ട്രംപ് പ്രീണനം: യൂറോപ്യൻ വിപണിയിൽ തളർന്ന് ഇലോൺ മസ്കിന്റെ ടെസ്ല; എന്നാൽ അയർലണ്ടിൽ വിൽപ്പന കുതിച്ചുയർന്നു

യൂറോപ്പില്‍ മറ്റെല്ലായിടത്തും വില്‍പ്പന ഇടിയുന്നതിനിടെ അമേരിക്കന്‍ കാര്‍ നിര്‍മ്മാതാക്കളായ ടെസ്ലയ്ക്ക് അയര്‍ലണ്ടില്‍ നേട്ടം. 2025-ന്റെ ആദ്യ രണ്ട് മാസങ്ങളില്‍ 539 ടെസ്ല കാറുകളാണ് അയര്‍ലണ്ടില്‍ വിറ്റുപോയത്. കഴിഞ്ഞ വര്‍ഷത്തെ ആദ്യ രണ്ട് മാസങ്ങളില്‍ ഇത് 412 ആയിരുന്നു. 31% ആണ് വില്‍പ്പനയിലെ വര്‍ദ്ധന. ടെസ്ലയുടെ മോഡല്‍ 3-യുടെ 428 എണ്ണവും, മോഡല്‍ വൈയുടെ 111 എണ്ണവുമാണ് ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ഇവിടെ വില്‍പ്പന നടന്നത്. അതേസമയം യൂറോപ്പില്‍ പൊതുവില്‍ ടെസ്ലയുടെ വിപണി ഇടിയുകയാണ്. ജനുവരി മാസത്തില്‍ 7,517 … Read more

പലിശനിരക്ക് വീണ്ടും കുറച്ച് സെൻട്രൽ ബാങ്ക്; മോർട്ട്ഗേജ് എടുത്തവർക്ക് സന്തോഷവാർത്ത

വീണ്ടും പലിശനിരക്ക് കുറച്ച് യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്. നിരക്ക് .25% കുറച്ചതോടെ നിലവിലെ നിരക്ക് 2.5% ആയി. ഈ വര്‍ഷം ഇത് രണ്ടാം തവണയും, 2024 ജൂണിന് ശേഷം ഇത് ആറാം തവണയുമാണ് സെന്‍ട്രല്‍ ബാങ്ക് പലിശനിരക്ക് കുറയ്ക്കുന്നത്. യൂറോസോണിലെ പണപ്പെരുപ്പം നിയന്ത്രിക്കുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു നേരത്തെ പലിശനിരക്ക് പടിപടിയായി കൂട്ടിയത്. പലിശനിരക്ക് 2023-ല്‍ റെക്കോര്‍ഡായ 4 ശതമാനത്തില്‍ എത്തുകയും ചെയ്തിരുന്നു. റഷ്യയുടെ ഉക്രെയിന്‍ അധിനിവേശത്തെത്തുടര്‍ന്ന് ഭക്ഷ്യവസ്തുക്കള്‍ക്കും, ഊര്‍ജ്ജത്തിനുമുണ്ടായ അസാമാന്യമായ വിലക്കയറ്റം തടയുകയായിരുന്നു പ്രധാന ലക്ഷ്യം. പണപ്പെരുപ്പം … Read more

രൂപയ്‌ക്കെതിരെ യൂറോയ്ക്ക് സർവകാല റെക്കോർഡ്; വിനിമയനിരക്ക് 94 രൂപ കടന്നു

ഇന്ത്യന്‍ രൂപയ്ക്ക് എതിരെ യൂറോയ്ക്ക് റെക്കോര്‍ഡ് വിനിമയ നേട്ടം. രൂപയുമായുള്ള യൂറോയുടെ വിനിമയനിരക്ക് ഇന്ന് (2025 മാര്‍ച്ച് 6) സര്‍വ്വകാല റെക്കോര്‍ഡായ 94 രൂപ കടന്നു. നിലവില്‍ 1 യൂറോയ്ക്ക് 94.0860 രൂപ എന്നതാണ് വിനിമയനിരക്ക്.

