യൂറോപ്യൻ, വടക്കേ അമേരിക്കൻ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് റിട്ടേൺ ടിക്കറ്റുകൾക്ക് വമ്പൻ ഓഫറുമായി Aer Lingus

യൂറോപ്യന്‍, വടക്കന്‍ അമേരിക്കന്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേയ്ക്കുള്ള റിട്ടേണ്‍ വിമാന ടിക്കറ്റുകള്‍ക്ക് വമ്പന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ഐറിഷ് എയര്‍ലൈന്‍ കമ്പനിയായ Aer lingus. യു.കെ, യൂറോപ്പ് എന്നിവിടങ്ങളിലേയ്ക്ക് അയര്‍ലണ്ടില്‍ നിന്നുമുള്ള റിട്ടേണ്‍ ഫ്‌ളൈറ്റുകളില്‍ 20 യൂറോ ആണ് ഓഫ്. വടക്കന്‍ അമേരിക്കയിലേയ്ക്കുള്ള മടക്ക യാത്രകളില്‍ 100 യൂറോയും, ഇതേ റൂട്ടില്‍ ബിസിനസ് ക്ലാസില്‍ 200 യൂറോയും ഓഫുണ്ട്. പുതിയ സര്‍വീസുകളായ Dalaman (Turkey), Catania (Sicily), Heraklion (Crete), ഫ്രാന്‍സിലെ Bordeaux, Lyon, Marseille, Nantes, Toulouse, Vienna, … Read more

അമേരിക്കയിൽ നിന്നും ഡബ്ലിനിലേയ്ക്ക് പുതിയ വിമാന സർവീസ് ആരംഭിക്കാൻ ജെറ്റ്ബ്ലൂ

അമേരിക്കയില്‍ നിന്നും അയര്‍ലണ്ടിലേയ്ക്കും, തിരിച്ചും വിമാന സര്‍വീസ് ആരംഭിക്കാന്‍ ജെറ്റ്ബ്ലൂ (jetBlue). യുഎസിലെ ബോസ്റ്റണില്‍ നിന്നും, ന്യൂയോര്‍ക്കില്‍ നിന്നും ഡബ്ലിനിലേയ്ക്ക് വസന്തകാല, വേനല്‍ക്കാല സീസണ്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്നാണ് അമേരിക്കന്‍ ബജറ്റ് എയര്‍ലൈന്‍സായ ജെറ്റ്ബ്ലൂ അറിയിച്ചിരിക്കുന്നത്. ഇതിന് പുറമെ യുഎസില്‍ നിന്നും സ്‌കോട്ട്‌ലണ്ട് തലസ്ഥാനമായ എഡിന്‍ബര്‍ഗിലേയ്ക്കും പുതിയ സര്‍വീസ് ആരംഭിക്കും. 2024 മാര്‍ച്ച് 13 മുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് ബോസ്റ്റണ്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ നിന്നും ഡബ്ലിനിലേയ്ക്ക് വിമാനസര്‍വീസ് ആരംഭിക്കുക. ന്യൂയോര്‍ക്ക്- എഡിന്‍ബര്‍ഗ് സര്‍വീസ് മെയ് 22 മുതല്‍ … Read more

അയർലണ്ടിൽ നിന്നും ഇന്ത്യയിലേയ്ക്ക് നേരിട്ട് വിമാനസർവീസ്; പ്രവാസികളുടെ നിവേദനത്തിൽ നിങ്ങൾക്കും പങ്കാളികളാകാം

ഇന്ത്യയില്‍ നിന്നും അയര്‍ലണ്ടിലേയ്ക്ക് നേരിട്ട് വിമാനസര്‍വീസ് ആരംഭിക്കണമെന്ന ആവശ്യവുമായി പ്രവാസികള്‍ വ്യോമയാനമന്ത്രാലയത്തെ സമീപിക്കാനൊരുങ്ങുന്നു. നിലവില്‍ കണക്ഷന്‍ ഫ്‌ളൈറ്റുകള്‍ മാത്രമാണ് യാത്രയ്ക്ക് ലഭ്യമെന്നിരിക്കെ, ഒരു ദിവസം മുഴുവനായി യാത്രയ്ക്ക് ചെലവിടേണ്ട സാഹചര്യത്തിലാണ് അയര്‍ലണ്ടിലെ മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍. ഇത് അത്യാവശ്യയാത്രകള്‍ നടത്തുന്നവര്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ എംബസി വഴി ഇക്കാര്യം ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ ശ്രദ്ധയില്‍ പെടുത്താന്‍ അയര്‍ലണ്ടിലെ ഇന്ത്യക്കാര്‍ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി പ്രവാസികള്‍ വോട്ട് രേഖപ്പെടുത്തിയ നിവേദനം സമര്‍പ്പിക്കും. നിവേദനത്തില്‍ … Read more

