തമന്ന ദിലീപിനൊപ്പം മലയാളത്തിലേക്ക്

തെന്നിന്ത്യന്‍ സുന്ദരി തമന്ന മലയാളത്തിലേക്ക്. ദിലീപ് ചിത്രം കമ്മാരസംഭവത്തിലൂടെയാണ് തമന്ന മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. പരസ്യ ചിത്ര സംവിധായകനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് മുരളി ഗോപിയാണ്. 90 വയസ്സുകാരനായാണ് ദിലീപ് ചിത്ത്രതിലെത്തുന്നത്. ചിത്രത്തില്‍ അഭിനയിക്കാനുള്ള കരാര്‍ തമന്ന വൈകാതെ ഒപ്പു വെക്കും. കഥകേട്ടപ്പോള്‍ തന്നെ അഭിനയിക്കാന്‍ തമന്ന തയ്യാറാവുകായിരുന്നു. ചിത്രത്തിലെ തമന്നയുടെ സംഭാഷണങ്ങള്‍ തമന്നയുടെ ശബ്ദത്തില്‍തന്നെ ഡബ്ബ് ചെയ്യിക്കണമെന്നും അണിയറയില്‍ ആലോചനയുണ്ട്. മായാമോഹിനിയ്ക്ക് ശേഷം വ്യത്യസ്ത വേഷത്തില്‍ ദിലീപ് എത്തുന്ന ചിത്രംകൂടിയാണ് കമ്മാരസംഭവം.

ദിവ്യ ഉണ്ണി വിവാഹമോചിതയാകുന്നു

ദിവ്യാ ഉണ്ണി വിവാഹമോചിതയാകുന്നു. ഭര്‍ത്താവ് സുധീറില്‍ നിന്നും വേര്‍പിരിഞ്ഞതായും ഇനിയുള്ള ജീവിതം തന്റെ മക്കള്‍ക്ക് വേണ്ടിയാണെന്നും ദിവ്യാ ഉണ്ണി പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ദിവ്യാ ഉണ്ണി മനസ് തുറന്നത്. ജീവിതത്തില്‍ ഏറെ തളര്‍ന്ന നിമിഷങ്ങളിലൂടെയാണ് കടന്നുപോയതെന്നും എന്നാല്‍ തനിക്ക് തിരിച്ചുവരണമായിരുന്നുവെന്നും കൂടുതല്‍ കരുത്തോടെ തിരിച്ചുവരാനായെന്നും ദിവ്യ അഭിമുഖത്തില്‍ പറയുന്നു. ‘കൂട്ടുകാരോട് വേര്‍പിരിയുമ്പോള്‍ പോലും കരച്ചില്‍ വരുമായിരുന്നു. അങ്ങനെയുള്ള എനിക്കാണ് ജീവിതത്തിലെ ഏറ്റവും വലിയ വേര്‍പിരിയല്‍ നേരിടേണ്ടിവന്നത്. ജീവിതവസാനം വരെ ഒപ്പമുണ്ടാകേണ്ട ആളോടുള്ള വേര്‍പിരിയല്‍. ആരും തളര്‍ന്നു … Read more

ജിമ്മി ജോര്‍ജ്ജിന്റെ സ്മരണകളുണര്‍ത്തി കരിങ്കുന്നം സിക്‌സസ് ഓഗസ്റ്റ് 12 മുതല്‍ അയര്‍ലണ്ടില്‍

ലോകം കണ്ട പ്രഗത്ഭനായ വോളീബോള്‍ താരം ജിമ്മി ജോര്‍ജ്ജിന്റെ സ്മരണകളുണര്‍ത്തി കരിങ്കുന്നം സിക്‌സസ് ഓഗസ്റ്റ് 12 മുതല്‍ അയര്‍ലണ്ടില്‍ പ്രദര്‍ശനത്തിനെത്തുന്നു. ഹിറ്റ് ചിത്രം ഫയര്‍മാന് ശേഷം ദീപു കരുണാകരന്‍ സംവിധാനം ചെയ്ത ചിത്രമാണ് കരിങ്കുന്നം സിക്‌സസ്. മഞ്ഞ്ജു വാര്യര്‍ പ്രധാന കഥാപാത്രമാകുന്ന ചിത്രത്തില്‍ അനൂപ് മേനോന്‍, ബാബു ആന്റണി, മേജര്‍ രവി, വിജയകുമാര്‍, മണിക്കുട്ടന്‍, സുരാജ് വെഞ്ഞാറമൂട്, ലെന തുടങ്ങിയ പ്രമുഖ താരനിരയാണുള്ളത്. മഞ്ഞ്ജു വാര്യര്‍ ചിത്രത്തില്‍ ജയില്‍പുള്ളികളുടെ വോളിബോള്‍ കോച്ചായിട്ടാണ് വേഷമിടുന്നത്.സ്വാമീസ് മൂവീസാണ്‍ ചിത്രം യൂറോപ്പില്‍ … Read more

