ജര്‍മ്മനിയില്‍ കേബിള്‍ കാറില്‍ കുടുങ്ങിയവരെ സാഹസികമായി രക്ഷപ്പെടുത്തി

ജര്‍മനിയില്‍ റയിന്‍ നദിക്ക് 40 അടി മുകളിലായി സഞ്ചാരികള്‍ക്കായി നിര്‍മ്മിച്ച കേബിള്‍ കാറില്‍ കുടുങ്ങിയ യാത്രക്കാരെ സാഹസികമായി രക്ഷപ്പെടുത്തി.കേബിള്‍ കാറിന്റെ ചക്രങ്ങള്‍ പോയതാണ് കാര്‍ നിന്ന് പോവാന്‍ കാരണമായത്.മുപ്പതോളം കേബിള്‍ കാറുകളാണ് ഒരുലൈനില്‍ ഓടുന്നത്.കേബിള്‍ കാര്‍ നിന്ന് പോയ ഉടന്‍ തന്നെ മറ്റ് കാറുകള്‍ നിര്‍ത്തിയത് വന്‍ അപകടം ഒഴിവാകാന്‍ കാരണമായെങ്കിലും സ്ത്രീകളും കുട്ടികളുമടക്കം 65 ഓളം പേര്‍ കുത്തിയൊലിക്കുന്ന നദിക്ക് മുകളില്‍പ്പെട്ടു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ കുടുങ്ങിപ്പോയവരെ ബോട്ടുവഴി രക്ഷപ്പെടുത്തി.ശ്വാസമടക്കിപ്പിടിച്ചാണ് കൊളോണ്‍ നഗരം ഈ കാഴ്ചകള്‍ക്ക് … Read more

ഉത്തരകൊറിയക്ക് മുകളിലൂടെ ബോംബര്‍ വിമാനങ്ങള്‍ പറത്തി മുന്നറിയിപ്പുമായി അമേരിക്ക

ഉത്തരകൊറിയയുടെ പുതിയ ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണത്തിന് തൊട്ടു പിന്നാലെ ഉത്തരകൊറിയക്ക് മുകളിലൂടെ പോര്‍ വിമാനങ്ങള്‍ പറത്തി അമേരിക്ക. യുഎസ് ബി-1 ബി ബോംബറുകളോടൊപ്പം ദക്ഷിണ കൊറിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളുടെ യുദ്ധവിമാനങ്ങളുമായി ചേര്‍ന്ന് സേന സംയുക്തമായാണ് സൈനിക അഭ്യാസം നടത്തിയത്. ഏകദേശം പത്ത് മണിക്കൂറോളം അഭ്യാസപ്രകടനങ്ങള്‍ നീണ്ടുനിന്നു. അമേരിക്കയുടെ ഏത് നീക്കത്തെയും തകര്‍ക്കാന്‍ കഴിയും എന്ന അവകാശവാദത്തോടെ ഉത്തരകൊറിയ കഴിഞ്ഞ ദിവസം നടത്തിയ രണ്ടാമത്തെ മിസൈല്‍ പരീക്ഷണമാണ് അമേരിക്കയെ ഇത്തരമൊരു ദൗത്യത്തിന് മുതിരാന്‍ കാരണം. ഉത്തരകൊറിയ മിസൈല്‍ … Read more

അയര്‍ലണ്ട് മലയാളിക്ക് വധുവിനെ ആവശ്യമുണ്ട്

Ireland settled Malayali Catholic parents are looking for their son( Irish citizen 26 years /173cm/fair/M.Tec.in Mechtaronics, working in mnc,,)from professionally qualified, Employed, Keralite Bridegroom from IRELAND, UK, EU, (preferably brought up here). Please Correspond to : goel2017@hotmail.com

