സഖ്യസേനയുടെ വ്യോമാക്രമണത്തില്‍ വന്‍ ആള്‍നാശം; കുട്ടി ചാവേറുകളെ രംഗത്തിറക്കി ഐഎസ്

വാഷിങ്ടണ്‍: സഖ്യസേനയുടെ വ്യോമാക്രമണത്തില്‍ വന്‍തോതില്‍ ആള്‍നാശം നേരിട്ട ആഗോളഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ് കുട്ടികളെ വ്യാപകമായി സഘത്തില്‍ ചേര്‍ക്കുന്നു. പത്തുവയസ്സുകാരനടക്കം നിരവധി കുട്ടികള്‍ സംഘടനയുടെ ഭാഗമായിക്കഴിഞ്ഞതായി യു.എസ്. സൈനിക കമാന്‍ഡ് കേണല്‍ പാറ്റ് റൈഡര്‍ പറഞ്ഞു. ഐ.എസ്. ക്യാമ്പുകളില്‍ കുട്ടികളുടെ സാന്നിധ്യം നേരത്തേയുമുണ്ടായിരുന്നെങ്കിലും അടുത്തിടെ ഇത് വന്‍തോതില്‍ വര്‍ധിച്ചിരിക്കയാണ്. ചാവേര്‍ സ്‌ഫോടനങ്ങള്‍ക്കും ബന്ദികളെ കൊലചെയ്യാനുംമറ്റും കുട്ടികളെ ഉപയോഗിക്കുന്നതിന് തെളിവുകള്‍ ലഭിച്ചതായും അദ്ദേഹം പറഞ്ഞു. സഖ്യകക്ഷികള്‍ ആക്രമണം ശക്തമാക്കിയതോടെ സിറിയയില്‍ വന്‍ ആള്‍നാശമാണ് ഐ.എസ്സിനുണ്ടായത്. ഒന്നുമറിയാത്ത കുട്ടികളെ ഇത്തരത്തില്‍ യുദ്ധമുഖത്തേക്കയക്കുന്നത് … Read more

പകര്‍ച്ചവ്യാധി ഭീതിയില്‍ ചെന്നൈ; പ്രളയക്കെടുതിയില്‍ മരണം 450

ചെന്നൈ: പ്രളയക്കെടുതിയിലായ ചെന്നൈ പകര്‍ച്ചവ്യാധി ഭീഷണിയില്‍. നഗരത്തിന്റെ പല ഭാഗങ്ങളും ഇപ്പോഴും വെള്ളക്കെട്ടിന്റെ പിടിയില്‍ തുടരുന്നതാണ് പകര്‍ച്ചവ്യാധി ഭീഷണി ഉയര്‍ത്തുന്നത്. ചെന്നൈ നഗരത്തില്‍ തന്നെയുള്ള കൂവം നദി മഴക്കെടുതിയേത്തുടര്‍ന്ന് കരകവിഞ്ഞിരുന്നു. പ്രളയക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 450 ആയി. സ്വതവെ മാലിന്യവാഹിയായ നദി കരകവിഞ്ഞ് ജനവാസമേഖലയിലേക്ക് ഒഴുകിയതാണ് ഭീഷണി ഉയര്‍ത്തുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തകരെ അലട്ടുന്നതും ഇത് തന്നെയാണ്. അതേസമയം ചെന്നൈയിലെ സര്‍ക്കാര്‍ സ്വകാര്യ ആസ്പത്രികള്‍ പകര്‍ച്ചവ്യാധി നേരിടാനുള്ള മുന്നൊരുക്കത്തിലാണ്. മിക്ക ആസ്പത്രികളിലും വെള്ളക്കെട്ട് തുടരുന്നത് പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. ഇന്നുച്ചയോടെ വെള്ളപ്പൊക്കത്തില്‍ … Read more

