വൗ എയര്‍ലൈന്‍ സര്‍വീസുകള്‍ നിര്‍ത്തലാക്കി; വഴിയാധാരമായത് ആയിരക്കണക്കിന് യാത്രക്കാര്‍

ഡബ്ലിന്‍: ഐസ്ലാന്‍ഡ് കേന്ദ്രീകരിച്ച് സര്‍വീസ് നടത്തുന്ന വൗ എയര്‍ലൈന്‍ സര്‍വീസുകള്‍ നിര്‍ത്തലാക്കുന്നു. ഇന്ന് രാവിലെയോടെയാണ് വൗ സര്‍വീസ് റദ്ദാക്കല്‍ പ്രഖ്യാപനമുണ്ടായത്. രാവിലെ 9.30-ന് ഡബ്ലിനില്‍ നിന്ന് ഐസ്ലാന്‍ഡ് സര്‍വീസ് ഉള്‍പ്പെടെ എയര്‍ലൈന്‍സിന്റെ എല്ലാ സര്‍വീഎസുകളും റദ്ദാക്കിയതായി വൗ എയര്‍ലൈന്‍ വ്യക്തമാക്കി. എയര്‍ലനിന്‍സിന്റെ അറിയിപ്പിന് പുറകെ വൗന്റെ സര്‍വീസുകള്‍ ഉണ്ടായിരിക്കില്ലെന്ന് ഏവിയേഷന്‍ കംമീഷനും സ്ഥിരീകരിച്ചിരിക്കുകയാണ്. മാസങ്ങളായി സാമ്പത്തിക തളര്‍ച്ച നേരിടുന്ന എയര്‍ലൈന്‍സിന് പുതിയ വിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ നിന്നും പിന്തിരിയേണ്ടി വന്നിരുന്നു. സാമ്പത്തിക ബാധ്യത കൂടിയതിനെ തുടര്‍ന്നാണ് സര്‍വീസുകള്‍ … Read more

ക്ലെയിമുകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ മടിക്കുന്നു; അയര്‍ലണ്ടില്‍ ഓംബുഡ്‌സ്മാനെ തേടിയെത്തിയത് ആറായിരത്തോളം പരാതികള്‍

ഡബ്ലിന്‍: പ്രീമിയം തുക കൃത്യമായി ഈടാക്കുന്ന ഇന്‍ഷുറന്‍സ് കമ്പനികള്‍ ഇടപാടുകാര്‍ക്ക് നഷ്ടപരിഹാരം അനുവദിക്കുന്നില്ലെന്ന് പരാതി. അയര്‍ലണ്ടിലെ ധനകാര്യ സ്ഥാപനങ്ങളെക്കുറിച്ച് കഴിഞ്ഞ വര്‍ഷം ഓംബുഡ്‌സ്മാന് ലഭിച്ചത് ആറായിരം പരാതികളാണ്. ബാങ്ക്, ഇന്‍ഷുറന്‍സ് തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് ഓംബുഡ്‌സ്മാനെ തേടി എത്തുന്നത്. കൊടുങ്കാറ്റടിച്ച് വീടിന്റെ മേല്‍ക്കൂര തകര്‍ന്നതിനാല്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട പരാതിയില്‍ കെട്ടിട നിര്‍മ്മാണത്തിലെ അപാകത ചൂണ്ടിക്കാട്ടി ഇന്‍ഷുറന്‍സ് കമ്പനികള്‍ ക്ലെയിമുകള്‍ അംഗീകരിക്കാത്ത കേസില്‍ പരാതിക്കാര്‍ക്ക് 40,000 യൂറോ നഷ്ടപരിഹാരം നല്‍കാന്‍ ബന്ധപ്പെട്ട ധനകാര്യ സ്ഥാപനത്തിന് ഓംബുഡ്സ്മാന്‍ … Read more

ആലപ്പുഴക്കാരന്‍ ഫിലിപ്സണ്‍ മുഖ്യ കഥാപാത്രമായ ഇംഗ്ലീഷ് ഹ്രസ്വ ചിത്രം മിസ്റ്റര്‍ സ്പൈസ് (Mr Spice) Belfast Film Festival-2019 ലേക്ക്.

