സിംബാവെക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് വിജയം

ഹരാരെ : ആവേശം അവസാന പന്തുവരെ ശേഷിപ്പിച്ച് സിംബാവെയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്കു ത്രസിപ്പിക്കുന്ന വിജയം. നാലു വിക്കറ്റിനാണ് മുന്‍ലോക ചാംപ്യന്‍മാരായ ഇന്ത്യ ക്രിക്കറ്റിലെ ഇത്തിരിക്കുഞ്ഞന്‍മാരായ സിംബാവെയെ അടിയറവു പറയിച്ചത്. ആദ്യ ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 255 എന്ന ഭേതപ്പെട്ട സ്‌കോര്‍ നേടി. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാവെയ്ക്ക് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സ് എടുക്കാനെ സാധിച്ചുള്ളു. സിംബാവെയുടെ നായകന്‍ ചിഗുംബുര പുറത്താകാതെ 104 റണ്‍സ് എടുത്തെങ്കിലും വിജയം … Read more

ഐഎസ്എല്‍ ലേലം; സുനില്‍ ഛേദ്രിയെ മുംബൈ സ്വന്തമാക്കി

മുംബൈ : ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ രണ്ടാം മാമാങ്കത്തിനുള്ള കളിക്കാരെ തിരഞ്ഞെടുക്കുന്ന താരലേലത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേദ്രിയെ മുംബൈ എഫ്.സി സ്വന്തമാക്കി. 80 ലക്ഷം രൂപ അടിസ്ഥാന വില നിശ്ചയിച്ചിരുന്ന ഛേദ്രിക്ക് ലേലത്തില്‍ വലിയ മുന്‍തൂക്കമാണ് ലഭിച്ചത്. ലേലം വിളി കൊഴുത്തപ്പോള്‍ മുംബൈ എഫ്.സി 1.20 കോടി രൂപയ്ക്ക് സുനില്‍ ഛേദ്രിയെ സ്വന്തമാക്കുകയായിരുന്നു. കോടിപതികളില്‍ ഇന്നത്തെ ദിവസം ഛേദ്രിക്കൊപ്പം എത്തിയത് മിഡ്ഫീല്‍ഡര്‍ യൂജിന്‍സണ്‍ ലിങ്‌ദോയ് ആണ്. 27.5 ലക്ഷം രൂപമാത്രം അടിസ്ഥആന വിലയുണ്ടായിരുന്ന ഈ മിഡ്ഫീല്‍ഡറെ … Read more

സെന്‍സര്‍ ബോര്‍ഡ് ഓഫീസില്‍ നിന്നും ആന്റി പൈറസി സെല്‍ പ്രേമത്തിന്റെ കോപ്പികള്‍ പിടിച്ചെടുത്തു

തിരുവന്തപുരം : പ്രേമം സിനിമയുടെ സെന്‍സറിംഗ് കഴിഞ്ഞ കോപ്പി സെന്‍സര്‍ ബോര്‍ഡ് പോലീസിനു കൈമാറണമെന്ന നിര്‍ദ്ദേശം പാലിക്കാത്തതിനെ തുടര്‍ന്ന് ആന്റി പൈറസി വിഭാഗം ഓഫീസില്‍ കയറി സിനിമയുടെ പകര്‍പ്പുകള്‍ പിടിച്ചെടുത്തു. ഇന്ന് ഉച്ചയ്ക്കു മുന്‍പ് കോപ്പികള്‍ അന്വേഷണ ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കാനാണ് സെന്‍സര്‍ ബോര്‍ഡ് അധികൃതര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചത്. എന്നാല്‍ അധികൃതര്‍ ഇതിനു തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് ഉച്ചയ്ക്ക് ശേഷം ആന്റി പൈറസി സെല്‍ ഓഫിസിലെത്തി തൊണ്ടിമുതല്‍ പിടിച്ചെടുത്തത്. തീയറ്ററുകളില്‍ ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്ന പ്രേമം സിനിമയുടെ പകര്‍പ്പും സെന്‍സര്‍ … Read more