പാരീസ് മോഡല്‍ ആക്രമണത്തിന് ലഷ്‌കര്‍ ഇ തോയ്ബ പദ്ധതി; ലക്ഷ്യം മോദി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യംവച്ച് പാരീസ് മോഡല്‍ ആക്രമണത്തിന് ലഷ്‌കര്‍ ഇ-തോയ്ബ പദ്ധതിയിട്ടതായി രഹസ്യാന്വേഷണ ഏജന്‍സി. പാരീസില്‍ ഐഎസ് നടത്തിയതിനു സമാനമോ മുംബൈ ആക്രമണത്തിന്റെ രീതിയിലോ ഡല്‍ഹിയില്‍ മോദി പങ്കെടുക്കുന്ന ചടങ്ങിനിടെ ആക്രമണം നടത്താനായിരുന്നു ഭീകരര്‍ ആസൂത്രണം ചെയ്തത്. സുരക്ഷഭേദിച്ച് നരേന്ദ്ര മോദിയുടെ സമീപത്തെത്തി ചാവേര്‍ സ്‌ഫോടനം നടത്താനാണ് പദ്ധതിയിട്ടത്. മോദിയുടെ സുരക്ഷാവലയം ഭേദിക്കാനായില്ലെങ്കില്‍ സെക്യൂരിറ്റികളുടെ അടുത്തുവച്ചുതന്നെ സ്വയം പൊട്ടിത്തെറിക്കാനും ഭീകരര്‍ ലക്ഷ്യമിട്ടു. രാഷ്ട്രീയവും മതപരവുമായ സങ്കീര്‍ണതകള്‍ ഉടലെടുക്കാന്‍ സാധ്യതയുള്ള ഡല്‍ഹിയിലോ ജമ്മു-കാഷ്മീരിലോവച്ച് ആക്രമണം നടത്താനും … Read more

കൃഷിനാശം: മഹാരാഷ്ട്ര മന്ത്രിയുടെ ഭാര്യാ സഹോദരന്‍ ജീവനൊടുക്കി

മുംബൈ: മഹാരാഷ്ട്ര ജലസേചന മന്ത്രി ബാബന്‍ റാവു ലോണികറിന്റെ ഭാര്യാ സഹോദരന്‍ കൃഷിനാശത്തെ തുടര്‍ന്ന് ജീവനൊടുക്കി. കൈലാഷ് ബാലസാഹിബ് ഖിസ്‌തെ(45)യാണ് ജീവനൊടുക്കിയത്. വന്‍ കടക്കെണിയും തുടര്‍ച്ചയായ വിളനഷ്ടവുമാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. ബാങ്കില്‍നിന്നു വായ്പയെടുത്ത് 15 ഏക്കര്‍ സ്ഥലത്തു കൃഷിയിറക്കിയ കൈലാഷ് ബാലസാഹിബിന് തുടര്‍ച്ചയായ നാലാം വര്‍ഷവും കൃഷിനാശം നേരിട്ടു. ഇത് ജീവനൊടുക്കാന്‍ കാരണമായതായി കുടുംബാംഗങ്ങള്‍ പറയുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അയര്‍ലന്‍ഡില്‍ നഴ്‌സാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആശ്വാസം, ആദ്യ പരീക്ഷയില്‍ മികച്ച വിജയ പ്രതീക്ഷ

  ഡബ്ലിന്‍: നഴ്‌സിങ്ങ് റജിസ്‌ട്രേഷന്‍ നല്‍കുന്നതിന്റെ ഭാഗമായി നടക്കുന്ന അഭിരുചി പരീക്ഷയില്‍ മലയാളി വിദ്യാര്‍ത്ഥിനികള്‍ക്ക് മികച്ച വിജയം ഉണ്ടാകുമെന്ന് പ്രതീക്ഷ. ഈ മാസം 4 ന് ആയിരുന്നു ആദ്യ അഭിരുചി പരീക്ഷ ഡബ്ലിനിലെ റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സിന്റെ മേല്‍നോട്ടത്തില്‍ നടന്നത്.ഇതിന്റെ ഫല പ്രഖ്യാപനം ഈ മാസം 8 ന് ഉണ്ടാകുമെന്നാണ് ഔദ്യോഗിക പ്രഖ്യാപനം.ഇതേ സമയം പരീക്ഷയില്‍ എല്ലാവര്‍ക്കും തന്നെ മികച്ച വിജയം ഉണ്ടാകുമെന്നാണ് അനൗദ്യോഗിക സൂചനകള്‍.പൊതുവേ ലളിതമായ പരീക്ഷ ആയിരുന്നു എന്നാണ് ഇതു സംബന്ധിച്ച് പരീക്ഷയില്‍ … Read more

തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പണം നല്‍കിയാല്‍ എങ്ങനെ കൈക്കൂലിയാകുമെന്ന് കെഎം മാണി

കോട്ടയം: ബാര്‍ കോഴയില്‍ വിമര്‍ശനങ്ങളുമായി മുന്‍ധനമന്ത്രി കെഎം മാണി രംഗത്ത്. സീസറിന്റെ ഭാര്യ മാത്രമല്ല സീസറും സംശയത്തിന് അതീതനായിരിക്കണം. തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പണം നല്‍കിയാല്‍ എങ്ങനെ കൈക്കൂലിയാകുമെന്നും കെഎം മാണി ചോദിച്ചു. തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പണം നല്‍കിയെന്നാണ് ബിജു രമേശിന്റെ മൊഴി. തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പണം നല്‍കിയാല്‍ എങ്ങനെ അത് ബാര്‍ കോഴ കേസില്‍ കൈക്കൂലിയാകുമെന്നും മാണി ചോദിച്ചു. മന്ത്രി സ്ഥാനത്തേക്ക് തല്‍ക്കാലമില്ല. മനസിലുണ്ടായിരുന്ന ആഗ്രഹങ്ങളെല്ലാം പൂര്‍ത്തിയായി. തന്റെ അഭാവത്തില്‍ കോടതി നടത്തിയ ഒരു പരാമര്‍ശത്തിന്റെ പേരിലാണ് … Read more

വിഴിഞ്ഞം തുറമുഖത്തിന് കബോട്ടാഷ് നിയമത്തില്‍ നിന്നു ഇളവ് നല്‍കുമെന്ന് നിതിന്‍ ഗഡ്കരി

തിരുവനന്തപുരം : കേരളത്തിന്റെ സ്വപ്നപദ്ധതികളിലൊന്നായ വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് തറക്കല്ലിട്ടു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി മുഖ്യാതിഥിയായിരുന്നു. വിഴിഞ്ഞം തുറമുഖത്തിന് കബോട്ടാഷ് നിയമത്തില്‍ നിന്നു ഇളവ് നല്‍കുമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. 15 ദിവസത്തിനികം ഉത്തരവിറക്കുമെന്നും മന്ത്രി വ്യക്തമാക്കി. നാലു വര്‍ഷമാണു നിര്‍മാണ കാലാവധിയെങ്കിലും സര്‍ക്കാര്‍ സഹകരിച്ചാല്‍ 1000 ദിവസം കൊണ്ടു നിര്‍മാണം പൂര്‍ത്തിയാക്കാമെന്നാണു പദ്ധതിയില്‍ പങ്കാളികളായ അദാനി ഗ്രൂപ്പിന്റെ വാഗ്ദാനം. പ്രതിപക്ഷ നേതാവ് വി.എസ്. … Read more

