മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ചു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഗൗരി ലങ്കേഷ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ബംഗളുരു രാജേശ്വരിനഗറിലെ വീട്ടില്‍ വെച്ചാണ് വെടിയേറ്റത്. കഴുത്തിലും നെഞ്ചിലുമായി അക്രമികള്‍ മൂന്ന് തവണ വെടിവെച്ചതായാണ് വിവരം. അക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മാധ്യമപ്രവര്‍ത്തകന്‍ പി ലങ്കേഷിന്റെ മകളാണ് ഗൗരി. ഹിന്ദുത്വ മതവാദത്തിന്റെ വിമര്‍ശകയാണ് ഗൗരി. 2008ല്‍ ലങ്കേഷ് പ്രസിദ്ധികരിച്ച വാര്‍ത്തയെ തുടര്‍ന്ന് അപകീര്‍ത്തി കേസില്‍എം ശിക്ഷിക്കപ്പെട്ടിരുന്നു. കര്‍ണാടകയില്‍ നിന്നുള്ള ബിജെപി എംപി പ്രഹ്ലാദ് ജോഷിയും മറ്റൊരു ബിജെപി നേതാവും നല്‍കിയ പരാതിയിലായിരുന്നു ശിക്ഷ. നിലവില്‍ ലങ്കേഷ് പത്രിക … Read more

കുടിയേറ്റ നിയമം കർക്കശമാക്കി ട്രംപ്; ഇന്ത്യക്കാർ ആശങ്കയിൽ

യുഎസില്‍ മതിയായ രേഖകളില്ലാതെ കഴിയുന്ന കുടിയേറ്റക്കാരെ ലക്ഷ്യമിട്ട് പ്രസിഡന്റ് ട്രംപിന്റെ പുതിയ നടപടി. ഒബാമ ഭരണകൂടം കൊണ്ടുവന്ന ഡി എ സി എ (ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ് ഹുഡ്) നിയമമാണ് ട്രംപ് റദ്ദാക്കാൻ പോകുന്നത്. നിയമം റദ്ദാക്കുന്ന വിവരം യുഎസ് അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സ് ആണ് അറിയിച്ചത്. കുട്ടികളായിരിക്കെ അനധികൃതമായി അമേരിക്കയിലെത്തിയ ജനങ്ങൾക്ക് പില്‍ക്കാലത്ത് അവിടെ ജോലി ചെയ്യാനുള്ള അനുമതി നല്‍കല്‍ (വര്‍ക്ക് പെര്‍മിറ്റ്), സാമൂഹ്യസുരക്ഷാ പദ്ധതിയുടെ ഗുണഫലങ്ങള്‍ സ്വീകരിക്കാന്‍ അനുവദിക്കല്‍ എന്നിവ ഉള്‍പ്പെട്ട … Read more

രണ്ടര മണിക്കൂര്‍ നേരത്തേക്ക്‌ ദിലീപ് ജയിലിനു പുറത്ത് ഇറങ്ങി

  നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഡാലോചന കുറ്റം ആരോപിച്ചു രണ്ടു മാസത്തോളമായി ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് പുറത്ത് ഇറങ്ങി. പിതാവിന്റെ ശ്രാദ്ധകര്‍മത്തില്‍ പങ്കെടുക്കാനാണ് നടന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി താത്കാലിക അനുമതി നല്‍കിയിരിക്കുന്നത്. രാവിലെ എട്ടുമുതല്‍ പത്തുവരെയാണ്‌ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കോടതി അനുമതി നല്‍കിയിരിക്കുന്നത്. ആലുവ മണപ്പുറത്തും വീട്ടിലും നടക്കുന്ന ചടങ്ങുകളില്‍ ദിലീപ് പങ്കെടുക്കും. കര്‍ശന നിയന്ത്രണങ്ങളാണ് കോടതി ദിലീപിന് നല്‍കിയിരിക്കുന്നത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല, അന്വേഷണ ഉദ്യോഗസ്ഥന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കണം. ചെലവ് സ്വയം … Read more

