ലോകത്തിലെ ഏറ്റവും നീളം കൂടിയ പാലം സ്വിറ്റ്സര്‍ലണ്ടില്‍ തുറന്നു

ലോകത്തിലെ ഏറ്റവും നീളമുള്ള കാല്‍നടയാത്രയ്ക്കുള്ള പാലം സ്വിറ്റ്സര്‍ലന്‍ഡിലെ സെര്‍മാറ്റില്‍ വിനോദസഞ്ചാരികള്‍ക്കായി തുറന്നു. ‘യൂറോപ്പ് ബ്രിഡ്ജ്’ എന്ന് പേരിട്ട ഈ തൂക്കുപാലത്തിന്റെ നീളം 494 മീറ്ററാണ്. സ്ഥിതി ചെയ്യുന്നത് 85 മീറ്റര്‍ ഉയരത്തിലും. തെക്കന്‍ സ്വിറ്റ്സര്‍ലന്‍ഡിലെ മലയോരഗ്രാമമായ സെര്‍മാറ്റ്, ഗ്രേഷെന്‍ ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്നതാണ് ഈ പാലം. പാലം നിര്‍മിക്കാന്‍ എട്ടു ടണ്ണിലേറെ ഇരുമ്പ് കേബിള്‍ ഉപയോഗിച്ചിരിക്കുന്നു. പാലത്തിന്റെ അമിതമായ ചാഞ്ചാട്ടം തടയാന്‍ പ്രത്യേക സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കുന്നു എന്നതും യൂറോപ്പ് ബ്രിഡ്ജിന്റെ പ്രത്യേകതയാണ്. ഓസ്ട്രിയയിലെ 405 മീറ്റര്‍ നീളമുള്ള പാലത്തിന്റെ … Read more

എയര്‍പോര്‍ട്ടുകളില്‍ സുരക്ഷാ പരിശോധന കര്‍ശനമാക്കാനൊരുങ്ങി അമേരിക്ക

അന്താരാഷ്ട്ര ആഭ്യന്തര വിമാനയാത്രകളില്‍ ലഗേജുകള്‍ കര്‍ശന പരിശോധനക്ക് വിധേയമാക്കാനൊരുങ്ങി അമേരിക്കന്‍ വ്യോമയാന ഏജന്‍സി. ഇന്ത്യന്‍ വിമാനത്താവളങ്ങളിലുള്ളതു പോലെ സെല്‍ഫോണിനേക്കാള്‍ വലിയ എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും ഇനിമുതല്‍ സ്‌കാനിങ്ങിന് വിധേയമാക്കാനാണ് ഏജന്‍സിയുടെ തീരുമാനം. ഇതുവരെ അമേരിക്കയില്‍ ലാപ്ടോപ്പ് പോലെ വലിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ മാത്രം പ്രത്യേകം സ്‌ക്രീനിങ്ങിന് വിധേയമാക്കിയാല്‍ മതിയായിരുന്നു. ഐപാഡും മറ്റും ബാഗില്‍ തന്നെ സൂക്ഷിക്കാന്‍ അനുവാദമുണ്ടായിരുന്നു. പക്ഷേ ഇനി മുതല്‍ ഇവിടെയും ടാബ്ലെറ്റും ലാപ്ടോപ്പും ബാഗുകളില്‍ നിന്ന് പുറത്തെടുത്ത് പ്രത്യേകം ട്രേയില്‍ സ്‌ക്രീനിങ്ങിനായി നിക്ഷേപിക്കണം. അതേസമയം … Read more

കൊച്ചിയില്‍ നിന്ന് പുറപ്പെട്ട ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനം വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപെട്ടു

