അയർലണ്ടിൽ 84 കോവിഡ് മരണങ്ങൾ കൂടി; ജനുവരിയിൽ കോവിഡ് ബാധ രൂക്ഷമായത് തങ്ങളുടെ വീഴ്ചയെന്ന് മുൻ Nphet തലവൻ

അയര്‍ലണ്ടില്‍ കഴിഞ്ഞയാഴ്ച 84 കോവിഡ് മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചു. ഇതില്‍ 20 എണ്ണം തിങ്കളാഴ്ചയാണ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണങ്ങള്‍ 7,016 ആയി. തിങ്കളാഴ്ച 2,246 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ കഴിയുന്നവരുടെ എണ്ണം കഴിഞ്ഞയാഴ്ച 500-ന് താഴെ എത്തിയിരുന്നെങ്കിലും, തിങ്കളാഴ്ച ഇത് വീണ്ടും 535 ആയി ഉയര്‍ന്നു. ഇതില്‍ 43 പേര്‍ ഐസിയുവിലാണ്. ഇതിനിടെ കോവിഡ് ബാധ സംബന്ധിച്ച് കൃത്യമായ പ്രതിരോധപദ്ധതികള്‍ മന്ത്രിമാരുമായി ചര്‍ച്ച ചെയ്യുന്നതില്‍ … Read more

എല്ലാവരുമുണ്ട് പക്ഷെ നഴ്സുമാരില്ല; കോവിഡ് അഡ്വൈസറി ഗ്രൂപ്പിൽ നിന്നും നഴ്‌സിങ് പ്രതിനിധികളെ ഒഴിവാക്കിയതിൽ പ്രതിഷേധം

സര്‍ക്കാരിന്റെ പുതിയ Covid-19 Advisory Group-ല്‍ നഴ്‌സുമാരുടെ പ്രതിനിധികളെ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധവുമായി Irish Nurses and Midwives Organisation (INMO). നിലവിലെ National Public Health Emergency Team (Nphet) പിരിച്ചുവിട്ട്, ഭാവിയില്‍ കോവിഡ് പ്രതിരോധം എങ്ങനെയായിരിക്കണമെന്ന് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനായാണ് പുതിയ Covid-19 Advisory Group-ന് സര്‍ക്കാര്‍ വെള്ളിയാഴ്ച രൂപം നല്‍കിയത്. 20 പേരോളം അംഗങ്ങളായുള്ള ഗ്രൂപ്പില്‍ മുന്‍ Nphet അംഗങ്ങളായ Dr Tony Holohan, Dr Ronan Glynn, Dr Colm Henry, Professor Philip … Read more

കോവിഡ്: ജനങ്ങൾ സമ്പർക്കം 30% കുറയ്ക്കണമെന്ന് വിദഗ്ദ്ധർ; 17 ഐസിയു ബെഡ്ഡുകൾ മാത്രമേ ബാക്കിയുള്ളൂ എന്ന് HSE

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി അയര്‍ലണ്ടിലെ ജനങ്ങള്‍ തങ്ങളുടെ സമ്പര്‍ക്കങ്ങള്‍ 30% കുറയ്ക്കണമെന്ന് National Public Health Emergency Team (Nphet) അംഗം. Nphet-ന്റെ epidemiological modelling group തലവനായ പ്രൊഫ. ഫിലിപ് നോലാനാണ് പ്രധാനനിര്‍ദ്ദേശവുമായി രംഗത്തെത്തിയത്. ഞായറാഴ്ച രാജ്യത്ത് 4,181 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍, സമ്പര്‍ക്കം കുറയ്ക്കുക വഴി മാത്രമേ കോവിഡ് പ്രതിരോധം ഫലപ്രദമാകൂ എന്ന വ്യക്തമായ സൂചനയാണ് പ്രൊഫ. നോലാന്‍ നല്‍കുന്നത്. ആന്റിജന്‍ ടെസ്റ്റുകള്‍ക്ക് പകരമായി ആളുകള്‍ കൂടുതലായി PCR ടെസ്റ്റുകള്‍ … Read more

അയർലണ്ടിൽ കോവിഡ് അതിരൂക്ഷം; വർക്ക് ഫ്രം ഹോം പുനരവതരിപ്പിക്കാൻ സർക്കാർ

അയര്‍ലണ്ടില്‍ കോവിഡ് ബാധ രൂക്ഷമാകുന്ന സാഹചര്യത്തില്‍ വര്‍ക്ക് ഫ്രം ഹോമിലേയ്ക്ക് മടങ്ങാന്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്ന് സൂചന. വര്‍ക്ക് ഫ്രം ഹോം വീണ്ടും നടപ്പിലാക്കാനായി National Public Health Emergency Team (Nphet) നല്‍കിയ നിര്‍ദ്ദേശം മന്ത്രിസഭയിലെ ഏതാനും അംഗങ്ങള്‍ പിന്തുണച്ചതായാണ് റിപ്പോര്‍ട്ട്. ഇന്ന് നടക്കുന്ന കോവിഡ്-19 മന്ത്രിതല ഉപസമിതിയുടെ തീരുമാനം കൂടി വിലയിരുത്തി ചൊവ്വാഴ്ചയാകും സര്‍ക്കാര്‍ ഔദ്യോഗിക തീരുമാനമെടുക്കുക. വരുന്ന മഞ്ഞുകാലത്ത് കോവിഡ് അതിരൂക്ഷമാകാനുള്ള സാധ്യത കണക്കിലെടുത്ത്, പ്രതിരോധം എത്തരത്തിലായിരിക്കണമെന്നത് സംബന്ധിച്ചും ഉപസമിതി ഇന്ന് … Read more