അയർലണ്ടിൽ മാനുകളുടെ പ്രജനന കാലം ആരംഭിച്ചു: റോഡുകളിൽ ഇനി കൂടുതൽ ശ്രദ്ധ വേണം

അയര്‍ലണ്ടില്‍ മാനുകളുടെ പ്രജനന കാലം ആരംഭിച്ചിരിക്കുകയാണെന്നും, അതിരാവിലെയും, സന്ധ്യകളിലും റോഡിലൂടെ വാഹനമോടിക്കുന്നവര്‍ അതീവശ്രദ്ധ പുലര്‍ത്തണമെന്നും Irish Deer Commission-ന്റെ മുന്നറിയിപ്പ്. കാടിന് നടുവിലൂടെ പോകുന്ന റോഡുകള്‍, പര്‍വ്വതപ്രദേശങ്ങളിലെ റോഡുകള്‍ മുതലായ ഇടങ്ങളില്‍ ഈ സീസണില്‍ മാനുകളുടെ സാന്നിദ്ധ്യം വളരെ കൂടുതലായിരിക്കുകയും, ഇവ റോഡ് മുറിച്ച് കടക്കുകയും ചെയ്യും. അതിനാൽ ഇത്തരം റോഡുകളിലൂടെ പോകുമ്പോള്‍ വേഗത വളരെ കുറച്ച് മാത്രം വാഹനമോടിക്കണമെന്നാണ് മുന്നറിയിപ്പ്. പഠനങ്ങള്‍ പ്രകാരം ആണ്‍ മാനുകളില്‍ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് വളരെയധികം കൂടുന്ന സമയമാണ് ഒക്ടോബര്‍. 10 … Read more

അയർലണ്ടിലെ പകുതിയിലധികം ഡ്രൈവർമാരും വേഗപരിധി നിയമങ്ങൾ അനുസരിക്കുന്നു, നിങ്ങളോ?

പ്രശസ്ത ഇന്‍ഷുറന്‍സ് കമ്പനിയായ AA Ireland നടത്തിയ സര്‍വേയില്‍, രാജ്യത്തെ പകുതിയിലധികം ഡ്രൈവര്‍മാരും വേഗപരിധി നിയമങ്ങള്‍ അനുസരിക്കുന്നുണ്ടെന്ന് കണ്ടെത്തല്‍. 2,600-ലധികം ഡ്രൈവര്‍മാരെ പങ്കെടുപ്പിച്ച് നടത്തിയ സര്‍വേയിലാണ് കണ്ടെത്തല്‍. 42% ഡ്രൈവര്‍മാര്‍ തങ്ങള്‍ മിക്കവാറും സമയങ്ങളിലും വേഗപരിധി നിയമങ്ങള്‍ അനുസരിക്കാറുണ്ടെന്നും പ്രതികരിച്ചു. രാജ്യത്ത് റോഡപകടമരണങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ നടത്തിയ സര്‍വേയില്‍, അപകടങ്ങള്‍ സംബന്ധിച്ച വിവിധ ചോദ്യങ്ങളാണ് ഡ്രൈവര്‍മാരോട് ചോദിച്ചത്. ഏറ്റവും അപകടരമായ ഡ്രൈവിങ് രീതി ഏതെന്ന ചോദ്യത്തിന് 97% പേരും ഉത്തരം നല്‍കിയത് മദ്യമോ, മറ്റ് ലഹരിവസ്തുക്കളോ ഉപയോഗിച്ചുള്ള … Read more

