കവിത: തിരുഃഓണം (പ്രസാദ് കെ. ഐസക് )

പാടുവാനേവരും കൂടൊന്നുകൂടിയാല്‍ ഓണപ്പാട്ടൊന്നു നമുക്കുപാടാം നല്ലൊരുനാളിന്റെ ഓര്‍മയുണര്‍ത്തി ഒത്തൊരുമിക്കാനൊരോണമെത്തി ഓണത്തെപ്പറ്റി ഐതിഹ്യം പലതുണ്ട് പണ്ടുമുതല്‍ക്കേ പലവിധത്തില്‍ കേരളനാട് വാണരുളിപണ്ടു മാവേലിയെന്നൊരസുരരാജന്‍ ആനന്ദചിത്തര്‍ പ്രജകളെല്ലാമന്ന് അല്ലലില്ലാര്‍ക്കുമീനാട്ടിലന്ന് വഞ്ചനയില്ല ചതികളില്ല നമ്മുടെ നാടന്നു സ്വര്‍ഗ്ഗതുല്യം ആ നല്ലനാളിന്റെ ഓര്‍മ്മപുതുക്കലീ പൊന്നിന്‍ചിങ്ങത്തിലെ പൊന്നോണനാള്‍ വിളവെടുപ്പിന്‍ന്റെ മഹോത്സവം തന്നെയീ ചിങ്ങക്കൊയ്ത്തുകഴിയുംകാലം കര്‍ക്കിടകത്തിലെ മഴയൊക്കെ തോര്‍ന്നിട്ടു മാനംതെളിഞ്ഞൊരാ ചിങ്ങമെത്തും പാടമൊക്കെകൊയ്തു കറ്റമെതിച്ചു കളപ്പുരയൊക്കെ നിറയുമപ്പോള്‍. ചിങ്ങമാസത്തിലെ അത്തംമുതല്‍ പത്തുനാള്‍ പിന്നിട്ടാല്‍ ഓണമായി പലതരം പൂക്കള്‍തന്‍ ഉദ്യാനമായ്മാറും തൊടിയും പറമ്പും നമുക്കുചുറ്റും പൂക്കൂടകെട്ടിട്ടു പൂക്കള്‍പറിക്കുവാന്‍ പോയിടും … Read more

വീരോചിതം തെലുഗു വാരിയേഴ്സ്; അല്ലിയൻസ് ക്രിക്കറ്റ് ടൂർണമെന്റിൽ കിരീടം

ഡബ്ലിൻ: ഓഗസ്റ്റ് 31നു നടന്ന അല്ലിയൻസ് ക്രിക്കറ്റ് ടൂർണമെന്റിൽ തെലുഗു വാരിയേഴ്സ് വിജയകിരീടമണിഞ്ഞു. ഫൈനലിൽ സാൻട്രി ക്രിക്കറ്റ് ക്ലബിനെ പരാജയപ്പെടുത്തിയാണ് തെലുഗു വാരിയേഴ്സ് കിരീടത്തോടൊപ്പം ചാമ്പ്യൻസ് ട്രോഫിക്കുള്ള യോഗ്യതയും കരസ്ഥമാക്കിയത്.ടൂർണമെന്റിലുടനീളം ഇരു ടീമുകളും മിന്നുന്ന പ്രകടനമാണ് കാഴ്ച വച്ചത്. ഫൈനലിൽ തെലുഗു വാരിയേഴ്സ് താരം ഹുസൈൻ നടത്തിയ ഉജ്വല പ്രകടനമാണ് (56 runs from 18 balls) സാൻട്രി ക്രിക്കറ്റ് ടീമിന്റെ കിരീടനേട്ടമെന്ന സ്വപ്നത്തിന് തടസ്സം നിന്നത്. ഈ പ്രകടനത്തോടെ ഫൈനലിലെ മികച്ച താരത്തിനും ടൂർണമെന്റിലെ മികച്ച … Read more

