മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 141.6 അടി; മുന്നറിയിപ്പില്ലാതെ തുറന്നുവിടരുതെന്ന് നിര്‍ദേശം, ആശങ്കയോടെ പ്രദേശവാസികള്‍

തൊടുപുഴ: വൃഷ്ടിപ്രദേശത്ത് കനത്ത മഴ പെയ്തതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141.6 അടിയായി ഉയര്‍ന്നു. തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പാണ് ജലനിരപ്പിനെ സംബന്ധിച്ച കണക്ക് പുറത്തുവിട്ടത്. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ രാത്രിയില്‍ കൂടുതല്‍ വെള്ളം തമിഴ്‌നാട്ടിലേക്കു കൊണ്ടുപോകുമെന്ന് തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. സെക്കന്‍ഡില്‍ 1800 ഘടയടി വെള്ളമാകും കൊണ്ടുപോകുക. അണക്കെട്ടിലെ പരമാവധി സംഭരണ ശേഷി 142 അടിയാണ്. തേക്കടി, കുമളി, പെരിയാര്‍ എന്നിവിടങ്ങളില്‍ പെയ്ത മഴയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തിയത്. അതേസമയം മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്നു കേരളത്തിലേക്ക് വെള്ളം … Read more

മണ്ണാര്‍ക്കാട് അമ്പലപ്പാറ വനമേഖലയില്‍ വീണ്ടും മാവോവാദി സാന്നിധ്യം

  പാലക്കാട് : പാലക്കാട് മണ്ണാര്‍ക്കാട് അമ്പലപ്പാറ വനമേഖലയില്‍ വീണ്ടും മാവോവാദി സാന്നിധ്യം. മുഖം മൂടിയണിഞ്ഞ സ്ത്രീ ഉള്‍പ്പടെ നാലുപേരെ കണ്ടതായി അമ്പലപ്പാറ ഊരുവനിവാസികള്‍ പറഞ്ഞു. ഇതേതുടര്‍ന്ന് വനമേഖലയില്‍ തണ്ടര്‍ബോള്‍ട്ട് സംഘം തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയാണ് അമ്പലപ്പാറ വനമേഖലയില്‍ പോലീസും മാവോവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. വിക്രം ഗൗഡയുടെ നേതൃത്വത്തിലുള്ള നാലംഗ മാവോവാദി സംഘമാണ് അന്ന് പോലീസുമായി ഏറ്റുമുട്ടിയത്. നിരവധി തവണ പോലീസും മാവോവാദികളും പരസ്പരം വെടിയുതിര്‍ത്തിരുന്നു. തുടര്‍ന്ന് പോലീസും തണ്ടര്‍ ബോള്‍ട്ടും നടത്തിയ തിരച്ചിലില്‍ … Read more

ഐഎസിനെതിരെ ആക്രമണം നടത്താന്‍ യുഎസ് വ്യോമസേനയ്ക്ക് മതിയായ ബോംബ് ശേഖരമില്ലെന്ന് റിപ്പോര്‍ട്ട്

  വാഷിംഗ്ടണ്‍: സിറിയയിലും ഇറാഖിലും ഐസിസിനെതിരെ ആക്രമണം നടത്താന്‍ യുഎസ് വ്യോമസേനയ്ക്ക് മതിയായ ബോംബ് ശേഖരം കൈവശമില്ലെന്ന് റിപ്പോര്‍ട്ട്. 15 മാസങ്ങള്‍ക്കുമുമ്പ് വ്യോമാക്രമണം ആരംഭിച്ചതിനുശേഷം 20,000ത്തോളം ബോംബുകളും മിസൈലുകളുമാണ് ഐഎസ് താവളങ്ങളില്‍ അമേരിക്ക വര്‍ഷിച്ചത്. ആയുധശേഖരത്തില്‍ കുറവുണ്ടെന്നു സമ്മതിച്ച വ്യോമസേനാ മേധാവി ജനറല്‍ മാര്‍ക് വെല്‍ഷ്, എത്രയും വേഗത്തില്‍ ആയുധങ്ങള്‍ എത്തിച്ചുനല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കൂട്ടിച്ചേര്‍ത്തു. ‘ബി 1 വിമാനങ്ങള്‍ ബോംബ് വര്‍ഷിക്കുന്നതില്‍ റിക്കാര്‍ഡ് പ്രകടനമാണ് കാഴ്ചവച്ചത്. എഫ് 15 ഇ വിമാനങ്ങളും ഒട്ടും മോശമാക്കിയില്ല. ദീര്‍ഘകാലത്തേക്ക് ഐഎസ് … Read more