ലൈംഗികപീഡനം തടയാന്‍ സഹായിക്കുന്ന സെന്‍സറുമായി അമേരിക്കയിലെ ഇന്ത്യന്‍ ശാസ്ത്രജ്ഞ

ബലാത്സംഗത്തിനോ ലൈംഗിക പീഡനങ്ങള്‍ക്കോ ഇരയാവുന്നവരെ സഹായിക്കാന്‍ ശരീരത്തില്‍ ഘടിപ്പിക്കുന്ന സെന്‍സര്‍ വികസിപ്പിച്ച് അമേരിക്കയിലെ ഇന്ത്യന്‍ ശാസ്ത്രജ്ഞ. മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (എംഐടി) റിസര്‍ച്ച് അസിസ്റ്റന്റ് മനീഷ മോഹനാണ് കണ്ടുപിടിത്തവുമായി രംഗത്തെത്തിയിരിക്കുന്നത്. സ്റ്റിക്കര്‍ പോലെ ശരീരത്തില്‍ പിടിപ്പിക്കാവുന്നതാണ് ഇത്. ഏറ്റവും അടുത്ത പ്രദേശങ്ങളില്‍ ഉള്ളവരേയും ലൈംഗികപീഡനത്തിന് ഇരയാവുന്നവരുടെ ബന്ധുക്കളേയും സുഹൃത്തുക്കളേയും ഉടന്‍ സെന്‍സര്‍ വിവരം അറിയിക്കും. ബ്ലൂത്ത് ടൂത്ത് വഴിയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. സ്മാര്‍ട്ട് ഫോണ്‍ ആപ്പുമായി ഇത് ബന്ധിപ്പിക്കപ്പെട്ടിരിക്കും. തൊട്ടടുത്തുള്ളവര്‍ക്ക് ഉച്ചത്തിലുള്ള ശബ്ദത്തിലും മറ്റുള്ളവര്‍ക്ക് അല്ലാതെയുമുള്ള … Read more

ബര്‍മുഡ ട്രയാംഗിളില്‍ ഒരു നിഗൂഢതയുമില്ലെന്ന് ശാസ്ത്രലോകം

70 വര്‍ഷങ്ങള്‍ നീണ്ട ഊഹാപോഹങ്ങള്‍ക്കൊടുവില്‍ ബര്‍മുഡ ട്രയാംഗിളില്‍ ഒരു നിഗൂഢതയുമില്ലെന്ന് ശാസ്ത്രലോകം സമ്മതിക്കുന്നു. കപ്പിത്താന്മാരുടെയും വൈമാനികരുടെയും പേടി സ്വപ്നമായ ബര്‍മുഡ ട്രയാംഗിളിനെ കുറിച്ച് തന്നെയാണ് പറയുന്നത്. കഴിഞ്ഞ ഒരു ശതകത്തിനിടയില്‍ ചുരുങ്ങിയത് അമ്പതു കപ്പലുകളും 20 വിമാനങ്ങളുമാണ് ഒരു തെളിവും അവശേഷിപ്പിക്കാതെ ഈ മേഖലയില്‍ വച്ച് അപ്രത്യക്ഷമായത്. ബെര്‍മുഡ ദ്വീപും പ്യൂര്‍ട്ടോറിക്കയും ഫ്ളോറിഡയും ഉള്‍പ്പെടുന്ന അത്ലാന്റിക് സമുദ്രത്തിലെ ഏകദേശം ഏഴ് ലക്ഷം കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്ന മേഖലയാണിത്. ഈ പ്രദേശത്ത് യാതൊരു നിഗൂഢതയുമില്ലെന്ന കണ്ടെത്തലുമായി ഓസ്ട്രേലിയന്‍ ശാസ്ത്രജ്ഞനായ കാള്‍ … Read more

