ആദ്യ യാത്രയുടെ ഭാഗ്യ ദോഷം തീര്‍ക്കാന്‍ ടൈറ്റാനിക് 2 വരുന്നു; ആഡംബര കപ്പല്‍ ഭീമന്റെ യാത്ര 2020ല്‍

ഒരു നൂറ്റാണ്ടു മുന്‍പ് മഞ്ഞുമലയിലിടിച്ചു മുങ്ങിയ ടൈറ്റാനിക് കപ്പലിന്റെ അതേ മാതൃകയില്‍ മറ്റൊന്നു നിര്‍മിക്കുന്നു. ടൈറ്റാനിക് രണ്ട് എന്നു പേരിട്ടിരിക്കുന്ന കപ്പല്‍ 2020ല്‍ കന്നിയാത്ര നടത്തുമെന്നു പ്രതീക്ഷിക്കപ്പെടുന്നു. ടൈറ്റാനിക് രണ്ടിന്റെ നിര്‍മാണം ചൈനയിലാണു നടക്കുന്നത്. ഓസ്ട്രേലിയന്‍ കന്പനിയായ ബ്ലൂ സ്റ്റാര്‍ ലൈന്‍ ആണ് ഓര്‍ഡര്‍ നല്കിയിരിക്കുന്നത്. നീറ്റിലിറക്കുന്പോള്‍ അന്നത്തെ ഏറ്റവും വലിയ യാത്രാക്കപ്പലായിരുന്നു ആദ്യ ടൈറ്റാനിക്. 1912 ഏപ്രില്‍ പത്തിനാണ് കന്നിയാത്ര തുടങ്ങിയത്. ഇംഗ്ലണ്ടിലെ സതാംപ്ടണില്‍നിന്ന് ന്യൂയോര്‍ക്കിലേക്ക് യാത്രതിരിച്ച കപ്പല്‍ അഞ്ചാംദിനം മുങ്ങി. 1500ലധികം പേര്‍ മരിച്ചു. … Read more

ഐറിഷ് പ്രസിഡന്റ് പദവിയിലേക്കുള്ള വോട്ടെടുപ്പ് രാവിലെ 7 മണിമുതല്‍ ആരംഭിച്ചു; ഫലപ്രഖ്യാപനം നാളെ ഉച്ചയോടെ

ഡബ്ലിന്‍: ഐറിഷ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത് ആരായിരിക്കുമെന്നുള്ള കാത്തിരിപ്പുകള്‍ക്ക് വിരാമമാവുകയാണ്. പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ ഇന്ന് രാവിലെ 7 മണി മുതല്‍ ആരംഭിക്കും. രാത്രി 10 മണി വരെയാണ് വോട്ടെടുപ്പ് അരങ്ങേറുന്നത്. നാളെ രാവിലെ വോട്ടെണ്ണല്‍ ആരംഭിക്കും. ഉച്ചയോടെ ഫലപ്രഖ്യാപനവും ഉണ്ടാകും.  നിലവിലെ പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗ്ഗിന്‍സ് ഉള്‍പ്പെടെ ആറ് പേരാണ് മത്സരരംഗത്തുള്ളത്. ഹിഗ്ഗിന്‍സിന് ലഭിക്കുന്ന ഭൂരിപക്ഷം എത്ര, മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവെച്ച തുക തിരിച്ചു പിടിക്കാന്‍ ആവശ്യമായ 12.5 ശതമാനത്തില്‍ … Read more

ഫിംഗ്ലാസ് മലയാളിക്കട ബുച്ചര്‍ ഷോപ്പില്‍ വാരാന്ത്യ ഓഫര്‍

ഫിംഗ്ലാസ് മലയാളിക്കടയിലെ ബുച്ചര്‍ ഷോപ്പില്‍ വാരാന്ത്യ ഓഫര്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 26,27 വെള്ളി, ശനി ദിവസങ്ങളില്‍ സീബാസ് സീബ്രീം എന്നിവ ബോക്‌സിന് 36 യൂറോ നിരക്കില്‍ ലഭ്യമാണ് 38 യൂറോ നിരക്കില്‍ സീബാസ് സീബ്രീം എന്നിവ ക്ലീനാക്കി ലഭിക്കും. കൂടാതെ പോര്‍ക്ക് മാനിറച്ചി മുതലയവയും ലഭ്യം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0877648425

കൂള്‍മൈന്‍ ദര്‍ബാര്‍ റസ്റ്റോറന്റില്‍ മസാല ദോശക്കൊപ്പം ഗുലാബ് ജാമുന്‍

Visit DARBAR RESTAURANT from 23rd Tuesday till 29 th Monday. With Every Masala Dosa you will get FREE Gulab Jaman. We are open Tues – FRIDAY 12 – 11 pm SAT &Sun 10:30-11 pm Free Parking, Big & Clean Restaurant. Darbar Restaurant South Indian& North Indian Food 8B Coolmine Industrial Estate Dublin 15 Eircode D15 … Read more