ചാവേര്‍ ബോംബ് സ്‌ഫോടനങ്ങളിലൂടെ ബ്രിട്ടനെ നശിപ്പിക്കും,ഫ്രാന്‍സ് ഒരു തുടക്കമായിരുന്നു: ഐഎസ്

  ലണ്ടന്‍: ചാവേര്‍ ബോംബ് സ്‌ഫോടനങ്ങളിലൂടെ ബ്രിട്ടനെ നശിപ്പിക്കുമെന്നു ഐഎസ് ഭീകരര്‍. ഐഎസ് പുറത്തുവിട്ട പുതിയ വീഡിയോയിലാണ് ബ്രിട്ടനെതിരെ ഭീഷണിയുള്ളത്. സിറിയയില്‍ ബ്രിട്ടന്‍ നടത്തുന്ന വ്യോമാക്രമണങ്ങള്‍ തുടരാന്‍ ബ്രിട്ടീഷ് എംപിമാര്‍ പിന്തുണ നല്‍കിയതിനു പിന്നാലെയാണ് ബ്രിട്ടനെ ആക്രമിക്കുമെന്ന് ഐഎസ് ഭീഷണി മുഴക്കുന്നത്. ‘ഫ്രാന്‍സ് ഒരു തുടക്കമായിരുന്നു. പ്രതികാരം ആരംഭിച്ചു കഴിഞ്ഞു. ഇനി ചോരപ്പുഴ ഒഴുകും-വീഡിയോയില്‍ പറയുന്നു. പാരീസ് ആക്രമണത്തില്‍ പങ്കെടുത്തവരെ ധീരന്‍മാരായി വിശേഷിച്ചുകൊണ്ടുള്ള വീഡിയോ കഴിഞ്ഞ ദിവസം ഐഎസ് പുറത്തുവിട്ടിരുന്നു. ‘നമ്മുടെ തോക്കില്‍നിന്നും ബുള്ളറ്റുകളില്‍നിന്നും ലോകത്തിനു മോചനമില്ല-സിറിയിലെയും … Read more

ഓണ്‍ലൈനിലെ തീവ്രവാദ പ്രചാരണം തടയാന്‍ സോഷ്യല്‍ മീഡിയ കമ്പനികള്‍ ഒരുമിക്കുന്നു

വാഷിംഗ്ടണ്‍: ഓണ്‍ലൈനിലൂടെ തീവ്രവാദ പ്രചാരണം വ്യാപിക്കുന്നത് തടയാന്‍ ഇന്റര്‍നെറ്റ് ഭീമന്‍മാര്‍ ഒരുമിക്കുന്നു. ഫേസ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ എന്നിവരാണ് ഭീകരതയ്‌ക്കെതരായ പേരാട്ടത്തില്‍ ഒന്നിച്ചുനില്‍ക്കാന്‍ തീരുമാനിച്ചത്. ഇതിനു മുന്നോടിയായി കഴിഞ്ഞയാഴ്ച കാലിഫോര്‍ണിയയിലെ സാന്‍ ബെര്‍നാര്‍ഡിനോയില്‍ വെടിവെപ്പ് നടത്തിയ തഫ്ഷീന്‍ മാലിക്കിന് ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് നീക്കം ചെയ്തതായി കമ്പനി അറിയിച്ചു. 14 പേരാണ് കാലിഫോര്‍ണിയ വെടിവയ്പില്‍ മരിച്ചത്. ഫ്രഞ്ച് പ്രധാനമന്ത്രി ഫ്രാന്‍സ്വ ഒളാന്ദും യൂറോപ്യന്‍ കമ്മീഷന്‍ പ്രതിനിധികളും കഴിഞ്ഞ ദിവസം ഫേസ്ബുക്ക്, ട്വിറ്റര്‍, … Read more

