കിൽഡെയറിൽ കാർ തട്ടിയെടുത്ത് കടന്നുകളഞ്ഞ പ്രതി പിടിയിൽ

കില്‍ഡെയറില്‍ കാര്‍ തട്ടിയെടുത്ത കേസില്‍ പ്രതി അറസ്റ്റില്‍. മെയ് 15-ന് Monasterevin-ലായിരുന്നു സംഭവം. ഉച്ചയ്ക്ക് ശേഷം 3.10-ഓടെ കാറില്‍ നിന്നും യാത്രക്കാരനെ തള്ളിയിട്ട ശേഷം കാറുമായി കടന്നുകളയുകയായിരുന്നു പ്രതി. ഇയാള്‍ക്ക് 30-ലേറെ പ്രായമുണ്ട്. അന്വേഷണമാരംഭിച്ച ഗാര്‍ഡ കഴിഞ്ഞ ദിവസം ഇയാളെ അറസ്റ്റ് ചെയ്ത് കില്‍ഡെയര്‍ ഗാര്‍ഡ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു. ശേഷം കേസ് ചുമത്തിയ ഇയാളെ ഇന്നലെ Portlaoise District Court-ല്‍ ഹാജരാക്കി. മോഷ്ടിക്കപ്പെട്ട കാറും ഗാര്‍ഡ കണ്ടെടുത്തിട്ടുണ്ട്. ഇത് തിരികെ ഉടമയ്ക്ക് നല്‍കി.

ക്ലെയറിലും ലിമറിക്കിലും വൻ മയക്കുമരുന്ന് വേട്ട; 1.4 മില്യൺ യൂറോയുടെ മയക്കുമരുന്നുകൾ പിടിച്ചെടുത്തു

ക്ലെയറിലും, ലിമറിക്കിലുമായി നടത്തിയ പരിശോധനയില്‍ 1.4 മില്യണ്‍ യൂറോയുടെ മയക്കുമരുന്നുകള്‍ പിടിച്ചെടുത്ത് ഗാര്‍ഡ. സംഭവങ്ങളില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായും ഗാര്‍ഡ അറിയിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം 2.15-ഓടെ ക്ലെയറിലാണ് ആദ്യ പരിശോധന നടന്നത്. ഇവിടെ ഒരു വാഹനം പരിശോധിച്ചതില്‍ നിന്നും 10,000 യൂറോ വിലവരുന്ന കൊക്കെയിന്‍ പിടികൂടി. ഇതിന് പിന്നാലെ ലിമറിക്കില്‍ വൈകുന്നേരത്തോടെ നടത്തിയ തുടര്‍പരിശോധനകളില്‍ 406,000 യൂറോ വിലവരുന്ന കൊക്കെയിന്‍, 140,000 യൂറോ വിലവരുന്ന ഹെറോയിന്‍, 45,000 യൂറോയുടെ ആംഫിറ്റമിന്‍, 42,852 യൂറോ വിലവരുന്ന … Read more

ഗാർഡയിൽ നിന്നും രാജിവയ്ക്കുന്നവരുടെ എണ്ണം കൂടുന്നു; ശമ്പള വർദ്ധ വേണമെന്ന് വാർഷിക സമ്മേളനത്തിൽ ആവശ്യം

ഗാര്‍ഡ അംഗങ്ങള്‍ക്ക് മെച്ചപ്പെട്ട ശമ്പളം വേണമെന്ന് Garda Representative Association (GRA)-ന്റെ വാര്‍ഷിക സമ്മേളനത്തില്‍ ആവശ്യം. സേനയില്‍ അംഗങ്ങളുടെ കുറവുണ്ടെന്നും, ഇത് കാരണം ഓഫിസര്‍മാര്‍ക്ക് സ്വയം സുരക്ഷ അനുഭവപ്പെടുന്നില്ലെന്നും സമ്മേളനത്തില്‍ അസോസിയേഷന്‍ അംഗങ്ങള്‍ വ്യക്തമാക്കി. ഗാര്‍ഡയില്‍ നിന്നും രാജി വച്ച് പോകുന്നവരുടെ എണ്ണം കൂടുകയാണെന്നും സമ്മേളനത്തില്‍ ചൂണ്ടിക്കാണിക്കപ്പെട്ടു. ജനുവരിക്ക് ശേഷം ഇതുവരെ 30 പേരാണ് ജോലി രാജിവച്ചത്. മെയ് മാസത്തോടെ 150-ലേറെ ഓഫിസര്‍മാര്‍ വിരമിക്കുകയും ചെയ്യും. രാജ്യത്തെ എല്ലാ ഗാര്‍ഡ സ്റ്റേഷനുകളിലും പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതായി Detective Garda … Read more

