എൻജിൻ തകരാർ; ഷാനൺ എയർപോർട്ടിൽ അടിയന്തര ലാൻഡിങ് നടത്തി United Airlines വിമാനം; രണ്ടാഴ്ചയ്‌ക്കിടെ ഇത് രണ്ടാം തവണ

എഞ്ചിന്‍ തകരാര്‍ കാരണം ഷാനണ്‍ എയര്‍പോര്‍ട്ടില്‍ അടിയന്തര ലാന്‍ഡിങ് നടത്തി ജെറ്റ് വിമാനം.യുഎസില്‍ നിന്നും സ്വിറ്റ്‌സര്‍ലണ്ടിലേയ്ക്ക് പോകുകയായിരുന്ന United Airlines വിമാനമാണ് വ്യാഴാഴ്ച രാവിലെ എഞ്ചിന്‍ തകരാര്‍ ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്ന് ഷാനണ്‍ എയര്‍പോര്‍ട്ടില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്. രാവിലെ 5 മണിയോടെ കോര്‍ക്കിന് മുകളിലൂടെ സഞ്ചരിക്കവേ Boeing 767-300 മോഡല്‍ ജെറ്റ് വിമാനത്തിന്റെ ഇടത് എഞ്ചിന്‍ ഓഫായി. ഈ സമയം 116 യാത്രക്കാരും, 9 ക്രൂ അംഗങ്ങളും വിമാനത്തിലുണ്ടായിരുന്നു. തുടര്‍ന്ന് ഷാനണ്‍ എയര്‍പോര്‍ട്ടില്‍ അയിന്തര ലാന്‍ഡിങ്ങിന് അനുമതി … Read more

Shannon Airport-ൽ നിന്നും യുഎസ് നഗരങ്ങളിലേയ്ക്ക് സർവീസുകൾ പുനഃരാരംഭിക്കാൻ എയർ ലിംഗസ്

Shannon Airport-ല്‍ നിന്നും യുഎസിലെ ന്യൂയോര്‍ക്ക്, ബോസ്റ്റണ്‍ എന്നിവിടങ്ങളിലേയ്ക്കുള്ള വിമാനസര്‍വീസുകള്‍ പുനഃരാരംഭിക്കാന്‍ എയര്‍ ലിംഗസ്. കോവിഡ് കാരണം നിര്‍ത്തിവച്ച സര്‍വീസുകള്‍ അടുത്ത വര്‍ഷത്തോടെ വീണ്ടും ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇതോടൊപ്പം യു.കെയിലെ Heathrow എയര്‍പോര്‍ട്ടിലേയ്ക്കുള്ള നിലവിലെ സര്‍വീസ് മാറ്റമില്ലാതെ തുടരുമെന്നും എയര്‍ ലിംഗസ് വ്യക്തമാക്കി. അയര്‍ലണ്ടിന്റെ പടിഞ്ഞാറന്‍ പ്രദേശത്തുള്ള ജനങ്ങള്‍ കൂടുതലായി ആശ്രയിക്കുന്നത് Shannon എയര്‍പോര്‍ട്ടിനെയാണ്. അതിനാല്‍ത്തന്നെ പുതിയ പ്രഖ്യാപനം ഈ മേഖലയിലുള്ളവര്‍ക്ക് വലിയ ആശ്വാസമാകും. പ്രദേശത്ത് ടൂറിസം, ബിസിനസ് എന്നിവ മെച്ചപ്പെടാനും, വലിയ തൊഴിലസവരങ്ങള്‍ സൃഷ്ടിക്കപ്പെട്ടാനും … Read more