ആലപ്പുഴയിൽ ചതുപ്പില്‍ താണ ആനയെ 17 മണിക്കൂറിനൊടുവില്‍ കരയ്ക്ക് കയറ്റി

ആലപ്പുഴ തുറവൂരില്‍ ലോറിയില്‍ നിന്ന് ഇറങ്ങിയോടി ചതുപ്പില്‍ താണ ആനയെ 17 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനോടുവില്‍ കരയക്ക് കയറ്റി. എന്നാല്‍ പട്ടിണിയും ക്ഷീണവും മൂലം കടുത്ത ക്ഷീണത്തിലാണ്. ഇന്ന് രാത്രി എട്ടു മണിയോടെയാണ് എലിഫന്റ് റെസ്ക്യൂ ടീമിന്റെയും നാട്ടുകാരുടെയും ശ്രമഫലമായി ആനയെ കരയ്ക്ക് കയറ്റിയത്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള മുല്ലയ്ക്കല്‍ ബാലകൃഷ്ണന്‍ എന്ന ആനയാണ് ചതുപ്പില്‍ പെട്ടത്. ലോറിയില്‍ നിന്ന് ഇറങ്ങി ഓടുന്ന വഴി ഒരു വീടിന്റെ മതിലും ഓട്ടോറിക്ഷയും ആന തകര്‍ത്തിരുന്നു. തൃക്കാക്കര അമ്പലത്തിലെ ഉല്‍സവത്തിന് ശേഷം ആലപ്പുഴ മുല്ലയ്ക്കല്‍ ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുമ്പോളാണ് സംഭവം.

തുറവൂരില്‍ ലോറിയില്‍ നിന്ന് ഇറങ്ങിയോടിയ ആന ആറു കിലോമീറ്റര്‍ അപ്പുറം വളമംഗലം അനന്തന്‍കരിയിലുള്ള ചതുപ്പില്‍ വെളുപ്പിനെ നാലു മണിയോടെ കുടുങ്ങുകയായിരുന്നു. അതിരാവിലെ തന്നെ നാട്ടുകാര്‍ വടം കെട്ടിയും മറ്റും ആനയെ വലിച്ചു കയറ്റാന്‍ ശ്രമിച്ചെങ്കിലും കാലുകള്‍ പൂര്‍ണമായും ചെളിയില്‍ പൂണ്ടുപോയതിനാല്‍ ശ്രമങ്ങളൊന്നും വിജയിച്ചിരുന്നില്ല.

ചുറ്റും ചതുപ്പായതിനാല്‍ ഇവിടേക്ക് ക്രെയിന്‍ എത്തിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ സാധ്യമായിരുന്നില്ല. തുടര്‍ന്ന് നാട്ടുകാരും അഗ്നിശമന സേനയും ചേര്‍ന്ന് വടവും ചങ്ങലകളും കെട്ടി ഉയര്‍ത്താനുള്ള ശ്രമങ്ങളായിരുന്നു നടന്നത്.  ഉച്ചയോടെ എലിഫന്റ് റെസ്ക്യൂ ടീം എത്തിച്ച വലിയ ബെല്‍റ്റുകളും വടങ്ങളും ഉപയോഗിച്ച് ആനയുടെ മുന്‍കാലുകള്‍ മണല്‍ത്തിട്ടയിലേക്ക് കയറ്റി വയ്ക്കാന്‍ സാധിച്ചു. എന്നാല്‍ കടുത്ത അവശാതയിലായ ആനയ്ക്ക് അവിടെ നിന്ന് തനിയെ എഴുന്നേല്‍ക്കാന്‍ സാധിച്ചില്ല. ഇടയ്ക്ക് ആനയ്ക്ക് ഗ്ലൂക്കോസ് ഉള്‍പ്പെടെ ഉള്ളവ നല്‍കിയിരുന്നു. തുടര്‍ന്ന് രാത്രി എട്ടു മണിയോടെ ആനയെ പൂര്‍ണമായി കരയ്ക്ക്‌ കയറ്റുകയായിരുന്നു.

