ഐറിഷ് പൗരത്വമെടുക്കുന്നവരുടെ വ്യക്തിഗതവിവരങ്ങള്‍ ഓണ്‍ലൈനില്‍,അന്വേഷണം നടത്തുമെന്ന് ഫിറ്റ്‌ജെറാള്‍ഡ്

  ഡബ്ലിന്‍: ഐറിഷ് പൗരത്വം ലഭിച്ച പതിനായിരക്കണക്കിന് പേരുടെ വ്യക്തിഗത വിവരങ്ങള്‍ സര്‍ക്കാര്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് സംബന്ധിച്ച് ആശങ്ക തുടരുന്നതിനിടെ ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് നീതിന്യായ വകുപ്പുമന്ത്രി ഫ്രാന്‍സിസ് ഫിറ്റ്‌ജെറാള്‍ഡ് അറിയിച്ചു. ഓണ്‍ലൈനില്‍ പൗരത്വം ലഭിക്കുന്നവരുടെ അഡ്രസ് അടക്കമുള്ള വ്യക്തിഗത വിവരങ്ങളാണ് അപ് ലോഡ് ചെയ്തിരിക്കുന്നത്. ഇത് സ്വകാര്യതയുടെ ലംഘനമാണെന്നും വ്യക്തികളുടെ സുരക്ഷയെ ബാധിക്കുമെന്നും തട്ടിപ്പിനും വഞ്ചനയ്ക്കും ഇരയാകാനുള്ള സാഹചര്യമൊരുക്കുമെന്നും ആരോപണങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. ഐറിഷ് പൗരത്വം ലഭിച്ചവരുടെ പേരും പൂര്‍ണമായ മേല്‍വിലാസവും സര്‍ക്കാരിന്റെ ഗസറ്റില്‍ വന്നതിനുശേഷം … Read more

മലയാളി ശാസ്ത്രജ്ഞക്ക് ഓസ്‌ട്രേലിയന്‍ ബഹുമതി

അഡലൈഡ് : സൗത്ത് ഓസ്‌ട്രേലിയന്‍ ഗവണ്മെന്റ് അവാര്‍ഡ് ആയ South Autsralian Science Excellence Awardല്‍ Early Career STEM (Science, Technology, Engineering, Maths) Educator of the year 2015, മലയാളി ശാസ്ത്രജ്ഞ്യ ഡോ: മറിയ പറപ്പിള്ളി കരസ്ഥമാക്കി. ഓഗസ്റ്റ് 13ന് Adelaide Convention Cetnre ല്‍ നടന്ന വിരുന്നില്‍ നോബല്‍ പുരസ്‌കാര ജേതാക്കളും മന്ത്രിമാരുമുള്‍പ്പെട്ട വിശിഷ്ടാഥിതികളുടെ സാന്നിധ്യത്തില്‍ വച്ചാണ് വിജയികളെ പ്രഖ്യാപിച്ചത്. നോബല്‍ സമ്മാനം നേടിയ പ്രൊഫ: പീറ്റര്‍ ഡോഹേര്‍ടി മുഖ്യ പ്രസംഗകനായിരുന്നു. … Read more

