മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പുതിയ ഡാം നിര്‍മ്മിക്കുകയാണ് ഏക പരിഹാരം; മുഖ്യമന്ത്രി

തിരുവനന്തപുരം : മുല്ലപ്പെരിയാറില്‍ നിലനില്ക്കുന്ന പ്രശ്‌നങ്ങള്‍ക്കും ആശങ്കകള്‍ക്കുമുള്ള ഏക പരിഹാരം പുതിയ ഡാം നിര്‍മ്മിക്കുക എന്നതുമാത്രമാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തമിഴ്‌നാടുമായുള്ള ബന്ധത്തിനു യാതൊരു ഉലച്ചിലും സംഭവിക്കാത്ത തരത്തില്‍ പ്രശ്‌നം പരിഹരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തമിഴ്‌നാടിനു വെള്ളവും കേരളത്തിനു സുരക്ഷയും നല്കാന്‍ ഇരുകൂട്ടരും ബാധ്യസ്ഥരാണ്. ഈ നിലപാട് പ്രാവര്‍ത്തികമാക്കാന്‍ തമിഴ്‌നാടും സഹകരിക്കണം. ലോകത്തെവിടെ പോയാലും വെള്ളത്തിന്റെ പേരിലും വെള്ളത്തിന്റെ അളവിന്റെ പേരിലുമാണ് പ്രശ്‌നങ്ങളെല്ലാം നടക്കുന്നത്. എന്നാല്‍ ഇവിടെ അത്തരത്തിലൊരു സാഹചര്യമില്ലെന്നും പഴക്കമേറിയ അണക്കെട്ടിന്റെ സുരക്ഷയില്‍ … Read more

ദാവൂദ് ഇബ്രാഹിമിന്റെ ഡല്‍ഹി സയ്ക ഇനി ബാലകൃഷ്ണനു സ്വന്തം

മുംബൈ : അധോലോക നായകന്‍ ദാവൂദ് ഇബ്രഹാമിന്റെ മുംബൈയിലെ ഡല്‍ഹി സായ്ക റെസ്റ്ററന്റിനു ഇനി മലയാളി മുതലാളി. മുന്‍ പത്രപ്രവര്‍ത്തകനായ എസ് ബാലകൃഷ്ണനാണ് 4.28 കോടി രൂപ മുടക്കി ദാവൂദിന്റെ റെസ്റ്ററന്റ് സ്വന്തമാക്കിയത്. അധോലോക നായകന്റെ ഇന്ത്യയിലുള്ള സ്വത്തുക്കള്‍ സര്‍ക്കാര്‍ നേരത്തെ തന്നെ കണ്ടുകെട്ടിയിരുന്നു. ദാവൂദിന്റെ സമ്പത്തിന്റെ ചെറിയൊരു അംശം മാത്രമാണ് ഇന്ത്യയിലുള്ളതെന്ന് പോലീസ് വ്യക്തമാക്കി. റെസ്റ്ററന്റ് വാങ്ങാന്‍ ബാലകൃഷ്ണന്‍ മാത്രമാണ് മുന്നോട്ടുവന്നത്. റെസ്റ്ററന്റ് കൂടാതെ ദാവൂതിന്റെ പേരിലുളള കൃഷിയിടവും കാറും ലേലത്തില്‍ വെച്ചിരുന്നു. ലേലം നടന്ന … Read more