എ എം

  1. Read moreആലപ്പുഴയിൽ ചതുപ്പില്‍ താണ ആനയെ 17 മണിക്കൂറിനൊടുവില്‍ കരയ്ക്ക് കയറ്റി

665 ദിവസം ബഹിരാകാശത്ത് താമസിച്ച് റെക്കോര്‍ഡ് സ്ഥാപിച്ച് പെഗി വിറ്റ്‌സന്‍

അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തില്‍ 288 ദിവസം ചെലവഴിച്ചതിനു ശേഷം ബഹിരാകാശ യാത്രിക പെഗി വിറ്റ്‌സന്‍ ശനിയാഴ്ച ഭൂമിയില്‍ തിരിച്ചെത്തി. ഞായറാഴ്ച പുലര്‍ച്ചെ കസാഖിസ്ഥാനിലാണു അമേരിക്കകാരിയായ പെഗി കാലുകുത്തിയത്. യുഎസ് സമയം ശനിയാഴ്ച രാത്രിയായിരുന്നെന്നു യുഎസ് സ്‌പേസ് ഏജന്‍സി അറിയിച്ചു. 2016 നവംബറിലാണു പെഗി ബഹിരാകാശ കേന്ദ്രത്തിലേക്കു പോയത്. നിരവധി തവണ ബഹിരാകാശയാത്ര നടത്തിയിട്ടുള്ള പെഗി ഇതുവരെ ആകെ 665 ദിവസം സ്‌പേസില്‍ ചെലവഴിച്ചിട്ടുണ്ട്. ഭ്രമണപഥത്തിലായിരുന്നപ്പോള്‍ പെഗി നിരവധി റെക്കോര്‍ഡുകളാണു സ്ഥാപിച്ചത്. ലോകത്തിലെ ഏറ്റവും പ്രായമേറിയ ബഹിരാകാശ യാത്രിക, … Read more

DMA യുടെ വിഷന്‍ 2018 ല്‍ പങ്കെടുക്കാന്‍ മജീഷ്യന്‍ മുതുകാട് ദ്രോഗ്‌ഹെഡായില്‍ എത്തുന്നു.

ദ്രോഗ്‌ഹെഡാ ഈസ്റ്റര്‍ അവധികാലം കുട്ടികളോടൊത്തു ചെലവഴിക്കുന്നതിനായി പ്രശസ്ത മജീഷ്യന്‍ ഗോപിനാഥ് മുതുകാട് ദ്രോഗ്‌ഹെഡാ ഇന്ത്യന്‍ അസോസിയേഷന്‍ (DMA ) നടത്തുന്ന DMA Vision 2018 പങ്കെടുക്കുന്നു. DMA യും Muthukad Magic Planet ഉം സംയുക്തമായി രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടിയാണ് സംഘടിപ്പിക്കുന്നത്. കുട്ടികളുടെ പേര്‍സണല്‍ ഡെവെലപ്‌മെന്റും മാജിക്കും പരിപാടിയുടെ ഭാഗമായിരിക്കും. മാതാപിതാക്കള്‍ക്കായി പ്രത്യേക ക്ലാസും ഉണ്ടായിരിക്കും. പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുന്‍കൂര്‍ റെജിസ്‌ട്രേഷന്‍ ചെയ്യുന്നതിന് അവസരം ഉണ്ടായിരിക്കന്നതാണ് എന്ന് ഭാരവാഹികള്‍ അറിയിച്ചു. ബിജു വര്‍ഗീസ് … Read more

വാട്ടര്‍ഫോര്‍ഡ് മലയാളി അസോയേഷന്‍ പ്രൗഡഗംഭീരമായി ഓണം ആഘോഷിച്ചു

വാട്ടര്‍ഫോര്‍ഡ്; വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷന് റ 2017 ലെ ഓണാഘോഷം ബാലിഗണര്‍ ജി എ എ ക്ലബ്ബ് ഹാളില്‍ പ്രൗഡഗംഭീരമായി ആഘോഷിച്ചു, അത്തപൂക്ക ള വും, മാവേലിയും, തിരുവാതിരയും, മോഹിനിയാട്ടവും എല്ലാം പുത്തന്‍ തലമുറക്ക് ഒരു നവ്യാനുഭവം ആയപ്പോള്‍ മക്കളോടും കൊച്ചുമക്കളോടും ഒപ്പം ഓണം കൂടാനായി നാട്ടില്‍ നിന്നും എത്തിയ അപ്പനമ്മമാരെ ഓര്‍മ്മകള്‍ പുറകിലേക്ക് കൊണ്ടുപോയി, രാവിലെ 12 മണിക്ക് തുടങ്ങിയ ചടങ്ങുകള്‍ വൈകി 6 മണിയോടെ വടംവലിയോടെ സമാപിച്ചു.വിഭവ സമ്രദ്ധമായ സദ്യയും ഉണ്ടായിരുന്നു, വിവിധ കലാകായിക … Read more

