ജെറുസലം വിഷയം ; സംഘര്‍ഷമേഖലയില്‍ സമാധാന ആഹ്വാനവുമായി ട്രംപ്

  ജറുസലമിനെ തലസ്ഥാനമാക്കുന്നതു പിന്നാലെ അക്രമാസക്തമായ ഗാസ, വെസ്റ്റ് ബാങ്ക് മേഖലയില്‍ സമാധാന ആഹ്വാനവുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പ്രതിഷേധത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ സംയമനം പാലിക്കണമെന്നു വൈറ്റ് ഹൗസ് ആവശ്യപ്പെട്ടു. വിദ്വേഷം പ്രചരിപ്പിക്കുന്നവരെയും മറികടന്നു സഹിഷ്ണുതയുടെ ശബ്ദം വിജയം നേടുമെന്നാണു കരുതുന്നത്. ഇസ്രയേലും പലസ്തീനും തമ്മില്‍ സുദീര്‍ഘമായ സമാധാന ഉടമ്പടി ഒപ്പുവയ്ക്കുന്നതില്‍ യുഎസ് പ്രതിജ്ഞാബദ്ധമാണെന്നും വൈറ്റ് ഹൗസ് പ്രിന്‍സിപ്പല്‍ ഡപ്യൂട്ടി പ്രസ് സെക്രട്ടറി രാജ് ഷാ വ്യക്തമാക്കി. ജറുസലമിനെ തലസ്ഥാനമാക്കുന്നതു ശരിയായ തീരുമാനമാണെന്നും ഷാ പറഞ്ഞു. മധ്യപൂര്‍വേഷ്യയില്‍ സമാധാനത്തിന് ഇടനിലക്കാരനായി … Read more

ബോയിംഗ് 787 വിമാനങ്ങളില്‍ വ്യാപകമായി എന്‍ജിന്‍ തകരാറ്; 200ഓളം വിമാനങ്ങളെ ബാധിച്ചു

  ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനങ്ങളില്‍ വ്യാപകമായി പ്രത്യക്ഷപ്പെടുന്ന എന്‍ജിന്‍ തകരാര്‍ വ്യോമയാന വ്യവസായ മേഖലയില്‍ പ്രതിസന്ധിയുണ്ടാക്കുമെന്ന് റിപ്പോര്‍ട്ട്. ഈ വിമാനങ്ങളില്‍ ഘടിപ്പിച്ചിരിക്കുന്ന റോള്‍സ് റോയ്സ് എന്‍ജിനുകളിലാണ് തകരാറുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. 200ഓളം വിമാനങ്ങള്‍ക്ക് ഈ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതായാണ് വിവരം. നിരവധി വിമാനക്കമ്പനികള്‍ക്ക് ഇതു മൂലം സര്‍വീസുകള്‍ റദ്ദാക്കേണ്ടി വന്നു. ക്രിസ്തുമസ് പുതുവത്സര സീസണില്‍ യാത്രക്കാരേറെയുള്ള സമയമായതിനാല്‍ ഈ പ്രശ്നം യാത്രാക്ലേശം രൂക്ഷമാക്കുമെന്ന് കരുതുന്നു. എന്‍ജിനുകളുടെ ടര്‍ബൈന്‍ ബ്ലേഡുകള്‍ വിചാരിച്ചതിനേക്കാള്‍ നേരത്തേ തേഞ്ഞുതീരുന്നതായാണ് ശ്രദ്ധയില്‍പ്പെട്ടത്. ടര്‍ബൈന്‍ ബ്ലേഡുകളുടെ പ്രശ്നം … Read more

കുമ്പസാരിക്കാനെത്തിയ ഇരുപത്തഞ്ചുകാരിയെ കൊലപ്പെടുത്തിയ വൈദികന് അറുപത്തേഴ് വര്‍ഷങ്ങള്‍ക്കു ശേഷം ജീവപര്യന്തം