കെറിയിൽ മദ്ധ്യവയസ്കൻ ആക്രമണത്തിൽ പരിക്കേറ്റ് മരിച്ച സംഭവം; രണ്ട് പേർ അറസ്റ്റിൽ

കെറിയിലെ Tralee-യില്‍ ആക്രമണത്തില്‍ പരിക്കേറ്റ് മദ്ധ്യവയസ്‌കന്‍ മരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഞായറാഴ്ച രാത്രിയാണ് Tralee-യിലെ Abbey Court Complex-ല്‍ ഗുരുതരമായി പരിക്കേറ്റ നിലയില്‍ 50-ലേറെ പ്രായമുള്ള പുരുഷനെ കണ്ടെത്തിയത്. ഗാര്‍ഡയും, അടിയന്തര രക്ഷാസേനയും സ്ഥലത്തെത്തിയെങ്കിലും ഇദ്ദേഹം സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. സംഭവത്തില്‍ 50-ലേറെ പ്രായമുള്ള ഒരു പുരുഷനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് 30-ലേറെ പ്രായമുള്ള മറ്റൊരു പുരുഷനെ കൂടി ഗാര്‍ഡ അറസ്റ്റ് ചെയ്തു. സംഭവത്തിന് ദൃക്‌സാക്ഷികളായ ആരെങ്കിലുമുണ്ടെങ്കില്‍ മുന്നോട്ട് വരണമെന്നും ഗാര്‍ഡ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. … Read more

ഡബ്ലിനിൽ നിന്നും 22-കാരനെ കാണാതായി രണ്ടാഴ്ച; കുടുംബം ആശങ്കയിൽ

ഡബ്ലിനിലെ Lusk പ്രദേശത്ത് നിന്നും കാണാതായ Andrew Finni എന്ന 22-കാരനെ തേടി ഗാര്‍ഡ. മെയ് 6-ന് രാവിലെ 7.30-ന് Balbriggan-ലെ Bremore Cottages-ലാണ് Finni-യെ അവസാനമായി കണ്ടത്. ഇദ്ദേഹത്തെ കണ്ടെത്താന്‍ പൊതുജനത്തിന്റെ സഹായം തേടിയിരിക്കുകയാണ് ഗാര്‍ഡ. 5 അടി 9 ഇഞ്ച് ഉയരം, ദൃഢമായ ശരീരം എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രത്യേകതകള്‍. നീളം കുറഞ്ഞ കറുത്ത തലമുടി, ബ്രൗണ്‍ നിറത്തിലുള്ള കണ്ണുകള്‍ എന്നിവയും തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങളാണ്. കാണാതാകുമ്പോള്‍ black zipped Armani tracksuit top, black Armani … Read more

ഡബ്ലിനിലെ കടയിൽ മോഷണശ്രമം; ജീവനക്കാരന് പരിക്ക്

ഡബ്ലിനിലെ കടയില്‍ നടന്ന മോഷണശ്രമത്തിനിടെ ഷോപ്പ് ജീവനക്കാരന്‍ പരിക്കേറ്റ് ആശുപത്രിയില്‍. Clanbrassil Street പ്രദേശത്ത് ഇന്നലെ വൈകിട്ട് 8 മണിയോടെയായിരുന്നു സംഭവം. കടയില്‍ അതിക്രമിച്ച് കയറിയ മോഷ്ടാവ് കത്തികാട്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയായിരുന്നു. എന്നാല്‍ ഇയാള്‍ക്ക് പണമൊന്നും ലഭിക്കാതെ മടങ്ങിപ്പോകേണ്ടി വന്നു. സംഭവത്തിനിടെ ജീവനക്കാരനായ 20-ലേറെ പ്രായമുള്ള ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും, ഇദ്ദേഹത്തെ ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്തു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും ഗാര്‍ഡ അറിയിച്ചു.

ഗാർഡയിൽ പുതുതായി 102 അംഗങ്ങൾ; 38 സ്ത്രീകൾ

ടിപ്പററിയിലെ ഗാര്‍ഡ കോളജില്‍ ഇന്നലെ നടന്ന ചടങ്ങില്‍ 102 പേര്‍ കൂടി ഔദ്യോഗികമായി സേനയുടെ ഭാഗമായി. ഇതോടെ രാജ്യത്തെ ആകെ ഗാര്‍ഡ അംഗങ്ങളുടെ എണ്ണം 14,396 ആയി. ഇതിന് പുറമെ 401 ഗാര്‍ഡ റിസര്‍വ്വുകള്‍, 3,345 ഗാര്‍ഡ സ്റ്റാഫ്, 81 റിക്രൂട്ട് ഗാര്‍ഡ എന്നിവര്‍ നിലവില്‍ ട്രെയിനിങ് നടത്തിവരുന്നുമുണ്ട്. കഴിഞ്ഞ ദിവസം സ്ഥാനം സ്വീകരിച്ച ഗാര്‍ഡ അംഗങ്ങളില്‍ 38 പേര്‍ സ്ത്രീകളാണ്. ഇതില്‍ തന്നെ 16 പേര്‍ അയര്‍ലണ്ടിന് പുറത്ത് ജനിച്ച ശേഷം ഇവിടെയെത്തിയവരാണ്. 2021 സെപ്റ്റംബറിലാണ് … Read more