വിദേശത്തേക്ക് കുടിയേറിയവരില്‍ കൂടുതലും ഇന്ത്യക്കാര്‍: എഡിബി റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: 2017ലെ അന്താരാഷ്ട്ര കുടിയേറ്റ കണക്കുകള്‍ പ്രകാരം തൊഴില്‍പരമായും അല്ലാതെയും വിദേശത്തേക്ക് കുടിയേറിപാര്‍ത്തവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഇന്ത്യയില്‍ നിന്നാണെന്ന് ഏഷ്യന്‍ വികസന ബാങ്ക്(എഡിബി). ചൈനയും ബംഗ്ലാദേശുമാണ് പട്ടികയില്‍ ഇന്ത്യക്ക് തൊട്ടുപിന്നാലെയുള്ള രാജ്യങ്ങള്‍. അന്താരാഷ്ട്ര കുടിയേറ്റക്കാരില്‍ മൂന്നിലൊരു ഭാഗം ഏഷ്യയില്‍ നിന്നാണെന്ന് എഡിബിയുടെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ‘ഏഷ്യന്‍ ഇക്കണോമിക് ഇന്റഗ്രേഷന്‍ റിപ്പോര്‍ട്ട് 2018’ എന്ന പേരില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന റിപ്പോര്‍ട്ടില്‍ 17 മില്യണ്‍ ഇന്ത്യക്കാരാണ് വിദേശത്തേക്ക് കുടിയേറിയതെന്ന് വ്യക്തമാക്കുന്നു. ചൈന- 10 മില്യണ്‍, ബംഗ്ലാദേശ്-7.5 മില്യണ്‍ എന്നിങ്ങനെയാണ് കണക്കുകള്‍. … Read more

രക്തസമ്മര്‍ദം പ്രവചിക്കാന്‍ പുതിയ കണ്ടെത്തലുമായി അമേരിക്കന്‍ ഗവേഷകസംഘം

ഇന്ത്യന്‍ വംശജന്‍ ഉള്‍പ്പെടുന്ന അമേരിക്കന്‍ ഗവേഷകസംഘം, രക്തസമ്മര്‍ദ്ദം മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യയുടെ കണ്ടെത്തലിലാണ്. ശരീരത്തില്‍ ഘടിപ്പിക്കാവുന്നതും ബിപിയുടെ കൃത്യമായ നില പ്രവചിക്കാന്‍ കഴിയുന്നതുമായ ഉപകരണത്തോട് ഘടിപ്പിക്കുന്നതാണ് അണിയറയില്‍ തയ്യാറാകുന്ന സാങ്കേതികത. രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ ജീവിതശൈലിയിലെ മാറ്റം,വ്യായാമം, നല്ല ഉറക്കം,ഭക്ഷണത്തിലെ ഉപ്പിന്റെ അളവ് കുറയ്ക്കല്‍ എന്നിങ്ങനെ രോഗിയുടെ കരുതല്‍ ഉയര്‍ന്ന തോതില്‍ ആവശ്യമായ നിര്‍ദേശങ്ങളാണ് ഡോക്ടര്‍മാര്‍ നല്‍കുന്നത്. പലപ്പോഴും ഇത് പാലിക്കാന്‍ കഴിയാത്തവയാണെന്ന് പറയുന്നു,കാലിഫോര്‍ണിയ സര്‍വകലാശാല പ്രൊഫസര്‍ സുജിത് ഡേയ്. ‘ഒരേസമയം നിരവധികാര്യങ്ങളില്‍ നിയന്ത്രണം വേണ്ടിവരുന്നതാണ് … Read more

സ്ത്രീ തൊഴിലാളികള്‍ക്ക് ഇനി ഇരുന്ന് ജോലി ചെയ്യാം: നിയമഭേദഗതി പ്രാബല്യത്തില്‍

സ്ത്രീതൊഴിലാളികളുടെ ജോലിക്കിടയില്‍ ഇരിക്കാന്‍ അവകാശം നല്‍കിയും കേരള കടകളും വാണിജ്യസ്ഥാപനങ്ങളും നിയമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വരുത്തിയ സുപ്രധാന ഭേദഗതികള്‍ നിലവില്‍ വന്നു. ഗവര്‍ണര്‍ ഇത് സംബന്ധിച്ച ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. പതിനായിരക്കണക്കിന് സ്ത്രീ തൊഴിലാളികളുടെ അന്തസും മനുഷ്യാവകാശങ്ങളും സംരക്ഷിക്കുന്ന തീരുമാനമാണ് സര്‍ക്കാര്‍ എടുത്തത് എന്ന് തൊഴില്‍ മന്ത്രി ടിപി രാമകൃഷ്ണന്‍ പറഞ്ഞു. തൊഴിലിടങ്ങളില്‍ ഇരിപ്പിടം ലഭിക്കുന്നില്ലെന്ന് തൊഴിലാളികള്‍ ഏറെക്കാലമായി പരാതി ഉന്നയിച്ചുവരികയാണ്. നിയമഭേദഗതിയിലൂടെ ഇരിപ്പിടം അവരുടെ അവകാശമായി മാറി. വൈകീട്ട് ഏഴ് മുതല്‍ പുലര്‍ച്ചെ ആറ് മണിവരെ സ്ത്രീകളെ … Read more