  അധ്യാപികയെ കൊലപ്പെടുത്തിയ കേസില്‍ കത്തോലിക്കാ വൈദികന് ജീവപര്യന്തം. 1960 ല്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കേസാണ് ഐറിന്‍ ഗാര്‍സ എന്ന ഇരുപത്തഞ്ചുകാരിയുടെ കൊലപാതകം. അധ്യാപികയും സൗന്ദര്യമത്സര ജേതാവുമായിരുന്ന ഐറിന്‍ കുമ്പസാരിക്കാന്‍ എത്തിയപ്പോഴായിരുന്നു പള്ളിയില്‍ വെച്ച് വൈദികന്‍ കൊലപ്പെടുത്തിയത്. കൊലപാതകക്കേസില്‍ എണ്‍പത്തഞ്ചു വയസുകാരനായ ജോണ്‍ ഫെയിറ്റ് എന്ന വിരമിച്ച വൈദികനാണ് ദക്ഷിണ ടെക്സാസിലെ കോടതി ജീവപര്യന്തം തടവിന് വിധിച്ചത്. ജോണ്‍ ടെക്സാസിലെ മക്കെല്ലനില്‍ വൈദികനായി സേവനം അനുഷ്ഠിക്കുമ്പോഴാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിശുദ്ധവാരത്തില്‍ കുമ്പസാരിക്കാനെത്തിയ ഇരുപത്തിയഞ്ചുകാരിയായ ഐറിന്‍ … Read more

അധികാരത്തിലേറിയ ശേഷം മോദി സര്‍ക്കാര്‍ പരസ്യത്തിനായി മാത്രം ഇതുവരെ ചെലവഴിച്ചത് 3755 കോടി രൂപ

  അധികാരത്തിലേറിയ ശേഷം മോദി സര്‍ക്കാര്‍ പരസ്യത്തിനായി മാത്രം ഇതുവരെ ചെലവഴിച്ചത് 3755 കോടി രൂപ. പ്രധാന മന്ത്രാലയങ്ങളിലെ മന്ത്രിമാര്‍ക്ക് സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പിലാക്കാന്‍ ഒരു വര്‍ഷം അനുവദിക്കുന്ന തുകയെക്കാള്‍ അധികമാണ് മോദി സര്‍ക്കാര്‍ പരസ്യഇനത്തില്‍ മാത്രം ചെലവഴിച്ചു തീര്‍ത്തത്. സാമൂഹിക പ്രവര്‍ത്തകനായ രാംവീര്‍ തന്‍വീര്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയിലാണ് പരസ്യത്തിനായി കേന്ദ്ര സര്‍ക്കാര്‍ ചെലവഴിച്ച തുകയുടെ കണക്കുകള്‍ ലഭ്യമായത്. കമ്യൂണിറ്റി റേഡിയോ, ഡിജിറ്റല്‍ സിനിമ, ദൂരദര്‍ശന്‍, ഇന്റര്‍നെറ്റ്, എസ്എംഎസ്, ടിവി എന്നിങ്ങനെ ഇലക്ട്രോണിക് പരസ്യങ്ങള്‍ക്കായി … Read more

ഗുജറാത്ത് ഇന്ന് ഒന്നാംഘട്ട വിധിയെഴുതും; ആത്മവിശ്വാസത്തില്‍ ബിജെപിയും കോണ്‍ഗ്രസും

  ഗുജറാത്ത് നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടവോട്ടെടുപ്പ് ഇന്ന് നടക്കും. രാവിലെ എട്ട് മണിക്കാണ് വോട്ടിംഗ് ആരംഭിക്കുന്നത്. സൗരാഷ്ട്ര, ദക്ഷിണ ഗുജറാത്ത് മേഖലകളിലെ 19 ജില്ലകളിലെ 89 മണ്ഡലങ്ങളിലാണ് ഇന്ന് പോളിങ്. ഭരണം നിലനിര്‍ത്താമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി, തിരിച്ച് പിടിക്കാമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസും. 977 സ്ഥാനാര്‍ത്ഥികള്‍ ആണ് ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്. 2.12 കോടി വോട്ടര്‍മാരാണ് ഇന്ന് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. നിലവില്‍ ഈ 89 മണ്ഡലങ്ങളില്‍ 63 എണ്ണം ബിജെപിയുടെ സിറ്റിംഗ് സീറ്റുകളാണ്. കോണ്‍ഗ്രസിന് … Read more

