തിരുവോണത്തിന് സില്‍വര്‍ കിച്ചന്‍ ഓണസദ്യ

തിരുവോണ നാളില്‍ അയര്‍ലണ്ട് മലയാളികള്‍ക്ക് ഉറ്റവര്‍ക്കൊപ്പം ഓണം ആഘോഷിക്കുവാന്‍ സില്‍വര്‍ കിച്ചന്‍ ഓണസദ്യ ഒരുക്കുന്നു. അടപ്പായസം ഉള്‍പ്പെടെ എല്ലാ ഓണ വിഭവങ്ങളുമടങ്ങിയ ഓണക്കിറ്റ് തിരുവോണ ദിനമായ സെപ്തംബര്‍ 4 ന് സില്‍വര്‍ കിച്ചണില്‍ നിന്നും ലഭ്യമാണ് 5 &10 പേര്‍ക്കുള്ള ഗ്രൂപ്പ് ഓണക്കിറ്റാണ് സില്‍വര്‍ കിച്ചന്‍ ഇത്തവണ ഒരുക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും ജിജോ: 0899771943 ജിന്‍സ് : 0873141378

ഇന്ത്യന്‍ വംശജനായ ജോസഫ് യുവരാജ് പിള്ള സിംഗപ്പൂരിന്റെ ഇടക്കാല പ്രസിഡന്റ്

ഇന്ത്യന്‍ വംശജനായ ജോസഫ് യുവരാജ് പിള്ളയെ സിംഗപ്പൂരിന്റെ ഇടക്കാല പ്രസിഡന്റായി നിയമിച്ചു. നിലവിലെ പ്രസിഡന്റ് ടോണി ടാന്‍ കെംഗ് യാമിന്റെ കാലാവധി വ്യാഴാഴ്ച അവസാനിച്ചതിനെ തുടര്‍ന്നാണ്, മുന്‍ ഉദ്യോഗസ്ഥനായ ജെ വൈ പിള്ളയെ ഇടക്കാല പ്രസിഡന്റായി നിയമിച്ചത്. ഈ മാസം 23 ന് സിംഗപ്പൂരില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുകയാണ്. പുതിയ പ്രസിഡന്റ് അധികാരമേല്‍ക്കുന്നത് വരേയ്ക്കാണ് 83 കാരനായ പിള്ളയെ ഇടക്കാല പ്രസിഡന്റായി നിയമിച്ചിട്ടുള്ളത്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് നിലവില്‍ വന്നശേഷം ഇതാദ്യമായാണ് സിംഗപ്പൂരില്‍ പ്രസിഡന്റിന്റെ പദവി ഒഴിഞ്ഞുകിടക്കുന്നത്. നിലവില്‍ … Read more

മദ്യത്തിന് സാരി സൗജന്യം: കൊച്ചി വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ മാനേജര്‍ അറസ്റ്റില്‍

ഒരു ലിറ്റര്‍ വിദേശമദ്യം വാങ്ങിയാല്‍ കേരള സാരി സൗജന്യമെന്ന് പരസ്യം നല്‍കിയ സിയാല്‍ ഡ്യൂട്ടി ഫ്രീ ആന്‍ഡ് റീടെയില്‍ സര്‍വീസ് ലിമിറ്റഡ് മാനേജര്‍ അറസ്റ്റില്‍. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ സിയാല്‍ ഡ്യൂട്ടി ഫ്രീ സര്‍വീസിലെ മാനേജരായ ജേക്കബ് ടി തോമസിനെ എക്സൈസ് വകുപ്പാണ് അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയിലാണ് ഇവര്‍ പരസ്യം നല്‍കിയത്. പരസ്യം അബ്കാരി ചട്ടങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിംഗിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. ഓണത്തോടനുബന്ധിച്ച് തയ്യാറാക്കിയ ഒരു മിനിറ്റും 15 സെക്കന്റും ദൈര്‍ഘ്യമുള്ള … Read more

രാജ്യത്തെ സാമ്പത്തിക വളര്‍ച്ച വീണ്ടും കൂപ്പുകുത്തി; കാരണം നോട്ട് നിരോധനവും, ജിഎസ്ടിയും

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച വീണ്ടും കുത്തനെ ഇടിഞ്ഞു. 2017-18 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദമായ ഏപ്രില്‍-ജൂണ്‍ മാസങ്ങളിലെ സാമ്പത്തിക വളര്‍ച്ച 5.7 ശതമാനമായി കുറഞ്ഞെന്നാണ് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് കഴിഞ്ഞ ദിവസം പുറത്തു വിട്ട റിപ്പോര്‍ട്ടിലുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അവസാന പാദമായ ജനുവരി-മാര്‍ച്ച് പാദത്തില്‍ ഇത് 6.1 ശതമാനമാണ്. പ്രധാനമായും നോട്ട് നിരോധനം, ജി.എസ്.ടി എന്നിവയാണ് സാമ്പത്തിക വളര്‍ച്ച കുത്തനെ ഇടിഞ്ഞതിന് കാരണമായി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. അതേ സമയം, സേവന മേഖല അടക്കമുള്ളവയില്‍ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുമുണ്ട്. വ്യാപാരം, … Read more