ബെല്‍ഫാസ്റ്റ്: ആലപ്പുഴക്കാരനും ഇപ്പോള്‍ യുകെയിലെ ലിസ്ബണ്‍ (നോര്‍ത്തേണ്‍ അയര്‍ലണ്ട്) നിവാസിയും ആയ ഫിലിപ്സണ്‍ ചെറിയാന്‍ അഭിനയിച്ച ഹ്രസ്വ ചിത്രം ബെല്‍ഫാസ്‌റ് ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുത്തു. പൂര്‍ണമായും ഇംഗ്ലീഷ് നിര്‍മ്മാതാക്കളാല്‍ നിര്‍മ്മിക്കപ്പെട്ട ഈ ചിത്രത്തില്‍, മുമ്പ് ചെയ്തിട്ടുള്ള പല ഹ്രസ്വ ചിത്രങ്ങളിലെ അഭിനയം കണ്ടിട്ടാണ് ഫിലിപ്സണ്‍-ന് അവസരം കിട്ടുന്നത്. യുകെയിലെ അറിയപ്പെടുന്ന ആംഗലേയ ഷോര്‍ട് ഫിലിം നിര്‍മ്മാതാക്കള്‍ ആണ് ഇതിന്റെ സംവിധായകന്‍-ഡേവിഡ് മൂഡിയും സംവിധായകന്‍-റയാന്‍ ഏര്‍ലിയും. ഇതിനു മുമ്പ് ഫിലിപ്സണ്‍ അഭിനയിച്ച ബീയോണ്ട് ദി മൈന്‍ഡ് എന്ന മലയാള … Read more

‘രാഹുല്‍ ഈസ് ഔര്‍ ലീഡര്‍’ വീഡിയോ ആല്‍ബം ശനിയാഴ്ച രാഹുല്‍ഗാന്ധിക്ക് നല്‍കിക്കൊണ്ട് അയര്‍ലന്‍ഡില്‍ റിലീസാകും.

ഡബ്ലിന്‍: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് അയര്‍ലണ്ടിന്റെ നേതൃത്വത്തില്‍ ഒഐസിസി അയര്‍ലണ്ടിന്റെ സഹകരണത്തോടെ ഡബ്ലിനില്‍ ചിത്രീകരിച്ച ‘കോണ്‍ഗ്രസ് ഈസ് ഔര്‍ ഫ്യൂച്ചര്‍, രാഹുല്‍ ഈസ് ഔര്‍ ലീഡര്‍’ എന്ന വീഡിയോ ആല്‍ബം രാഹുല്‍ ഗാന്ധിക്ക് കൈമാറുന്നു. ഈ മാസം 30 ശനിയാഴ്ച രാവിലെ 11 മണിക്ക് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാന്‍ സാം പിത്രോഡ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഈ വീഡിയോ ആല്‍ബം രാഹുല്‍ ഗാന്ധിക്ക് കൈമാറുന്നത്. അയര്‍ലണ്ടിന്റെ പ്രകൃതിഭംഗി ഒപ്പിയെടുത്ത് ഡബ്ലിനിലാണ് ‘കോണ്‍ഗ്രസ് ഈസ് ഔര്‍ ഫ്യൂച്ചര്‍, രാഹുല്‍ … Read more

ന്യൂയോര്‍ക്കില്‍ മീസില്‍സ് കുത്തിവെപ്പ് എടുക്കാത്ത കുട്ടികള്‍ക്ക് സ്‌കൂളിലും പൊതുസ്ഥലങ്ങളിലും വിലക്കും പിഴയും ഏര്‍പ്പെടുത്തി.

ന്യൂയോര്‍ക്ക്: അഞ്ചാം പനി വ്യാപമാകായതോടെ ന്യൂയോര്‍ക്കില്‍ കുട്ടികള്‍ക്ക് പൊതുസ്ഥലങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തി. സ്‌കൂള്‍ മുതല്‍ പാര്‍ക്കുകളില്‍ വരെ കുത്തിവെയ്പ്പ് എടുക്കാത്ത കുട്ടികളെ മാറ്റി നിര്‍ത്തുന്ന നിയമം ന്യൂയോര്‍ക്ക് കൗണ്ടി കൗണ്‍സില്‍ പാസ്സാക്കി. മീസില്‍സ് വന്‍ തോതില്‍ പടര്‍ന്നുപിടിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ അരലക്ഷത്തോളം ആളുകളിലേക്ക് അഞ്ചാം പനി പടര്‍ന്ന് കയറിയിരുന്നു. പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുന്നത് ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന വ്യാജ വാര്‍ത്തയെ തുടര്‍ന്ന് കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ എടുക്കാന്‍ രക്ഷിതാക്കള്‍ തയ്യാറാകാതിരുന്നതോടെ ന്യൂയോര്‍ക്കില്‍ മീസില്‍സ് … Read more

മിസൗറി പൊതുവിദ്യാലയങ്ങളില്‍ ബൈബിള്‍ പഠനവിഷയമാക്കുന്നു.