വയനാട് ദുരന്തത്തിൽ പെട്ടവർക്ക് നേരിട്ട് ധനസഹായം എത്തിച്ച് അയർലണ്ടിലെ മലയാളി കൂട്ടായ്മയായ ‘കൊമ്പൻസ് ക്ലബ്‌’

വയനാട് ദുരന്തത്തിൽ പെട്ടവർക്ക് നേരിട്ട് സഹായം എത്തിച്ച് അയർലണ്ടിലെ മലയാളി കൂട്ടായ്മയായ ‘കൊമ്പൻസ് ക്ലബ്‌.’ കൗണ്ടി മയോയിലെ കാസിൽബാർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മലയാളികളുടെ സംഘടനയായ അയർലണ്ട് കൊമ്പൻസ് ക്ലബ്‌, വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ പെട്ട നാല് ആദിവാസി കുടുംബങ്ങൾക്കാണ് നേരിട്ട് ധനസഹായം എത്തിച്ചത്. ഒപ്പം മുണ്ടക്കൈയിൽ ഉരുൾപൊട്ടലിൽ പെട്ടവരെ ജീവൻ പണയം വച്ച് രക്ഷിച്ച ഫോറസ്റ്റ് ഓഫീസറായ അനൂപ് തോമസിന് സ്നേഹോപഹാരവും കൈമാറി. വയനാട് ദുരന്ത ബാധിതരെ സഹായിക്കാൻ ഇതിനോടകം അയർലണ്ടിലെ നിരവധി പ്രവാസികളാണ് രംഗത്ത് വന്നിട്ടുള്ളത്.

അയർലണ്ടിൽ പുതിയൊരു മ്യൂസിക് ട്രൂപ്പ് കൂടി; Rhythm Chendamelam അരങ്ങേറ്റം സെപ്റ്റംബർ 14 ശനിയാഴ്ച

അയർലണ്ടിൽ ഇതാ തനത് കേരളീയ കലയുമായി പുതിയൊരു മ്യൂസിക് ട്രൂപ്പ്. കൗണ്ടി ഗോൾവേയിലെ Ballinasloe ആസ്ഥാനമാക്കി പ്രവർത്തനം ആരംഭിക്കുന്ന ‘Rhythm Chendamelam’ ട്രൂപ്പിന്റെ അരങ്ങേറ്റം സെപ്റ്റംബർ 14 ശനിയാഴ്ച രാവിലെ 10 മണി മുതൽ 12 മണി വരെ നടക്കും. ചടങ്ങിലേയ്ക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി Rhythm ടീം അറിയിച്ചു. ചെണ്ടമേളം ബുക്കിങ്ങിന് :Cino -0894932491George -0871676762

ഇല നിറയെ രുചിയേറും വിഭവങ്ങളുമായി ഷീലാ പാലസിൽ കിടുക്കൻ ഓണ സദ്യ; തിരുവോണ ദിനത്തിൽ ഡൈൻ ഇൻ വെറും 29.95 യൂറോ

ഈ തിരുവോണത്തിനു ഇല നിറയെ വിഭവങ്ങളുമായി ഒരുഗ്രൻ സദ്യ ആയാലോ? മലയാളികളുടെ പ്രിയപ്പെട്ട ഷീലാ പാലസ് റസ്റ്ററന്റ് ഇതാ വെറും 29.95 യൂറോയ്ക്ക് വിഭവസമൃദ്ധമായ സ്പെഷ്യൽ ഓണ സദ്യയ്ക്കായി ഡൈൻ ഇൻ സൗകര്യം ഒരുക്കിയിരിക്കുന്നു. തിരുവോണ ദിനമായ സെപ്റ്റംബർ 15 ഞായറാഴ്ചയാണ് ഉപ്പേരി, അച്ചാർ, പച്ചടി, കിച്ചടി, തോരൻ, അവിയൽ, എരിശ്ശേരി, കൂട്ടുകറി, രസം, പച്ചമോര്, പുളി ഇഞ്ചി, പായസം, അവിയൽ, ഉപ്പ്, സാമ്പാർ, ശർക്കര ഉപ്പേരി, കൊണ്ടാട്ടം, പരിപ്പ്, നെയ്യ്, ചോറ്, പപ്പടം തുടങ്ങി തനത് … Read more