ഗാർഡയുടെ റോഡ് സുരക്ഷാ പരിശോധനയിൽ ലഹരി ഉപയോഗിച്ച 200-ഓളം ഡ്രൈവർമാർ പിടിയിൽ

മെയ് മാസത്തിലെ ബാങ്ക് ഹോളിഡേ വീക്കെന്‍ഡിനോടനുബന്ധിച്ച് ഗാര്‍ഡ നടത്തിയ റോഡ് പൊലീസിങ് ഓപ്പറേഷനില്‍ ലഹരി ഉപയോഗിച്ച് വാഹനമോടിച്ചതിന് 200-ഓളം പേര്‍ പിടിയില്‍. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 7 മണി മുതല്‍ ഇന്നലെ രാവിലെ 7 വരെയായിരുന്നു പ്രത്യേക ഓപ്പറേഷന്‍. ഈ ദിവസങ്ങള്‍ക്കിടെ 5,349 പേരെ പരിശോധിച്ചതില്‍ നിന്നും 196 പേരെ ഡ്രൈവിങ്ങിനിടെ ലഹരി ഉപയോഗിച്ചതിന് അറസ്റ്റ് ചെയ്തു. 900 ഡ്രൈവര്‍മാര്‍ അമിതവേഗതയില്‍ വാഹനമോടിച്ചതായും കണ്ടെത്തി. കൗണ്ടി കാവനില്‍ 60 കി.മീ വേഗപരിധിയിലുള്ള റോഡില്‍ 127 കി.മീ വേഗത്തില്‍ … Read more

അയർലണ്ടിലെ ഏറ്റവും ‘നല്ല’ ഡ്രൈവർമാർ ഡോണഗലിൽ; ഏറ്റവും മോശം ഈ കൗണ്ടിയിൽ…

അയര്‍ലണ്ടില്‍ ഏറ്റവുമധികം ഗതാഗതനിയമ ലംഘകര്‍ ഉള്ള കൗണ്ടി ഒഫാലി. റോഡ് സുരക്ഷാ അതോറിറ്റി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം ഡ്രൈവര്‍മാര്‍ക്ക് (കൗണ്ടിയിലെ ആകെ ഡ്രൈവര്‍മാരുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍) പെനാല്‍റ്റി പോയിന്റുകള്‍ ലഭിച്ചത് ഒഫാലിയിലാണ്. 2023-ല്‍ ഒഫാലി കൗണ്ടിയില്‍ 3,532 പേര്‍ക്കാണ് വിവിധ ഗതാഗതനിയമലംഘനങ്ങള്‍ക്കായി പിടിക്കപ്പെട്ട് പെനാല്‍റ്റി പോയിന്റുകള്‍ ലഭിച്ചത്. അതായത് കൗണ്ടിയില്‍ ആകെയുള്ള ഡ്രൈവര്‍മാരില്‍ 6.2% പേരും നിയമലംഘനം നടത്തി. ഗതാഗതനിയമലംഘനത്തിലെ ദേശീയ ശരാശരി 5.3% ആണെന്നോര്‍ക്കണം. ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനത്ത് ലോങ്‌ഫോര്‍ഡും … Read more

അയർലണ്ടിലെ എല്ലാ ഗാർഡ ഉദ്യോഗസ്ഥർക്കും ഇനി 30 മിനിറ്റ് നിർബന്ധിത റോഡ് സുരക്ഷാ ഡ്യൂട്ടി

അയര്‍ലണ്ടില്‍ റോഡപകട മരണങ്ങള്‍ കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ കര്‍ശന നടപടികളുമായി ഗാര്‍ഡ. യൂണിഫോമിലെത്തുന്ന എല്ലാ ഗാര്‍ഡ ഉദ്യോഗസ്ഥരും ഇനിമുതല്‍ നിര്‍ബന്ധമായും ദിവസവും 30 മിനിറ്റ് റോഡ് സുരക്ഷാ ഡ്യൂട്ടി ചെയ്യണമെന്ന് ഗാര്‍ഡ കമ്മിഷണര്‍ ഡ്രൂ ഹാരിസ് നിര്‍ദ്ദേശം നല്‍കി. തങ്ങളുടെ ഓരോ ഷിഫ്റ്റിലും 30 മിനിറ്റ് ഇതിനായി നീക്കി വയ്ക്കുന്നുവെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണം. ഇതിന് പുറമെ ഗാര്‍ഡ റോഡ് പൊലീസിങ് വിഭാഗത്തിലേയ്ക്ക് ഈ വര്‍ഷം അവസാനത്തോടെ 75 പേരെ കൂടി ചേര്‍ക്കും. ഈ വര്‍ഷം ഇതുവരെ 63 പേരാണ് … Read more

അയർലണ്ടിൽ റോഡപകട മരണങ്ങൾ കുത്തനെ ഉയർന്നു; അഞ്ച് ദിവസത്തിനിടെ അമിതവേഗതയ്ക്ക് പിടിക്കപ്പെട്ടത് 2,600 പേർ!