12 വയസുകാരന്‍ വീണത് 10 ലക്ഷം ഡോളര്‍ വിലയുള്ള പെയിന്റിംഗിന് മുകളിലേക്ക്, വീഡിയോ

  തായ്‌വാന്‍: 12 വയസുകാരനായ കുട്ടി തെന്നി വീണത് 10 ലക്ഷം ഡോളര്‍ വിലയുള്ള ഒരു പെയിന്റിംഗിന്റെ മുകളിലേക്ക്. വീഴ്ചയില്‍ അമൂല്യ പെയിന്റിംഗിന് ഒത്തനടുവില്‍ വലിയ ഒരു ദ്വാരം വീണു. Paolo Porpora യുടെ 350 വര്‍ഷം പഴക്കമുള്ള കലാസൃഷ്ടിയാണിത്. തായ്‌വാനിലെ തായ്‌പേയ് ഹുവാഷന്‍ ക്രിയേറ്റീവ് പാര്‍ക്കിലെ പെയിന്റിംഗ് എക്‌സിബിഷനിലാണ് ഈ സംഭവം നടന്നത്. പകച്ചുപോയ ബാലന്‍ ചിത്രത്തിന് കേടുപാടു പറ്റിയത് തിരിച്ചറിഞ്ഞ് ചുറ്റും നോക്കുന്നതും വീഡിയോയില്‍ കാണാം. ചിത്രം ഇന്‍ഷ്വര്‍ ചെയ്യപ്പെട്ടതായതിനാല്‍ കുട്ടിയുടെ മാതാപിതാക്കള്‍ക്ക് മുഴുവന്‍ … Read more

ഐഎസ് ഭീകരര്‍ സിറിയയിലെ പുരാതന റോമന്‍ കത്തോലിക്കാ ആശ്രമം തകര്‍ത്ത ദൃശ്യങ്ങള്‍

  ബെയ്‌റൂട്ട്: പുരാതന സിറിയന്‍ നഗരമായ പല്‍മീറായ്ക്കു സമീപം സ്ഥിതിചെയ്യുന്ന റോമന്‍ കത്തോലിക്കാ ആശ്രമം തകര്‍ത്തിന്റെ ദൃശ്യങ്ങള്‍ ഐഎസ് ഭീകരവാദികള്‍ പുറത്തുവിട്ടു. അഞ്ചാം നൂറ്റാണ്ടില്‍ നിര്‍മിച്ച ആശ്രമമാണു ഭീകരര്‍ തകര്‍ത്തത്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട പൈതൃക നഗരങ്ങളില്‍ ഒന്നാണു പല്‍മീറ. ദിവസങ്ങള്‍ക്കു മുമ്പു പല്‍മീറായിലെ പുരാതനമായ ക്ഷേത്രവും ഐഎസ് തകര്‍ത്തുകളഞ്ഞിരുന്നു. നിധികള്‍ കാട്ടിക്കൊടുക്കാന്‍ വിസമ്മതിച്ച പുരാവസ്തു ഗവേഷകനെ കഴിഞ്ഞയാഴ്ചയാണു ഭീകരര്‍ തൂക്കിലേറ്റിയത്. ചുറ്റും സ്‌ഫോടകവസ്തുക്കള്‍ വച്ച ശേഷമാണു ഐഎസ് ആശ്രമം തകര്‍ത്തത്.

ജാതി സെന്‍സസ്: കണക്കുകള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടു

ജാതി സെന്‍സസ് വിവരം കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടു. രാജ്യത്തെ ആകെ ജനസംഖ്യ121.09 കോടിയാണ്. ഇതില്‍ ഹിന്ദുക്കള്‍ ആകെ ജനസംഖ്യയുടെ 79.8 ശതമാനമാണ്. ഹിന്ദുക്കളുടെ എണ്ണത്തില്‍ 0.7 ശതമാനം കുറവുണ്ടായിട്ടുണ്ട്. .മുസ്‌ലീങ്ങള്‍ ജനസംഖ്യയുടെ 14.2 ശതമാനമാണ്. മുസ്‌ലീം ജനസംഖ്യയില്‍ 0.8 ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായി .ക്രിസ്ത്യാനികള്‍ ജനസംഖ്യ യുടെ 2. 3 ശതമാനമാണ്. 2011 ല്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ ജാതി അടിസ്ഥാനത്തില്‍ സെന്‍സസ് എടുത്തത്. കേരളത്തില്‍ 1.8 കോടി ഹിന്ദുക്കളും 88.73 ലക്ഷം മുസ്ലീങ്ങള്‍, 61 ലക്ഷം ക്രിസ്ത്യാനികളും … Read more

ഓണാഘോഷം:സ്‌കൂളുകളില്‍ കറുത്ത ഷര്‍ട്ട് ധരിക്കുന്നതിന് വിലക്ക്,പെണ്‍കുട്ടികള്‍ക്ക് ജീന്‍സും ലെഗിന്‍സും വേണ്ട