വേതന പരിഷ്‌ക്കരണം ആവശ്യപ്പെട്ടുകൊണ്ട് ആര്‍. സി. എന്‍. പ്രവര്‍ത്തകര്‍ നാളെ പാര്‍ലമെന്റ് സ്‌ക്വയറിലേക്ക്

യു.കെ.യിലെ പൊതുമേഖലാ രംഗത്തെ വേതന അസമത്വത്തിനെതിരെ നേഴ്‌സിംഗ് മേഖലയിലെ പ്രബല തൊഴിലാളി യൂണിയനായ ആര്‍.സി.എന്‍. സമരരംഗത്തിറങ്ങുന്നു. നാളെ, സെപ്റ്റംബര്‍ ആറ് ബുധനാഴ്ച പതിനായിരക്കണക്കിന് ആര്‍.സി.എന്‍. പ്രവര്‍ത്തകര്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് സ്‌ക്വയറില്‍ സമരകാഹളം മുഴക്കി അണിചേരും. 2010 ലെ കാമറോണ്‍ സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ച ശമ്പള വര്‍ദ്ധനവിലെ അശാസ്ത്രീയമായ ‘ക്യാപ്പിംഗ്’ രീതി പൊതുമേഖലയിലെ തൊഴിലാളികളെയാകെ ദോഷകരമായി ബാധിച്ചിരിക്കുകയാണ്. വര്‍ദ്ധിച്ചുവരുന്ന വിലസൂചികയുമായി തട്ടിച്ചുനോക്കുമ്പോള്‍ പതിനാല് ശതമാനത്തോളം ഏറ്റക്കുറച്ചിലാണ് ഇപ്പോള്‍ ഈ മേഖലയിലെ തൊഴിലാളികള്‍ അഭിമുഖീകരിക്കുന്നത്. ഈ നില തുടര്‍ന്നാല്‍ പൊതുമേഖലയിലെ തൊഴിലാളികളുടെ … Read more

ഉത്തരകൊറിയ യുദ്ധം ഇരന്ന് വാങ്ങുകയാണെന്ന് അമേരിക്ക

ഉത്തരകൊറിയ യുദ്ധം ഇരന്ന് വാങ്ങുകയാണെന്ന് അമേരിക്ക. ലോകത്തെ ഏറ്റവും പ്രഹരശേഷിയുള്ള ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ച് ഉത്തരകൊറിയ പ്രകോപനമുണ്ടാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് ഐക്യരാഷ്ട്ര സഭയിലെ യുഎസ് അംബാസഡര്‍ നിക്കി ഹാലെ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. അമേരിക്ക യുദ്ധം ആഗ്രഹിക്കുന്നില്ല. എന്നാല്‍ തങ്ങളുടെ ക്ഷമയ്ക്ക് പരിധിയുണ്ടെന്നും നിക്കി ഹാലെ മുന്നറിയിപ്പ് നല്‍കി. ഇന്നലെ ഉത്തരകൊറിയ നടത്തിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തെ തുടര്‍ന്ന് വിളിച്ചുചേര്‍ത്ത അടിയന്തര രക്ഷാസമിതി യോഗത്തിലാണ് നിക്കി ഹാലെ ഇക്കാര്യം പറഞ്ഞത്. ഹിരോഷിമയില്‍ അമേരിക്ക പ്രയോഗിച്ചതിനേക്കാള്‍ പ്രഹരശേഷിയുള്ള അണുബോംബാണ് ഉത്തരകൊറിയ പരീക്ഷിച്ചതെന്നാണ് … Read more