പാരീസ് ഭികരാക്രമണം: മൂന്നാമത്തെ ഭീകരനെയും തിരിച്ചറിഞ്ഞു

  പാരീസ്: പാരീസിലെ ബറ്റാക്ലാന്‍ ഹാളിനുമുന്നില്‍ നടന്ന ഭീകരാക്രമണത്തില്‍ ചാവേറായി പൊട്ടിത്തെറിച്ച മൂന്നാമത്തെ ഭീകരനെയും തിരിച്ചറിഞ്ഞു. ഫ്രഞ്ച് പ്രധാനമന്ത്രി മാനുവല്‍ വാള്‍സാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ഇയാളുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. സ്ട്രാസ്ബര്‍ഗ് സ്വദേശി മുഹമ്മദ് അഗാദ്(23) ആണ് ഭീകരെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. 2013ല്‍ ഇയാള്‍ സിറിയ സന്ദര്‍ശിച്ചിരുന്നതായാണ് അധികൃതര്‍ കരുതുന്നത്. നേരത്തെ, ബറ്റാക്ലാന്‍ സംഗീതഹാളില്‍ ആക്രമണം നടത്തിയ രണ്ടു ഭീകരരെ തിരിച്ചറിഞ്ഞിരുന്നു. പാരീസ് സ്വദേശിയായ ഒമര്‍ ഇസ്മായ്ല്‍ മോസ്‌റ്റെഫയ് (29), വടക്കന്‍ പാരീസിലെ ഡ്രാന്‍സിയിലുള്ള സമി … Read more

കാണ്ഡഹാര്‍ ഭീകരാക്രമണം:മരണം 46, ബന്ദികളായി നിരവധിപേര്‍

  കാണ്ഡഹാര്‍: അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ വിമാനത്താവള കോംപ്ലക്‌സില്‍ താലിബാന്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ മരണം 46 ആയി. നിരവധിപേരെ ഭീകരര്‍ ബന്ദികളാക്കിയിട്ടുണ്ട്. ഇവരുടെ എണ്ണത്തെ സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. സൈനികരും സാധാരണക്കാരുമടക്കം 37 പേരും ഒമ്പതു തീവ്രവാദികളുമാണ് കൊല്ലപ്പെട്ടതെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. വെടിവയ്പില്‍ 35 പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്്. അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി പ്രാദേശിക കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനായി പാക്കിസ്ഥാനിലേക്കു പോയ സമയത്താണ് താലിബാന്റെ ആക്രമണം. ചൊവ്വാഴ്ച … Read more

ആംഗല മെര്‍ക്കല്‍ ടൈം മാഗസിന്‍ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍

ന്യൂയോര്‍ക്ക്: ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിനെ ടൈം മാഗസിന്റെ പേഴ്‌സണ്‍ ഓഫ് ദി ഇയറായി തെരഞ്ഞെടുത്തു. യൂറോപ്യന്‍ കുടിയേറ്റ പ്രതിസന്ധിയിലും ഗ്രീക്ക് കടക്കെണി പ്രശ്‌നത്തിലും മെര്‍ക്കലെടുത്ത നിലപാടുകളാണ് അവരെ ‘പേഴ്‌സണ്‍ ഓഫ് ദി ഇയര്‍’ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ടൈം എഡിറ്റര്‍ നാന്‍സി ഗിബ്‌സാണ് മെര്‍ക്കലിന്റെ പുരസ്‌കാര വിവരം പുറത്തുവിട്ടത്. അഡോള്‍ഫ് ഹിറ്റ്‌ലര്‍, ജോസഫ് സ്റ്റാലിന്‍, മഹാത്മ ഗാന്ധി, വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍, റിച്ചാര്‍ഡ് നിക്‌സണ്‍ എന്നീ പ്രമുഖരുടെ നിരയിലേക്കാണ് പുരസ്‌കാര നേട്ടത്തിലൂടെ മെര്‍ക്കലും ഇടംപിടിച്ചത്. 1927ല്‍ പേഴ്‌സണ്‍ ഓഫ് … Read more