ബേനസീര്‍ ഭൂട്ടോയെ കൊലപ്പെടുത്തിയ കേസില്‍ പര്‍വേസ് മുഷറഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു

പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയെ കൊലപ്പെടുത്തിയ കേസില്‍ മുന്‍ സൈനിക ഭരണാധികാരി പര്‍വേസ് മുഷറഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ഭീകരവിരുദ്ധകോടതിയുടേതാണ് ഉത്തരവ്. മുഷറഫിന്റെ സ്വത്തുവകകള്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. സംഭവസ്ഥലത്തെ തെളിവ് നശിപ്പിക്കപ്പെടുന്ന തരത്തില്‍ പെരുമാറിയതിന് രണ്ട് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് 17 വര്‍ഷംവരെ തടവ്ശിക്ഷ കോടതി വിധിച്ചു. റാവല്‍പിണ്ടി പൊലീസ് മേധാവിയായിരുന്ന സൗദ് അസീസ്, എസ് പി ഖുറാം ഷാഹ്സദ് എന്നിവര്‍ക്കാണ് തടവുശിക്ഷ വിധിച്ചത്. ഇവര്‍ക്ക് അഞ്ചുലക്ഷംരൂപവീതം പിഴയും വിധിച്ചിട്ടുണ്ട്. അതേസമയം കേസിന്റെ ഗൂഢാലോചനയില്‍ പങ്കാളികളെന്ന് … Read more

ഡബ്ലിന്‍ മലയാളി സണ്ണി ഇളംകുളത്ത് (57) നിര്യാതനായി; സംസ്‌കാരം ഞായറാഴ്ച

ഡബ്ലിന്‍ :ഡബ്ലിന്‍ മലയാളിയും വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലണ്ട് പ്രൊവിന്‍സിന്റെ ട്രഷറര്‍, അയര്‍ലണ്ട് ക്‌നാനായ കത്തോലിക്കാ അസോസിയേഷന്‍ ,കേരളാ പ്രവാസി കോണ്‍ഗ്രസ് എന്നിവയുടെ അമരക്കാരനുമായിരുന്ന സണ്ണി എബ്രാഹം ഇളംകുളത്ത് (സണ്ണിച്ചേട്ടന്‍57) നിര്യാതനായി.ശസ്ത്രക്രിയയെ തുടര്‍ന്ന് കേരളത്തില്‍ ചികിത്സയില്‍ ആയിരുന്ന സണ്ണി ഏബ്രാഹം ഇന്ന് വൈകിട്ട് ലോകത്തോട് വിട പറഞ്ഞത്. ഡബ്ലിന്‍ മാറ്റര്‍ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സായ ഞീഴൂര്‍ നെടിയകാലയില്‍ കുടുംബാംഗമായ ജാന്‍സി സണ്ണിയാണ് ഭാര്യ.സിന്‍ജു, സച്ചു, സന്‍ജു എന്നിവര്‍ മക്കളാണ്. ഡബ്ലിന്‍ മേഖലയിലെ നൂറുകണക്കിന് മലയാളികളുടെ ഡ്രൈവിംഗ് ഗുരുവും … Read more

മൂന്നു ചുഴലി കാറ്റിന് നടുവിലൂടെ പറക്കുന്ന വിമാനദൃശ്യങ്ങള്‍ വൈറലാകുന്നു

ഒന്നിനു പിറകെ ഒന്നായി കൂറ്റന്‍ കരിങ്കല്‍ തൂണുകള്‍ കണക്കെ മൂന്നു ചുഴലി കൊടുങ്കാറ്റുകള്‍. അവയ്ക്കിടയിലൂടെ ഒരു വിമാനം കടന്നു പോകുന്ന അത്ഭുതകരമായ വീഡിയോ ദൃശ്യങ്ങള്‍ ആരെയും ഞെട്ടിപ്പിക്കുന്നതാണ്. കരിങ്കടലിനു സമീപമുള്ള റഷ്യന്‍ തീര നഗരമായ സോച്ചിയിലാണ് സംഭവം. വിമാനത്തിനോ യാത്രക്കാര്‍ക്കോ അപകടങ്ങള്‍ ഒന്നും സംഭവിക്കാതെയുള്ള അസാധാരണമായ രക്ഷപ്പെടലിന്റെ വിസ്മയിപ്പിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ ദൃശ്യമാണ്. നഗരത്തിലേക്ക് വരുന്ന മറ്റൊരു വിമാനത്തിലെ യാത്രക്കാരിലാരോ ഫ്‌ലൈറ്റിലിരുന്നു കൊണ്ട് ചിത്രീകരിച്ച വീഡിയോ ഇന്‍സ്റ്റാഗ്രാമിലാണ് പോസ്റ്റു ചെയ്തിട്ടുള്ളത്. തുറമുഖ നഗരമായ സോചിയിലേക്കു വരുന്ന വിമാനമാണ് … Read more

