുക്കാട്, കടുത്തുരുത്തി, നേമം എന്നിവിടങ്ങളിലേയ്ക്കാണ് ആര്‍.എം.പി നിലവില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. വടകര കെ.കെ രമ, ബാലുശേരികെ.പി ശിവന്‍, കുന്ദമംഗലംകെ.പി പ്രകാശന്‍, താനൂര്‍എന്‍ രാമകൃഷ്ണന്‍, കടുത്തുരുത്തിരാജീവ് കിടങ്ങൂര്‍, പുതുക്കാട്‌സി.വി വിജയന്‍, … Read more

രാഷ്ട്രപതിയാകാനില്ലെന്ന് ബച്ചന്‍

മുംബൈ: രാഷ്ട്രീയം തന്റെ തട്ടകമല്ലെന്നും രാഷ്ട്രപതിയാകാനുള്ള യോഗ്യത ഇല്ലെന്നും ഇന്ത്യന്‍ സിനിമയിലെ ബിഗ് ബി അമിതാഭ് ബച്ചന്‍. രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കാനും പൊതുജനപ്രയോജനകരമായ കാര്യങ്ങള്‍ ചെയ്യാനും മറ്റ് പല മാര്‍ഗ്ഗങ്ങളുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രപതിയായി ശുപാര്‍ശ ചെയ്യുമെന്ന വാര്‍ത്തകളോടായിരുന്നു ബച്ചന്‍ പ്രതികരിച്ചത്. രാഷ്ട്രപതിയായി ശുപാര്‍ശ ചെയ്യുമെന്ന തരത്തിലുള്ള വാര്‍ത്തകളെ പറ്റി ഇതുവരെ തനിക്ക് അറിയില്ല. രാഷ്ട്രീയം തന്റെ പ്രവര്‍ത്തനമേഖലയല്ല എന്ന ആദ്യം മുതലുള്ള നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു. അക്കാര്യത്തിന് ഇതുവരെ മാറ്റങ്ങള്‍ വന്നിട്ടില്ലെന്നും അമിതാഭ് ബച്ചന്‍ പറഞ്ഞു. … Read more

ഏപ്രില്‍ ഫൂള്‍ റിപ്പോര്‍ട്ടിന്‍റെ പേരില്‍ കില്‍ഡയര് നൗ മാപ്പ് പറഞ്ഞു

‍ഡബ്ലിന്‍:  പ്രാദേശിക ന്യൂസ് സൈറ്റ്  കില്‍ഡയര്‍ നൗ ഏപ്രില്‍ ഫൂള്‍ തമാശയുടെപേരില്‍ മാപ്പ് പറഞ്ഞു. ഇക്കാര്യത്തില്‍ വിശദീകരണ കുറിപ്പും നല്‍കിയിട്ടുണ്ട്.  ഇന്ന് രാവിലെ  കില്‍ഡയറിലെ നാഴികകല്ല് തീവ്രവാദികളുടെ പിടിയിലായെന്ന തലക്കെട്ടോടെ ലേഖനം പുറത്ത് വിട്ടിരുന്നു.  ഇതാകട്ടെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധത്തിന് ഇടവരുത്തുകയും ചെയ്തു.   റിപ്പോര്‍ട്ട് അന്തര്‍ദേശീയ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇതോടെ ഉച്ചതിരിയുമ്പോഴേയ്ക്കും റിപ്പോര്‍ട്ട് വേണ്ടെന്ന് വെയ്ക്കുകയും ചെയ്തു.  റിപ്പോര്‍ട്ട് പറയുന്നത് പാഡി ജിഹാദി എന്ന് സ്വയം വിശേഷിപ്പിച്ച ആള്‍ ഹില്‍ ഓഫ് അലനെ … Read more

അങ്കമാലി സീറ്റ് നിഷേധിച്ചതില്‍ കടുത്ത പ്രതിഷേധവുമായി ജോണി നെല്ലൂര്‍

കൊച്ചി: അങ്കമാലി സീറ്റ് നിഷേധിച്ചതില്‍ കടുത്ത പ്രതിഷേധവുമായി കേരളാ കോണ്‍ഗ്രസ്(ജേക്കബ്) ചെയര്‍മാന്‍ ജോണി നെല്ലൂര്‍ രംഗത്ത്. കോണ്‍ഗ്രസ് കൂടെ നിന്ന് വഞ്ചിക്കുകയായിരുന്നുവെന്ന് ജോണി നെല്ലൂര്‍ ആരോപിച്ചു. ലോകം കണ്ടതില്‍വെച്ച് ഏറ്റവും വലിയ ചതിയാണ് കോണ്‍ഗ്രസ് കാണിച്ചതെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ പിറവം സീറ്റ് മാത്രമാണ് കേരളാ കോണ്‍ഗ്രസ് ജേക്കബ്ബ് ഗ്രൂപ്പിന് നല്‍കിയത്. അങ്കമാലി സീറ്റ് ജോണി നെല്ലൂരിന് നല്‍കാമെന്ന് പറഞ്ഞിരുന്നെങ്കിലും അവസാന നിമിഷം കോണ്‍ഗ്രസ് സീറ്റ് ഏറ്റെടുക്കുകയായിരുന്നു. പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ ഗൂഢശ്രമം നടക്കുന്നുണ്ട്. അപമാനിതനായെന്ന് കരുതി … Read more