യുകെ പൊതുതെരഞ്ഞെടുപ്പ്: വൻ വിജയം നേടി ലേബർ പാർട്ടി, തകർന്നടിഞ്ഞ് ഋഷി സുനകിന്റെ കൺസർവേറ്റിവ്സ്
യുകെ പൊതുതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കവെ ലേബര്‍ പാര്‍ട്ടിക്ക് വന്‍ മുന്നേറ്റം. നിലവിലെ പ്രധാനമന്ത്രിയായ ഋഷി സുനകിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞു. ഏറ്റവും പുതിയ കണക്കുളനുസരിച്ച് 650 എംപിമാരുള്ള ഹൗസ് ഓഫ് കോമണ്‍സില്‍ 410 സീറ്റുകള്‍ ലേബര്‍ പാര്‍ട്ടി നേടിക്കഴിഞ്ഞു. വെറും 118 സീറ്റുകളില്‍ മാത്രമേ കണ്‍സര്‍വേറ്റീവ്‌സിന് വിജയിക്കാന്‍ സാധിച്ചിട്ടുള്ളൂ എന്നത് എക്‌സിറ്റ് പോള്‍ ഫലങ്ങളെ അതേപടി ശരിവയ്ക്കുന്നതാണ്. 326 സീറ്റുകളാണ് ഭൂരിപക്ഷത്തിന് വേണ്ടത്. ഇതോടെ ലേബര്‍ പാര്‍ട്ടിയുടെ കെയര്‍ സ്റ്റാമര്‍ പുതിയ യുകെ പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു. … Read more





