ദുബൈയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഡിക്‌സന്റെ മരണത്തില്‍ ഞെട്ടി അയര്‍ലണ്ട് മലയാളികള്‍

അയര്‍ലണ്ട് മലയാളി ദുബൈയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി .പെരുമ്പാവൂര്‍ ഐമുറി സ്വദേശിയാണ് ദുരൂഹ സാഹചര്യത്തില്‍ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഡിക്സണ്‍ പോള്‍ (34 ) അബുദാബിയില്‍ ജോലിയുണ്ടായിരുന്ന ഡിക്‌സണ്‍ പോള്‍ അയര്‍ലണ്ടില്‍ സ്ഥിരതാമസമാക്കാനുള്ള ഒരുക്കത്തിലായിരുന്നു.ഏതാനം മാസം മുമ്പ് അയര്‍ലണ്ടില്‍ എത്തിയ ശേഷം ദുബായിലെ ജോലിയില്‍ നിന്നും റിലീവ് ചെയ്യാനായി ദുബായിലേക്ക് പോയപ്പോഴാണ് അവിടെ വെച്ച് യാദൃശ്ചികമായി മരണപ്പെട്ടത്. ഭാര്യ സോഫിയ ലെക്സിലിപ്പിലെ നഴ്‌സിംഗ് ഹോമില്‍ സ്റ്റാഫ് നഴ്‌സാണ്.അഞ്ചു വയസുള്ള സാറ ഏക മകളാണ്.പെരുമ്പാവൂര്‍ … Read more

ഇന്ത്യക്കാര്‍ക്ക് അനുകൂലമായ കുടിയേറ്റ നിയമനിര്‍മാണത്തിന് ഒരുങ്ങി ട്രംപ്

കുടിയേറ്റ നിയമങ്ങളില്‍ മാറ്റം വരുത്താനുള്ള നിയമനിര്‍മാണത്തിന് ട്രംപിന്റെ പച്ചക്കൊടി. തൊഴിലിനും വിദ്യാഭ്യാസത്തിനും പ്രാധാന്യം നല്‍കുന്ന പുതിയ കുടിയേറ്റ നിയമം നിയമപരമായ കുടിയേറ്റങ്ങള്‍ പത്തുവര്‍ഷത്തിനകം പകുതിയായി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് നിയമനിര്‍മാണം നടത്തുന്നത്. വിദ്യാഭ്യാസത്തിനും മികച്ച ജോലിയ്ക്കും വേണ്ടി അമേരിക്കയെ ആശ്രയിക്കുന്ന ഇന്ത്യയ്ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് ട്രംപിന്റെ നിയമനിര്‍മാണത്തിനുള്ള അനുമതി. ഇംഗ്ലീസ് സംസാരിക്കുന്ന റെസിഡന്റ് കാര്‍ഡുള്ളവര്‍ക്ക് അമേരിക്കയിലേയ്ക്ക് കുടിയേറാനും സൗകര്യ നല്‍കുന്ന തരത്തിലായിരിക്കും നിയമനിര്‍മാണം നടത്തുക ഇത് ഇന്ത്യക്കാരായ ഉന്നത വിദ്യാഭ്യാസമുള്ള ടെക് പ്രൊഫഷണലുകള്‍ക്ക് ഏറെ ഗുണം … Read more