പഞ്ചാരിമേളത്തിന്റെ പൂരപ്പെരുമയുമായി വെക്‌സ്ഫോർഡ്; റോയൽ റിഥം (RR)” പഞ്ചാരി മേളം സെപ്റ്റംബർ 12-ന്

ലോകത്തിന്റെ നെറുകയിൽ കേരളത്തിന്റെ പാരമ്പര്യവും സംസ്കാരവും ഉയർത്തിപ്പിടിക്കുന്ന, കേരളീയരുടെ മാത്രം സ്വകാര്യ അഹങ്കാരമാണ് തൃശൂർ പൂരവും ചെണ്ടമേളവും. ഈ പാരമ്പര്യത്തെ ഹൃദയത്തിൽ ചേർത്ത് കൊണ്ട്, ഇങ്ങു ദൂരെ ഏഴ് കടലുകൾക്കപ്പുറത്തിരുന്ന്, അയർലണ്ടിലെ കുറച്ചു മലയാളികൾ ചേർന്ന് ഗൃഹാതുരത്വം ഉണർത്തുന്ന താളമേളത്തിന്റെ അലകൾ കൊട്ടിക്കയറുകയാണ്. ഈ വരുന്ന സെപ്റ്റംബർ 12-ആം തീയതി, ഓണത്തിന്റെ ഏഴാം ദിവസമായ മൂലം നാളിൽ, വെക്‌സ്ഫോർഡ് മലയാളി കൂട്ടായ്മയുടെ (WMK) ഓണാഘോഷത്തോടനുബന്ധിച്ചു “റോയൽ റിഥം (RR)” പഞ്ചാരി മേളത്തിൽ രംഗപ്രവേശം കുറിക്കുകയാണ് . താളമേളങ്ങളിൽ … Read more

വെക്സ്ഫോർഡിൽ കാസിൽ ബ്രിഡ്ജിന്റെ ചരിത്രത്തിൽ ആദ്യമായി അത്തം ദിനത്തിൽ ഓണം ആഘോഷിച്ചു

വെക്സ്ഫോർഡിൽ കാസിൽ ബ്രിഡ്ജിന്റെ ചരിത്രത്തിൽ ആദ്യമായി മലയാളമാസം ചിങ്ങം 21 അത്തം ദിനത്തിൽ (06-09-2024) ഓണം ആഘോഷിച്ചു. ഉദ്ദേശം നൂറ്റിമുപ്പതോളം ആളുകൾ പങ്കെടുത്തു. വൈകിട്ട് 6 മണിക്ക് ആരംഭിച്ച് രാത്രി പതിനൊന്നരയോടെ കൂടി ആഘോഷം അവസാനിച്ചു. ഓണത്തോടനുബന്ധിച്ച് പൂക്കളം ഒരുക്കിയും,ഓണപ്പാട്ട് പാടിയും, ചെണ്ടമേളത്തോടുകൂടിയും മാവേലിമന്നനെ വരവേറ്റു. കുട്ടികളുടേയും,മുതിർന്നവരുടേയും പാട്ടുകളും, തിരുവാതിരയും, നൃത്തങ്ങളും, കലാകായിക മത്സരങ്ങളും അരങ്ങേറി. എല്ലാവരും ഒന്നിച്ചുള്ള ഓണസദ്യയും ഉണ്ടായിരുന്നു. എല്ലാവരും പരസ്പരം ഓണാശംസകൾ കൈമാറി പിരിഞ്ഞു. ചെണ്ടമേളം സ്പോൺസർ ചെയ്തത് Holly Grail, Wexford.

