കോവിഡ്: ജനങ്ങൾ സമ്പർക്കം 30% കുറയ്ക്കണമെന്ന് വിദഗ്ദ്ധർ; 17 ഐസിയു ബെഡ്ഡുകൾ മാത്രമേ ബാക്കിയുള്ളൂ എന്ന് HSE

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി അയര്‍ലണ്ടിലെ ജനങ്ങള്‍ തങ്ങളുടെ സമ്പര്‍ക്കങ്ങള്‍ 30% കുറയ്ക്കണമെന്ന് National Public Health Emergency Team (Nphet) അംഗം. Nphet-ന്റെ epidemiological modelling group തലവനായ പ്രൊഫ. ഫിലിപ് നോലാനാണ് പ്രധാനനിര്‍ദ്ദേശവുമായി രംഗത്തെത്തിയത്. ഞായറാഴ്ച രാജ്യത്ത് 4,181 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍, സമ്പര്‍ക്കം കുറയ്ക്കുക വഴി മാത്രമേ കോവിഡ് പ്രതിരോധം ഫലപ്രദമാകൂ എന്ന വ്യക്തമായ സൂചനയാണ് പ്രൊഫ. നോലാന്‍ നല്‍കുന്നത്. ആന്റിജന്‍ ടെസ്റ്റുകള്‍ക്ക് പകരമായി ആളുകള്‍ കൂടുതലായി PCR ടെസ്റ്റുകള്‍ … Read more

അയർലണ്ടിലെ ആരോഗ്യമേഖലയിൽ വൻ പ്രതിസന്ധി; രണ്ട് വർഷമായി സർജറികൾക്കായി കാത്തിരിക്കുന്ന കുട്ടികൾ 800

അയര്‍ലണ്ടില്‍ കോവിഡ് പ്രതിസന്ധിയും, HSE കംപ്യൂട്ടറുകള്‍ക്ക് നേരെയുണ്ടായ സൈബര്‍ ആക്രമണവും കുട്ടികളുടെ ചികിത്സയെ ബാധിക്കുന്നതായി കണ്ടെത്തല്‍. ഈ കാരണങ്ങളാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ചികിത്സയുടെ ഭാഗമായി നടത്തേണ്ട സര്‍ജറി ചെയ്യാനാകാതെ രാജ്യത്ത് 800 കുട്ടികളാണ് നിലവില്‍ കാത്തിരിക്കുന്നതെന്നാണ് ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോനലി നല്‍കിയ രേഖയില്‍ നിന്നും വ്യക്തമാകുന്നത്. ഇതില്‍ 36 കുട്ടികള്‍ നാല് വര്‍ഷത്തിലേറെയായി സര്‍ജറി നടത്താന്‍ കഴിയാതെ കാത്തിരിക്കുന്നുവെന്ന വെളിപ്പെടുത്തല്‍ ഗൗരവമേറിയതാണ്. 109 പേര്‍ മൂന്ന് വര്‍ഷത്തിലേറെയും, 645 പേര്‍ രണ്ട് വര്‍ത്തിലേറെയായും സര്‍ജറിക്കായി കാത്തിരിക്കുന്നു. … Read more

അയർലൻഡിൽ 60-80 പ്രായക്കാർക്ക് നവംബർ മുതൽ കോവിഡ് വാക്സിൻ ബൂസ്റ്റർ ഷോട്ടുകൾ

അയര്‍ലന്‍ഡിലെ 60-80 വയസ് പ്രായക്കാരായ 8 ലക്ഷം പേര്‍ക്ക് വരുന്ന നവംബര്‍ മുതല്‍ കോവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഷോട്ടുകള്‍ നല്‍കിത്തുടങ്ങുമെന്ന് HSE. 70-ന് മേല്‍ പ്രായമുള്ളവര്‍ക്ക് തങ്ങളുടെ GP-യില്‍ നിന്നും, 60-70 പ്രായക്കാര്‍ക്ക് മാസ് വാക്‌സിനേഷന്‍ സെന്ററുകള്‍ വഴിയും ബൂസ്റ്റര്‍ ഷോട്ടുകള്‍ ലഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞതായി The Irish Times റിപ്പോര്‍ട്ട് ചെയ്യുന്നു. National Immunisation Advisory Committee (Niac)-യുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. ബൂസ്റ്റര്‍ ഷോട്ടുകള്‍ നല്‍കാന്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച മന്ത്രിസഭ അനുമതി നല്‍കിയിരുന്നു. Pfizer വാക്‌സിന്റെ … Read more

ഡോണഗലിൽ HSE-ക്ക് കീഴിലുള്ള നഴ്‌സിങ് ഹോമിൽ 18 അന്തേവാസികൾക്ക് ലൈംഗികോപദ്രവം; വ്യക്തമായ അറിവുണ്ടായിട്ടും ജീവനക്കാരും മാനേജ്മെന്റും നടപടിയെടുത്തില്ല

കൗണ്ടി ഡോണഗലില്‍ HSE-യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കെയര്‍ഹോമിലെ മാനസികവളര്‍ച്ച കുറവായ 18 അന്തേവാസികള്‍ക്ക് ലൈംഗികോപദ്രവം നേരിടേണ്ടിവന്നതായി കണ്ടെത്തല്‍. 13 വര്‍ഷത്തോളം നീണ്ടുനിന്ന സംഭവത്തെപ്പറ്റി കെയര്‍ ഹോമിലെ ജീവനക്കാര്‍ക്കും, മാനേജ്‌മെന്റിനും വ്യക്തമായി അറിവുണ്ടായിരുന്നതായും HSE-യുടെ National Independent Review Panel (NIRP) റിപ്പോര്‍ട്ടില്‍ കണ്ടെത്തി. പ്രസിദ്ധീകരണത്തിന് മുമ്പ് The Irish Times-ന് ലഭിച്ച പകര്‍പ്പില്‍ നിന്നുമാണ് ഈ വിവരങ്ങള്‍ ലഭ്യമായത്. Brandon എന്ന സാങ്കല്‍പ്പിക നാമം നല്‍കിയിരിക്കുന്ന ഒരു അന്തേവാസിയാണ് മറ്റ് അന്തേവാസികളെ ലൈംഗികമായി ഉപദ്രവിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നത്. … Read more