അയർലണ്ടിൽ 800 പേർക്ക് ജോലി; വമ്പൻ നിക്ഷേപത്തിനൊരുങ്ങി IBM

അയർലണ്ടിൽ 800 പേർക്ക് ജോലി നൽകുമെന്ന പ്രഖ്യാപനവുമായി ടെക് ഭീമനായ ഐബിഎം (IBM). ലോകം ഉറ്റുനോക്കുന്ന ടെക്നോളജിയായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അടിസ്ഥാനമാക്കിയുള്ള ജോലികളാണ് വരും വർഷങ്ങളിൽ നടത്തുന്ന പുതിയ നിക്ഷേപത്തിലൂടെ കമ്പനി സൃഷ്ടിക്കുക. സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് ജോലികൾക്ക് പുറമെ റിസർച്ച് ആൻഡ് ഡെവലപ്മെന്റ്, ഡിജിറ്റൽ സെയിൽസ് ആൻഡ് കൺസൾട്ടിങ് തുടങ്ങിയ തസ്തികകളിലും വമ്പൻ തൊഴിലവസരമാണ് കാത്തിരിക്കുന്നത്. ഇതിലൂടെ അയർലണ്ട് ആഗോളതലത്തിൽ എഐയുടെ പ്രധാന ഹബ്ബായി മാറുകയും ചെയ്യും. ഐബിമ്മിന്റെ ഡബ്ലിൻ, കോർക്ക് കേന്ദ്രങ്ങളിലും, ഐബിഎമ്മിനു കീഴിൽ … Read more

യു.കെയിൽ നിരവധി നഴ്‌സിങ് ഒഴിവുകൾ; ഏജൻസി ഫീസ് ഇല്ലാതെ കേരള സർക്കാർ സംഘടിപ്പിക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാം

യു.കെയിലെ വെയില്‍സില്‍ നഴ്സുമാരുടെ ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്ട്സ് വഴി റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നു. നഴ്സിങ്ങില്‍ ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ- നഴ്സിങ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സില്‍ രജിസ്ട്രേഷന്‍ ഉണ്ടായിരിക്കണം. ആറുമാസത്തെ പ്രവൃത്തിപരിചയവും വേണം. മെഡിക്കല്‍, സര്‍ജിക്കല്‍, എമര്‍ജന്‍സി, പീഡിയാട്രിക്, ന്യൂറോസര്‍ജറി, റീഹാബിലിറ്റേഷന്‍, പെരിഓപ്പറേറ്റീവ്, അല്ലെങ്കില്‍ ജനറല്‍ നഴ്സിങ് സ്പെഷ്യാലിറ്റികളിലെ പ്രവൃത്തിപരിചയമാണ് പരിഗണിക്കുക. സ്പീക്കിങ്, റീഡിങ്, ലിസണിങ് എന്നിവയില്‍ ഐഇഎല്‍ടിഎസ് സ്‌കോര്‍ ഏഴ് (റൈറ്റിങ്ങില്‍ 6.5) അല്ലെങ്കില്‍ സ്പീക്കിങ്, റീഡിങ്, ലിസണിങ് എന്നിവയില്‍ ഒഇടിബിയും (റൈറ്റിങ്ങില്‍ സി+) ശേഷി ഉണ്ടായിരിക്കണം. ജൂണ്‍ … Read more

കൗണ്ടി മീത്തിൽ 400 പേർക്ക് ജോലി; പ്രഖ്യാനവുമായി Primeline Distribution

കൗണ്ടി മീത്തില്‍ 400 പേര്‍ക്ക് ജോലി നല്‍കാന്‍ രാജ്യത്തെ പ്രമുഖ ലോജിസ്റ്റിക്‌സ് കമ്പനിയായ Primeline Distribution. Ashbourne-ലെ Croke Park-ല്‍ 50 മില്യണ്‍ യൂറോ ചെലവിട്ട് നിര്‍മ്മിക്കുന്ന കേന്ദ്രത്തിലാണ് നൂറുകണക്കിന് പേര്‍ക്ക് ജോലി നല്‍കുക. വിവിധ തസ്തികകളില്‍ ഇവിടെ ജോലി ഒഴിവുകൾ ഉണ്ടാകും. ഇതോടെ രാജ്യത്ത് കമ്പനിക്കായി ജോലി ചെയ്യുന്നവരുടെ എണ്ണം 1,500-ല്‍ അധികമാകും. അയര്‍ലണ്ടിലെ 7,500 സ്ഥാപനങ്ങളിലായി 25,000 ഡെലിവറികളാണ് ഓരോ ആഴ്ചയും Primeline Distribution നടത്തിവരുന്നത്. Ashbourne-നും പുറത്തും വലിയ വളര്‍ച്ചയ്ക്ക് പുതിയ തീരുമാനം … Read more

അയർലണ്ടിൽ 120 പേർക്ക് തൊഴിൽ നൽകാൻ വോഡഫോൺ

അയര്‍ലണ്ടില്‍ അടുത്ത നാല് വര്‍ഷത്തിനിടെ 120 പേര്‍ക്ക് ജോലി നല്‍കുമെന്ന പ്രഖ്യാപനവുമായി പ്രശസ്ത ടെലികോം കമ്പനിയായ വോഡഫോണ്‍. 35 മില്യണ്‍ യൂറോ ചെലവിട്ട് രാജ്യത്ത് നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് കൂടുതല്‍ പേരെ ജോലിക്ക് എടുക്കുന്നതെന്നും വോഡഫോണ്‍ അയര്‍ലണ്ട് വ്യക്തമാക്കി. സൈബര്‍ സെക്യൂരിറ്റി, നെറ്റ്‌വര്‍ക്കിങ്, ക്ലൗഡ് ടെക്‌നോളജീസ് എന്നിവയക്കായി 16 മില്യണ്‍ യൂറോയാണ് ഈ വര്‍ഷം മുടക്കുക. ഒപ്പം 70 പേര്‍ക്ക് പുതുതായി ജോലി നല്‍കുകയും ചെയ്യും. വോഡഫോണിന്റെ ബിസിനസ് വിഭാഗം, ഡിജിറ്റല്‍ ഓപ്പറേഷന്‍സ്, ഡിജിറ്റല്‍ സെയില്‍സ്, … Read more