ചാരുംമൂട്: ഓണാഘോഷ പരിപാടികളില്‍ വിദ്യാര്‍ഥികളുടെ ആഘോഷങ്ങള്‍ അതിരുവിടുന്നതിന്റെ പശ്ചാത്തലത്തില്‍ ചാരൂംമൂട് മേഖലയിലെ സിബിഎസ്ഇ സ്‌കൂളുകളില്‍ ഓണാഘോഷ പരിപാടികള്‍ക്ക് വിദ്യാര്‍ഥികള്‍ മുണ്ടിനൊപ്പം കറുത്ത ഷര്‍ട്ട് ധരിച്ചെത്തുന്നതിന് വിലക്കേര്‍പ്പെടുത്തി. കൂടാതെ പെണ്‍കുട്ടികള്‍ ജീന്‍സും ലെഗിന്‍സും ധരിക്കുന്നതിന് വിലക്കുണ്ട്. ചുനക്കര ചെറുപുഷ്പ സ്‌കൂളില്‍ ഇത് സംബന്ധമായി വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക മുന്നറിയിപ്പ് നല്കികഴിഞ്ഞു. ‘പ്രേമം’ സിനിമയുടെ അനുകരണമെന്ന നിലയില്‍ കറുത്ത ഷര്‍ട്ടും മുണ്ടും ധരിച്ചെത്തിയ വിദ്യാര്‍ഥികള്‍ ചില എന്‍ജിനീയറിംഗ് കോളജുകളിലും സ്‌കൂളുകളിലുമായി നടത്തിയ ഓണാഘോഷ പരിപാടികള്‍ അതിരുവിട്ടിരുന്നു. കഴിഞ്ഞ ദിവസം ഓണാഘോഷപരിപാടിക്കിടെ തിരുവനന്തപുരത്ത് … Read more

ഗാള്‍വേയില്‍ ഓണം ആഘോഷിച്ചു

??????? ????????? ??????????? ????????????????? ?????????????? ??????? ??????????????? ???????????? ????????? ???????????? ?????????? ???????????? ??????? ?????????????. ?????? ???????????? ??????? ????? ?????????????? ????? ??????????? ?????? ?????? ?????????? ????????????? ?????????????????????? ???????????? ????????? ??????????. ????? ???????????? ??????? ???????????????? ???????????? ???????? ??? ??? ??????????? ?????????????. ????????????? ??????????? ??????? ??????? ??????? ????????? ????????? ????????? ??????????? ???????? ???? ??? ????????? ??????? ????????????.  

പൊതുജനാരോഗ്യ രംഗത്ത് സ്വകാര്യമേഖലയെ കൂടി ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ചെലവഴിക്കല്‍ കുറയ്ക്കാന്‍ നീക്കം

ന്യൂഡല്‍ഹി: പൊതുജനാരോഗ്യത്തിനായി സര്‍ക്കാര്‍ കൂടുതല്‍ പണം ചെലവഴിക്കേണ്ടെന്ന് നീതി അയോഗിന്റെ നിര്‍ദേശം. സ്വകാര്യമേഖലയെക്കൂടി ഉള്‍പ്പെടുത്തിയുള്ള ആരോഗ്യസംരക്ഷണമാണ് ഉചിതമെന്നും അതിന് ആരോഗ്യ ഇന്‍ഷുറന്‍സ് സംവിധാനം വിപുലമാക്കണമെന്നുമാണ് ദേശീയ ആരോഗ്യ നയത്തിനുള്ള കരട് തയ്യാറാക്കുന്നതിന് നീതി അയോഗ് നല്‍കിയ ശുപാര്‍ശ. അടുത്തകാലത്ത് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ഇന്‍ഷുറന്‍സ് പദ്ധതികളോടൊപ്പം ആരോഗ്യ ഇന്‍ഷുറന്‍സിനെയും ബന്ധിപ്പിക്കണമെന്നാണ് നിര്‍ദേശം. ഇതിനുവേണ്ടി കോണ്‍ട്രിബ്യൂട്ടറി സിക്ക് ഫണ്ട് ഉണ്ടാക്കാം. പൊതുജനങ്ങളുടെ വിഹിതംകൂടി ഫണ്ടില്‍ ഉള്‍പ്പെടുത്താമെന്നും ശുപാര്‍ശയില്‍ പറയുന്നു. പൊതുജനാരോഗ്യത്തിനായി ആഗോളതലത്തില്‍ സ്വീകരിച്ചിട്ടുള്ള മാര്‍ഗമാണ് ആരോഗ്യ ഇന്‍ഷുറന്‍സ് സംവിധാനമെന്നാണ് ആയോഗ് … Read more

