ഇന്ത്യയിൽ കോവിഡ് വ്യാപനം അതിരൂക്ഷം; ഇന്ത്യ, ബ്രസീൽ, അർജൻറീന എന്നീ രാജ്യങ്ങളിലേക്കുള്ള യാത്ര നിരോധിച്ചതായി സൗദി

സൗദിയില്‍ നിന്ന് ഇന്ത്യയിലേക്കും ഇന്ത്യയില്‍ നിന്ന് സൗദിയിലേയ്ക്കുമുള്ള എല്ലാ വിമാനസര്‍വീസുകളും റദ്ദാക്കിയതായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. സൗദിയിലെ ഒട്ടേറെ പ്രവാസി മലയാളികള്‍ക്കും അവധിക്ക് നാട്ടില്‍ വന്ന ശേഷം മടങ്ങിപ്പോകാനിരുന്ന പ്രവാസിമലയാളികള്‍ക്കും ഇത് കനത്ത തിരിച്ചടിയാകും.  ഇന്ത്യയില്‍ കോവിഡ് വ്യാപനം കൂടിയ പശ്‌ചാത്തലത്തിലാണ് തീരുമാനമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി. മേയ് ആദ്യവാരം മുതല്‍ ഇന്ത്യയിലേയ്ക്ക് സര്‍വീസ് നടത്തിയിരുന്ന വന്ദേഭാരത് മിഷന്‍ പദ്ധതിപ്രകാരമുള്ള വിമാനങ്ങള്‍ക്കും ഈ വിലക്ക് ബാധകമാണെന്നാണ് വിവരം. 34 ലക്ഷത്തോളം ഇന്ത്യക്കാരാണ് സൗദിയിലുള്ളത്. … Read more

18 രാജ്യങ്ങൾ കടന്ന് യുകെയിൽ നിന്ന് ഇന്ത്യയിലേക്കൊരു ബസ് യാത്ര

ബസ് യാത്രകൾ നമ്മുടെ ദൈനംദിന ജീവിതത്തിൽ പുത്തൻ അനുഭവമല്ല. എന്നാൽ 18 രാജ്യങ്ങളിലൂടെയുള്ള ഒരു ബസ് യാത്ര!!!! അത് വ്യത്യസ്തമായൊരു അനുഭവം തന്നെയാകും യാത്രക്കാർക്ക് സമ്മാനിക്കുക. യൂറോപ്പിൽ നിന്നും ഏഷ്യയിലേക്കാണ് ബസ് യാത്രയന്നുള്ളതാണ് എടുത്തു പറയേണ്ട മറ്റൊരു പ്രതേകത. UK-യിലെ ലണ്ടനിൽ നിന്നും യാത്ര ആരംഭിക്കുന്ന ബസ് 70 ദിവസം കൊണ്ട് 20,000 കിലോമീറ്റർ സഞ്ചരിച്ച് ഇന്ത്യയുടെ തലസ്ഥാന നഗരിയിൽ എത്തിച്ചേരും. ലണ്ടൻ മുതൽ ഡൽഹി വരെയുള്ള യാത്രക്കിടയിൽ ബസ് കടന്നു പോകുന്ന 18 രാജ്യങ്ങളിലും സ്റ്റോപ്പുകൾ … Read more

ആരോഗ്യമുള്ളവരും മാസ്‌ക് ധരിക്കണം; നിലപാട് മാറ്റി ലോകാരോഗ്യ സംഘടന വിദഗ്ധ പഠനത്തിന് അംഗീകാരം

