ആചാരത്തിന്റെ പേര് പറഞ്ഞ് കൊന്നുതള്ളിയത് 1,428 ഡോൾഫിനുകളെ; Faroe Islands-നെതിരെ പ്രതിഷേധം ശക്തമാകുന്നു

ആചാരത്തിന്റെ പേരുപറഞ്ഞ് അറ്റ്‌ലാന്റിക് ദ്വീപില്‍ 1,428 ഡോള്‍ഫിനുകളെ കൊന്നുതള്ളിയ നടപടി വീണ്ടും വിവാദമാകുന്നു. ഡെന്മാര്‍ക്കിന് കീഴിലുള്ള Faroe Islands-ലാണ് നാല് നൂറ്റാണ്ടോളമായി തുടരുന്ന ക്രൂരമായ ആചാരം നിലനില്‍ക്കുന്നത്. നോര്‍ത്ത് അറ്റ്‌ലാന്റിക്കിലെ നൂറുകണക്കിന് ഡോള്‍ഫിനുകളെയാണ് ഓരോ വര്‍ഷവും ഈ നാട്ടുകാര്‍ ആചാരത്തിന്റെ കാര്യം പറഞ്ഞ് കൊല്ലുന്നത്. നേരത്തെയും ഈ ആചാരത്തിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകരുടെയും, മൃസ്‌നേഹികളുടെയും പ്രതിഷേധമുയര്‍ന്നിരുന്നെങ്കിലും നാട്ടുകാരും, ദ്വീപ് അധികൃതരും ഇതുമായി മുന്നോട്ടുപോകുകയായിരുന്നു. ഇത്തവണ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ആചാരത്തിനായി 1,428 ഡോള്‍ഫിനുകളെ കൊന്നത്. ഇവയെ ബോട്ടും മറ്റുമുപയോഗിച്ച് കടലില്‍ … Read more

സെപ്റ്റംബർ 11 വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിന് 20 വയസ്; ലോകം ഐക്യത്തോടെ ഭീകരതയെ നേരിടട്ടെ

ലോകം കണ്ട ഏറ്റവും വലിയ ഭീകരാക്രമണങ്ങളിലൊന്നായ അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ സംഭവത്തിന് ഇന്ന് 20 വര്‍ഷം. 2001 സെപ്റ്റംബര്‍ 11-നായിരുന്നു യുഎസിലെ ന്യൂയോര്‍ക്ക് നഗരത്തിലുള്ള വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഇരട്ടകെട്ടിട സമുച്ചയത്തിലേയ്ക്ക് തീവ്രവാദികള്‍, രണ്ട് വിമാനങ്ങള്‍ ഇടിച്ചുകയറ്റിയത്. ആക്രമണത്തില്‍ 2,996 പേര്‍ കൊല്ലപ്പെടുകയും, 25,000-ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇസ്ലാമിക തീവ്രവാദസംഘടനയായ അല്‍ഖ്വയ്ദയുടെ 19 പ്രവര്‍ത്തകര്‍ നാല് യുഎസ് യാത്രാ വിമാനങ്ങള്‍ തട്ടിയെടുക്കുകയും, അതില്‍ രണ്ടെണ്ണം വേള്‍ഡ് ട്രേഡ് സെന്ററിലേയ്ക്ക് ഇടിച്ചിറക്കുകയുമായിരുന്നു. മറ്റ് രണ്ട് വിമാനങ്ങളില്‍ … Read more

കാബൂൾ എയർപോർട്ടിന് സമീപം ഇരട്ട സ്ഫോടനം; കൊല്ലപ്പെട്ടവരുടെ എണ്ണം 85 ആയി; 13 യുഎസ് സൈനികർക്കും ജീവൻ നഷ്ടപ്പെട്ടു

ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ കാബൂള്‍ എയര്‍പോര്‍ട്ടിന് സമീപം നടത്തിയ സ്‌ഫോടനങ്ങളില്‍ മരിച്ചവരുടെ എണ്ണം 85 ആയി. 13 യുഎസ് സൈനികരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. വിമാനത്താവളത്തിലെ അബ്ബി ഗേറ്റ്, സമീപത്തെ ഹോട്ടല്‍ എന്നിവിടങ്ങളിലായി വ്യാഴാഴ്ച ഉച്ച തിരിഞ്ഞായിരുന്നു സ്‌ഫോടനങ്ങള്‍ നടന്നത്. ചാവേറുകളാണ് പൊട്ടിത്തെറിച്ചതെന്നാണ് റിപ്പോര്‍ട്ട്. 72 അഫ്ഗാന്‍ പൗരന്മാരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. ഇതില്‍ 28 പേര്‍ താലിബാന്‍ അംഗങ്ങളാണ്. താലിബാനുമായി വിരോധത്തിലുള്ള ഇസ്ലാമിക് സ്‌റ്റേറ്റ് (ഐസിസ്-കെ) തീവ്രവാദികള്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. അമേരിക്കന്‍ സേനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരെ ലക്ഷ്യമിട്ടായിരുന്നു … Read more

2020ലെ ബുക്കർ പുരസ്‌കാരം സ്‌കോട്ടിഷ്‌ എഴുത്തുകാരൻ ഡഗ്ലസ്‌ സ്റ്റ്യുവർട്ടിന്‌

ആദ്യ നോവലായ ഷഗ്ഗി ബെയിനിലൂടെയാണ്‌ നാൽപ്പത്തിനാലുകാരനായ സ്റ്റ്യുവർട്ടിന്‌ അവാർഡ്‌ ലബ്‌ധി. അന്തിമ പട്ടികയിൽ ഇടംപിടിച്ച ഇന്ത്യൻ വംശജയായ അവ്‌നി ദോഷിയടക്കം അഞ്ചുപേരെ പിന്തള്ളിയാണ്‌ സ്റ്റ്യുവർട്ട്‌ 50000 പൗണ്ട്‌ (ഏകദേശം 50 ലക്ഷം രൂപ) സമ്മാനത്തുകയുള്ള അവാർഡ്‌ നേടിയത്‌. അമിത മദ്യപാനവും സ്‌നേഹവും ഇതിവൃത്തമാകുന്ന നോവലാണ്‌ ഷഗ്ഗി ബെയിൻ. അമിത മദ്യപാനംമൂലം മരിച്ച അമ്മയ്‌ക്കാണ്‌ സ്റ്റ്യുവർട്ട്‌ പുസ്‌തകം സമർപ്പിച്ചത്‌. സ്റ്റ്യുവർട്ടിന്‌ 16 വയസ്സുള്ളപ്പോഴാണ്‌ അമ്മ മരിച്ചത്‌. ഷഗ്ഗി ബെയ്ൻ ക്ലാസിക്‌ ഗണത്തിൽ ഉൾപ്പെടുത്താവുന്ന കൃതിയാണെന്ന്‌ ജൂറി അഭിപ്രായപ്പെട്ടു. – … Read more

ഇന്ത്യൻ സമ്പത്ത് വ്യവസ്ഥ രാജ്യ ചരിത്രത്തിലാദ്യമായി മാന്ദ്യത്തിലായെന്ന് റിസർബാങ്ക് സ്ഥിരീകരണം

ഇന്ത്യൻ സമ്പദ്‌ഘടന മാന്ദ്യത്തിലാണെന്ന്‌ റിസർവ് ബാങ്ക്‌. രാജ്യചരിത്രത്തിൽ ആദ്യമായാണ്‌ മാന്ദ്യത്തിൽ പ്രവേശിച്ചതെന്ന്‌ ആർബിഐ റിപ്പോർട്ട് വ്യക്തമാക്കുന്നു‌. പണനയത്തിന്റെ ചുമതലയുള്ള റിസർവ്‌ ബാങ്ക്‌ ഡെപ്യൂട്ടി ഗവർണർ മൈക്കൽ പത്രയുടെ റിപ്പോർട്ടിലാണ്‌ ഇക്കാര്യം സ്ഥിരീകരിച്ചത്‌‌. സമ്പദ്‌ഘടനയുടെ എല്ലാ മേഖലയും പരിശോധിച്ചാണ്‌ വിലയിരുത്തൽ. ഇതേക്കുറിച്ചുള്ള‌ കേന്ദ്രസർക്കാർ നിഗമനം 27ന്‌ പ്രസിദ്ധീകരിക്കും. ജിഡിപി 8.6 ശതമാനം ഇടിഞ്ഞു.ജൂലൈ–സെപ്‌തംബർ കാലയളവിൽ മൊത്തം ആഭ്യന്തരോൽപ്പാദനം 8.6 ശതമാനം ചുരുങ്ങി. ഏപ്രിൽ–ജൂൺ പാദത്തിൽ 24 ശതമാനം ഇടിഞ്ഞു. തുടർച്ചയായി രണ്ട്‌ പാദത്തിൽ ജിഡിപിയിൽ ഇടിവുണ്ടാകുമ്പോഴാണ്‌ മാന്ദ്യം ഔദ്യോഗികമായി പ്രഖ്യാപിക്കുക. … Read more

കൗണ്ടി മയോയിലെ ബാല്ലിനയും അമേരിക്കൻ പ്രസിഡന്റ് പദവിയും.