അമല പോള്‍ വിവാഹമോചനത്തിന്

അമല പോള്‍-എഎല്‍ വിജയ് ദമ്പതികള്‍ വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്നതാണ് റിപ്പോര്‍ട്ട്. ഇരുവര്‍ക്കുമിടയില്‍ അസ്വാരസ്യമുണ്ടെന്ന വാര്‍ത്തകള്‍ കുറച്ചുനാളുകളായി പുറത്തുവന്നിരുന്നു. ദേശീയമാധ്യമങ്ങളും പ്രമുഖ തമിഴ് മാധ്യമങ്ങളുമാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. വിവാഹ ജീവിതത്തിലെ ചില പൊരുത്തക്കേടുകളും തമിഴകത്തെ ഒരു സൂപ്പര്‍താരവുമായുള്ള അകമഴിഞ്ഞ അടുപ്പവുമാണ് വേര്‍പിരിയലിന് വഴിവച്ചതെന്നും ആരോപണമുണ്ട്. വിവാഹമോചനവുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും രണ്ടുപേരും ഇതുസംബന്ധിച്ച് പ്രതികരിച്ചിരുന്നില്ല. ഈയിടെയായി ഇരുവരും ഒന്നിച്ച് ഒരു പരിപാടികളിലും പങ്കെടുത്തിരുന്നുമില്ല. 2011ല്‍ പുറത്തിറങ്ങിയ ദൈവ തിരുമകള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് സംവിധായകന്‍ എഎല്‍ വിജയ്‌യുമായി അമല പോള്‍ പ്രണയത്തിലാകുന്നത്. … Read more

നീനയില്‍ പോകാം, ക്രിക്കറ്റും കബാലിയും കണ്ട് മടങ്ങാം

ഡബ്ലിന്‍: നീന ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലുള്ള വണ്‍ഡേ ക്രിക്കറ്റ് ടൂര്‍ണമെന്റ് നീന ക്രിക്കറ്റ് ലീഗ് സീസണ്‍ 2 ശനിയാഴ്ച രാവിലെ 8.30 മുതല്‍ ബാലിഗഹാന്‍ ഗ്രൗണ്ടില്‍ നടക്കും. ഇതോടനുബന്ധിച്ച് രജനീകാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ കബാലിയുടെ പ്രത്യേക പ്രദര്‍ശനവും നടക്കും. ഡബ്ലിന്‍, മണ്‍സ്റ്റര്‍ മേഖലകളിലെ 9 ടീമുകളാണ് ക്രിക്കറ്റ് ലീഗില്‍ പങ്കെടുക്കുക. കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ കെസിസി, ആതിഥേയരായ നീന, ലീമറിക്, ന്യൂകാസില്‍ വെസ്റ്റ്, ക്ലോണ്‍മല്‍, ഗ്ലാഡിയേറ്റേഴ്‌സ്, ഡബ്ലിന്‍, സ്വോര്‍ഡ്‌സ്, ടാലാ എന്നിവയാണ് ഇത്തവണത്തെ മത്സരത്തിനായി ഒരുങ്ങുന്നത്. … Read more

കബാലിയുടെ സെന്‍സര്‍ കോപ്പി ചോര്‍ന്നതായി സൂചന

ചെന്നൈ: രജനീകാന്തിന്റെ പുതിയ ചിത്രം കബാലിയുടെ സെന്‍സര്‍ കോപ്പി ചോര്‍ന്നതായി സൂചന. ചില ടൊറന്റ് സൈറ്റുകളില്‍ കബാലിയുടെ സെന്‍സര്‍ കോപ്പി പ്രത്യക്ഷപ്പെട്ടതായാണ് വിവരം. കബാലിയുടെ ഇന്റര്‍നെറ്റ് ഡൗണ്‍ലോഡിംഗും ചിത്രത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതും ചെന്നൈ ഹൈക്കോടതി തടഞ്ഞിരുന്നു. 22 നാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്. ആയിരത്തോളം തീയറ്ററുകളില്‍ കബാലി ആഗോളതലത്തില്‍ പ്രദര്‍ശനത്തിനെത്തും. റിലീസിന് നാല് ദിവസം മുമ്പ് തന്നെ സാറ്റലൈറ്റ് റൈറ്റിലൂടെയും മറ്റും കബാലി 200 കോടി രൂപ ലാഭം നേടി റിക്കാര്‍ഡിട്ടതായി വാര്‍ത്ത വന്നിരിക്കുന്നതിനിടയിലാണ് സെന്‍സര്‍ പകര്‍പ്പ് ചോര്‍ന്നതായുള്ള … Read more