വാട്ടര്‍ഫോര്‍ഡില്‍ ശ്രേഷ്ട കാതോലിക്ക ബാവയ്ക്ക് സ്വീകരണവും വിശുദ്ധ കുര്‍ബാനയും

സെ.മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ തന്റെ 2-ാമത്തെ ശ്ലൈഹിക സന്ദര്‍ശനം നടത്തുന്ന യാക്കോബായ സഭയുടെ ശ്രേഷ്ട കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയ്ക്ക് ഇടവകയുടെ സ്വീകരണവും വിശുദ്ധ കുര്‍ബാനയും ജൂലൈ 19 ഞായറാഴ്ച വൈകിട്ട് 6 മണിക്ക് വാട്ടര്‍ഫോര്‍ഡിലെ സെ.പാട്രിക് ദേവാലയത്തില്‍ നടത്തപ്പെടുന്നു. വിശ്വാസികളേവരേയും വി.കുര്‍ബാനയിലേയ്ക്കും സ്വീകരണ ചടങ്ങുകളിലേയ്ക്കും സ്വാഗതം ചെയ്യുന്നു.   വര്‍ഗ്ഗീസ്‌കുട്ടി കെ.ജോര്‍ജ്ജ് (സെക്രട്ടറി)

ചെന്നൈയില്‍ ഗോ എയര്‍ വിമാനം എയറോ ബ്രിഡ്ജിലിടിച്ചു

ചെന്നൈ: ചെന്നൈയില്‍ ഗോ എയര്‍ വിമാനം എയറോ ബ്രിഡ്ജിലിടിച്ചു. 168 യാത്രക്കാരുമായി ചെന്നൈ വിമാനത്താവളത്തിലിറങ്ങിയ ഗോ എയര്‍ വിമാനം എയറോ ബ്രിഡ്ജിലിടിച്ചു കേടുപറ്റിയത്. വിമാനത്തിന്റെ ഒരു ഭാഗത്തിന് കേടുപാട് സംഭവിച്ചിട്ടുണ്ട്, യാത്രക്കാര്‍ സുരക്ഷിതരാണ്. എയറോബ്രിഡ്ജ് ഓപറേറ്റര്‍ മൊബൈലില്‍ സംസാരിച്ചുകൊണ്ടിരിക്കെയാണ് അപകടമുണ്ടായതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. യാത്രക്കാരെ വിമാനത്തിനു പിറകിലെ വാതില്‍ വഴി ഗോവണിയിലൂടെ പുറത്തിറക്കി. ഇതേ തുടര്‍ന്ന് ഗോ എയറിന്റെ പോര്‍ട്ബ്‌ളെയറിലേക്കുള്ള ഷെഡ്യൂള്‍ റദ്ദാക്കി. സംഭവത്തെക്കുറിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷിക്കുമെന്ന് ചെന്നൈ എയര്‍പോര്‍ട്ട് ഡയറക്ടര്‍ … Read more

ഭൂമി തട്ടിപ്പ് കേസില്‍ ആം ആദ്മി പാര്‍ട്ടി എം.എല്‍.എ അറസ്റ്റിലായി

ന്യൂഡല്‍ഹി: ഭൂമി തട്ടിപ്പ് കേസില്‍ ആം ആദ്മി പാര്‍ട്ടി എം.എല്‍.എ അറസ്റ്റിലായി. കേസില്‍ അറസ്റ്റിലായ കോണ്ട്ലി എം.എല്‍.എ മനോജ് കുമാറിനെ ഡല്‍ഹി കര്‍കര്‍ഡൂമ കോടതി രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വ്യാജ രേഖ ചമച്ച് ഭൂമി വില്‍ക്കാന്‍ ശ്രമിച്ച കേസിലാണ് മനോജിനെ അറസ്റ്റ് ചെയ്തത്. കേസിലെ ചില രേഖകള്‍ പിടിച്ചെടുക്കുന്നതിന് ഏഴു ദിവസത്തെ പൊലീസ് കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും രണ്ടു ദിവസം അനുവദിക്കുകയായിരുന്നു. രാഷ്ട്രീയത്തില്‍ പ്രവേശിക്കും മുമ്പ് മനോജ് കുമാര്‍ ഭൂമി കച്ചവടവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന കാലത്തെ … Read more

അബുദാബിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു

തൃശൂര്‍: അബുദാബിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. ചങ്ങനാശേരി ഫാത്തിമാപുരം പുതുപ്പറമ്പില്‍ മണിയപ്പന്റെ മകന്‍ സാജന്‍ (40), തൃശൂര്‍ പാറവട്ടാനി കുന്നത്തുംകര കുണ്ടില്‍ പരേതനായ ഗംഗാധരന്റെ മകന്‍ കെ.ജി ജിത്ത് (31) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹം നാളെ നാട്ടിലെത്തിച്ച് സംസ്‌കാരം നടത്തും. അബുദാബി ഹൈവേ ഫയര്‍ ആന്റ് സേഫ്ടി എക്യൂപ്‌മെന്റ് കമ്പനിയില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറാണ് ജിത്ത്. ഇതേ കമ്പനിയിലെ തന്നെ ഫയര്‍ ആന്റ സേഫ്റ്റി ഓഫീസറാണ് സാജന്‍. ജോലി സംബന്ധമായ ആവശ്യത്തിന് സൗദിയിലേക്ക് പോവുകയായിരുന്ന ഇവരുടെ … Read more

അഗ്‌നിപര്‍വ്വത പുകപടലം, ഇന്തോനീഷ്യ വിമാനസര്‍വീസ് നിര്‍ത്തിവച്ചു

ജക്കാര്‍ത്ത: അഗ്‌നിപര്‍വ്വതത്തില്‍ നിന്ന് പുകപടലം ഉയരുന്ന സാഹചര്യത്തില്‍ ഇന്തോനീഷ്യ വിമാനസര്‍വീസ് നിര്‍ത്തിവച്ചു. ടൂറിസ്റ്റ് കേന്ദ്രമായ ബാലി അടക്കം അഞ്ചുവിമാനത്താവളങ്ങള്‍ അധികൃതര്‍ അടച്ചു. ഈസ്റ്റ് ജാവയിലെ മൗണ്ട് റൗംഗില്‍ നിന്ന് ഒരാഴ്ചയായി പുകപടലങ്ങള്‍ ഉയരാന്‍ തുടങ്ങിയതോടെ കാഴ്ചമറഞ്ഞ് വിമാനസര്‍വീസിന് ബുദ്ധിമുട്ടേറിയിരുന്നു. ഇതോടെ രണ്ടു ദിവസമായി ബാലി ഓസ്‌ട്രേലിയ റൂട്ടിലുള്ള സര്‍വീസ് പൂര്‍ണ്ണമായും നിര്‍ത്തിവച്ചിരിക്കുകയാണ്. ഓസ്‌ട്രേലിയക്കാരുടെ പ്രധാന ടൂറിസ്റ്റ കേന്ദ്രമായ ബാലിക്ക് വലിയ സാമ്പത്തിക നഷ്ടമാണ് ഇതുവഴിയുണ്ടായത്.

മോദി പാക്കിസ്ഥാന്‍ സന്ദര്‍ശിക്കും

ഉഫ(റഷ്യ): അടുത്ത വര്‍ഷം പാകിസ്ഥാനില്‍ നടക്കുന്ന സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കാനുള്ള പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ക്ഷണം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ റഷ്യയിലെത്തിയ മോദിയും നവാസ് ഷെരീഫുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്. നേതാക്കളുടെ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറും പാക് വിദേശകാര്യ സെക്രട്ടറി ഐസാസ് അഹ്മദ് ചൗധരയും സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പുറത്ത് വിട്ടത്. ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച … Read more

ബാറുടമകള്‍ക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത് അറ്റോണി ജനറല്‍

ന്യൂഡല്‍ഹി: കേരളത്തില്‍ ബാറുകള്‍ പൂട്ടിയ സര്‍ക്കാര്‍ നടപടിക്കെതിരെ നല്‍കിയ ഹര്‍ജിയില്‍ ബാറുടമകള്‍ക്ക് വേണ്ടി സുപ്രീംകോടതിയില്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്തഗി ഹാജരായി. കണ്ണൂരിലെ സ്‌കൈ പേള്‍ എന്ന ഫോര്‍ സ്റ്റാര്‍ ബാറിന് വേണ്ടിയാണ് രോഹ്തഗി ഹാജരായത്. കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക അനുമതിയോട് കൂടിയാണ് താന്‍ ഹാജരായതെന്ന് രോഹ്തഗി അറിയിച്ചു. മുതിര്‍ന്ന അഭിഭാഷകനെന്ന നിലയില്‍ സുപ്രീംകോടതിയില്‍ ഹാജരാവുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യനിയമോപദേശകനായ അറ്റോര്‍ണി ജനറല്‍ തന്നെ സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ കോടതിയില്‍ ഹാജരാവുന്നത്ത അപൂര്‍വ … Read more