വിമാനത്തിനുള്ളില്‍ വച്ച് മൊബൈല്‍ ഫോണ്‍ ബാറ്ററിയ്ക്ക് തീപ്പിടിച്ചത് യാത്രക്കാരില്‍ പരിഭ്രാന്തിയ്ക്കിടയാക്കി. എന്നാല്‍ ജീവനക്കാരുടെ സമയോചിതമായ ഇടപെടല്‍മൂലം വന്‍ ദുരന്തം ഒഴിവായി. ഞായറാഴ്ച 202 യാത്രക്കാരുമായി കൊച്ചിയില്‍ നിന്നും ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലേക്ക് പോയ ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം. വിമാനത്തില്‍ ഭക്ഷണം വിതരണം ചെയ്തതിന് ശേഷമാണ് പുക ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ തീപ്പിടുത്തത്തിന് കാരണമായ ലിഥിയം അയണ്‍ ബാറ്ററി അടങ്ങിയ ലഗേജ് ഫയര്‍ എസ്റ്റിംഗുഷര്‍ ഉപയോഗിച്ച് കെടുത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനെത്തുടര്‍ന്ന് വെള്ളത്തില്‍ മുക്കി പുക കെടുത്തുകയായിരുന്നു. പിന്നീട് … Read more

വിമാനാപകടങ്ങളില്‍ രക്ഷകനായി സെല്‍ഫ് ഇജക്ടബിള്‍ ‘ബ്ലാക്ക് ബോക്സ്’ വികസിപ്പിച്ച് ഇന്ത്യ

ദുരൂഹമായ വിമാനാപകടങ്ങള്‍ നിരവധിയുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് രണ്ട് എയര്‍ ഇന്ത്യാ വിമാനാപകടങ്ങള്‍ നടന്ന ഫ്രാന്‍സിലെ മോണ്ട് ബ്ലാങ്കില്‍ നിന്നും അടുത്തിടെയാണ് അപകടത്തില്‍പെട്ട വിമാന യാത്രക്കാരുടേതെന്ന് സംശയിക്കുന്ന ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വിമാനാപകടങ്ങളുടെ കാരണങ്ങള്‍ മനസിലാക്കണമെങ്കില്‍ ഏക ആശ്രയം വിമാനത്തിലെ വിവരങ്ങളെല്ലാം ശേഖരിക്കുന്ന ബ്ലാക്ക് ബോക്സാണ്. എന്നാല്‍ 2014 മാര്‍ച്ചില്‍ മലേഷ്യന്‍ വിമാനത്തിന് സംഭവിച്ചത് പോലെ അപകടത്തില്‍ പെട്ട് സമുദ്രത്തിലും മറ്റ് ജലാശയങ്ങളിലും മുങ്ങിപ്പോകുന്ന വിമാനങ്ങളുടെ ബ്ലാക്ക്ബോക്സ് കണ്ടെത്തുക പ്രയാസമേറിയ കാര്യമാണ്. ഈ പ്രതിസന്ധി മറികടക്കാന്‍ പുതിയ സാങ്കേതിക വിദ്യ … Read more

നഗ്‌നനായ യാത്രക്കാരന്‍ വില്ലനായി: വിമാനം അരമണിക്കൂര്‍ വൈകി

സാധാരണ വിമാനം വൈകുന്നത് എയര്‍പോര്‍ട്ടിലെയോ വിമാനത്തിന്റെ പ്രശ്നങ്ങളോ കാരണമായിരിക്കും. എന്നാല്‍ കാലിഫോര്‍ണിയയില്‍ ഒരു വിമാനം വൈകിയത് യാത്രക്കാരന്‍ നഗ്‌നനായതിനെ തുടര്‍ന്നാണ്. യാത്രക്കാരന്‍ നഗ്‌നനായി എത്തിയതിനെത്തുടര്‍ന്ന് എയര്‍ലൈന്‍ വിമാനം 30 മിനിട്ടാണ് വൈകിയത്. നേവദ വിമാനത്താവളത്തിലാണ് ഈ വിചിത്ര സംഭവം നടന്നത്. ബോര്‍ഡിംഗില്‍ യാത്രക്കാരന്‍ നഗ്നനായി എത്തിയതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ അരമണിക്കൂര്‍ വൈകിയാണ് യാത്ര ആരംഭിച്ചത്. കാലിഫോര്‍ണിയയിലെ ഓക് ലാന്‍ഡില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്. സ്പിരിറ്റ് എയര്‍ലൈന്‍സാണ് യാത്രക്കാരന്റെ വിക്രിയമൂലം അരമണിക്കൂര്‍ വൈകിയത്. വൈദ്യസഹായം ലഭിക്കുന്നതിനാണ് ഇദ്ദേഹം വിമാനത്താവളത്തില്‍ വെച്ച് … Read more