ശബരിമലയെ കലാപഭൂമിയാക്കാനുള്ള ഗൂഢാലോചന; രാഹുല്‍ ഈശ്വറിന്റേത് രാജ്യദ്രോഹകുറ്റം; കര്‍ശന നടപടിയെന്ന് കടകംപള്ളി

ശബരിമലയില്‍ യുവതീ പ്രവേശം തടയാന്‍ വേണ്ടി വന്നാല്‍ ക്ഷേത്രം അശുദ്ധമാക്കി നട അടയ്ക്കുമെന്നും രാഹുല്‍ ഈശ്വറിന്റെ പ്രസ്താവന പുതിയ വിവാദങ്ങളൊയിലേക്ക്. ശബരിമലയില്‍ യുവതീ പ്രവേശമുണ്ടായാല്‍ രക്തംവീഴ്ത്തി അശുദ്ധമാക്കാന്‍ തയാറായി 20 പേര്‍ നിന്നിരുന്നെന്നു വെളിപ്പെടുത്തല്‍. കയ്യില്‍ സ്വയം മുറിവേല്‍പിച്ച് രക്തം വീഴ്ത്താനായിരുന്നു പദ്ധതി. മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടെ അയ്യപ്പ ധര്‍മ സേന പ്രസിഡന്റ് രാഹുല്‍ ഈശ്വറിന്റേതാണ് ഈ വെളിപ്പെടുത്തല്‍. ഇതായിരുന്നു ഞങ്ങളുടെ പ്ലാന്‍ ബി. സര്‍ക്കാരിനു മാത്രമല്ല, ഞങ്ങള്‍ക്കും വേണമല്ലോ പ്ലാന്‍ ബിയും സിയും. ശബരിമല അയ്യപ്പശാസ്താവിന്റെ … Read more

ഉയരം കൂടിയ ആളുകള്‍ക്ക് ക്യാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലോ ?

ഉയരം കൂടിയവര്‍ക്ക് ക്യാന്‍സര്‍ വരാനുള്ള സാധ്യത ഏറെയെന്ന് പഠനം. ശരാശരിയേക്കാള്‍ 10 സെന്റീമീറ്റര്‍ ഉയരക്കൂടുതലുണ്ടെങ്കില്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യത 12 ശതമാനം അധികമാണെന്നും യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ നടത്തിയ പഠനത്തില്‍ വ്യക്തമായി. ഉയരം കൂടിയവരുടെ ശരീരത്തില്‍ കൂടുതല്‍ കോശങ്ങളുളളതാണ് ഇവര്‍ക്ക് ക്യാന്‍സര്‍ വരാനുള്ള സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നത്. ഉയരക്കുറവ് ഈ അര്‍ബുദ സാധ്യതകള്‍ കുറയ്ക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ശരീരം വളരാന്‍ സഹായിക്കുന്ന ഐജിഎഫ്-1 എന്ന ഹോര്‍മോണ്‍ ക്യാന്‍സറിന് കാരണക്കാരനാകുന്നതായും പഠനം വ്യക്തമാക്കുന്നു. കോശവിഭജനത്തിന്റെ നിരക്ക് വര്‍ദ്ധിപ്പിക്കുകയാണ് ഈ ഹോര്‍മോണ്‍ ചെയ്യുന്നത്. … Read more

ട്രംപിന്റെ ഫോണ്‍ ചൈനയും റഷ്യയും ചോര്‍ത്തുന്നതായി റിപ്പോര്‍ട്ട്

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സ്വകാര്യ ഫോണ്‍ സംഭാഷണങ്ങള്‍ ചൈനയും റഷ്യയും ചോര്‍ത്തുന്നുണ്ടെന്ന് യുഎസ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ മുന്നറിയിപ്പ്. മൊബൈല്‍ ഫോണ്‍കോളുകളാണ് ചോര്‍ത്തപ്പെടുന്നതെന്നാണ് കണ്ടെത്തല്‍. രാജ്യത്തിന്റെ നയതന്ത്രരഹസ്യങ്ങള്‍ മനസിലാക്കുന്നതിനും ട്രംപിനെ തളര്‍ത്തുന്നതിനുള്ള തന്ത്രങ്ങള്‍ മെനയാനും ഫോണ്‍ചോര്‍ത്തലിലൂടെ സാധിച്ചേക്കുമെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ അഭിപ്രായം. മൊബൈല്‍ ഫോണിന് പകരം വൈറ്റ് ഹൗസിലെ ലാന്‍ഡ്ലൈന്‍ ഉപയോഗിക്കാന്‍ നേരത്തെ തന്നെ ട്രംപിനോട് രഹസ്യാന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സൗഹൃദസംഭാഷണങ്ങള്‍ക്ക് മൊബൈല്‍ ഫോണുപയോഗിക്കുന്നത് ട്രംപിന് വിനയാകാന്‍ സാധ്യതയുണ്ടെന്നാണ് ഔദ്യോഗിക വാദം. പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും … Read more