കബാലി ഓണ്‍ലൈന്‍ റിലീസ് ഹൈക്കോടതി തടഞ്ഞു

ചെന്നൈ: രജനീകാന്തിന്റെ പുതിയ ചിത്രം കബാലി ഓണ്‍ലൈനില്‍ റിലീസ് ചെയ്യുന്നത് ചെന്നൈ ഹൈക്കോടതി വിലക്കി. 225 വെബ്‌സൈറ്റുകള്‍ക്ക് കബാലിയുടെ ദൃശ്യങ്ങളടങ്ങിയ പേജ് പിന്‍വലിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച 169 ഇന്റര്‍നെറ്റ് സേവനദാതാക്കളേയും വിലക്കിയിട്ടുണ്ട്. കേബിള്‍ ടി.വി ഓപ്പറേറ്റര്‍മാര്‍ക്കും ഇത് സംബന്ധിച്ച് കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ കര്‍ശന ശിക്ഷ നേരിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. മൈലാപ്പൂരില്‍ ജനിച്ച് മലേഷ്യയിലേക്ക് സാമ്രാജ്യം വ്യാപിപ്പിച്ച കബാലീശ്വരനെയാണ് രജനീകാന്ത് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഏറെ കാലത്തിന് ശേഷം … Read more

സ്‌റ്റൈല്‍ മന്നനെത്തുന്നു; കബാലി ജൂലൈ 22ന് തന്നെ

സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ അവതാരചിത്രം കബാലിക്കായി കാത്തിരിക്കുന്ന പ്രേക്ഷകലക്ഷങ്ങള്‍ക്ക് ഒരു സന്തോഷവാര്‍ത്ത. മുന്‍നിശ്ചയിച്ച പ്രകാരം കബാലി ജൂലൈ 22ന് തന്നെ ലോകവ്യാപകമായി എല്ലാ തീയറ്ററുകളിലും റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. നേരത്തെ ചിത്രത്തിന്റെ റിലീസിംഗ് നീണ്ടു പോകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാ ആശങ്കകളും അകറ്റി കബാലി റിലീസിന് തയ്യാറെടുക്കുകയാണ്. കഴിഞ്ഞ ദിവസം കബാലിക്ക് സെന്‍സര്‍ ബോര്‍ഡിന്റെ പ്രദര്‍ശനാനുമതി ലഭിച്ചിരുന്നു.152 മിനുട്ട് ദൈര്‍ഘ്യമുള്ള ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. അധോലോക നായകന്മാരുടെ കഥ പറയുന്ന ചിത്രം … Read more

രജനീകാന്തിന്റെ ഭാര്യ ലതാ രജനീകാന്തിന് സുപ്രീം കോടതി നോട്ടീസ്

രജനീകാന്തിന്റെ ഭാര്യ ലതാ രജനീകാന്തിന് സുപ്രീം കോടതിയുടെ നോട്ടീസ്. 2014ല്‍ പുറത്തിറങ്ങിയ ‘കോച്ചടിയാന്‍’ എന്ന ചിത്രത്തിന്റെ വിതരണാവകാശവുമായി ബന്ധപ്പെട്ട് ഫയല്‍ ചെയ്ത കേസിലാണ് നോട്ടീസ്. ‘കോച്ചടിയാ’ന്റെ വിതരണാവകാശം തങ്ങള്‍ക്ക് നല്‍കാമെന്ന് വിശ്വസിപ്പിച്ച് പത്ത് കോടി രൂപ തങ്ങള്‍ക്ക് നഷ്ടമുണ്ടാക്കിയതായും പിന്നീട് ഇറോസ് ഇന്റര്‍നാഷണലിന് ചിത്രത്തിന്റെ വിതരണാവകാശം കൈമാറുകയായിരുന്നുവെന്നും ആഡ് ബ്യൂറോ എന്ന കമ്പനി നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. കേസില്‍ ലതാ രജനീകാന്തിനെതിരെ വ്യാജരേഖ ചമച്ചതിനും വഞ്ചനാകുറ്റത്തിനും ബംഗളൂരു മെട്രോപൊളിറ്റന്‍ കോടതിയുടെ നിര്‍ദ്ദേശ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. … Read more

അമ്മയില്‍ തുടരുമെന്ന് നടന്‍ സലിംകുമാര്‍

സംഘടനയെ താന്‍ ബഹുമാനിക്കുന്നുണ്ടെന്നും അമ്മയില്‍ തുടരുമെന്നും സലിംകുമാര്‍ വ്യക്തമാക്കി. തന്റെ രാജി വൈകാരിക പ്രതികരണമാണെന്നും താരം കൂട്ടിച്ചേര്‍ത്തു. വ്യക്തിപരമായ കാരണങ്ങള്‍കൊണ്ടാണ് ജനറല്‍ബോഡി യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നത്. ജഗദീഷ് എന്ത് കൊണ്ടാണ് യോഗത്തില്‍ നിന്ന് വിട്ടുനിന്നതെന്ന് അറിയില്ല. ഞങ്ങള്‍ രണ്ട് പേരും രണ്ട് വീട്ടിലാണ്. അതുകൊണ്ട് ഇക്കാര്യം അറിയില്ലെന്നും സലിംകുമാര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്തെ വിവാദങ്ങളില്‍ ഇനി പ്രതികരിക്കാനില്ല. രാജി കത്ത് നല്‍കി എന്നത് വസ്തുതയാണ്. രാജി ലഭിച്ചില്ല എന്ന് പ്രസിഡന്റ് എന്തുകൊണ്ടാണ് പറഞ്ഞത് എന്നറിയില്ല. എല്ലാവരുമായും നല്ല … Read more