ബ്ലൂവെയില്‍ ഗെയിം അഡ്മിനായ പതിനേഴുകാരി അറസ്റ്റില്‍

‘കൊലയാളി’ ഗെയിം എന്നറിയപ്പെടുന്ന ബ്ലൂവെയില്‍ ഗെയിമിന്റെ (blue whale) അഡ്മിനായ പെണ്‍കുട്ടി അറസ്റ്റില്‍. കിഴക്കന്‍ റഷ്യയിലെ പതിനേഴുകാരിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇതാദ്യമായാണ് ബ്ലൂവെയ്ല്‍ ചാലഞ്ചിന്റെ അഡ്മിന്‍ സ്ഥാനത്ത് ഒരു വനിത അറസ്റ്റിലാകുന്നത്. കിഴക്കന്‍ റഷ്യയിലെ ഹബാറോസ്‌കി ക്രയ്യിലുള്ള പെണ്‍കുട്ടിയുടെ വീട്ടില്‍ പോലീസ് തിരച്ചില്‍ നടത്തിയിരുന്നു. ഇവിടെ നിന്ന് ബ്ലൂവെയ്ല്‍ ഗെയിമിന്റെ ഉപജ്ഞാതാവ് ഫിലിപ് ബുഡെയ്കിന്റെ ഫോട്ടോയും ചാലഞ്ച് പൂര്‍ത്തിയാക്കിയവര്‍ അയച്ച ചിത്രങ്ങളും അന്വേഷണ സംഘം കണ്ടെത്തി. ബുഡെയ്കിനെ പിടികൂടി മൂന്നു … Read more

കൂറ്റന്‍ ആസ്ട്രോയ്ഡ് ഭൂമിക്ക് സമീപം കടന്നു പോകുന്നു; ഞെട്ടലോടെ ശാസ്ത്ര ലോകം

മൂന്ന് മൈല്‍ വിസ്തീര്‍ണമുള്ള കൂറ്റന്‍ ആസ്ട്രോയ്ഡ് ഭൂമിക്ക് സമീപം എത്തുന്നുവെന്ന് ശാത്രജ്ഞന്മാര്‍. സ്പര്‍ശിച്ചാല്‍ ഭൂമി കത്തി ചാമ്പലാകും എന്നാണ് പറയുന്നത്. ഭൂമിയ്ക്ക് കനത്ത ഭീഷണിയാണ് ഉയര്‍ത്തുന്നത്. ഇത്തരത്തിലുള്ള ഒരു പടുകൂറ്റന്‍ ആസ്ട്രോയ്ഡാണ് നാളെ ഭൂമിക്ക് സമീപം എത്തുന്നത്. ഫ്ളോറന്‍സ് എന്നാണിത് അറിയപ്പെടുന്നത്. ഇത് ഒന്ന് ഭൂമിയെ സ്പര്‍ശിച്ചാല്‍ പോലും ഇവിടുത്തെ സര്‍വ ജീവജാലങ്ങളും കത്തിയമരുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. നാളെ ഈ കനത്ത അപകടസാധ്യതയില്‍ നിന്നും ഭൂമി അതിജീവിച്ചാല്‍ പിന്നെ 2500 വര്‍ഷത്തേക്ക് ഇത്രയും വലിയ അപകടം ഭൂമിക്കില്ലെന്നും … Read more

പുത്തന്‍ ലോഗോയും പുത്തന്‍ ഫീച്ചറുകളുമായി മുഖം മിനുക്കി യൂട്യൂബ്

ഇന്റര്‍നെറ്റ് ലോകത്തെ അടക്കിവാഴുന്ന വീഡിയോ പ്ലാറ്റ്ഫോമായ യൂട്യൂബ് ആകെ മാറി. യൂട്യൂബ് മൊബൈല്‍, ഡെസ്‌ക്ടോപ് പതിപ്പുകളിലെ ഡിസൈനാണ് മാറിയിരിക്കുന്നത്. ഒപ്പം യൂട്യൂബ് ലോഗോയും പരിഷ്‌കരിച്ചിട്ടുണ്ട്. 12 കൊല്ലത്തിന് ശേഷം ഇതാദ്യമായാണ് യൂട്യൂബ് ലോഗോ മാറ്റിയെന്നതാണ് സവിശേഷത. ഡിസൈനിലും ഡിസ്പ്ലേയിലും കഴിഞ്ഞ മെയ് മാസത്തില്‍ മാറ്റം വരുത്തിയിരുന്നു. എന്നാല്‍ ലോഗോ മാറ്റമില്ലാതെ തുടരുകയായിരുന്നു. ആന്‍ഡ്രോയ്ഡ് ഐഒഎസ് ആപ്പ് അപ്ഡേഷനിലും ഈ മാറ്റം തിരിച്ചറിയാന്‍ കഴിയും. ലോകത്തിലെ വിവിധ മള്‍ട്ടി സ്‌ക്രീനുകള്‍ക്ക് അനുയോജ്യമാണ് പുതിയ ലോഗോ എന്നാണ് യൂട്യൂബ് അധികൃതര്‍ … Read more