ദുരിതം വിതച്ച് കാലിഫോര്‍ണിയയില്‍ കാട്ടുതീ പടരുന്നു; ആളുകളെ മാറ്റി പാര്‍പ്പിച്ചു

  ലക്ഷക്കണക്കിന് ആള്‍ക്കാരെ ദുരിതത്തിലാഴ്ത്തി കാലിഫോര്‍ണിയയില്‍ കാട്ടുതീ പടരുന്നു. ആളുകളെ മാറ്റിപ്പാര്‍പ്പിച്ചതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവാക്കാനായത്. കാറ്റിന് ശക്തി പ്രാപിക്കാന്‍ സാധ്യതയുള്ളത് കാട്ടുതീ വ്യാപിക്കാന്‍ കാരണമാകുമെന്നാണ് വിലയിരുത്തല്‍. ലോസ് ഏഞ്ചല്‍സിലും പരിസര പ്രദേശങ്ങളിലുമായി മണിക്കൂറില്‍ 60 മൈല്‍ വേഗത്തിലാണ് കാറ്റ് വീശുന്നത്. ഇതുവരെ കാട്ടുതീയില്‍ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. ആയിരക്കണക്കിന് ഏക്കറുകള്‍ വ്യാപിച്ച് കിടക്കുന്ന വനപ്രദേശവും നിരവധി കെട്ടിടങ്ങളും കത്തിനശിച്ചിട്ടുണ്ട്. കാലിഫോര്‍ണിയന്‍ നഗരമായ വെഞ്ച്യൂറ കൗണ്ടിയിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജനവാസ കേന്ദ്രങ്ങളിലേക്ക് കാട്ടു … Read more

വെള്ളത്തിലൊഴുക്കിയ മാലിന്യം മുഴുവന്‍ ഓഖി തിരികെയെത്തിച്ചു; തീരത്തടിഞ്ഞത് 80,000 കിലോ പ്ലാസ്റ്റിക് മാലിന്യങ്ങള്‍

  എല്ലാം നശിപ്പിച്ച് ആഞ്ഞുവീശിയ ഓഖി ദുരന്തത്തിന്റെ നാശനഷ്ടക്കണക്കുകള്‍ ഇനിയും മുഴുവനായി കണക്കാക്കാന്‍ ബാക്കിയിരിക്കെ ഇതുവരെ തീരത്തടിഞ്ഞത് എണ്‍പതിനായിരം കിലോ പ്ലാസ്റ്റിക് മാലിന്യങ്ങള്‍. ബോംബൈ കടല്‍ത്തീരത്ത് അടിഞ്ഞ പ്ലാസ്റ്റിക് മാലിന്യത്തിന്റെ കണക്കുകളാണ് പുറത്തു വന്നിരിക്കുന്നത്. മാലിന്യം പുഴയിലും കടലിലുമൊക്കെയായി വലിച്ചറിയുന്ന മനുഷ്യന്റെ ജീവിതരീതിക്ക് വലിച്ചെറിഞ്ഞ മാലിന്യമെല്ലാം തിരികെയെത്തിച്ച് മറുപടി നല്‍കിയിരിക്കുകയാണ് ഓഖി. കടലില്‍ തള്ളിയ മാലിന്യം മുഴുവനും ശക്തമായ തിരമാലകള്‍ കരയിലെത്തിച്ചിരിക്കുകയാണ്. പ്ലാസ്റ്റിക് കവറുകള്‍, ചെരുപ്പുകള്‍, കയര്‍, തുണി തുടങ്ങി കടലിലെറിഞ്ഞ മാലിന്യങ്ങള്‍ മുഴുവന്‍ വെര്‍സോവ, ജൂഹു … Read more