ഇത്തവണ ഓണം പൊടിപൊടിക്കാൻ ഷീലാ പാലസ്; വെറും 49.95 യൂറോയ്ക്ക് രണ്ട് പേർക്കുള്ള സ്പെഷ്യൽ ഓണം സദ്യ കളക്ഷൻ; നറുക്കെടുപ്പ് വിജയിക്ക് ഐഫോൺ സമ്മാനം

തിരുവോണത്തിന് സ്പെഷ്യൽ സദ്യയുമായി ഷീലാ പാലസ്; 2 പേർക്കുള്ള കോമ്പോ സെറ്റിന് വെറും 49.95 യൂറോ; നറുക്കെടുപ്പ് വിജയിക്ക് ഐഫോൺ സമ്മാനം! തിരുവോണത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കേ പതിവ് പോലെ രുചിയേറും സദ്യയുമായി മലയാളികളുടെ പ്രിയപ്പെട്ട ഷീലാ പാലസ് റസ്റ്ററന്റ്. തിരുവോണ ദിനമായ സെപ്റ്റംബർ 15-ന് രാവിലെ 10 മണി മുതൽ വൈകിട്ട് 6 മണി വരെ സദ്യ ഡെലിവറി ഉണ്ടാകുന്നതാണ്. ഉപ്പേരി, അച്ചാർ, പച്ചടി, കിച്ചടി, തോരൻ, അവിയൽ, എരിശ്ശേരി, കൂട്ടുകറി, രസം, പച്ചമോര്, പുളി … Read more

”ആർപ്പോ… ഇർറോ’…’ ഓണത്തപ്പനെ വരവേൽക്കാനൊരുങ്ങി ഡൺലാവിൻ മലയാളി അസോസിയേഷൻ

ഡബ്ലിൻ: ഓണത്തപ്പനെ വരവേൽക്കാൻ ഒരുങ്ങി അയർലണ്ടിലെ വിക്ക്ലോ ഡൺലാവനിലെ മലയാളി കൂട്ടായ്മ. സൗത്ത് ഡബ്ലിൻ മേയർ ശ്രീ. ബേബി പെരേപ്പാടൻ സെപ്റ്റംബർ 12-ന് ഉച്ചയ്ക്ക് 12 ണിക്ക് പരിപാടികൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യ, ഡൺലാവിൻ മലയാളി കൂട്ടായ്മ അവതരിപ്പിക്കുന്ന തിരുവാതിരകളി, വടംവലി മത്സരം, കുട്ടികൾക്കും മുതിർന്നവർക്കും ആർത്തുല്ലസിക്കാൻ നിരവധി മത്സരങ്ങൾ എന്നിവയും നടത്തപ്പെടും. ഏവരേയും ആഘോഷപരിപാടിയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്:സനോജ് കളപ്പുര 0894882738,പ്രവീൺ ആന്റണി 0894206657,ജെബിൻ ജോൺ 0838531144 … Read more

ഒലീവ്സ് ഇന്ത്യൻ റസ്റ്ററന്റിന്റെ 23 വിഭവങ്ങളടങ്ങിയ ഓണസദ്യ സെപ്റ്റംബർ 15-ന്; പ്രീ ബുക്കിങ് ആരംഭിച്ചു

ഒലീവ്‌സ് ഇന്ത്യന്‍ റസ്റ്ററന്റ് & കാറ്ററിങ്‌സിന്റെ 23 വിഭവങ്ങളും, രണ്ട് പായസങ്ങളുമടങ്ങിയ ഓണസദ്യ പ്രീ ബുക്കിങ് ആരംഭിച്ചു. തിരുവോണദിനമായ സെപ്റ്റംബര്‍ 15-ന് ഡബ്ലിന്‍ താലയിലെ റസ്റ്ററന്റില്‍ ഉച്ചയ്ക്ക് 12 മണി മുതലാണ് ഓണസദ്യ വിളമ്പുക. നേരത്തെ ബുക്ക് ചെയ്യുന്നവര്‍ക്കാണ് സീറ്റുകള്‍ ലഭ്യമാകുക. https://www.instagram.com/reel/C_aFJLMo6_e/?igsh=MWJybHR2Y2RqaTFobQ== ഒരു സദ്യക്ക് 24.99 യൂറോ ആണ് ഇലയില്‍ വിളമ്പുന്ന സദ്യയുടെ വില. പ്രീ ബുക്കിങ് ചെയ്യാനായി: +353 873 11 0533