രാജ്യത്തെ 149 പോസ്റ്റ് ഓഫീസുകളെ പാസ്പോര്‍ട്ട് കേന്ദ്രമായി ഉയര്‍ത്തുന്നു; ചെങ്ങന്നൂരില്‍ പുതിയ പാസ്പോര്‍ട്ട് കേന്ദ്രം വരുന്നു

രാജ്യത്തെ 149 പോസ്റ്റ് ഓഫീസുകളില്‍ പാസ്പോര്‍ട്ട് സേവ കേന്ദ്രങ്ങള്‍ അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. വിദേശകാര്യ വകുപ്പ് മന്ത്രി സുഷമ സ്വരാജാണ് പാസ്പോര്‍ട്ട് സേവ കേന്ദ്രങ്ങള്‍ 149 പോസ്റ്റ് ഓഫീസുകളില്‍ കൂടി അനുവദിക്കുന്നുവെന്ന കാര്യം അറിയിച്ചത്. കേരളത്തില്‍ ചെങ്ങന്നൂരിലായിരിക്കും പുതിയ പാസ്പോര്‍ട്ട് സേവ കേന്ദ്രം ആരംഭിക്കുക. ആദ്യ ഘട്ടമായി 86 പോസ്റ്റ് ഓഫീസുകളിലാവും പാസ്പോര്‍ട്ട് സേവ കേന്ദ്രങ്ങള്‍ ആരംഭിക്കുക. ഇതില്‍ 56 എണ്ണം ഇപ്പോള്‍ ഇത്തരത്തില്‍ മാറ്റി കഴിഞ്ഞു. രണ്ടാം ഘട്ടത്തിലാവും 149 പോസ്റ്റ് ഓഫീസുകളെ കൂടി പാസ്പോര്‍ട്ട് … Read more

കേരളത്തിന് വികസന സ്വപനങ്ങള്‍ക്ക് മാറ്റ് കൂട്ടി കൊച്ചി മെട്രോ ഉത്ഘാടനം ചെയ്തു

കേരളത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് കുതിപ്പ് നല്‍കുന്ന കൊച്ചി മെട്രോ റെയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിനു മുന്നില്‍ പ്രത്യേകം സജ്ജീകരിച്ച വേദിയിലായിരുന്നു ഉദ്ഘാടനം. മെട്രോ യാത്രക്കാര്‍ക്കായുള്ള കൊച്ചി വണ്‍ സ്മാര്‍ട്ട് കാര്‍ഡ് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പുറത്തിറക്കി. മെട്രോയ്ക്കുവേണ്ടിയുള്ള മൊബൈല്‍ ആപ്പ് മുഖ്യമന്ത്രി പിണറായി വിജയനും പുറത്തിറക്കി. ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്‍, മന്ത്രി തോമസ് ചാണ്ടി, … Read more

കെ എം സി സി ഒരുക്കുന്ന ഇഫ്താര്‍ മീറ്റ് ഇന്ന് ഡബ്ലിനില്‍

ഡബ്ലിന്‍:കേരള മുസ്‌ളീം കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഡബ്ലിനില്‍ ഇന്ന് ഇഫ്താര്‍ മീറ്റ് സംഘടിപ്പിക്കുന്നു. ഇന്ന് വൈകിട്ട് ഡബ്ലിനിലെ സിറ്റി മസ്ജിദിലാണ് ഇഫ്താര്‍ മീറ്റ് ഒരുക്കുന്നത്. ഡബ്ലിനിലെ മലയാളികളും,ഇന്ത്യയ്ക്കാരും,വിദ്യാര്‍ത്ഥികളുമടക്കം ഇരുനൂറോളം മുസ്‌ളീം സഹോദരങ്ങള്‍ ആരാധനയ്ക്കായി ആശ്രയിക്കുന്ന ഡബ്ലിന്‍ സിറ്റി മസ്ജിദ് കേന്ദ്രീകരിച്ച് കഴിഞ്ഞ വര്‍ഷങ്ങളിലും കെ എം സി സി ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചിരുന്നു. പെരുന്നാളിനോട് അനുബന്ധിച്ച് കെ എം സി സി വിപുലമായ തോതില്‍ പെരുന്നാള്‍ സംഗമം ഒരുക്കുന്നുണ്ട്.ഇന്നത്തെ ഇഫ്താര്‍ മീറ്റിലേയ്ക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി കേരള … Read more