കശ്മീര്‍ വിഘടന വാദികളെ ഒഴിവാക്കാനാവില്ലെന്ന് പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ്

ഇസ്ലാമാബാദ്: കശ്മീരിലെ വിഘടനവാദി നേതാക്കള്‍ മൂന്നാം കക്ഷിക്കാരല്ലെന്ന് പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. കശ്മീര്‍ വിഷയത്തില്‍ അവര്‍ പ്രധാനികളാണ്. അവരുടെ ഭാവി നിര്‍ണയിക്കുന്ന എന്തു തീരുമാനം എടുക്കുമ്പോഴും അവരുമായും കൂടിയാലോചന നടത്തണം. അവരുടെ അഭിപ്രായവും പരിഗണിക്കണമെന്നും ഷെരീഫ് പറഞ്ഞു. കശ്മീര്‍ വിഷയം ഉള്‍പ്പെടുത്താത്ത ഇന്ത്യപാക്കിസ്ഥാന്‍ ചര്‍ച്ച വ്യര്‍ഥമാണെന്നും ക്യാബിനറ്റ് യോഗത്തില്‍ ഷെരീഫ് പറഞ്ഞതായി ഡോണ്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യപാക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ചയില്‍ നിന്നും പാക്കിസ്ഥാന്‍ പിന്മാറിയതിനെ ന്യായീകരിച്ച് ഷെരീഫ് നടത്തുന്ന ആദ്യ പ്രസ്താവനയാണിത്. … Read more

വിഎസ് അച്യുതാനന്ദനെ വിമര്‍ശിച്ചിട്ടില്ലെന്നും ദൗര്‍ഭാഗ്യകരമായ ഒരു സംഭവം ചൂണ്ടിക്കാട്ടുകയാണ് താന്‍ ചെയ്തതെന്നും ജി സുധാകരന്‍

ആലപ്പുഴ: വിഎസ് അച്യുതാനന്ദനെ വിമര്‍ശിച്ചിട്ടില്ലെന്നും ദൗര്‍ഭാഗ്യകരമായ ഒരു സംഭവം ചൂണ്ടിക്കാട്ടുകയാണ് താന്‍ ചെയ്തതെന്നും ജി സുധാകരന്‍. നേരത്തെ വിഎസിന്റെ കെയറോഫിലല്ല താന്‍ നേതാവായതെന്നും,ചിലരുടെ താത്പര്യങ്ങള്‍ക്ക് വിഎസ് വഴങ്ങുകയാണെന്നും സുധാകരന്‍ തുറന്നടിച്ചിരുന്നു. ഇത് വിവാദമായതോടെയാണ് വിശദീകരണമായാണ് സുധാകരന്‍ രംഗത്തെത്തിയത്. അതേസമയം അമ്പലപ്പുഴയില്‍ ചിലയിടങ്ങളില്‍ സുധാകരനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. വിഎസിനെ ആക്ഷേപിച്ച സുധാകരനെ ഒറ്റപ്പെടുത്തണമെന്നാണ് പോസ്റ്ററുകളിലെ വാചകം. പറവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ കെട്ടിട ഉദ്ഘാടനത്തിന് ആദ്യം പങ്കെടുക്കാമെന്ന സമ്മതിച്ച വിഎസ് പിന്നീട് പിന്‍മാറിയതാണ് സുധാകരനെ ചൊടിപ്പിച്ചത്. തുടര്‍ന്ന് … Read more