ഇന്ത്യയിലേക്കുള്ള ബ്രിട്ടീഷ് ആഡംബര കാര്‍ കയറ്റുമതി വര്‍ധിക്കുന്നു

ബ്രിട്ടീഷ് ആഡംബര കാറുകളുടെ ഏറ്റവും നല്ല വിപണിയായി ഇന്ത്യ മാറുന്നു. യുകെയില്‍നിന്ന് ഇന്ത്യയിലേക്കുള്ള ആഡംബര കാറുകളുടെ കയറ്റുമതി വര്‍ധിക്കുന്നതായാണ് പുറത്തുവരുന്ന കണക്കുകള്‍. യുകെ ഏറ്റവുമധികം കാര്‍ കയറ്റുമതി ചെയ്യുന്ന ഏഷ്യന്‍ രാജ്യങ്ങളില്‍ ഏഴാമതാണ് ഇപ്പോള്‍ ഇന്ത്യ. 2017 ആദ്യ പകുതിയില്‍ യുകെയിലെ പ്രീമിയം കാറുകള്‍ക്കുള്ള ഇന്ത്യന്‍ ഡിമാന്‍ഡ് 8.3 ശതമാനമാണ് വര്‍ധിച്ചത്. ഇതേ കാലയളവില്‍ ബ്രിട്ടീഷുകാര്‍ വാങ്ങിയ ഇന്ത്യന്‍ മോഡലുകളുടെ വില്‍പ്പന വളര്‍ച്ച 48.6 ശതമാനമാണ് (21,135 യൂണിറ്റ്). പ്രീമിയം കാര്‍ സെഗ്മെന്റിലാണ് ഇന്ത്യയില്‍ ഡിമാന്‍ഡ് വര്‍ധിക്കുന്നതെന്നും … Read more

എയര്‍ ഫ്രാന്‍സും ജെറ്റ് എയര്‍വേസും ലയിക്കാനൊരുങ്ങുന്നു

കെഎല്‍എം-എയര്‍ ഫ്രാന്‍സുമായി ഇന്ത്യയിലെ ജെറ്റ് എയര്‍വേസ് നടത്തുന്ന തന്ത്രപരമായ സഹകരണത്തിനുള്ള ചര്‍ച്ചകള്‍ അവസാനഘട്ടത്തിലെത്തി. ചര്‍ച്ചകള്‍ ഫലപ്രദമായാല്‍ ഇരുവിമാനക്കമ്പനികളും തമ്മിലുള്ള ലയനം നടക്കും. സമാന്തരമായി തന്നെ യുഎസ് വിമാനക്കമ്പനിയായ ഡെല്‍റ്റയുമായി ഓഹരി വില്‍പന സംബന്ധിച്ച ചര്‍ച്ചയും ജെറ്റ് നടത്തുന്നുണ്ട്. ഈ ചര്‍ച്ചകള്‍ ഇപ്പോള്‍ മൂല്യനിര്‍ണയ ഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ്. ഡല്‍റ്റക്ക് ഓഹരി വില്‍ക്കുന്നതിന് പിന്നാലെ കെഎല്‍എം-എയര്‍ ഫ്രാന്‍സുമായി ലയിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. കെഎല്‍എമ്മിന്റെ പത്തുശതമാനം ഓഹരികള്‍ ഡല്‍റ്റ വാങ്ങുകയും വിജിന്‍ അത്ലാന്റിക്കിന്റെ 31 ശതമാനം ഓഹരികള്‍ കെഎല്‍എമ്മും വാങ്ങിക്കൊണ്ട് … Read more