ആരോഗ്യമുള്ളവര്‍ മാസ്‌ക് ധരിക്കേണ്ടതില്ലെന്ന നിലപാട് മാറ്റി ലോകാരോഗ്യ സംഘടന. കൊറോണ വൈറസ് വ്യാപനം തടയാന്‍ മാസ്‌ക് ധരിക്കുന്നത് ഗുണകരമെന്ന് കഴിഞ്ഞ ദിവസം വിശദീകരിച്ചു. പൊതുസ്ഥലങ്ങളില്‍ എല്ലാവരും മാസ്‌ക് ധരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുമുണ്ട്. ‘ദ ലാന്‍സെറ്റ്’ എന്ന പ്രമുഖ ആരോഗ്യ പ്രസിദ്ധീകരണത്തിലൂടെയാണ് ലോകാരോഗ്യ സംഘടന ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. മാസ്‌ക് ധരിക്കുന്നത് വഴി മൂക്കിലൂടെയും വായിലൂടെയുമുള്ള സ്രവങ്ങളിലൂടെ പകരുന്ന രോഗ വ്യാപനം തടയാന്‍ കഴിയുമെന്നതിന് തെളിവ് ലഭിച്ചതായി ലോകാരോഗ്യ സംഘടന സമ്മതിച്ചു. 60 വയസ് കഴിഞ്ഞവരും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരും നിര്‍ബന്ധമായും … Read more

കോവിഡിനുശേഷം പട്ടിണിയും ക്ഷാമവും; യുഎൻ സെക്രട്ടറി ജനറലിന്റെ മുന്നറിയിപ്പ്

‌ഐക്യരാഷ്‌ട്രകേന്ദ്രംകോവിഡ്‌ മഹാമാരി ലോകത്ത്‌ കടുത്ത പട്ടിണിയും ക്ഷാമവും ആഗോള ഉൽ‌പ്പാദനത്തിൽ 8.5 ട്രില്യൺ യുഎസ് ഡോളറിന്റെ (ഏകദേശം 641 ലക്ഷം കോടി രൂപ) നഷ്ടവും ഉണ്ടാക്കുമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ മുന്നറിയിപ്പ്. വികസനപദ്ധതികൾക്ക്‌ ധനസഹായം നൽകുന്നതിനുള്ള ഉന്നതതല പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1930കളിലെ മഹാമാന്ദ്യത്തിനുശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയാകും ഇത്‌. രാജ്യങ്ങൾ ഒന്നിച്ചുനിന്ന് മാന്ദ്യത്തെ ‌നേരിടണമെന്നും അദ്ദേഹം പറഞ്ഞു. “എല്ലാ ശാസ്‌ത്ര–-സാങ്കേതിക പുരോഗതിയും കൈവരിച്ചിട്ടും ഒരു സൂക്ഷ്‌മാണു കാരണം മനുഷ്യകുലം മുഴുവൻ അഭൂതപൂർവമായ പ്രതിസന്ധിയിലൂടെ … Read more

കനേഡിയന്‍ നേഴ്സിങ് ഹോമുകളിലെ പല ജോലിക്കാർക്കും ജോലിയെ കുറിച്ച് വ്യക്തമായ അറിവില്ല എന്ന് പട്ടാളം

ഒന്റോറിയോയിലെ  നേഴ്സിങ് ഹോമുകളിലെ പല ജോലിക്കാർക്കും ജോലിയെ കുറിച്ച് വ്യക്തമായ അറിവില്ല എന്ന് പട്ടാളം  കെയര്‍ ഹോമുകളിലെ ദുസ്സഹ സാഹചര്യങ്ങളില്‍ ആശങ്കകളറിയിച്ച് സൈനിക സംഘം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കനേഡിയന്‍ സായുധ സേന സംഘം കെയര്‍ഹോമുകളില്‍ നടത്തിയ പരിശോധനയെത്തുടര്‍ന്നാണ് അധികൃതര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.പുതിയതായി എടുക്കുന്ന ജോലിക്കാർക്ക് കൃത്യമായ രീതിയിൽ ട്രെയിനിങ് കൊടുക്കുവാൻ വേണ്ടപ്പെട്ടവർ തയ്യാറാകാത്തതും കൂടുതൽ മരണത്തിലേക്ക് നയിക്കും മലയാളികൾ കൂടുതലും ജോലി ചെയ്യുന്ന പ്രവിശ്യയിലെ അഞ്ച് ദീര്‍ഘകാല കെയര്‍ ഹോമുകളാണ് സൈനിക സംഘം നിരീക്ഷിച്ചത്. നിലവാരമില്ലാത്ത അണുബാധ … Read more