ലിമറിക്കിൽ 80 പേർക്ക് പുതുതായി ജോലി നൽകാൻ Applegreen

ലിമറിക്കില്‍ പുതിയ സര്‍വീസ് ഏരിയ സ്ഥാപിക്കുക വഴി 80-ലേറെ പേര്‍ക്ക് ജോലി നല്‍കാന്‍ ഫോര്‍കോര്‍ട്ട് സര്‍വീസ് കമ്പനിയായ Applegreen. Clondrinagh Roundabout-ലാണ് 10 മില്യണ്‍ യൂറോ മുടക്കി M&S Food, Braeburn Coffee, Subway, Bakewell മുതലായ ബ്രാന്‍ഡുകള്‍ അടങ്ങുന്ന ഫോര്‍കോര്‍ട്ട് സര്‍വീസ് സെന്റര്‍ നിര്‍മ്മിക്കുക. ഒരു Burger King Drive Thru restaurant-ഉം ഇതിനൊപ്പം നിര്‍മ്മിക്കും. പണി പൂര്‍ത്തിയാകുന്നതോടെ ലിമറിക്കിലെ കമ്പനിയുടെ നാലാമത് സ്ഥാപനമാകും ഇത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രീതിയിലാകും ഈ ഫോര്‍കോര്‍ട്ട്. 1992-ല്‍ … Read more

രാജ്യത്ത് 700 പേർക്ക് ജോലി നൽകാൻ ഐറിഷ് വാട്ടർ

അയര്‍ലണ്ടില്‍ പുതുതായി 700 പേര്‍ക്ക് ജോലി നല്‍കുമെന്ന് പ്രഖ്യാപിച്ച് പൊതുജലവിതരണ സംവിധാനമായ ഐറിഷ് വാട്ടര്‍ (Uisce Éireann). പ്രൊഫഷണല്‍, ട്രേഡ്, ഗ്രാജ്വേറ്റ്‌സ്, സ്‌കില്‍ഡ് വര്‍ക്കേഴ്‌സ് എന്നിങ്ങനെ വിവിധ ജോലികള്‍ക്കായി ആളുകളെ ആവശ്യമുണ്ടെന്നും, അടുത്ത വര്‍ഷത്തോടെ ഈ ഒഴിവുകള്‍ നികത്തിത്തുടങ്ങുമെന്നും ഐറിഷ് വാട്ടര്‍ അറിയിച്ചു. രാജ്യത്തെ എല്ലാ കൗണ്ടികളിലും ജോലി ഒഴിവുകള്‍ ഉണ്ട്. ഫ്രണ്ട്- ലൈന്‍ ഓപ്പറേറ്റര്‍മാര്‍, സയന്‍സ് ആന്‍ഡ് എഞ്ചിനീയറിങ് ജോലിക്കാര്‍, അഡ്മിനിസ്‌ട്രേഷന്‍, കമ്മ്യൂണിക്കേഷന്‍സ്, മാനേജ്‌മെന്റ്, ഐടി വിദഗ്ദ്ധര്‍ എന്നിവരെയെല്ലാം കമ്പനിക്ക് ആവശ്യമാണെന്ന് ഐറിഷ് വാട്ടര്‍ വ്യക്തമാക്കി. … Read more

വെക്സ്ഫോർഡിൽ യൂറോപ്യൻ ഹെഡ്ക്വാർട്ടേഴ്‌സ് സ്ഥാപിച്ച് സോഫ്റ്റ്‌വെയർ കമ്പനി Scurri; 100 പേർക്ക് ജോലി

സോഫ്റ്റ് വെയര്‍ കമ്പനിയായ Scurri തങ്ങളുടെ പുതിയ യൂറോപ്യന്‍ ഹെഡ്ക്വാർട്ടേഴ്സ് വെക്സ്ഫോര്‍ഡിലെ Selskar Street-ല്‍ ആരംഭിച്ചു. അടുത്ത 24 മാസത്തിനുള്ളില്‍ സെയില്‍സ്, മാര്‍ക്കറ്റിംഗ്, സപ്പോര്‍ട്ട്, എഞ്ചിനീയറിംഗ് തുടങ്ങിയ 40-ഓളം പുതിയ ജോലികളിലേക്ക് 100-ഓളം നിയമനങ്ങള്‍ നടത്തുന്നതിനായി Scurri പദ്ധതിയിട്ടിട്ടുണ്ട്. Gresham House, ACT & Episode, Enterprise Ireland, സ്വകാര്യ ബിസിനസ്സുകള്‍ എന്നിവയില്‍ നിന്നായി ഇതുവരെ 15.3 മില്ല്യണ്‍ യൂറോയോളം കമ്പനി സമാഹരിച്ചിട്ടുണ്ട്. Scurri-യുടെ വെക്സ്ഫോർഡിലെ പുതിയ ഹെഡ്ക്വാർട്ടേഴ്സ് യൂറോപ്പിലെയും യു.കെയിലെയും കമ്പനിയുടെ പ്രവർത്തന വിപുലീകരണത്തിനും, തൊഴിലാളികള്‍ക്കും സഹായം നല്‍കും.