എ.ബി. ബര്‍ദന് ആദരാഞ്ജലികളര്‍പ്പിച്ച മമതയുടെ പോസ്റ്റ് വിവാദമായി

ന്യൂഡല്‍ഹി: സിപിഐ മുന്‍ ജനറല്‍ സെക്രട്ടറി എ.ബി. ബര്‍ദന് ആദരാഞ്ജലികളര്‍പ്പിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ട്വിറ്റര്‍ സന്ദേശം. ഡല്‍ഹി ജി.ബി. പാന്ത് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ബര്‍ദന്‍ മരിച്ചുവെന്നു കരുതിയാണു മമത ട്വീറ്റ് ചെയ്തത്. നിരവധി വര്‍ഷം രാഷ്ട്രീയക്കാരനായി പ്രവര്‍ത്തിച്ച ബര്‍ദന്റെ വിയോഗത്തില്‍ അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുകളുടേയും ദുഃഖത്തില്‍ പങ്കു ചേരുന്നതായുമായിരുന്നു മമതയുടെ ട്വീറ്റ്. അബദ്ധം മനസിലാക്കിയ മമത ട്വീറ്റ് പിന്‍വലിച്ചു. മമത ബാനര്‍ജിയുടെ ട്വീറ്റ് ദേശീയ മാധ്യമങ്ങള്‍ റീട്വീറ്റ് ചെയ്തിരുന്നു. തിങ്കളാഴ്ച … Read more

പാദസേവ വിവാദം: രാഹുല്‍ ഗാന്ധിക്ക് ചെരിപ്പിട്ട് നല്‍കിയത് മുന്‍ കേന്ദ്രമന്ത്രി

  ചെന്നൈ: പുതുച്ചേരിയിലെ വെള്ളപ്പൊക്ക ദുരിതിബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന് നേതാവുമായ വി. നാരായണ സ്വാമി സ്വന്തം ചെരിപ്പ് ഇട്ടുനല്‍കുന്ന ചിത്രം വിവാദത്തിലേക്ക്. വെളളം കെട്ടിക്കിടക്കുന്ന സ്ഥലത്തെത്തിയപ്പോള്‍ ഷൂ അഴിച്ചുമാറ്റിയ രാഹുലിന് നാരായണ സ്വാമി ചെരിപ്പ് നല്‍കുകയായിരുന്നു. രാഹുല്‍ അതിടുകയും ചെയ്തു. സ്വന്തം നാട്ടിലെത്തുന്ന അതിഥികള്‍ അസൗകര്യമുണ്ടാകാതെ നോക്കേണ്ടത് തന്റെ ചുമതലയാണെന്നും ചെരിപ്പ് ഇല്ലാതെ നടക്കാന്‍ തുടങ്ങിയ രാഹുലിന് താന്‍ ചെരിപ്പൂരി നല്‍കുകയുമായിരുന്നുവെന്ന് നാരായണ സ്വാമി പറഞ്ഞു. യുപിഎ … Read more

പബ്ലിക് ഹെല്‍ത്ത് (ആല്‍ക്കഹോള്‍) ബില്‍ പാസായി, അനാരോഗ്യകരമായ മദ്യപാനശീലങ്ങള്‍ക്കെതിരെ പെരുതുമെന്ന് വരേദ്കര്‍

ഡബ്ലിന്‍: രാജ്യത്ത് വര്‍ധിച്ചുവരുന്ന അനാരോഗ്യകരമായ മദ്യപാന ശീലങ്ങളെ നിയന്ത്രിക്കുക എന്ന ലക്ഷത്തോടെ ആരോഗ്യമന്ത്രി ലിയോ വരേദ്കര്‍ അവതരിപ്പിച്ച പബ്ലിക് ഹെല്‍ത്ത്(ആല്‍ക്കഹോള്‍) ബില്‍ പാസായി. പുതിയ നിയമമനുസരിച്ച് സ്‌കൂളുകളുടെ സമീപവും, പൊതുഗതാഗത സൗകര്യങ്ങള്‍, പാര്‍ക്കുകള്‍ എന്നിവിടങ്ങളിലും മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള പരസ്യങ്ങള്‍ സ്ഥാപിക്കുന്നത് ശിക്ഷാര്‍ഹമാണ്. പരസ്യം കുട്ടികളെ ആകര്‍ഷിക്കുന്ന തരത്തിലുള്ളതാകരുതെന്നും മദ്യത്തെ ഒരു ഉത്പന്നത്തിലുപരി മഹത്വവല്‍ക്കരുതെന്നും ബില്ലില്‍ നിര്‍ദേശമുണ്ട്. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും. മദ്യപാനത്തെക്കുറിച്ചുള്ള വിപത്തുകളും ഗര്‍ഭകാലത്ത് മദ്യം കഴിച്ചാലുണ്ടാകുന്ന ദൂഷ്യവശങ്ങളും പരസ്യത്തില്‍ ഉള്‍പ്പെടുത്തണമെന്ന് പ്രത്യേകം നിഷ്‌ക്കര്‍ഷിച്ചിട്ടുണ്ട്. … Read more