മിസൗറി: മധ്യ പടിഞ്ഞാറന്‍ അമേരിക്കന്‍ സംസ്ഥാനമായ മിസൗറിയിലെ പൊതുവിദ്യാലയങ്ങളില്‍ ബൈബിള്‍ ഒരു വിഷയമായി തിരഞ്ഞെടുത്തത് പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം. ജനപ്രതിനിധി സഭയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പിന്തുണയോടെ ബില്ലിന് അംഗീകാരം ലഭിച്ചു. ബൈബിള്‍ ഐച്ഛിക വിഷയമായി തെരെഞ്ഞെടുത്തത് പഠിക്കാന്‍ അവസരം ഒരുക്കുന്ന ബില്ലിന് സഭയില്‍ 95 അംഗങ്ങള്‍ അനുകൂലിച്ചതോടെ ബില്‍ പാസാവുകയായിരുന്നു. കോണ്‍ഗ്രസില്‍ പാസാക്കിയ ബില്ലിന് സെനറ്റിനെ അംഗീകാരം കൂടി ലഭിച്ചാല്‍ ബില്‍ നിയമമായി മാറും. നിലവില്‍ മിസൗറിയില്‍ ഗ്രേഡ് 12 വരെ ബൈബിള്‍ പഠനം അനുവദനീയമാണ്. ഒരു … Read more

അയര്‍ലന്‍ഡ് ഐറിഷുകാര്‍ക്ക്: ഐറെക്‌സിറ്റ് ആവശ്യപ്പെട്ട് അയര്‍ലണ്ടില്‍ വമ്പന്‍ പ്രചാരണ പരിപാടികള്‍ക്ക് തുടക്കമിട്ട് ഐറിഷ് ഫ്രീഡം പാര്‍ട്ടി

ഡബ്ലിന്‍: യൂറോപ്യന്‍ യൂണിയനില്‍ നിന്നും അയര്‍ലന്‍ഡ് വിട്ടുമാറണമെന്ന് ആവശ്യപ്പെട്ട് ഐറിഷ് നഗരങ്ങളില്‍ വന്‍ പ്രചാരണത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് യൂണിയന്‍ വിരുദ്ധരായ ചില രാഷ്ട്രീയ കക്ഷികള്‍. ഐറെക്‌സിറ്റ് ആവശ്യപ്പെട്ട് ഇപ്പോള്‍ സജീവമായി രംഗത്ത് ഇറങ്ങിയത് ഐറിഷ് ഫ്രീഡം പാര്‍ട്ടിയാണ്. അയര്‍ലണ്ടിനുമേല്‍ യൂണിയന്റെ നിയന്ത്രണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പാര്‍ട്ടി ബില്‍ ബോര്‍ഡ് പ്രചാരണങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. അയര്‍ലണ്ടിന് സ്വതന്ത്രമായ ഭരണ സംവിധാനം മതിയെന്നും അതിന് മുകളില്‍ മറ്റൊരു നിയന്ത്രണം ആവശ്യമില്ലെന്നും ഉദ്‌ബോധിപ്പിച്ചുകൊണ്ടാണ് യൂണിയന്‍ വിരുദ്ധ രാഷ്ട്രീയ പാര്‍ട്ടി ഐറെക്‌സിറ്റിന് തുടക്കം കുറിച്ചത്. … Read more