അയര്‍ലണ്ടില്‍ റോഡപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. ഏപ്രില്‍ 2 വരെയുള്ള കണക്കുകളനുസരിച്ച് ഈ വര്‍ഷം 58 ജീവനുകളാണ് രാജ്യത്തെ റോഡുകളില്‍ നഷ്ടപ്പെട്ടത്. മുന്‍ വര്‍ഷം ഇതേ കാലയളവിനെക്കാള്‍ 16 പേരാണ് കൂടുതലായി മരിച്ചത്- വര്‍ദ്ധന 38%. റോഡപകടമരണങ്ങള്‍ വര്‍ദ്ധിക്കുന്നത് സംബന്ധിച്ച റിപ്പോര്‍ട്ടുകളും, പഠനങ്ങളും പുറത്തുവരികയും, ബോധവല്‍ക്കരണം നടക്കുകയും ചെയ്യുന്നുണ്ടെങ്കിലും മരണങ്ങള്‍ വര്‍ദ്ധിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അയര്‍ലണ്ടിലെ റോഡുകളില്‍ ഡ്രൈവര്‍മാര്‍ വേഗപരിധി പാലിക്കുന്നില്ലെന്ന് ഈയിടെ പുറത്തുവിന്ന ഒരു ഇയു റിപ്പോര്‍ട്ട് വ്യക്തമാക്കിയതും ഇതിനോടൊപ്പം ചേര്‍ത്ത് വായിക്കണം. അതേസമയം … Read more

കോർക്കിലെ ഗതാഗതക്കുരുക്ക് പകുതിയായി കുറഞ്ഞു; 215 മില്യൺ ചെലവിട്ട Dunkettle Interchange പദ്ധതി ഉദ്‌ഘാടനം ചെയ്ത് മീഹോൾ മാർട്ടിൻ

കോര്‍ക്കുകാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന Dunkettle Interchange ഉപപ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ ഔദ്യോഗികമായി ജനങ്ങള്‍ക്ക് തുറന്നുകൊടുത്തു. കോര്‍ക്ക് നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി 215 മില്യണ്‍ യൂറോ ചെലവിട്ടാണ് 10 കി.മീ നീളത്തിലുള്ള ഇന്റര്‍ചേഞ്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. കോര്‍ക്ക് നഗരത്തില്‍ നിന്നും 5 കി.മീ മാറി സ്ഥിതി ചെയ്യുന്ന പദ്ധതിയില്‍ 18 റോഡ് ലിങ്കുകള്‍, ഏഴ് പുതിയ പാലങ്ങള്‍ എന്നിവയുണ്ട്. കോര്‍ക്ക്-ഡബ്ലിന്‍ M8 മോട്ടോര്‍വേ അടക്കം നാല് ദേശീയപാതകള്‍ ഇവിടെ സംഗമിക്കുന്നു. 2013-ല്‍ പ്ലാനിങ് പെര്‍മിഷന്‍ ലഭിച്ച … Read more

ലോകത്തെ ഏറ്റവും മോശം ട്രാഫിക് ബ്ലോക്കുകളിൽ രണ്ടാം സ്ഥാനത്ത് ഡബ്ലിൻ; ആദ്യ പത്തിൽ 2 ഇന്ത്യൻ നഗരങ്ങളും

ലോകനഗരങ്ങളിലെ ഏറ്റവും മോശം ഗതാഗതക്കുരുക്കുകളില്‍ ഡബ്ലിന്‍ രണ്ടാം സ്ഥാനത്ത്. TomTom എന്ന ഡച്ച് കമ്പനി നടത്തിയ പഠനപ്രകാരം, 2023-ല്‍ ശരാശരി 29 മിനിറ്റ് 30 സെക്കന്റാണ് ഡബ്ലിന്‍ സിറ്റി സെന്ററിലൂടെ ഒരു വാഹനം 10 കി.മീ പിന്നിടാനെടുത്ത സമയം. 2022-നെക്കാള്‍ 1 മിനിറ്റ് അധികമാണിത്. ഡബ്ലിന്‍ നഗരത്തില്‍ ഓരോ ദിവസവും 29 മിനിറ്റ് 30 സെക്കന്റ് വൈകുന്നതിലൂടെ ദിവസേന രണ്ട് യാത്രകള്‍ ചെയ്യുന്ന ഒരാള്‍ക്ക് ഒരു വര്‍ഷം ശരാശരി 185 മണിക്കൂറാണ് നഷ്ടമാകുന്നത്. ഏറ്റവും തിരക്കേറിയ സമയങ്ങളില്‍ … Read more