ട്രംപുമായി അടുപ്പമുണ്ടെന്ന ആരോപണത്തിനെതിരെ ശക്തമായി പ്രതികരിച്ച് നിക്കി ഹാലി; പിന്നില്‍ സ്ത്രീകള്‍ അധികാരം നേടുന്നതിലെ അസഹിഷ്ണുത

  തനിക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി പ്രണയബന്ധമുണ്ടെന്ന് അഭ്യൂഹങ്ങള്‍ ജുഗുപ്സാവഹമാണെന്ന് ഐക്യരാഷ്ട്രസഭയിലെ അമേരിക്കന്‍ അംബാസിഡറും ഇന്ത്യന്‍ വംശജയുമായ നിക്കി ഹാലി. തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്ക് നേരിടേണ്ടിവരുന്ന സാധാരണമായ ഒരു ആരോപണമാണിതെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. അഭ്യൂഹങ്ങള്‍ പൂര്‍ണമായും വ്യാജമാണെന്ന് പൊളിറ്റിക്കോയുടെ ‘വുമെന്‍ റൂള്‍’ എന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് വ്യാഴാഴ്ച അവര്‍ പറഞ്ഞു. ട്രംപ് കാലത്തെ വൈറ്റ് ഹൗസിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്ന ‘ഫയര്‍ ആന്റ് ഫ്യൂറി’ എന്ന പുസ്തകം രചിച്ച മൈക്കള്‍ വുള്‍ഫാണ് ഇത്തരത്തിലുള്ള ഒരു ആരോപണം ആദ്യം ഉന്നയിച്ചത്. … Read more

അമേരിക്ക വളരുന്നത് ലോകത്തിനും ഗുണം; ലോക സാമ്പത്തീക ഫോറത്തില്‍ തിളങ്ങി ട്രംപ്

  വാഷിങ്ടണ്‍: അമേരിക്ക ആദ്യം എന്നതിന് തങ്ങള്‍ മാത്രം എന്നര്‍ഥമില്ലെന്നും രാജ്യത്തെ വീണ്ടും പ്രഥമ സ്ഥാനത്ത് എത്തിക്കുക എന്നത് മാത്രമാണ് ഉദ്ദേശിക്കുന്നതെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്ക സമൃദ്ധമായാല്‍ ലോകത്തെല്ലായിടത്തും അനവധി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ദാവോസില്‍ ലോക സാമ്ബത്തിക ഫോറത്തില്‍ സംസാരിക്കവേയാണ് ട്രംപ് ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. യുഎസ് പ്രസിഡന്റ് എന്ന നിലയില്‍ യുഎസ് ആദ്യം എന്നതിന് എപ്പോഴും ഉന്നല്‍ നല്‍കാറുണ്ട്. അതിനര്‍ഥം തങ്ങള്‍ മാത്രം എന്നതല്ല. അമേരിക്ക വളരുന്നതോടൊപ്പം ലോകത്തിനും ഗുണമുണ്ടാകുമെന്നും … Read more

സ്വന്തം മകളെ വിട്ടുകിട്ടണമെന്ന ആവശ്യത്തില്‍ നിന്ന് ഷെറിന്റെ വളര്‍ത്തമ്മ പിന്മാറി

അമേരിക്കയില്‍ കൊല്ലപ്പെട്ട മൂന്നുവയസ്സുകാരി ഷെറിന്‍ മാത്യൂസിന്റെ വളര്‍ത്തമ്മയായ സിനി മാത്യൂസ് സ്വന്തം മകളെ വേണമെന്ന ആവശ്യത്തില്‍ നിന്ന് പിന്മാറി. സ്വന്തം മകളെ വിട്ടുകിട്ടണമെന്നും രക്ഷിതാവിന്റെ ഉത്തരവാദിത്തം നിറവേറ്റാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജിയാണ് ഷെറിന്റെ വളര്‍ത്തമ്മ സിനി മാത്യൂസ് ഇന്ന് കോടതിയില്‍ ഹാജരായപ്പോള്‍ പിന്‍വലിച്ചത്. 2017 ഒക്ടോബര്‍ 7നാണ് ഇവര്‍ ഇന്ത്യയില്‍ നിന്നും ദത്തെടുത്ത ഷെറിന്‍ മാത്യൂസിനെ കാണാതായത്. വീടിനടുത്തുള്ള കലുങ്കിനുള്ളില്‍ നിന്നാണ് പിന്നീട് ഷെറിന്റെ മൃതദേഹം കണ്ടെത്തിയത്.വളര്‍ത്തുമകളെ കൊന്ന കുറ്റത്തിന് മലയാളിയായ വെസ്ലി മാത്യൂസ് അമേരിക്കയില്‍ വിചാരണ … Read more