ബാബാ രാംദേവിന്റെ പതഞ്ജലി നൂഡില്‍സില്‍ പുഴു

  ന്യൂഡല്‍ഹി: വിവാദ യോഗാ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലി നൂഡില്‍സില്‍ പുഴുവിനെ കണ്ടെത്തി. ഹരിയാനയിലെ ജിന്ദിലാണു സംഭവം. നാര്‍വാണയിലെ സ്വദേശി സ്റ്റോറില്‍നിന്നു വാങ്ങിയ പതഞ്ജലി നൂഡില്‍സ് പാക്കറ്റിലാണു പുഴുക്കളെ കണ്ടത്. നൂഡില്‍സ് വാങ്ങിയയാള്‍ പതഞ്ജലിക്കെതിരേ കേസ് ഫയല്‍ ചെയ്തു. മാഗി നൂഡില്‍സ് നിരോധിച്ചതിനു ശേഷമാണു രാംദേവ് പതഞ്ജലി നൂഡില്‍സുമായി രംഗത്ത് എത്തിയത്. -എജെ-

പാരീസ് മോഡല്‍ ആക്രമണത്തിലൂടെ മോദിയെ അപായപ്പെടുത്താനുള്ള ലഷ്‌കര്‍ ഇ-തോയ്ബ പദ്ധതി തകര്‍ത്തു

  ന്യുഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യംവച്ച് പാരീസ് മോഡല്‍ ആക്രമണത്തിന് ലഷ്‌കര്‍ ഇ-തോയ്ബ തയ്യാറാക്കിയ പദ്ധതി അന്വേഷണ ഏജന്‍സികള്‍ തകര്‍ത്തു. ഇന്റലിജന്‍സ് ബ്യൂറോയും ഡല്‍ഹി പൊലീസും സംയുക്തമായി നടത്തിയ നീക്കത്തെത്തുടര്‍ന്നാണ് ഭീകരാക്രമണ ശ്രമം പരാജയപ്പെട്ടത്. മോദി പങ്കെടുക്കുന്ന പൊതുപരിപാടിയില്‍ മുംബൈ ഭീകരാക്രമണത്തിന്റെയോ പാരീസ് ആക്രമണത്തിന്റെയോ മാതൃകയില്‍ ആക്രമണം നടത്താനാണ് തീവ്രവാദികള്‍ പദ്ധതി തയ്യാറാക്കിയിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സമാന ആക്രമണങ്ങള്‍ ഡല്‍ഹിയിലെ ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ ഉണ്ടാകുമെന്ന് ഇന്റലിജന്‍സ് ബ്യൂറോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രധാനമാന്ത്രി മോദിയാണ് തീവ്രവാദികളുടെ പ്രധാന … Read more

ലണ്ടനിലെ കത്തിക്കുത്ത്: തീവ്രവാദി ആക്രമണമെന്ന് പോലീസ്,യൂറോപ്യന്‍ രാജ്യങ്ങളില്‍ തീവ്രവാദ ഭീഷണി വളര്‍ത്താനുള്ള ഐഎസ് നീക്കത്തിന്റെ ഭാഗം