പ്രവാസി വോട്ട്: ബില്ലിനു കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

പ്രവാസി ഇന്ത്യക്കാര്‍ക്ക് വോട്ടവകാശം ഉറപ്പാക്കാനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ഇതോടെ പ്രവാസികളുടെ ദീര്‍ഘകാലത്തെ ആവശ്യത്തിനാണു അംഗീകാരം ലഭിക്കുന്നത്. പ്രവാസി ഇന്ത്യക്കാരുടെ ദീര്‍ഘകാല ആവശ്യത്തിനാണ് ഇതോടെ അംഗീകാരമാവുന്നത്. പ്രവാസികള്‍ക്ക് അവര്‍ വോട്ടര്‍പട്ടികയിലുള്ള മണ്ഡലത്തില്‍ നേരിട്ട് വോട്ട് ചെയ്യാനാവുന്നില്ലെങ്കില്‍ പകരം പ്രതിനിധിയെ നിയോഗിച്ച് വോട്ടുചെയ്യാനുള്ള അവസരം നല്‍കുന്നതാണ് നിര്‍ദിഷ്ട ഭേദഗതി. പുതിയ ബില്ല് വരുന്നതോടെ പ്രവാസികള്‍ക്കു നേരിട്ടു വോട്ടു ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ പകരം പ്രതിനിധിയെ ഉപയോഗിച്ച് വോട്ടു രേഖപ്പെടുത്താന്‍ സാധിക്കും. ഇത്തരത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ ചുമതലയുള്ളയാളും അതേ മണ്ഡലത്തില്‍ … Read more

എഫ്ബിഐ ഡയറക്ടറായി ക്രിസ്റ്റഫര്‍ റേയെ നിയമിച്ച നടപടിയ്ക്ക് യുഎസ് സെനറ്റിന്റെ അംഗീകാരം

അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി എഫ്ബിഐയുടെ പുതിയ ഡയറക്ടറായി ക്രിസ്റ്റഫര്‍ റേയെ നിയമിച്ച നടപടിയ്ക്ക് യുഎസ് സെനറ്റിന്റെ അംഗീകാരം. അഞ്ചിനെതിരെ തൊണ്ണൂറ്റിയഞ്ച് വോട്ടുകള്‍ക്കാണ് റേയുടെ നിയമനത്തെ സെനറ്റ് അംഗീകരിച്ചത്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യയുടെ ഇടപെടലുകളെകുറിച്ചുള്ള അന്വേഷണത്തിനിടെ ട്രംപുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് പുറത്താക്കപ്പെട്ട ജയിംസ് കോമിയ്ക്ക് പകരമായാണ് റേയുടെ നിയമനം. മുന്‍ ഫെഡറല്‍ പ്രോസിക്യൂട്ടറാണ് 50 കാരനായ ക്രിസ്റ്റഫര്‍ റേ. സെനറ്റിന്റെ അംഗീകാരത്തിന് പിന്നാലെ അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സിന് മുന്നില്‍ ക്രിസ്റ്റഫര്‍ രേ സത്യപ്രതിജ്ഞ ചെയ്ത് … Read more

കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; സര്‍ദാര്‍ സിംഗ്, ദേവേന്ദ്ര ഛഛാരിയ എന്നിവര്‍ക്ക് പരമോന്നത പുരസ്‌കാരങ്ങള്‍

രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരമായ ഖേല്‍ രത്ന പ്രഖ്യാപിച്ചു. ഹോക്കി താരം സര്‍ദാര്‍ സിംഗ്, പാരാലിബിക്സില്‍ സ്വര്‍ണം നേടിയ ജാവലിന്‍ താരം ദേവേന്ദ്ര ഛഛാരിയ എന്നിവരാണ് ഈ വര്‍ഷം പരമോന്നത കായിക പുരസ്‌കാരത്തിന് അര്‍ഹരായത്. ജസ്റ്റീസ് സി.കെ. ഠാക്കൂര്‍ അധ്യക്ഷനായ 12 അംഗ അവാര്‍ഡ് നിര്‍ണയ സമിതിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. പിടി ഉഷ, വീരേന്ദര്‍ സേവാഗ് തുടങ്ങിയവര്‍ കമ്മിറ്റി അംഗങ്ങളായിരുന്നു. ക്രിക്കറ്റ് താരങ്ങളായ ചേതേശ്വര്‍ പൂജാര, ഹര്‍മന്‍പ്രീത് കൗര്‍, ഹോക്കി താരം എസ്.വി.സുനില്‍, ബാസ്‌കറ്റ് ബോള്‍താരം പ്രശാന്തി … Read more