കൗണ്ടി മയോയിലെ ബാല്ലിനയും അമേരിക്കൻ പ്രസിഡന്റ് പദവിയും രണ്ടുമാസം മുമ്പ്‌ Ballina യിലെ മാർക്കറ്റ് സ്‌ക്വയറിൽ ജോ ബൈഡന്റെ കൂറ്റൻ ബിൽബോഡ് സ്ഥാപിക്കുമ്പോൾ വിജയം കൈയെത്തും ദൂരത്ത് നിൽക്കുകയാണെന്ന് നാട്ടുകാർ നിനച്ചിരുന്നില്ല. ഇന്ന് Ballina മാത്രമല്ല കൗണ്ടി മായോ മുഴുവനും ആനന്ദലഹരിയിലാണ്. Ballina യുടെ പുത്രൻ ഒടുവില് അമേരിക്കൻ പ്രസിഡന്റ് ആകാൻ പോകുന്നു. അഞ്ച് തലമുറകൾക്ക് മുന്നേ ജോ ബൈഡന്റെ പൂർവികർ അയർലണ്ട് വിട്ട് അമേരിക്കയിലേക്ക് കുടിയേറിയതാണ്. ശനിയാഴ്ച വൈകിട്ട് ജോ ബൈഡന്റെ Ballina യിലുള്ള അകന്ന … Read more

ലോകമെമ്പാടുമുള്ള വനിതകൾക്ക് അഭിമാനമായി കമല ഹാരിസ്.ഇന്ത്യൻ വംശജയായ കമല ഹാരിസ് അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റ്

ഡൊണാൾഡ് ട്രംപിനെ പരാജയപ്പെടുത്തി ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ അമേരിക്കയുടെ നാല്‍പ്പതിയാറാമത് പ്രസിഡന്‍റാകുമ്പോൾ അദ്ദേഹത്തോടൊപ്പം വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച കമലാ ഹാരിസ് രചിക്കുന്നത് ചരിത്രത്തിലെ ഒരു സുവർണ അദ്ധ്യായം തന്നെയാണ്. അമേരിക്കൻ ഐക്യനാടുകളുടെ വൈസ് പ്രസിഡന്റിന്റെ പദവി വഹിക്കുന്ന ആദ്യ വനിത, ആദ്യത്തെ ബ്ലാക്ക് അമേരിക്കൻ, ആദ്യത്തെ ഏഷ്യൻ-അമേരിക്കൻ എന്നിങ്ങനെ യുള്ള ഒട്ടേറെ വിശേഷണങ്ങൾ അവർക്ക് സ്വന്തം. സാൻ ഫ്രാൻസിസ്കോയിലെ ആദ്യത്തെ വനിതാ ഡിസ്ട്രിക്റ്റ് അറ്റോർണി, കാലിഫോർണിയയിലെ അറ്റോർണി ജനറലായി സേവനമനുഷ്ഠിച്ച ആദ്യത്തെ വനിത … Read more