കോവിഡ്-19 : സാമ്പത്തിക മേഖലയിൽ വലിയ മാന്ദ്യം സൃഷ്ടിക്കുമെന്ന് IMF മേധാവി

ലോകത്താകമാനം പടർന്നുപിടിക്കുന്ന കൊറോണ വൈറസ്‌ 2020-ലെ ആഗോള സാമ്പത്തിക വളർച്ച കുത്തനെ ഇടിയുന്നതിന് കാരണമായേക്കുമെന്ന് ഇന്റർനാഷണൽ മോണിറ്ററി ഫണ്ട്‌(IMF) മേധാവി അറിയിച്ചു. 1930-ലെ മഹാമാന്ദ്യത്തിനു ശേഷമുള്ള ഏറ്റവും വലിയ മാന്ദ്യത്തിനു ഇത് കാരണമാകുമെന്നും 2021-ൽ ഭാഗികമായി മാത്രമേ ഈ തകർച്ച പരിഹരിക്കാൻ സാധിക്കുള്ളുവെന്നും  അദ്ദേഹം പറഞ്ഞു. കൊറോണ വൈറസിന്റെ സാമൂഹികവും സാമ്പത്തികവുമായ ആഘാതത്തെക്കുറിച്ച് വ്യക്തമാക്കുന്ന റിപ്പോർട്ട്‌ IMF മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോർ‌ജിവാപെയ്ൻ പുറത്തുവിട്ടു. 8 ട്രില്യൺ ഡോളറിലധികം ക്ഷേമപദ്ധതികൾക്കായി വിവിധ രാജ്യങ്ങളിലെ സർക്കാരുകൾ ചിലവാക്കി. ഈ പ്രതിസന്ധി … Read more

കോവിഡ്-19; ലോകമരണം 30000-വും, ഇറ്റലിയിൽ 10000-വും കഴിഞ്ഞു, അയർലണ്ടിൽ 34 മരണം

ലോകത്താകെ മുപ്പതിനായിരത്തിലേറെ ആളുകളാണ് ഇതുവരെ മരിച്ചത്. യൂറോപ്പില്‍ 20,000 ലേറെ ആളുകളുടെ ജീവനാണ് കൊവിഡ് എടുത്തത്. സ്‌പെയിനിൽ 5800 പേരാണ് മരിച്ചത്. ഇറ്റലിയില്‍ മരണ സംഖ്യ പതിനായിരം കടന്നു. ബ്രിട്ടനിൽ പ്രധാനമന്ത്രി ബോറിസ് ജോൺസണ് പിന്നാലെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്കിനും രോഗം സ്ഥിരീകരിച്ചു. ഇവിടെ 1019 പേരാണ് മരിച്ചത്. 2415 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ച അയർലണ്ടിൽ ഇതുവരെ 34 മരണം റിപ്പാർട്ട് ചെയ്തു. 1000-ത്തോളം രോഗ ബാധിതരുള്ള ഇന്ത്യയിൽ 27 പേർക്ക് ജീവൻ നഷ്ടമായി. … Read more

കോവിഡ്‌ -19: ലോകത്ത്‌ കൊറോണ മരണം 26000 കവിഞ്ഞു; ഇറ്റലിയിൽ ഇന്നലെ മാത്രം 919, അയർലണ്ടിൽ 22 മരണം