മുകേഷ് അംബാനി ഏഷ്യയിലെ കോടിശ്വരന്മാരില്‍ രണ്ടാം സ്ഥാനത്ത്

ഇന്ത്യയിലെ കോടിശ്വരന്മാരില്‍ ഒന്നാമനായ മുകേഷ് അംബാനിയ്ക്ക് എഷ്യയില്‍ രണ്ടാം സ്ഥാനം. എഷ്യയിലെ കോടിശ്വരന്മാരില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന് ഹോങ് കോങ് സഥാനപത്തിന്റെ ഉടമ ലി കാ ഷിംഗിനെ പിന്‍തള്ളിയാണ് മുകേഷ് അംബാനി പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയത്. 29 ബില്യണ്‍ ഡോളറായിരുന്നു ലി കാ ഷിംഗിന്റെ ആസ്ഥി. എന്നാല്‍ അംബാനിയുടെ ആസ്ഥി 35 ബില്യണ്‍ ഡോളറാണ്. ചൈനീസ് വ്യവസായിയും ലോകപ്രശസ്തമായ അലിബാബ ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ചെയര്‍മാനുമായ ജാക് മായാണ് ഏഷ്യയിലെ ഒന്നാം നമ്പര്‍ കോടീശ്വരന്‍. റിലയന്‍സ് ഇന്‍ഡസ്ട്രിസ് ആരംഭിച്ച … Read more

അമേരിക്കയുടെ ‘താഡ്’ പ്രതിരോധ സംവിധാനം വിജയകരമായി പരീക്ഷിച്ചു

മിസൈലുകളെ ലക്ഷ്യത്തിലെത്തും മുന്‍പ് തകര്‍ക്കാന്‍ ശേഷിയുള്ള സംവിധാനം അമേരിക്ക വിജയകരമായി പരീക്ഷിച്ചു. ടെര്‍മിനല്‍ ഹൈ ആള്‍റ്റിറ്റിയൂഡ് ഏരിയ ഡിഫന്‍സ്(താഡ്) എന്ന പേരിലുള്ള പ്രതിരോധ സംവിധാനമാണ് അമേരിക്ക പരീക്ഷിച്ചത്. പസഫിക് സമുദ്രത്തിനു മുകളിലായിരുന്നു പരീക്ഷണം. യുഎസ് മിസൈല്‍ പ്രതിരോധ ഏജന്‍സിയും യുഎസ് 11-ാം എയര്‍ ഡിഫന്‍സ് ആര്‍ട്ടിലെറി ബ്രിഗേഡിലെ സൈനികരും സംയുക്തമായാണ് മിസൈല്‍ പ്രതിരോധ പരീക്ഷണം നടത്തിയത്. മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ആക്രമണ സാധ്യത മുന്നില്‍ കണ്ടാണ് അമേരിക്ക പുതിയ പരീക്ഷത്തിന് മുതിര്‍ന്നതെന്നാണ് വിലയിരുത്തല്‍. യുഎസ് മിസൈല്‍ പ്രതിരോധ … Read more

20 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ 2100 പുതിയ വിമാനങ്ങള്‍ വാങ്ങുമെന്ന് ബോയിങ്

അടുത്ത 20 വര്‍ഷത്തിനുള്ളില്‍ 2100 പുതിയ വിമാനങ്ങള്‍ ഇന്ത്യ വാങ്ങുമെന്ന് അമേരിക്കന്‍ വിമാന നിര്‍മാണക്കമ്പനി ബോയിങ്. ഏകദേശം 29,000 കോടി ഡോളര്‍ ചെലവിട്ടാണ് ബോയിങ് ആകെ നിര്‍മിക്കുന്ന 41,030 വിമാനങ്ങളുടെ അഞ്ച് ശതമാനവും ഇന്ത്യ സ്വന്തമാക്കുക.ഇതില്‍ 85 ശതമാനവും ചെലവ് കുറഞ്ഞ ചെറുവിമാനങ്ങളാണ്. വിമാന യാത്രക്കാരില്‍ വന്ന വര്‍ധനവും ഇന്ധനവില കുറഞ്ഞതും വ്യോമയാന മേഖലയില്‍ ഇന്ത്യയുടെ സാധ്യത വര്‍ധിച്ചതുമാണ് ഇത്തരമൊരു വാങ്ങലിലേക്ക് ഇന്ത്യയെ നയിച്ചതെന്ന് ബോയിങിന്റെ ഇന്ത്യ-ഏഷ്യ പസഫിക് റീജിയന്‍ വൈസ് പ്രസിഡന്റ് ദിനേഷ് കേസ്‌കര്‍ വ്യക്തമാക്കി.പക്ഷെ … Read more