5ജി സാങ്കേതികവിദ്യയുടെ പരീക്ഷണത്തിന് ആപ്പിളിന് അനുമതി

5ജി സാങ്കേതികവിദ്യ നടപ്പാക്കുന്നതിനുള്ള നടപടികളിലേക്ക് ആപ്പിള്‍. 5ജി സാങ്കേതികവിദ്യയെ ബഹുജനങ്ങളിലേക്ക് കൊണ്ടുവരുന്നതിനുള്ള പരീക്ഷണങ്ങളുമായി മുന്നോട്ടുപോകുന്നതിന് ആപ്പിള്‍ നല്‍കിയ അപേക്ഷ യുഎസ് ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന്‍ അംഗീകരിച്ചു. ഉയര്‍ന്ന ഫ്രീക്വന്‍സിയിലും ചെറിയ തരംഗ ദൈര്‍ഘ്യത്തിലുമുള്ള ബാന്‍ഡുകളിലുമുള്ള മില്ലിമീറ്റര്‍-വേവ് ബ്രോഡ്ബാന്‍ഡാണ് ആപ്പിള്‍ ലക്ഷ്യമിട്ടിരിക്കുന്നതെന്നാണ് എന്‍ഗാഡ്ജെറ്റ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതിവേഗത്തില്‍ വന്‍തോതിലുള്ള ഡാറ്റ പ്രസരണത്തിന് മില്ലിമീറ്റര്‍-വേവ് സാങ്കേതികവിദ്യ സഹായിക്കുന്നു. ഇതിനകം തന്നെ 5ജി സാങ്കേതികവിദ്യയില്‍ ടെക് കമ്പനികള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഫേസ്ബുക്ക്, ഗൂഗിള്‍, സാംസംഗ്, സ്റ്റാറി തുടങ്ങിയവ ഈ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. … Read more

1966ലെ ആല്‍പ്‌സ് പര്‍വത എയര്‍ ഇന്ത്യ വിമാന അപകടത്തിലെ ശരീര അവശിഷ്ടങ്ങള്‍ കണ്ടെത്തി

അമ്പത് വര്‍ഷം മുന്‍പ് ഫ്രാന്‍സിലെ ആല്‍പ്സ് പര്‍വ്വത നിരകളുടെ ഭാഗമായ മോണ്ട് ബ്ലാങ്കില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് മരിച്ചവരുടെതെന്ന് കരുതുന്ന ശരീര അവശിഷ്ടങ്ങള്‍ കണ്ടെത്തി. അപകട അവശിഷ്ടങ്ങള്‍ക്കായുള്ള തിരച്ചിലിനിടെ ഡാനിയേല്‍ റോഷെ എന്നയാള്‍ വ്യാഴാഴ്ചയാണ് ശരീര അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഒരു കൈയ്യും കാലിന്റെ മുകള്‍ ഭാഗവുമാണ് റോഷേ കണ്ടെത്തിയത്. ഇത് ഒരു സ്ത്രീയുടെ ശരീരഭാഗമാവാമെന്നും, രണ്ട് ശരീര ഭാഗങ്ങളും ഒരാളുടേതാണെന്ന് ഉറപ്പിക്കാനാവില്ലെന്നും റോഷെ വ്യക്തമാക്കി. 1966 ജനുവരിയില്‍ ബോംബയില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യ … Read more

ആദ്യ ഇന്ത്യന്‍ നിര്‍മ്മിത ആളില്ലാ ടാങ്കുകള്‍ പുറത്തിറക്കി

ഇന്ത്യയുടെ ആദ്യ ആളില്ലാത്ത ടാങ്ക് മുന്ത്ര പുറത്തിറക്കി. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് ഓര്‍ഗനൈസേഷനാണ് ആളില്ലാതെ റിമോര്‍ട്ടില്‍ നിയന്ത്രിക്കാനാവുന്ന മൂന്നുതരം മുന്ത്ര ടാങ്കുകള്‍ പുറത്തിറക്കിയത്. ശത്രുനിരീക്ഷണം, കുഴിബോംബ് കണ്ടെത്തല്‍, ആണവ ഭീഷണിയുള്ള സ്ഥലങ്ങളിലെ പരിശോധന തുടങ്ങിയ ഉപയോഗങ്ങള്‍ക്കായി മുന്ത്ര-എസ്, മുന്ത്ര-എം, മുന്ത്ര-എന്‍ എന്നിങ്ങനെ മുന്ന് ടാങ്കുകളാണ് ഡിആര്‍ഡിഓ പുറത്തിറക്കിയത്. ഇന്ത്യന്‍ സൈന്യത്തിന് വേണ്ടി ചെന്നൈ ആവടിയിലെ കോംപാറ്റ് വെഹിക്കിള്‍സ് റിസര്‍ച്ച് ആന്റ് ഡിവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റില്‍ (സിവിആര്‍ഡിഇ) വികസിപ്പിച്ചെടുക്കുകയും പരീക്ഷിക്കുകയും ചെയ്ത ടാങ്ക് നക്സല്‍ ഭീഷണിയുള്ള പ്രദേശങ്ങളില്‍ ഉപയോഗിക്കാന്‍ … Read more