ബേസിക് ലൈഫ് സപ്പോര്‍ട്ട് ട്രെയിനിങ് ഏപ്രില്‍ 13-ന് ഗാല്‍വേയില്‍

ഗാല്‍വേ: ജി.ഐ.സി.സി യുടെ നേതൃത്വത്തില്‍ ഗാല്‍വേ ക്ലിനിക്കുമായി ചേര്‍ന്ന് ഏപ്രില്‍ മാസം പതിമൂന്നാം തീയതി ശനിയാഴ്ച 11 മുതല്‍ 1 മണി വരെ ഡോഹിഷ്‌കയിലുള്ള കുമാസു സെന്ററില്‍ വെച്ച് ബേസിക് ലൈഫ് സപ്പോര്‍ട്ട് ട്രെയിനിങ് ക്ളാസ്സുകള്‍ നടത്തുന്നു. പ്രവേശനം തികച്ചും സൗജന്യമാണ്. ഗാല്‍വേ ക്ലിനിക്കിലെ കാര്‍ഡിയാക് വിഭാഗം ക്ലിനിക്കല്‍ നേഴ്സ് സ്‌പെഷ്യലിസ്റ്റും ബി.എല്‍.എസ് ക്ലിനിക്കല്‍ ഇന്‍സ്ട്രുക്ടറും ആയ ഫിലിപ്പ് പാറക്കല്‍ ആണ് ക്ളാസുകള്‍ നയിക്കുന്നത്. ഹോസ്പിറ്റലുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍ ഇതില്‍ ബോധവാന്മാര്‍ ആണെങ്കിലും അല്ലാത്ത പൊതുജനങ്ങള്‍ക്ക് … Read more

സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ എറണാകുളത്ത് ഹൈബി ഈഡനെതിരെ മത്സരിക്കാനൊരുങ്ങുന്നു…

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഹൈബി ഈഡനെതിരെ മത്സരിക്കുമെന്ന് സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍. നാമനിര്‍ദ്ദേശ പത്രിക വാങ്ങാന്‍ എറണാകുളത്തെ കളക്ട്രേറ്റിലെത്തിയപ്പോഴാണ് സരിത ഇക്കാര്യം വ്യക്തമാക്കിയത്. കുറ്റം ആരോപിക്കപ്പെട്ട ചിലര്‍ ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. രാഷ്ട്രീയ പിന്‍ബലമുണ്ടെങ്കില്‍ കുറ്റാരോപിതര്‍ക്ക് ഈ രാജ്യത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കാമെന്ന അവസ്ഥയാണ്. അവര്‍ക്ക് മത്സരിക്കാമെങ്കില്‍ തനിക്കും മത്സരിക്കാമെന്നുള്ള സന്ദേശം ജനങ്ങള്‍ക്ക് നല്‍കുകയാണ് ഉദ്ദേശമെന്നും സരിത എസ് നായര്‍ പറഞ്ഞു. കോണ്‍ഗ്രസിലെ പന്ത്രണ്ടോളം നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് … Read more

യുവതിയുടെ പാസ്‌പോര്‍ട്ട് തിരുവനന്തപുരം വിമാനത്താവളത്തില്‍ എമിഗ്രെഷന്‍ ഉദ്യോഗസ്ഥന്‍ ഇളക്കിമാറ്റിയെന്ന് പരാതി…

തിരുവനന്തപുരം: ദമ്മാമിലേക്ക് പോകാന്‍ മക്കളോടൊപ്പം എത്തിയ യുവതിയുടെ പാസ്‌പോര്‍ട്ട് തിരുവനന്തപുരം വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ കീറിയതായി പരാതി. കിളിമാനൂര്‍ തട്ടത്തുമല വിലങ്ങറ ഇര്‍ഷാദ് മന്‍സിലില്‍ ഇര്‍ഷാദിന്റെ ഭാര്യ ഷനുജക്കാണ് ഈ ദുരനുഭവം ഉണ്ടായത്. മാര്‍ച്ച് 23ന് രാവിലെ എട്ട് മണിക്ക് സൗദിയിലുള്ള ഭര്‍ത്താവിന്റെ അടുത്തേക്ക് പോകാന്‍ മക്കളായ ഫാദില്‍, ഫാഹിം എന്നിവരോടൊപ്പമാണ് യുവതി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ഗള്‍ഫ് എയര്‍ വിമാനത്തില്‍ യാത്ര ചെയ്യാനായി ബോര്‍ഡിങ് പാസ് വാങ്ങി എമിഗ്രേഷന്‍ നടപടികള്‍ക്കായി ഉദ്യോഗസ്ഥന് പാസ്പോര്‍ട്ട് കൈമാറിയപ്പോഴായിരുന്നു ദുരനുഭവം. പാസ്പോര്‍ട്ട് … Read more