എച്ച്-1ബി വിസ അനുവദിക്കുന്നത് വര്‍ധിപ്പിക്കാന്‍ അമേരിക്കയില്‍ ബില്‍: ഇന്ത്യയ്ക്ക് നേട്ടമാവും

  ബാല്യത്തില്‍ അമേരിക്കയിലെത്തുകയും ഇപ്പോള്‍ നിയമപരമായി അനധികൃത കുടിയേറ്റക്കാരായി വിലയിരുത്തുകയും ചെയ്യുന്നവര്‍ക്ക് പൗരത്വം നല്‍കുന്നതില്‍ തുറന്ന സമീപനമാണ് തനിക്കുള്ളതെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പത്തോ പന്ത്രണ്ടോ വര്‍ഷത്തിനകം ഇവരെ പൗരന്മാരാക്കുന്നതില്‍ അനുകൂല തീരുമാനമുണ്ടാകുമെന്ന് ട്രംപ് വെളിപ്പെടുത്തി. എച്ച്-1ബി വിസ ഉടമകളുടെ ജീവിതപങ്കാളിക്കും ആശ്രിത മക്കള്‍ക്കും ജോലി ചെയ്യാനുള്ള അംഗീകാരം, വിസ ഉടമകള്‍ക്ക് നിയമാംഗീകാരം നഷ്ടപ്പെടാതെ ജോലി മാറാനുള്ള അവസരം എന്നിവ വാഗ്ദാനം ചെയ്യുന്നതാണ് പുതിയ ബില്‍. ഭേദഗതി ബില്ലിനെ പിന്തുണച്ചു കൊണ്ട് മൈക്രോസോഫ്റ്റ്, ഫെയ്‌സ്ബുക്ക് തുടങ്ങിയ പ്രമുഖ … Read more

തലപ്പാവിനെ ബാന്‍ഡേജ് എന്നു വിളിച്ച് പരിഹസിച്ച ബ്രിട്ടിഷ് വ്യവസായിക്ക് മധുര പ്രതികാരം ചെയ്ത് ഒരു ഇന്ത്യക്കാരന്‍

  തന്റെ തലപ്പാവിന ബാന്‍ഡേജ് എന്നു വിളിച്ച് പരിഹസിച്ച ബ്രിട്ടിഷ് വ്യവസായിയെ വ്യത്യസ്തമായി വെല്ലുവിളിച്ച് തോല്‍പ്പിച്ചിരിക്കുകയാണ് മറ്റൊരു വ്യവസായിയായ സിഖുകാരന്‍. ബ്രിട്ടനിലെ ഇന്ത്യന്‍ വ്യവസായി റൂബന്‍ സിങ്ങിന്റെ മധുരപ്രതികാരമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ആഴ്ചയില്‍ ഏഴു ദിവസവും തന്റെ തലപ്പാവിന്റെ അതേനിറത്തിലുള്ള കാറുകളിലെത്തി ബ്രിട്ടീഷുകാരെ മുഴുവന്‍ വെല്ലുവിളിച്ചാണ് റൂബന്‍ സിങ് പ്രതികാരം ചെയ്തത്. റൂബന്‍ സിങ്ങിന്റെ തലപ്പാവുകളുടെ നിറമുള്ള ഓരോ കാറും കോടികള്‍ വിലയുള്ള റോള്‍സ് റോയ്‌സ് കാറുകളായിരുന്നു. റോള്‍സ് റോയ്‌സ് ഫാന്റം ഡോണ്‍, റെയ്ത്, ഗോസ്റ്റ് … Read more