പ്രണയം നടിച്ച് തട്ടിപ്പ്; ഡബ്ലിനിൽ ഒരാൾ അറസ്റ്റിൽ

പ്രണയം നടിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ ഡബ്ലിനില്‍ പുരുഷന്‍ അറസ്റ്റില്‍. Citywest, Finglas പ്രദേശങ്ങളില്‍ ചൊവ്വാഴ്ച രാവിലെ Garda National Economic Crime Bureau (GNECB) നടത്തിയ പരിശോധനയിലാണ് 40-ലേറെ പ്രായമുള്ള ഒരാളെ അറസ്റ്റ് ചെയ്തത്. ഇവിടെ നിന്നും ഏതാനും രേഖകളും, ലാപ്‌ടോപ്പും, ഫോണും പിടിച്ചെടുത്തിട്ടുമുണ്ട്. ഫിന്‍ഗ്ലാസില്‍ നിന്നും അറസ്റ്റ് ചെയ്ത ഇയാള്‍ക്ക് മേല്‍ കുറ്റവാളിസംഘത്തില്‍ പ്രവര്‍ത്തിച്ചതിനുള്ള ചാര്‍ജ്ജും ചുമത്തിയിട്ടുണ്ട്. ഇയാളെ Terenure Garda Station-ല്‍ ചോദ്യം ചെയ്തുവരികയാണ്. വ്യാജപേരുകളിലൂടെയുണ്ടാക്കിയ ബാങ്ക് അക്കൗണ്ടുകള്‍ വഴി … Read more

കോർക്കിലെ വീട്ടിൽ വെടിവെപ്പ്; ഒരാൾക്ക് പരിക്ക്

കോര്‍ക്ക് നഗരത്തിലെ Churchfield പ്രദേശത്തുള്ള വീട്ടില്‍ നടന്ന വെടിവെപ്പില്‍ ഒരാള്‍ക്ക് പരിക്ക്. ശനിയാഴ്ച രാവിലെയാണ് സംഭവം. പരിക്കേറ്റ 20-ലേറെ പ്രായമുള്ള പുരുഷനെ കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. Churchfield Avenue-വിലെ ഒരു വീട്ടില്‍ വെടിവെപ്പ് നടന്നതായിയ രാവിലെ 4 മണിയോടെയാണ് ഗാര്‍ഡയ്ക്കും, അടിയന്തരരക്ഷാ സേനയ്ക്കും അറിയിപ്പ് ലഭിക്കുന്നത്. സംഭവസ്ഥലത്തെത്തിയ സംഘമാണ് പരിക്കേറ്റ നിലയില്‍ ഇദ്ദേഹത്തെ കണ്ടെത്തിയത്. തുടര്‍ന്ന് ഇദ്ദേഹത്തെ ആംബുലന്‍സില്‍ ആശുപത്രിയിലേയ്ക്ക് മാറ്റി. പരിക്ക് ജീവന് ഭീഷണിയുള്ളതല്ലെന്നാണ് റിപ്പോര്‍ട്ട്. സംഭവസ്ഥലം സീല്‍ ചെയ്ത ഗാര്‍ഡ ഫോറന്ഡസിക് പരിശോധന … Read more

താലയിൽ കത്തി കാട്ടി ഭീഷണിപ്പെടുത്തി കൊള്ള; പ്രതി അറസ്റ്റിൽ

താലയിലെ കടയില്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തി കൊള്ള നടത്തിയ പ്രതി അറസ്റ്റില്‍. വെള്ളിയാഴ്ച രാവിലെ 8 മണിയോടെയാണ് താലയിലെ Jobstown പ്രദേശത്തുള്ള പലചരക്ക് കടയില്‍ കൊള്ള നടക്കുന്നതായി ഗാര്‍ഡയ്ക്ക് അറിയിപ്പ് ലഭിച്ചത്. കടയിലെത്തിയ പ്രതി, ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി പണവുമായി കടന്നുകളയുകയായിരുന്നു. ഇയാള്‍ സമീപത്തെ മറ്റൊരു കടയില്‍ കത്തിയുമായി എത്തി പണമാവശ്യപ്പെട്ടെങ്കിലും പണം ലഭിക്കാതെ മടങ്ങുകയായിരുന്നുവെന്നാണ് കരുതുന്നത്. തുടര്‍ന്നാണ് ഈ കടയിലെത്തിയത്. ഗാര്‍ഡ എത്തിയപ്പോഴേയ്ക്കും ഇയാള്‍ രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് താലയിലെ ഒരു വീട്ടില്‍ പരിശോധന നടത്തിയ … Read more