അടുത്തയാഴ്ച മുതൽ യൂറോപ്പിലെ വിമാനങ്ങളിൽ മാസ്ക് നിർബന്ധമല്ലെന്ന് അധികൃതർ

യൂറോപ്പിലെ എയര്‍പോര്‍ട്ടുകള്‍, ഫ്‌ളൈറ്റുകള്‍ എന്നിവയില്‍ മെയ് 16 മുതല്‍ ഫേസ് മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമല്ലെന്നറിയിച്ച് European Union Aviation Safety Agency (EASA)-യും European Centre for Disease Prevention and Control (ECDC)-യും. ഇറ്റലി, ഫ്രാന്‍സ്, ബള്‍ഗേറിയ അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ പലതും ഈയിടെയായി കോവിഡ് നിയന്ത്രണങ്ങള്‍ വളരെയേറെ കുറയ്ക്കുകയോ, എടുത്തുമാറ്റുകയോ ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് വിമാനങ്ങളിലെ ഫേസ് മാസ്‌ക് സംബന്ധിച്ച് യൂറോപ്യന്‍ അധികൃതര്‍ പുതിയ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. യുഎസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒട്ടനവധി വിമാനക്കമ്പനികളും … Read more

ആവശ്യത്തിന് ജീവനക്കാരില്ല; വിമാനത്തിലെ സീറ്റുകൾ എടുത്തുമാറ്റാൻ EasyJet

ജീവനക്കാരുടെ എണ്ണക്കുറവ് കാരണമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വിമാനത്തിലെ ഏതാനും സീറ്റുകള്‍ എടുത്തുമാറ്റാന്‍ വിമാനക്കമ്പനിയായ EasyJet. വിമാനത്തിലെ യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് ജീവനക്കാരും വേണമെന്നതാണ് Civil Aviation Authority ചട്ടം. അതിനാല്‍ സീറ്റുകള്‍ എടുത്തുമാറ്റി യാത്രക്കാരുടെ എണ്ണം കുറയ്ക്കാനാണ് കമ്പനിയുടെ നീക്കം. കമ്പനിയുടെ A319 വിമാനത്തിലെ പുറകിലെ നിര മുഴുനായും എടുത്തുമാറ്റിയാല്‍ മൂന്ന് ക്രൂ മെമ്പര്‍മാരുമായി വിമാനത്തിന് സര്‍വീസ് നടത്താം. അല്ലെങ്കില്‍ നാല് പേര്‍ വേണ്ടിവരും. അതേസമയം ഈ സീറ്റുകള്‍ എടുത്തുമാറ്റിയാല്‍ 150 പേര്‍ക്ക് മാത്രമേ വിമാനത്തില്‍ യാത്ര ചെയ്യാന്‍ … Read more

എൻജിൻ തകരാർ; ഷാനൺ എയർപോർട്ടിൽ അടിയന്തര ലാൻഡിങ് നടത്തി United Airlines വിമാനം; രണ്ടാഴ്ചയ്‌ക്കിടെ ഇത് രണ്ടാം തവണ

എഞ്ചിന്‍ തകരാര്‍ കാരണം ഷാനണ്‍ എയര്‍പോര്‍ട്ടില്‍ അടിയന്തര ലാന്‍ഡിങ് നടത്തി ജെറ്റ് വിമാനം.യുഎസില്‍ നിന്നും സ്വിറ്റ്‌സര്‍ലണ്ടിലേയ്ക്ക് പോകുകയായിരുന്ന United Airlines വിമാനമാണ് വ്യാഴാഴ്ച രാവിലെ എഞ്ചിന്‍ തകരാര്‍ ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്ന് ഷാനണ്‍ എയര്‍പോര്‍ട്ടില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്. രാവിലെ 5 മണിയോടെ കോര്‍ക്കിന് മുകളിലൂടെ സഞ്ചരിക്കവേ Boeing 767-300 മോഡല്‍ ജെറ്റ് വിമാനത്തിന്റെ ഇടത് എഞ്ചിന്‍ ഓഫായി. ഈ സമയം 116 യാത്രക്കാരും, 9 ക്രൂ അംഗങ്ങളും വിമാനത്തിലുണ്ടായിരുന്നു. തുടര്‍ന്ന് ഷാനണ്‍ എയര്‍പോര്‍ട്ടില്‍ അയിന്തര ലാന്‍ഡിങ്ങിന് അനുമതി … Read more