അര്‍ബുദ ചികിത്സാ രംഗത്ത് നേട്ടവുമായി ഇന്ത്യന്‍ വനിതകള്‍

അര്‍ബുദ ചികിത്സാ രംഗത്ത് നിര്‍ണായകമായ വഴിത്തിരിവ് ഉണ്ടാക്കുന്ന നേട്ടവുമായി ഇന്ത്യയിലെ വനിതാ ഗവേഷകര്‍. ന്യൂ ഡല്‍ഹി ഐഐടി-യിലെ നാല് പേരടങ്ങുന്ന സംഘമാണ് നേട്ടത്തിന് പിന്നില്‍. ആന്റി ബയോട്ടിക്കുകളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്ന, മരുന്നുകള്‍ കോശങ്ങളിലേക്ക് എത്തിക്കുന്ന ഒരു നൂതന ആന്റി ബയോട്ടിക് ഡെലിവറി സിസ്റ്റമാണ് ഇന്ത്യയിലെ വനിതാ ഗവേഷകരുടെ സംഘം വികസിപ്പിച്ചത്. ഭാവിയില്‍ അര്‍ബുദ ചികിത്സ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഈ സംവിധാനം വികസിപ്പിച്ചവര്‍ ഡോ. ശാലിനി ഗുപ്ത, രോഹിണി സിംഗ്, സ്മിതാ പാട്ടീല്‍, ഡോ. നീതു സിങ് എന്നിവരായിരുന്നു. … Read more

സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലിക്കെത്തുന്നവര്‍ കന്യകാത്വം വെളിപ്പെടുത്തണം:വിവാദ ഉത്തരവിനെ ന്യായീകരിച്ച് ബീഹാര്‍ ആരോഗ്യമന്ത്രി

ബിഹാറിലെ ഇന്ദിരാ ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പുതിയതായി എത്തുന്ന ജീവനക്കാര്‍ അവരുടെ കന്യകാത്വം വെളിപ്പെടുത്തണമെന്ന വാദത്തെ ന്യായീകരിച്ച് ബീഹാര്‍ ആരോഗ്യമന്ത്രി മംഗല്‍ പാണ്ഡെ. കന്യകയെന്നാല്‍ നിഘണ്ടുവിലെ അര്‍ത്ഥത്തില്‍ അവിവാഹിത എന്നാണര്‍ത്ഥമെന്നും ഇതിനെ എതിര്‍ക്കേണ്ട ആവശ്യമില്ലെന്നുമാണ് മംഗല്‍ പാണ്ഡെയുടെ പ്രതികരണം. ജിവനക്കാരുടെ വിവരശേഖരണവുമായി ബന്ധപ്പെട്ട അപേക്ഷാഫോമിലാണ് വിവാദപരമായ മൂന്ന് വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വിവാഹിതന്‍/ വിവാഹമോചിതന്‍/ കന്യകാത്വം തുടങ്ങിയവയാണ് ആദ്യ ചോദ്യം. താന്‍ കല്യാണം കഴിഞ്ഞതാണന്നും തന്റെ ഭര്‍ത്താവിന് ഒരു ഭാര്യമാത്രമേ ഉള്ളു/ താന്‍ വിവാഹിതയാണെന്നും ആ … Read more