ശക്തമായ കാറ്റും മഴയും…വിവിധ കായിക പരിപാടികള്‍ മാറ്റിവെയ്ക്കുന്നു

ഡബ്ലിന്‍: ശക്തമായ കാറ്റും മഴയും തുടരുന്നതിനെ തുടര്‍ന്ന് വിവിധ കായിക പരിപാടികള്‍ അയര്‍ലന്‍ഡ് റദ്ദാക്കി.  ഡെസ്മണ്ട് കാറ്റ് രാജ്യത്താകെ ദുരിതം വിതക്കുകയാണ്. ലിന്‍സ്റ്റര്‍ -ഗ്ലാസ്ഗോ വാരിയേഴ്സ് കളി ഉപേക്ഷിച്ചു.  മൂന്ന് മണിക്ക് തുങ്ങേണ്ടതായിരുന്നു ഇത്.  അള്‍സ്റ്റര്‍ ബാങ്ക് ലീഗ് ഗെയിംസ് നീട്ടിവെച്ചിട്ടുണ്ട്. ഡിവിഷന്‍ 1എ യങ് മണ്‍സ്റ്റര്‍റും ഗാല്‍വെഗെയിന്‍സുമായുള്ള മത്സരവും നീട്ടി വെച്ചതില്‍ ഉള്‍പ്പെടുന്നുണ്ട്. പീയേഴ്സ് സ്റ്റേഡിയം ന്യൂവ്റി, അര്‍മാഗ് എന്നിവിടങ്ങളില്‍ നടക്കാന്‍ നിശ്ചയിച്ചിരിക്കുന്ന ഫുട് ബോള്‍ കളിയ്ക്കമേളയും കാറ്റ് ഭീഷണി ഉയര്‍ത്തുന്നുണ്ട്. എഐബി ലിന്‍സ്റ്റര്‍ ക്ലബ് … Read more

ചെന്നൈയില്‍ നിന്ന് ലയാളികളായ 19 പേരെ കൊച്ചിയിലെത്തിച്ചു

കൊച്ചി : ചെന്നൈയിലെ ദുരിതബാധിത പ്രദേശത്ത് കഴിഞ്ഞിരുന്ന മലയാളികളെ നാട്ടിലെത്തിച്ചു. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മലയാളികളായ 19 പേരെ കൊച്ചിയിലെത്തിച്ചത്. കനത്ത മഴയെ തുടര്‍ന്ന് വെള്ളത്തിനടിയിലായ ചെന്നൈയിലെ പലപ്രദേശങ്ങളിലും വൈദ്യുതിഇന്റര്‍നെറ്റ് ബന്ധം പൂര്‍ത്തമായും വിഛേദിക്കപ്പെട്ട നിലയിലാണ്. സൈന്യവും സാമൂഹിക പ്രവര്‍ത്തകരും ഭക്ഷണവും വെള്ളവും വിതരണം ചെയ്യുന്നുണ്ട്. ഇതിനിടെ, മഴ വീണ്ടും കനക്കുന്നതായാണ് ചെന്നൈയില്‍ നിന്നുള്ള റിപ്പോര്‍ട്ട്. ലഭ്യത കുറഞ്ഞതോടെ ഭക്ഷണസാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. 20 രൂപയുടെ കുപ്പിവെള്ളത്തിന് 150 രൂപയും ഒരു ലിറ്റര്‍ പാലിന് 100 രൂപയുമാണ് … Read more

എസ്എന്‍ഡിപിയുടെ പാര്‍ട്ടി പ്രഖ്യാപനം നടന്നു,ഭാരത് ധര്‍മ്മ ജന സേന

തിരുവനന്തപുരം : എസ്.എന്‍.ഡി.പി യോഗത്തിന്റെ നേതൃത്വത്തിലുള്ള പുതിയ പാര്‍ട്ടി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രഖ്യാപിച്ചു. ശംഖുമുഖത്ത് നടന്ന സമത്വമുന്നേറ്റ യാത്രയുടെ സമാപന സമ്മേളനത്തിലാണ് വെള്ളാപ്പള്ളി പുതിയ പാര്‍ട്ടി പ്രഖ്യാപനം നടത്തിയത്. ‘ഭാരത് ധര്‍മ്മ ജനസേന’ എന്നാണ് പാര്‍ട്ടിയുടെ പേര്. സമ്മേളനത്തില്‍ കരിം ചുവപ്പും വെള്ളയും നിറത്തിലുള്ള പാര്‍ട്ടി കൊടിയും വെള്ളാപ്പള്ളി അവതരിപ്പിച്ചു. ഭാരത് ധര്‍മ്മ ജന സേനയുടെ ചിഹ്നം കൂപ്പുകൈ ആയിരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ജനലക്ഷങ്ങളെ സാക്ഷി നിര്‍ത്തി അവരുടെ അംഗീകാരവും ആശീര്‍വാദവും വാങ്ങിയാണ് സമത്വമുന്നേറ്റ … Read more