ഐ എസ് ഭീകര വാദ റിക്രൂട്ട്‌മെന്റുകള്‍ തുടരുന്നതായി യുഎസ് ദേശീയ സുരക്ഷാ വിഭാഗം

  ഇസ്ലാമിക് സ്റ്റേറ്റിനെ പൂര്‍ണ്ണമായും തകര്‍ത്തെറിഞ്ഞാലും ലോകരാജ്യങ്ങള്‍ക്ക് ഭയക്കാന്‍ പലതും ബാക്കിയുണ്ടെന്ന മുന്നറിയിപ്പുമായി യുഎസ്. ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീകരവാദ റിക്രൂട്ട്‌മെന്റ് തകര്‍ക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് ഇതില്‍ ഏറ്റവും പ്രധാനമെന്ന് യുഎസ് ദേശീയ സുരക്ഷാ വിഭാഗം വ്യക്തമാക്കി. ഭീകരസംഘടനകളിലേക്ക് ഓണ്‍ലൈന്‍ ‘റിക്രൂട്‌മെന്റ്’ നടത്തുന്നതിനെ യുഎസ് എത്രത്തോളം ഫലപ്രദമായി നേരിടുന്നുവെന്ന സെനറ്റ് കമ്മിറ്റിയുടെ ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു സുരക്ഷാ വിഭാഗം. സമൂഹ മാധ്യമങ്ങളിലൂടെ ലോകമെമ്പാടുമുള്ള ഐഎസ് അനുഭാവികളിലേക്ക് എത്താനുള്ള ഐഎസ് നീക്കങ്ങള്‍ പ്രവചനാതീതമാണ്.അതിനെ പിന്തുടരാനാകുന്നില്ല. അതിനാല്‍ പ്രാദേശിക തലത്തില്‍ ഭീകരത വളര്‍ത്താനുള്ള … Read more

കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ ഭാര്യയ്ക്കും അമ്മയ്ക്കും അനുമതി

  ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് പാകിസ്താന്‍ തടവിലിട്ടിരിക്കുന്ന മുന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനെ സന്ദര്‍ശിക്കാന്‍ അദ്ദേഹത്തിന്റെ ഭാര്യക്കും അമ്മയ്ക്കും അനുമതി ലഭിച്ചു. ഡിസംബര്‍25ന് കൂടിക്കാഴ്ചയ്ക്ക് പാകിസ്താന്‍ അവസരം ഒരുക്കും. ഇക്കാര്യം വ്യക്തമാക്കി പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം പത്രകുറിപ്പിറക്കി. മാനുഷിക പരിഗണനയുടെ പേരിലാണ് അനുമതി നല്‍കിയതെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്. നേരത്തെ പതിനഞ്ചോളം തവണ കുല്‍ഭൂഷണെ കാണാന്‍ ബന്ധുക്കളെ അനുവദിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നെങ്കിലും പാകിസ്താന്‍ അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നില്ല. 2016 മാര്‍ച്ചിലാണ് കുല്‍ഭൂഷണ്‍ ജാദവ് പാക്ക് പിടിയിലാകുന്നത്. ഇന്ത്യയുടെ … Read more

ബിറ്റ് കോയിന്‍ വില കുതിച്ചുയരുന്നു; മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും, യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും

  ഡിജിറ്റല്‍ ക്രിപ്റ്റോ കറന്‍സിയായ ‘ബിറ്റ് കോയിന്‍’ പുതിയ ഉയരം കുറിച്ചു. വ്യാഴാഴ്ച ഇതിന്റെ മൂല്യം 11,850 ഡോളറിലെത്തി. അതായത്, ഏതാണ്ട് 7.65 ലക്ഷം രൂപ. ഈ വര്‍ഷം തുടക്കത്തില്‍ 1,000 ഡോളറിന് താഴെയായിരുന്നു ബിറ്റ്കോയിന്റെ മൂല്യം. മാസങ്ങള്‍കൊണ്ട് 12 മടങ്ങാണ് മൂല്യത്തിലുണ്ടായ കുതിപ്പ്. ഈ വര്‍ഷത്തിന്റെ തുടക്കം മുതലാണ് ബിറ്റ് കോയിന്‍ അവിശ്വസനീയമായ രീതിയില്‍ വളര്‍ച്ച പ്രാപിച്ച് തുടങ്ങിയത്. 2008-09 കാലയളവില്‍ നിലവില്‍ വന്ന ബിറ്റ്കോയിന്‍ ചുരുങ്ങിയ കാലംകൊണ്ടുതന്നെ ജനപ്രിയമായി മാറുകയായിരുന്നു. ഒട്ടേറെ ചെറുപ്പക്കാര്‍ ഇപ്പോള്‍ … Read more