സയാമീസ് ഇരട്ടകളെ പത്താംമാസം വിജയകരമായി വേര്‍പെടുത്തി

ബംഗ്ലാദേശില്‍ സയാമീസ് ഇരട്ടകളെ പത്താംമാസം വിജയകരമായി വേര്‍പെടുത്തി. ധാക്ക മെഡിക്കല്‍ കോളജില്‍ ഒരു സംഘം വിദഗ്ധഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നടന്ന ശസ്തക്രിയയിലാണ് ശരീരം ഒട്ടിച്ചേര്‍ന്ന നിലയിലായിരുന്ന തോഫ, തഹൂറ എന്നീ കുട്ടികള്‍ സാധാരണ ജീവിതത്തിലേക്ക് എത്തിയത്. സങ്കീര്‍ണമായ ശസ്ത്രക്രിയയായിരുന്നെങ്കിലും കുട്ടികള്‍ ഇപ്പോള്‍ അതിവേഗം സുഖംപ്രാപിച്ചുവരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ശരീര അവയവങ്ങളുടെ ശരിയായ പ്രവര്‍ത്തനത്തിനുവേണ്ടി വിവിധ ഘട്ടങ്ങളില്‍ കുട്ടികള്‍ക്ക് ഇനിയും ശസ്ത്രക്രിയകള്‍ വേണ്ടിവരുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. രാജ്യതലസ്ഥാനമായ ധാക്കയില്‍ നിന്ന് 260 കിലോമീറ്റര്‍ അകലെയുള്ള ഗായിബന്ധ ജില്ലയിലെ കര്‍ഷക ദമ്പതികളുടെ … Read more

ഇത്തിഹാദിലെ ദുരിത സംഭവം വിവരിച്ച് യാത്രക്കാരിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍ ആകുന്നു

വിദേശ എയര്‍ലൈനുകളില്‍ സാധാരണക്കാരായ ജനങ്ങള്‍ അനുഭവിക്കുന്ന അവഗണനയുടെയും കൊടിയ പീഡനത്തിന്റെയും നേര്‍ക്കാഴ്ചയാവുകയാണ് എത്തിഹാദ് വിമാനത്തിലെ ഇന്ത്യക്കാരിയായ യുവതിയുടെ യാത്രാനുഭവം. തന്റെ ജീവിതത്തിലെ ഏറ്റവും മോശമായ 30 മണിക്കൂറുകളെന്നാണ് മോഹന റേ എന്ന ഇന്ത്യന്‍ യുവതി കൊല്‍ക്കത്തയില്‍ നിന്ന് അമേരിക്കയിലേക്കുള്ള എത്തിഹാദിലെ യാത്രയെ വിശേഷിപ്പിക്കുന്നത്. ഇന്ത്യയിലെ അവധിക്കാലത്തിനുശേഷം കഴിഞ്ഞ ബുധനാഴ്ചയാണ് കൊല്‍ക്കത്തയില്‍ നിന്ന് അബുദാബി വഴി അമേരിക്കയിലേക്ക് പോകാനായി യുവതിയും രണ്ട് പെണ്‍മക്കളും യാത്ര തിരിച്ചത്. ഭര്‍ത്താവ് നേരെത്തെ മടങ്ങിയതിനാല്‍ മക്കളുമൊത്തായിരുന്നു യുവതിയുടെ യാത്ര. യാത്രയ്ക്കിടയില്‍ അഞ്ച് വയസ്സ് … Read more

ആപ്പിളിന് റെക്കോര്‍ഡ് നേട്ടം; മൂന്നുമാസം കൊണ്ട് 4.1 കോടി ഐഫോണുകള്‍ വിറ്റു

ടെക് ലോകത്തെ മുന്‍നിര കമ്പനിയായ ആപ്പിളിന് റെക്കോര്‍ഡ് നേട്ടം. നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ ആപ്പിള്‍ വന്‍ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. വിപണിയില്‍ പിടിച്ചുനില്‍ക്കാനായി ആപ്പിള്‍ നിരവധി പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. ഇതെല്ലാം വിജയിച്ചു എന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. മേയ് മുതല്‍ ജൂലൈ വരെയുള്ള മൂന്നു മാസത്തിനിടെ 4.1 കോടി ഐഫോണുകളാണ് ആപ്പിള്‍ വിറ്റത്. ഇതിലൂടെ സ്വന്തമാക്കിയത് 24.8 ബില്ല്യന്‍ ഡോളര്‍ (ഏകദേശം 1,58,882 കോടി രൂപ). 2017 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ആപ്പിളിന്റെ അറ്റാദായത്തിലും … Read more