ലോകത്ത് ആദ്യത്തെ ഇലക്ട്രിക് കപ്പലുമായി ടെസ്ല

ഇലക്ട്രിക് സ്‌കൂട്ടറുകളും ഇലക്ട്രിക് കാറുകളും ഒരു പുതിയ വാര്‍ത്തയല്ല. എന്നാല്‍ ലോകത്ത് ആദ്യമായി പൂര്‍ണമായും പ്രകൃതി സൗഹൃദമായ ഇലക്ട്രിക് ചരക്കുകപ്പല്‍ നീറ്റിലിറങ്ങാന്‍ ഒരുങ്ങുകയാണ്. ഇലക്ട്രിക് കാര്‍ നിര്‍മാണ രംഗത്തെ അധികായന്‍മാരായ ടെസ്ല തന്നെയാണു ഇലക്ട്രിക് കപ്പല്‍ പദ്ധതിക്കും പിന്നില്‍. ഈ വര്‍ഷം ഓഗസ്റ്റ് മുതലാണ് അഞ്ച് ഇലക്ട്രിക് ചരക്കുകപ്പലുകള്‍ പ്രവര്‍ത്തനമാരംഭിക്കുക. 52 മീറ്റര്‍ നീളവും 6.7 മീറ്റര്‍ വീതിയുമുള്ള ഇവ 425 ടണ്‍ ഭാരം വഹിക്കാന്‍ പര്യാപ്തമായവയാണ്. 15മണിക്കൂര്‍ വൈദ്യുതി നല്‍കുന്ന പവര്‍ ബോക്സും ഇവയില്‍ സ്ഥാപിച്ചിട്ടുണ്ടാകും. … Read more

കുഞ്ഞുങ്ങള്‍ പരസ്പരം മാറിപ്പോയ സംഭവം; ഇനി ആരുടെയൊപ്പം ജീവിക്കണമെന്ന് കുഞ്ഞുങ്ങള്‍ തീരുമാനിക്കട്ടെയെന്ന് കോടതി

  അച്ഛനമ്മമാര്‍ പരസ്പരം മാറി ജീവിച്ച കുഞ്ഞുങ്ങള്‍ക്ക് പതിനെട്ട് വയസ്സാകുമ്പോള്‍ ആരുടെ കൂടെ ജീവിക്കണമെന്ന തീരുമാനമെടുക്കാമെന്ന് കോടതി. അസം കോടതിയാണ് അപൂര്‍വ്വമായ കേസില്‍ അപൂര്‍വ്വമായ നിര്‍ദേശം മുന്നോട്ടു വെച്ചത്. 2015ല്‍ മംഗള്‍ദോയ് സിവില്‍ ആശുപത്രിയില്‍ ഒരു ബോഡോ കുടംബത്തിലും മുസ്ലിം കുടുംബത്തിലും ജനിച്ച കുട്ടികളാണ് പരസ്പരം മാറിപ്പോകുന്നത്. ഡിഎന്‍എ ടെസ്റ്റിനും മറ്റ് അന്വേഷണങ്ങള്‍ക്കുമൊടുവില്‍ അടുത്തിടെയാണ് കുട്ടികളെ പരസ്പരം കൈമാറാന്‍ ഇരു കുടുംബങ്ങളും തീരുമാനിക്കുന്നത്. എന്നാല്‍ അന്നേ ദിവസം ഉണ്ടായ വൈകാരികമായ സംഭവങ്ങള്‍ കുട്ടികളെ കൈമാറ്റം ചെയ്യേണ്ടെന്ന തീരുമാനത്തില്‍ … Read more

ക്ലോണിങ് വഴി കുരങ്ങുകളെ സൃഷ്ടിച്ച് ശാസ്ത്രലോകം; അടുത്തത് മനുഷ്യരോ ?