അമേരിക്ക വരെ എത്താന്‍ ശേഷിയുള്ള മിസൈല്‍ പരീക്ഷണം നടത്തി ഉത്തരകൊറിയ

ലോകരാജ്യങ്ങളുടെ എതിര്‍പ്പ് വകവെയ്ക്കാതെ ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചു. വെള്ളിയാഴ്ച രാത്രിയാണ് ഉത്തരകൊറിയയുടെ വടക്കന്‍ പ്രദേശമായ ജഗാന്‍സില്‍ നിന്നായിരുന്നു പരീക്ഷണം. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണ് പരീക്ഷിച്ചത്. അമേരിക്കയിലെ ഷിക്കാഗോയിലെത്താന്‍ ശേഷിയുള്ളതാണ് ഉത്തരകൊറിയ പരീക്ഷിച്ച ഹ്വാസോങ്-3 എന്ന മിസൈല്‍. ആദ്യത്തെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് മൂന്നാഴ്ചകള്‍ക്കുള്ളിലാണ് പുതിയ പരീക്ഷണം. ഈ വര്‍ഷം ഉത്തരകൊറിയ നടത്തുന്ന പതിനാലാമത്തെ മിസൈല്‍ പരീക്ഷണമാണിത്. 3000 കിലോമീറ്റര്‍ ഉയരത്തില്‍ പറന്ന മിസൈല്‍ ജപ്പാന്‍ കടലില്‍ പതിച്ചതായാണ് റിപ്പോര്‍ട്ട്. അമേരിക്കയിലെ കൊളറാഡോ സ്റ്റേറ്റിന്റെ തലസ്ഥാനമായ … Read more

നവാസ് ഷെരീഫ് രാജിവെച്ചു; ഷഹബാസ് ഷെരീഫ് പാക് പ്രധാനമന്ത്രി

പാകിസ്താന്റെ പുതിയ പ്രധാനമന്ത്രിയായി രാജിവച്ച പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഇളയ സഹോദരനും പഞ്ചാബ് പ്രവിശ്യാ മുഖ്യമന്ത്രിയുമായ ഷഹബാസ് ഷെരീഫ് ചുമതലയേല്‍ക്കും. നവാസ് ഷെരീഫിന്റെ സഹോദരനും ഭരണകക്ഷിയായ പാകിസ്താന്‍ മുസ്ലിം ലീഗ് -നവാസ് ഷെരീഫ് (പിഎംഎല്‍-എന്‍)വിഭാഗം നേതാവുമായ ഷഹബാസ്, നേരത്തെ മുതല്‍ നവാസ് ഷെരീഫിന്റെ പിന്‍ഗാമിയെന്ന നിലയില്‍ പറഞ്ഞുകേട്ട പേരാണ്. ഔദ്യോഗികമായി തീരുമാനം പുറത്തുവന്നിട്ടില്ലെങ്കിലും പിഎംഎല്‍-എന്‍ നേതൃത്വം പുതിയ പ്രധാനമന്ത്രിയായി ഷഹബാസിനെ തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പാനമ ഗേറ്റ് അഴിമതി കേസില്‍ സുപ്രിംകോടതി അയോഗ്യനാക്കിയതിനെ തുടര്‍ന്നാണ് നവാസ് ഷെരീഫിന് … Read more