സംസ്ഥാനത്ത് പനി പടരുന്നു; ഈ വര്‍ഷം പകര്‍ച്ചവ്യാധിമൂലം മരിച്ചവരുടെ എണ്ണം 114

സംസ്ഥാനത്ത് ഇന്ന് എട്ടുപേര്‍ പനിബാധിച്ചു മരിച്ചു. ഇതില്‍ അഞ്ചുമരണവും തീരുവനനന്തപുരം ജില്ലയിലാണ്. മരിച്ചവരില്‍ മൂന്നു വയസുകാരനും ഉള്‍പ്പെടുന്നു. ഇതോടെ, സംസ്ഥാനത്ത് ഈ വര്‍ഷം പകര്‍ച്ചവ്യാധിമൂലം മരിച്ചവരുടെ എണ്ണം 114 ആയി. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ് പനി ബാധിതര്‍ കൂടുതലുള്ളത്. ആലപ്പുഴയില്‍ ഡെങ്കിപ്പനി മൂലം ഒരാള്‍ മരിച്ചു. ഇന്നലെ മാത്രം സംസ്ഥാനത്ത് ആറുപേര്‍ പനി ബാധിച്ച് മരിച്ചിരുന്നു. ഒന്നര ലക്ഷത്തോളം പേര്‍ ഇതുവരെ വിവിധ ആശുപത്രികളില്‍ ചികില്‍സ തേടി. ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി ബാധിതരുള്ളത തിരുവനന്തപുരം ജില്ലയിലാണ്. രാജ്യത്ത് … Read more

യു എസിന്റെ ആഗോള ഭീകരപട്ടികയില്‍ കര്‍ണാടക സ്വദേശിയായ ഐ എസ് ചീഫ് റിക്രൂട്ടറും

യു എസിന്റെ ആഗോള ഭീകരപട്ടികയില്‍ ഐ എസ് ചീഫ് റിക്രൂട്ടര്‍ എന്നറിയപ്പെടുന്ന കര്‍ണാടക സ്വദേശി മുഹമ്മദ് ഷാഫി അര്‍മറെയും. അര്‍മര്‍ ഉള്‍പ്പെടെ മൂന്ന് ഐ എസ് ഭീകരര്‍ക്കെതിരെയാണു യുഎസ് സര്‍ക്കാരിന്റെ നടപടി. ഇവര്‍ക്കു യുഎസില്‍ സ്വത്തുണ്ടെങ്കില്‍ അതു മരവിപ്പിക്കും. പുറമേ, യു എസ് പൗരന്മാര്‍ക്ക് ഇവരുമായുള്ള സാമ്പത്തിക വിനിമയവും ഇനിമുതല്‍ സാധ്യമല്ലാതാവും. കര്‍ണാടകയിലെ ഭട്കല്‍ സ്വദേശിയായ അര്‍മര്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ സംഘടനയുടെ തകര്‍ച്ചയ്ക്കു പിന്നാലെ പാക്കിസ്ഥാനിലേക്കു കടന്നതായാണ് ഒടുവിലത്തെ വിവരം. പിന്നീട് അര്‍മര്‍ സ്ഥാപിച്ച അന്‍സാര്‍ ഉല്‍ … Read more

ജമ്മു കശ്മീരില്‍ 2016ല്‍ മാത്രം സൈന്യം വധിച്ചത് 150 ഭീകരരെയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രലായം.

ചെറുതും വലുതുമായി 322 ഭീകരാക്രമണങ്ങളാണ് മേഖലയില്‍ കഴിഞ്ഞ വര്‍ഷമുണ്ടായത്. വിവിധ ആക്രമണങ്ങളില്‍ 82 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ജീവന്‍ നഷ്ടമായി. ആക്രമണങ്ങളില്‍ 15 പ്രദേശവാസികളും കൊല്ലപ്പെട്ടുവെന്ന് വാര്‍ഷിക റിപ്പോര്‍ട്ടില്‍ ആഭ്യന്തര മന്ത്രാലയം പറയുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഭീകരാക്രമണങ്ങള്‍ 54.81 ശതമാനം വര്‍ധിച്ചുവെന്നും കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2015ല്‍ ജമ്മു കശ്മീരില്‍ മാത്രം 208 ഭീകരാക്രമണങ്ങള്‍ ഉണ്ടായി. 39 സുരക്ഷാ ഉദ്യോഗസ്ഥരും 17 പ്രദേശവാസികളും ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടു. 108 ഭീകരരെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ 2015ല്‍ വധിച്ചത്. 2014ല്‍ 222 … Read more