ന്യൂസിലന്‍ഡിലെ ജസിന്‍ഡ മന്ത്രിസഭയിൽ മലയാളി വനിതാ സാനിധ്യം

മലയാളി പ്രിയങ്ക രാധാകൃഷ്ണന്‍ ന്യൂസിലന്‍ഡില്‍ ജസിന്‍ഡ ആഡേന്‍ മന്ത്രിസഭയില്‍ അംഗമായി. ഗ്രാന്‍റ് റോബര്‍ട്സണ്‍ ഉപപ്രധാനമന്ത്രിയായ മന്ത്രിസഭയില്‍ പ്രിയങ്കയ്ക്ക് സാമൂഹിക, യുവജനക്ഷേമം, സന്നദ്ധ മേഖലകളുടെ ചുമതലയാണ്. എറണാകുളം പറവൂർ സ്വദേശിയാണ്‌ പ്രിയങ്ക.  ഇതാദ്യമായാണ് ന്യൂസീലന്‍ഡില്‍ ഒരു ഇന്ത്യക്കാരി മന്ത്രിയാവുന്നത്. 2017ല്‍ ആദ്യമായി ന്യൂസീലന്‍ഡ് പാര്‍ലമെന്റിലെത്തിയ പ്രിയങ്ക പാരമ്പര്യകാര്യ വകുപ്പിലെ പാർലമെന്ററി പ്രൈവറ്റ് സെക്രട്ടറിയായി. ജസീന്‍ഡയുടെ വിശ്വസ്തയായി ലേബര്‍ പാര്‍ട്ടിയില്‍ മുന്നേറി. എം പിയായി രണ്ടാമൂഴത്തിലാണ്‌ മന്ത്രിയാകുന്നത്‌.   മാടവനപ്പറമ്പ്‌ രാധാകൃഷ്‌ണന്റെയും ഉഷയുടേയും മകളായ പ്രിയങ്ക ജനിച്ചതും വളർന്നതും സിംഗപ്പൂരിലാണ്. … Read more

അന്താരാഷ്ട്ര ആണവ നിരോധന ഉടമ്പടി നിലവിൽ വരുമെന്ന് ഐക്യരാഷ്ട്രസഭ

അന്താരാഷ്ട്ര തലത്തില്‍ ഒരു ആണവായുധ നിരോധന ഉടമ്പടി നിലവില്‍ വരുന്നു. അന്‍പത്താമത്തെ രാജ്യമായി ഹോണ്ടുറാസ് ഉടമ്പടി അംഗീകരിച്ചു. ഇതൊരു ചരിത്ര മുഹൂര്‍ത്തമാണെന്ന് UN അറിയിച്ചു. സന്ധി മൂന്ന്‍ മാസങ്ങള്‍ക്ക് ശേഷം പ്രാബല്യത്തില്‍ വരും. വന്‍ ആണവ ശക്തിയുള്ള രാജ്യങ്ങള്‍ സന്ധിയില്‍ ഒപ്പിടാത്തത്തില്‍, ആണവ നിരായുധീകരണത്തിന് വേണ്ടി യത്നിക്കുന്ന ആക്റ്റിവിസ്റ്റുകള്‍ ആശങ്ക രേഖപ്പെടുത്തി. ഇങ്ങനെയൊരു സാഹചര്യത്തില്‍ സന്ധിയുടെ ഫലപ്രാപ്തിയില്‍ തങ്ങള്‍ക്കു പ്രതീക്ഷയില്ലെന്ന് അവര്‍ അറിയിച്ചു. ഭൂരിപക്ഷം രാജ്യങ്ങള്‍ കാണിച്ച സഹകരണം പ്രതീക്ഷാവഹമാണെന്നും ആണവായുധമുക്തമായ ഒരു ലോകം സര്‍വരാജ്യങ്ങളും കാംക്ഷിക്കുന്നുണ്ടെന്നും … Read more

സാംസങ് ഇലക്ട്രോണിക്സ് മേധാവി ലി കൂൻ ഹി അന്തരിച്ചു

ലോക പ്രശസ്ത ഇലക്ട്രോണിക് കമ്പനിയായ സാംസങ്ങിന്റെ മേധാവി ലീ കുൻ ഹി (78) അന്തരിച്ചു. 2014ൽ ഉണ്ടായ ഹൃദയാഘാതത്തിനുശേഷം കോമയിലായിരുന്നു. സാംസങ്ങി‌ന്റെ ഏറ്റവും വലിയ വ്യക്തിഗത ഷെയറിന് ഉടമയാണ്. 2007 മുതൽ ദക്ഷിണ കൊറിയയിലെ ഏറ്റവും ധനികനായ വ്യക്തിയാണ് ലീ‌. ‌നികുതി വെട്ടിപ്പുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായിട്ടുണ്ട്‌.  കമ്പനിയുടെ സ്ഥാപകനായ പിതാവ്‌ ലീ ബായ്‌‌ങ്‌ ചുളിന്റെ മരണത്തെ തുടർന്ന്‌ 1987ലാണ്‌ കിൻ ഹി  ചെയർമാനായത്‌. ലീയുടെ പിൻഗാമിയെ കമ്പനി പ്രഖ്യാപിച്ചിട്ടില്ല. മകൻ ജേ വൈ ലീ സ്‌റ്റോക്കിൽ … Read more