  ബെയ്ജിംഗ്: ഡോളിയെ പോലെ ചരിത്രത്തില്‍ ഇടം പിടിക്കുവാന്‍ ക്ലോണിങ്ങിലൂടെ കുരങ്ങുകളെയും സൃഷ്ടിച്ച് ശാസ്ത്രലോകം. ഡോളിയെ സൃഷ്ടിച്ച അതേ സാങ്കേതിക വിദ്യയിലൂടെ തന്നെയാണ് കുരങ്ങുകളുടെയും ജനനം. ഈ വിജയ പരീക്ഷണം ക്ലോണിങ്ങിലൂടെ മനുഷ്യരെയും സൃഷ്ടിക്കാമെന്ന കാര്യത്തില്‍ കൂടുതല്‍ ഉറപ്പാണ് നല്‍കിയിരിക്കുന്നത്. നീണ്ട വാലുകളുള്ള മക്വാക്വെ ഇനത്തില്‍പ്പെട്ട രണ്ട് കുരങ്ങുകളെയാണ് ക്ലോണിങ്ങിലൂടെ സൃഷ്ടിച്ചിരിക്കുന്നത്. ഷോങ് ഷോങ് എന്നും, ഹുവ ഹുവ എന്നുമാണ് ഇവര്‍ക്ക് പേരുകള്‍ നല്‍കിയിരിക്കുന്നത്. ഷോങ് എട്ടാഴ്ച മുമ്പും ഹുവ ആറാഴ്ച മുമ്പുമാണ് ചൈനയിലെ പരീക്ഷണശാലയില്‍ പിറന്നത്. … Read more

പത്മപുരസ്‌കാരങ്ങളില്‍ തിളങ്ങി മലയാളികള്‍; മാര്‍ ക്രിസോസ്റ്റത്തിന് പത്മഭൂഷണ്‍

  രാജ്യത്തിന്റെ അറുപത്തിയൊന്‍പതാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള പത്മപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഭാരതീയവിചാരകേന്ദ്രം ഡയറക്ടര്‍ പി പരമേശ്വരന്‍, പ്രശസ്ത സംഗീതസംവിധായകന്‍ ഇളയരാജ, ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ഗുലാം മുസ്തഫ ഖാന്‍ എന്നിവര്‍ക്ക് പത്മവിഭൂഷണ്‍ പുരസ്‌കാരം ലഭിച്ചു. ഭാരതരത്ന കഴിഞ്ഞാല്‍ രാജ്യത്തെ രണ്ടാമത്തെ സിവിലിയന്‍ ബഹുമതിയാണ് പത്മവിഭൂഷണ്‍. ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത, ക്രിക്കറ്റ് താരം എംഎസ് ധോണി, സ്നൂക്കര്‍ താരം പങ്കജ് അദ്വാനി, ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ അരവിന്ദ് പരീക്കര്‍, ചിത്രകാരന്‍ ലക്ഷ്മണ്‍ പൈ, ആര്‍ക്കിയോളജിസ്റ്റ് രാമചന്ദ്രന്‍ നാഗസ്വാമി എന്നിവര്‍ക്ക് … Read more

രാഷ്ട്രം അറുപത്തി ഒന്‍പതാം റിപ്പബ്ലിക് ദിനാഘോഷത്തില്‍

  രാജ്യം ഇന്ന് 69 ആം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ദില്ലിയിലെ രാജ്പഥില്‍ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഇത്തവണ ആസിയാന്‍ രാജ്യങ്ങളിലെ പത്തു രാഷ്ട്രത്തലവന്മാര്‍ പങ്കെടുക്കും. രാജ്യമെമ്പാടും കനത്ത സുരക്ഷയാണ് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. ബ്രൂണെയ്, കംബോഡിയ, സിംഗപ്പുര്‍, ലാവോസ്, ഇന്തൊനേഷ്യ, മലേഷ്യ, മ്യാന്‍മാര്‍, ഫിലിപ്പീന്‍സ്, തായ്ലന്‍ഡ്, വിയറ്റ്നാം എന്നീ രാഷ്ട്രങ്ങളുടെ തലവന്മാരാണ് ഇത്തവണ റിപ്പബ്ലിക് ദിനാഘോഷത്തിന് ദില്ലിയിലെത്തിയിരിക്കുന്നത്. റിപ്പബ്ലിക് ദിന പരേഡിന് കൊഴുപ്പേകാന്‍ ഇത്തവണ കേരത്തിന്റെ ഫ്ളോട്ടും പരേഡിന്റെ ഭാഗമായി ഉണ്ടാകും. ഓച്ചിറ കെട്ടുകാഴ്ച പ്രമേയമാക്കിയാണ് … Read more