കാണ്ഡഹാര്‍ വിമാനത്താവളത്തില്‍ ഭീകരാക്രമണം: എട്ട് മരണം

കാണ്ഡഹാര്‍: അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ വിമാനത്താവളം കോംപ്ലക്‌സില്‍ കടന്നു കയറി താലിബാന്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ എട്ട് പേര്‍ മരിച്ചു. മരിച്ചവരില്‍ സാധാരണക്കാരും സൈനികരും ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍, 18 പേര്‍ മരിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. പുലര്‍ച്ചെയാണ് ആയുധധാരികളായ ഭീകരര്‍ വിമാനത്താവളത്തിനു തൊട്ടടുത്തുള്ള അഫ്ഗാന്‍-നാറ്റോ സൈനിക താവളത്തിലും റെസിഡന്‍ഷ്യല്‍ ബ്ലോക്കിലും കടന്നുകയറിയത്. കാണ്ഡഹാറിലെ ഒരു പോലീസ് സ്‌റ്റേഷന് നേരെ സമാനമായ ആക്രമണം നടന്നതിന് മണിക്കൂറുകള്‍ക്കകമാണ് വിമാനത്താവളത്തിന് നേരെയും ആക്രമണം ഉണ്ടായിരിക്കുന്നത്. ആഭ്യന്തര, വിദേശ ശക്തികള്‍ക്കെതിരെ ആക്രമണമാരംഭിച്ചതായി ഒരു താലിബാന്‍ അനുകൂല … Read more

സ്‌കൂള്‍ പ്രവേശനത്തിന് മതപരമായ വിവേചനം: ഈ സര്‍ക്കാരിന്റെ കാലത്ത് ചര്‍ച്ചയില്ല

  ഡബ്ലിന്‍: സ്‌കൂളുകളില്‍ പ്രവേശനത്തിന് മതപരമായ വിവേചനം നിലനില്‍ക്കുന്നുവെന്ന വിഷയം ഇപ്പോഴത്തെ സര്‍ക്കാരിന്റെ കാലത്ത് ചര്‍ച്ച ചെയ്യില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ജാന്‍ ഒ സല്ലിവന്‍. അടുത്ത അധ്യയന വര്‍ഷത്തില്‍ ഈ പ്രശ്‌നം ചര്‍ച്ച ചെയ്യുമെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്. നിലവില്‍ സര്‍ക്കാര്‍ പരിഗണിക്കുന്ന അഡ്മിഷന്‍ ബില്ലില്‍ ഇക്കാര്യം പരാമര്‍ശിച്ചിട്ടില്ലെന്നും പൊതു തെരഞ്ഞെടുപ്പിന് ശേഷം ഈ വിഷയത്തിന് പ്രഥമ പരിഗണന നല്‍കുമെന്നും അവര്‍ പറഞ്ഞു. സ്‌കൂളുകളില്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കുന്ന രീതി മാറ്റണമെന്നും പ്രവേശനത്തിന് തുല്യത ഉറപ്പുവരുത്തണമെന്നുമുള്ള ആവശ്യം … Read more