ലണ്ടന്‍ യൂണിവേഴ്സിറ്റി കോളജില്‍ റാന്‍സെംവെയര്‍ ആക്രമണം

ലോകത്തെ ഏറ്റവും മികച്ച സര്‍വകലാശാലകളില്‍ ഒന്നായ ലണ്ടന്‍ യൂണിവേഴ്സിറ്റി കോളജില്‍ റാന്‍സെംവെയര്‍ ആക്രമണം. ഫയലുകള്‍ നഷ്ടമാകുമോയെന്ന ആശങ്കയിലാണ് ഗവേഷണ വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍. നൂറിലധികം രാജ്യങ്ങളില്‍ കഴിഞ്ഞമാസം ഉണ്ടായ സൈബര്‍ ആക്രമണത്തിന്റെ തുടര്‍ച്ചയായാണ് ലണ്ടനിലെ സര്‍വകലാശാലയിലും ആക്രമണം ഉണ്ടായത്. സൈബര്‍ ആക്രമണത്തിന് വിധേയമാകുന്ന ഫയലുകള്‍ തിരികെ ലഭിക്കുന്നതിന് പണം ആവശ്യപ്പെടുന്ന റാന്‍സെംവെയര്‍ ആക്രമണമാണ് സര്‍വകലാശാലയിലും റിപ്പോര്‍ട്ട് ചെയ്തത്. പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ പഠിക്കുന്ന ലണ്ടന്‍ സര്‍വകലാശാലയിലുണ്ടായ സൈബര്‍ ആക്രമണത്തെ ഗൌരവത്തോടെയാണ് അധികൃതര്‍ സമീപിക്കുന്നത്. ഗവേഷണ വിദ്യാര്‍ഥികള്‍ വര്‍ഷങ്ങളുടെ ശ്രമഫലത്തിന്റെ ഭാഗമായി … Read more

ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ ആധാര്‍ നിര്‍ബന്ധമാക്കി; 50,000ത്തിന് മുകളിലുള്ള ഇടപാടുകള്‍ക്കും ആധാര്‍ നിര്‍ബന്ധം

എല്ലാ ബാങ്ക് അക്കൗണ്ടുകള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്. ഡിസംബര്‍ 31-നകം എല്ലാ അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കണം. അല്ലാത്ത പക്ഷം നിലവിലുള്ള അക്കൗണ്ടുകള്‍ അസാധുവാകും. പുതിയ ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്. 50,000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. പാന്‍ കാര്‍ഡിന് അപേക്ഷിക്കുന്നതിനും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനും ജൂലൈ മുതല്‍ ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിന് പിന്നാലെയാണ് പുതിയ തീരുമാനം. ആധാര്‍ കാര്‍ഡുള്ളവര്‍ നിര്‍ബന്ധമായും ആദായ നികുതി … Read more

കോര്‍ക്കില്‍ കെയര്‍ അസിസ്റ്റന്റ് കോഴ്‌സ് ജൂലൈ 15 മുതല്‍ ആരംഭിക്കുന്നു

ഡബ്ലിന്‍: വാട്ടര്‍ഫോര്‍ഡിലെ B&B Nursing Ltd നടത്തുന്ന കെയര്‍ അസിസ്റ്റന്റ് കോഴ്‌സ് പുതിയ ബാച്ച് ജൂലൈ 15 ന് കോര്‍ക്ക് വില്‍ട്ടനില്‍ ആരംഭിക്കുന്നു. B&B Nursing ല്‍ നിന്നും കെയര്‍ അസിസ്റ്റന്റ് പഠനം പൂര്‍ത്തിയാക്കിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി ഇന്ത്യക്കാര്‍ ഇതിനോടകം രാജ്യത്തിനകത്തും പുറത്തുമായി ആശുപത്രികളിലും നേഴ്‌സിംഗ് ഹോമുകളിലും ഏജന്‍സികളിലുമായി ജോലി ചെയ്യുന്നു.Ms Margaret Byrne ഉടമസ്ഥതയിലുള്ള ഈ സ്ഥാപനം 1996 മുതല്‍ ഹെല്‍ത്ത് കെയര്‍ കോഴ്‌സ് നല്‍കുന്നുണ്ട്. QQI മാനദണ്ഡങ്ങളോടെ 8 മോഡ്യൂളുകളിലായി 8 മാസം … Read more

മെട്രോ ഉദ്ഘാടനം; ഇ ശ്രീധരനും പ്രതിപക്ഷ നേതാവും വേദിയിലുണ്ടാകും

കൊച്ചി മെട്രോ റെയ്ല്‍ ഉദ്ഘാടന വേദിയില്‍ ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഡോ. ഇ.ശ്രീധരനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും ഉള്‍പ്പെടുത്താമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സംസ്ഥാനം നല്‍കിയ 17 പേരുടെ ലിസ്റ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗവര്‍ണര്‍ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി വെങ്കയ നായ്ഡു എന്നിങ്ങനെ നാലുപേര്‍ക്ക് മാത്രമാണ് വേദിയിലിരിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് നേരത്തേ അംഗീകാരം നല്‍കിയിരുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരം ശ്രീധരനും ചെന്നിത്തലയും … Read more