ഗാർഡയും വടക്കൻ അയർലണ്ട് പൊലീസും കൈകോർത്തു; Co Antrim-ൽ പിടികൂടിയത് 7.9 മില്യന്റെ മയക്കുമരുന്നുകൾ

ഗാര്‍ഡയും, നോര്‍ത്തേണ്‍ അയര്‍ലണ്ട് പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ 7.9 മില്യണ്‍ യൂറോ വിലവരുന്ന മയക്കുമരുന്നുകള്‍ പിടിച്ചെടുത്തു. തിങ്കളാഴ്ച രാവിലെയാണ് Co Antrim-ലെ Newtownabbey-ലുള്ള Mullusk പ്രദേശത്ത് നടത്തിയ പരിശോധനയില്‍ വലിയ അളവിലുള്ള കഞ്ചാവ്, കൊക്കെയ്ന്‍, കെറ്റമീന്‍ എന്നിവ ഭക്ഷണം സൂക്ഷിക്കുന്ന പാക്കുകളില്‍ നിറച്ച നിലയില്‍ കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്നും 28 വയസുള്ള ഒരു പുരുഷനെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. യുകെയിലെ വിവിധ പ്രദേശങ്ങളിലായി ഇവ വിതരണം ചെയ്യാനായിരുന്നു കുറ്റവാളികളുടെ ഉദ്ദേശ്യമെന്ന് നോര്‍ത്തേണ്‍ അയര്‍ലണ്ട് പൊലീസ് പറഞ്ഞു. അതിര്‍ത്തി … Read more

മലയാളി യാത്രക്കാർക്ക് ആശ്വാസം ; ചർച്ച നടത്തി സിയാൽ, കൊച്ചി-ലണ്ടൻ സർവീസ് നിർത്തലാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കാന്‍ എയര്‍ ഇന്ത്യ

യുകെയിലെ മലയാളി സമൂഹത്തിനു ആശ്വാസം നല്‍കുന്ന തീരുമാനവുമായി എയര്‍ ഇന്ത്യ. മാര്‍ച്ച് 31 നു ശേഷം ലണ്ടൻ-കൊച്ചി നേരിട്ടുള്ള വിമാനസർവീസ് നിര്‍ത്താലാക്കാന്‍ ഉള്ള തീരുമാനം പുനഃപരിശോധിക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. എയര്‍ ഇന്ത്യയുടെ കൊച്ചിയില്‍ നിന്ന് ലണ്ടനിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ മാര്‍ച്ച് 28ന് അവസാനിപ്പിക്കുമെന്ന അറിയിപ്പ് വന്നതിന് പിന്നാലെ ബ്രിട്ടണിലെ മലയാളികളില്‍ നിന്നും കേരളത്തില്‍ നിന്നും ശക്തമായ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ഇതോടെ കേരള സര്‍ക്കാരിന്‍റെ നിര്‍ദ്ദേശ പ്രകാരം കൊച്ചിന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ (സിയാൽ) മാനേജിങ് ഡയറക്ടര്‍ എസ് … Read more