ലോകത്താകെ മരിച്ചവരുടെ എണ്ണം വെള്ളിയാഴ്‌ച  ഇരുപത്താറായിരത്തിലധികമായി. ഏറ്റവുമധികം ആളുകൾ മരിച്ച ഇറ്റലിയിൽ 919 പേർകൂടി മരിച്ചതോടെ  മരണസംഖ്യ 9134 ആയി. രോഗബാധിതരുടെ എണ്ണത്തിൽ ഇറ്റലിയും ചൈനയെ മറികടന്നു. വ്യാഴാഴ്‌ചവരെ ചൈനയിലായിരുന്നു ഏറ്റവും അധികം രോഗബാധിതർ. അവിടെ ഇതുവരെ 81340 പേർക്ക്‌ രോഗം ബാധിച്ചതിൽ 74588 പേർ രോഗമുക്തരായി. അഞ്ചുപേർകൂടി മരിച്ചതോടെ മരണസംഖ്യ  വെള്ളിയാഴ്‌ച 3292 ആയി. അമേരിക്കയിൽ ഇന്നലെ മാത്രം പതിനാറായിരത്തിൽപ്പരം ആളുകൾക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു.  രോഗബാധിതരുടെ എണ്ണം ഒരുലക്ഷത്തോടടുത്തതോടെ മഹാമാരി ബാധിച്ചവർ ഏറ്റവുമധികം അമേരിക്കയിൽ. അയർലണ്ടിൽ രോഗ … Read more

കോവിഡ്‌-19: നമ്മൾ എന്തൊക്കെ ചെയ്യണം, ജാഗ്രത നിർദേശങ്ങൾ പങ്കുവച്ച്‌ WHO തലവൻ

കോവിഡ്‌-19 ഭീതിയിൽ രാജ്യങ്ങൾ കടുത്തനിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ വീടുകളിൽ കഴിയുന്നവർ പൊതുവെ സ്വീകരിക്കേണ്ട ജാഗ്രത നിർദേശങ്ങളുമായി WHO തലവൻ തെദ്രോസ്‌ അഥാനം ഗെബ്രേസിയുസ്‌. അദ്ദേഹത്തിൻ്റെ നിർദേശങ്ങൾ ചുവടെ; 1 ആരോഗ്യകരവും പോഷകഗുണമുള്ളതുമായ ആഹാരം കഴിക്കുക 2 മദ്യപാനം നിയന്ത്രിക്കുക, മധുരമുള്ള പാനീയങ്ങൾ ഒഴിവാക്കുക 3 പുകവലിക്കരുത്‌. മറ്റ്‌ രോഗങ്ങളുള്ളവരെ കോവിഡ്‌ ബാധിച്ചാൽ സ്ഥിതി വഷളാക്കും.  4 വ്യായാമം ശീലമാക്കുക. മുതിർന്നവർ ദിവസവും കുറഞ്ഞത്‌ 30 മിനിറ്റും കുട്ടികൾ ഒരു മണിക്കൂറും വ്യായാമം  ചെയ്യുക. 5 വീടുകളിൽ  നൃത്തം, യോഗ … Read more

കോവിഡ്‌-19: ആഗോളമരണം 23,200 കടന്നു; ഇറ്റലിയിൽ 8170, സ്‌പെയിനിൽ 4100, അയർലണ്ടിൽ 19 മരണം

കോവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം ലോകത്താകെ 230200 കടന്നു.അയർലണ്ടിൽ രോഗം ബാധിച്ച 19 പേർ മരണത്തിന് കീഴടങ്ങി. 1819 പേർക്ക് ഇതുവരെ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഏറ്റവുമധികം ആളുകൾ മരിച്ച ഇറ്റലിയിൽ 662 പേർകൂടി മരിച്ചതോടെ മരണസംഖ്യ  8170 ആയി. സ്‌പെയിനിൽ 24 മണിക്കൂറിനിടെ 655 പേർകൂടി മരിച്ചപ്പോൾ മരണസംഖ്യ 4100  ആയി. 157 പേർകൂടി മരിച്ച ഇറാനിൽ മരണസംഖ്യ 2234 ആയി.മൂന്നുമാസം മുമ്പ്‌ രോഗം ആദ്യം കണ്ടെത്തിയ ചൈനയിൽ ആറ്‌ പേർകൂടി മാത്രമാണ്‌ മരിച്ചത്‌. … Read more