  ലണ്ടന്‍: ലണ്ടനിലെ സബ്‌വേയില്‍ കത്തിക്കുത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റ സംഭവത്തിന് പിന്നില്‍ തീവ്രവാദികളെന്ന് പോലീസ്. സിറിയക്ക് വേണ്ടിയാണ് ഇത് ചെയ്തതെന്ന് ആക്രമണകാരി വിളിച്ചുപറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. കത്തിയുമായി ഭീഷണി മുടക്കിയ ഇയാളെ പിന്നീട് പോലീസ് പിടികൂടി. സിറിയയിലെ ഐ.എസ് കേന്ദ്രങ്ങളില്‍ വ്യോമാക്രമണം നടത്താന്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് അനുമതി നല്‍കി രണ്ടു ദിവസങ്ങള്‍ക്ക് ശേഷമാണ് ആക്രമണമെന്നതും സംശയം വര്‍ദ്ധിപ്പിക്കുന്നുണ്ട്. ലെയ്ടണ്‍സ്‌റ്റോണ്‍ അണ്ടര്‍ ഗ്രൗണ്ട് റെയില്‍വേ സ്‌റ്റേഷന്റെ സബ്‌വേയില്‍ വെച്ച് അക്രമി മൂന്നുപേരെയാണ് ആക്രമിച്ചത്. ഒരാളുടെ കഴുത്തിന് സാരമായ മുറിവേറ്റിട്ടുണ്ട്. പരിക്കേറ്റ … Read more

ചെന്നൈയില്‍ വീണ്ടും മഴ: ഭീതിയോടെ ജനങ്ങള്‍

ചെന്നൈ: ഒരു ഇടവേളയ്ക്കുശേഷം വീണ്ടും മഴ ആരംഭിച്ചതോടെ ചെന്നൈയില്‍ ഭയാശങ്കകള്‍ പടരുന്നു വെള്ളക്കെട്ട് ഇറങ്ങുകയും മഴയ്ക്ക് ശമനം ഉണ്ടാകുകയും ചെയ്തതോടെ ചെന്നൈ അല്പം ആശ്വസിച്ചിരുന്നു. വ്യോമ-റെയില്‍ ഗതാഗതം പുനഃരാരംഭിക്കുകയും ചെയ്തു. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് നാലു ദിവസം അടച്ചിട്ടിരിക്കുകയായിരുന്ന ചെന്നൈ രാജ്യാന്തര വിമാനത്താവളം തുറന്നു. അവശ്യ വസ്തുക്കള്‍ കൊണ്ടുപോകുന്ന വിമാനമാണ് സര്‍വീസ് നടത്തിയത്. പോര്‍ട്ട്‌ബ്ലെയറിലേക്കുള്ള 150 യാത്രക്കാരെയും വഹിച്ചുള്ള എയര്‍ ഇന്ത്യയുടെ വിമാനവും പറന്നുയര്‍ന്നു. ചൊവ്വാഴ്ചയാണ് വിമാനത്താവളം അടച്ചത്. ഇതിനിടെ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും തമിഴ്‌നാട്ടില്‍ മരിച്ചവരുടെ എണ്ണം 450 … Read more

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 141.3 അടിയായി, കേരളം ആശങ്കയില്‍, ജാഗ്രതാ നിര്‍ദേശം നല്‍കി

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 141.3 അടിയായി ഉയര്‍ന്നു. അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ പെരിയാറിന്റെ തീരത്തു താമസിക്കുന്നവര്‍ക്ക് അദികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. ശനിയാഴ്ച രാത്രിയും പദ്ധതിപ്രദേശത്ത് മഴ ശക്തമായി പെയ്തിരുന്നു. ഇന്നും നാളെയും ഇവിടെ മഴ ശക്തമാകുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴ ശക്തമായാല്‍ ജലനിരപ്പുപെട്ടന്ന് ഉയരും. ദുരന്തനിവാരണസേന പെരിയാര്‍ തീരമേഖലകളില്‍ ക്യാമ്പുചെയ്യുന്നുണ്ട്. അതേസമയം, സുപ്രീംകോടതി വിധി അനുവദിച്ച 142 അടിയിലെത്താതെ അനങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് തമിഴ്‌നാട്. മേല്‍നോട്ടസമിതിയുടെ നിര്‍ദേശാനുസരണം ഉപസമിതിയുടെ ഡാം … Read more