എല്ലാവർക്കും കിട്ടി; എന്നാൽ ഇന്നും കോവിഡ്കാല ബോണസ് ലഭിക്കാതെ രാജ്യത്തെ 50-ലധികം നഴ്‌സുമാർ

ഐറിഷ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന കോവിഡ് കാല ബോണസ് ഇനിയും ലഭിക്കാതെ രാജ്യത്തെ നിരവധി നഴ്‌സുമാര്‍. കോര്‍ക്കിലെ SouthDoc-ല്‍ ജോലി ചെയ്യുന്ന 15-ലധികം കമ്മ്യൂണിറ്റി ഇന്റര്‍വെന്‍ഷന്‍ നഴ്‌സുമാര്‍, വെക്‌സ്‌ഫോര്‍ഡ്, വാട്ടര്‍ഫോര്‍ഡ്, വിക്ക്‌ലോ, കില്‍ക്കെന്നി, കാര്‍ലോ, ടിപ്പററി എന്നിവിടങ്ങളില്‍ CareDoc-ല്‍ ജോലി ചെയ്യുന്ന 38 കമ്മ്യൂണിറ്റി ഇന്റര്‍വെന്‍ഷന്‍ നഴ്‌സുമാര്‍ എന്നിവരാണ് കോവിഡാനന്തരം രാജ്യം സാധാരണ നിലയിലേയ്ക്ക് തിരികെ വന്നതിന് ശേഷവും അര്‍ഹിച്ച ആനുകൂല്യത്തിനായി കാത്തിരിക്കുന്നതെന്ന് Irish Nurses and Midwives Organisation (INMO) പറയുന്നു. ഏകദേശം 20 മാസങ്ങള്‍ക്ക് മുമ്പാണ് … Read more

അയർലണ്ടിൽ പാർപ്പിടമില്ലാത്തവർക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയിലെ ജീവനക്കാർക്കും കോവിഡ് ബോണസ് വേണമെന്ന് ആവശ്യം

അയര്‍ലണ്ടില്‍ പാര്‍പ്പിടമില്ലാത്തവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളിലെ അംഗങ്ങള്‍ക്കും, മറ്റ് പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നതിന് സമാനമായി 1,000 യൂറോ കോവിഡ് ബോണസ് നല്‍കണമെന്ന് ആവശ്യം. കോവിഡ് കാലത്ത് HSE പ്രവര്‍ത്തകരെ പോലെ തന്നെ സമൂഹത്തിന്റെ മുന്‍നിരയില്‍ രോഗപ്രതിരോധത്തിനായി പ്രവര്‍ത്തിച്ചവരാണ് തങ്ങളെന്നും, തങ്ങളുടെ ആരോഗ്യം അപകടത്തിലാക്കിക്കൊണ്ടായിരുന്നു ഇതെന്നും സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. Dublin Simon, Merchants Quay Ireland, Crosscare, Depaul, Focus Ireland എന്നീ സംഘടനകളാണ് തങ്ങളുടെ അംഗങ്ങളെ കോവിഡ് ബോണസില്‍ നിന്നും ഒഴിവാക്കിയതില്‍ നിരാശ പ്രകടിപ്പിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. കോവിഡ് കാലത്ത് … Read more