യുകെയിൽ മലയാളി നഴ്സിന് കുത്തേറ്റ് ഗുരുതര പരിക്ക്

യുകെയിൽ മലയാളി നഴ്സിന് കുത്തേറ്റതായി റിപ്പോര്‍ട്ട്‌. ബ്രിട്ടനിലെ മാഞ്ചസ്റ്റർ റോയൽ ഓൾഡ്ഹാം ആശുപത്രിയിൽ ജോലി ചെയ്യുന്ന അച്ചാമ്മ ചെറിയാനാണ് കുത്തേറ്റത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ റൗമോൺ ഹക്ക് (37) എന്നയാളാണ് അച്ചാമ്മയെ ആക്രമിച്ചത്. ഗുരുതര പരിക്കേറ്റ അച്ചാമ്മ ചെറിയാൻ ചികിത്സയിലാണ്. അക്രമിയെ റിമാൻഡ് ചെയ്തതായി പോലീസ് അറിയിച്ചു. ശസ്ത്രക്രിയയ്ക്കായി ഉപയോഗിക്കുന്ന കത്രിക ഉപയോഗിച്ച് യാതൊരു പ്രകോപനവുമില്ലാതെ റൗമോൺ അച്ചാമ്മയെ ആക്രമിക്കുകയായിരുന്നു. നരഹത്യാശ്രമത്തിനാണ് പൊലീസ് ഇയാൾക്കെതിരെ കേസെടുത്തത്. മാഞ്ചസ്റ്ററിലെ മലയാളി സംഘടനയിലെ സജീവ പ്രവർത്തകയായ … Read more

മെറ്റയ്ക്ക് 797 മില്യൺ പിഴയിട്ട് യൂറോപ്യൻ യൂണിയൻ

സോഷ്യല്‍ മീഡിയ ഭീമനായ മെറ്റയ്ക്ക് വീണ്ടും വമ്പന്‍ പിഴ ചുമത്തി യൂറോപ്യന്‍ യൂണിയന്‍. ഇയു കോപംറ്റീഷന്‍ നിയമങ്ങള്‍ ലംഘിച്ചു എന്ന് കാണിച്ചാണ് യൂറോപ്യന്‍ കമ്മീഷന്‍ മെറ്റയോട് 797.72 മില്യണ്‍ യൂറോ പിഴയൊടുക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മെറ്റയുടെ കീഴിലുള്ള ഫേസ്ബുക്കിനോട് ഒപ്പം തന്നെ മാര്‍ക്കറ്റ് പ്ലേസ് സംവിധാനം കൂട്ടിച്ചേര്‍ത്തത് കാരണം, ഉപഭോക്താക്കള്‍ക്ക് ആവശ്യമില്ലെങ്കില്‍ പോലും മാര്‍ക്കറ്റ് പ്ലേസിലെ സാധനങ്ങള്‍ കാണാന്‍ സാധിക്കുന്നുവെന്നും, മറ്റ് പരസ്യ പ്ലാറ്റ്‌ഫോമുകള്‍ക്ക് ഇല്ലാത്തതരം മേല്‍ക്കൈ ഇതിലൂടെ ഫേസ്ബുക്കിന് ലഭിക്കുന്നുവെന്നും യൂറോപ്യന്‍ കമ്മീഷന്‍ വ്യക്തമാക്കി. ഇതിന് പുറമെ … Read more

സ്‌പെയിനിലെ പ്രളയത്തിൽ 205 മരണം

സ്‌പെയില്‍ മൂന്ന് ദിവസം നീണ്ടുനിന്ന പ്രളയത്തില്‍ 205 പേര്‍ക്ക് ജീവന്‍ നഷ്ടമായതായി റിപ്പോര്‍ട്ട്. മരണങ്ങളില്‍ 202-ഉം വലന്‍സിയ പ്രവിശ്യയിലാണ്. നിരവധി ടൗണുകളില്‍ ഇപ്പോഴും വാഹനങ്ങളും മറ്റ് വസ്തുക്കളും കുടുങ്ങിക്കിടക്കുകയാണ്. വീടുകളിലും മറ്റ് കെട്ടിടങ്ങളിലുമായി ആളുകളും കുടുങ്ങിക്കിടക്കുന്നുണ്ട്. പ്രളയത്തിന് പിന്നാലെ വൈദ്യുതബന്ധം നിലച്ച പല പ്രദേശങ്ങളും ഇരുട്ടില്‍ തുടരുകയാണ്. ശുദ്ധജലത്തിനും ക്ഷാമം അനുഭവപ്പെടുന്നുണ്ട്. ഫോണ്‍ കണക്ഷനുകളും പലയിടത്തും പുനഃസ്ഥാപിക്കാന്‍ സാധിച്ചിട്ടില്ല. പ്രളയം ബാധിച്ച ധാരാളം പേര്‍ മാധ്യമങ്ങള്‍ വഴി സഹായം തേടുന്നുണ്ട്. പ്രളയത്തെ പറ്റി അധികൃതര്‍ ആദ്യ ദിവസം … Read more

ഐറിഷ് ക്രിമിനൽ സംഘത്തലവൻ ജെറി ഹച്ച് സ്‌പെയിനിൽ അറസ്റ്റിൽ

ഐറിഷ് ക്രിമിനല്‍ സംഘത്തലവനായ ജെറി ‘ദി മങ്ക്’ ഹച്ചിനെ സ്പാനിഷ് പൊലീസ് അറസ്റ്റ് ചെയ്തു. സംഘടിതകുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഹച്ചിനെ അദ്ദേഹം താമസിച്ചുവരുന്ന Lanzarote ദ്വീപിലെ കോടതിയില്‍ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്. ബുധനാഴ്ചയായിരുന്നു അറസ്റ്റ്. രണ്ട് വര്‍ഷത്തെ അന്വേഷണത്തിനൊടുവിലാണ് ജെറി ഹച്ചിനെ സ്പാനിഷ് പൊലീസ് അറസ്റ്റ് ചെയ്തതെന്നാണ് വിവരം. ഹച്ചിനൊപ്പം ഇയാളുടെ ഒപ്പം പ്രവര്‍ത്തിക്കുന്ന ചിലരും അറസ്റ്റിലായിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഒമ്പത് പേരില്‍ ഏഴ് പേരെ ജാമ്യത്തില്‍ വിട്ടതായും, രണ്ട് പേരെ റിമാന്‍ഡ് ചെയ്തതായും അധികൃതര്‍ വ്യക്തമാക്കി. സ്‌പെയിനിലെ … Read more

മുൻ ഐറിഷ് ധനമന്ത്രി മൈക്കൽ മക്ഗ്രാത്ത് പുതിയ ഇയു ജസ്റ്റിസ് കമ്മീഷണർ

മുന്‍ ഐറിഷ് ധനകാര്യമന്ത്രിയായിരുന്ന മൈക്കല്‍ മക്ഗ്രാത്ത് പുതിയ യൂറോപ്യന്‍ യൂണിയന്‍ കമ്മീഷണര്‍ ഓഫ് ജസ്റ്റിസ്. മക്ഗ്രാത്തിനെ പുതിയ ജസ്റ്റിസ് കമ്മീഷണറായി ഇയു കമ്മീഷണര്‍ Ursula von der Leyen ചൊവ്വാഴ്ച പ്രഖ്യാപിച്ചു. അംഗങ്ങളായ രാജ്യങ്ങള്‍ ഇയു നിയമങ്ങള്‍ക്ക് അനുസൃതമായാണ് പെരുമാറുന്നത് എന്ന് ഉറപ്പാക്കുകയാണ് ജസ്റ്റിസ് കമ്മീഷണറുടെ ഉത്തരവാദിത്തം. ഇയു നിയമങ്ങള്‍ നടപ്പിലാക്കേണ്ട ഉത്തവാദിത്തവും അദ്ദേഹത്തിനാണ്. ബെല്‍ജിയത്തില്‍ നിന്നുള്ള Didier Reynders-ന് പകരക്കാരനായാണ് 48-കാരനായ മക്ഗ്രാത്ത് സ്ഥാനം ഏറ്റെടുക്കുക. അയര്‍ലണ്ടിന്റെ പുതിയ ഇയു കമ്മീഷണറായി സര്‍ക്കാര്‍ മക്ഗ്രാത്തിനെ നാമനിര്‍ദ്ദേശം … Read more