അരുണാചലില്‍ മുഖ്യമന്ത്രിയടക്കം 44 എംഎല്‍എമാര്‍ കോണ്‍ഗ്രസ് വിട്ട് എന്‍ഡിഎ സഖ്യത്തില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: അരുണാചലില്‍ കോണ്‍ഗ്രസിനു വീണ്ടും തിരിച്ചടി . മുഖ്യമന്ത്രി പെമ ഖണ്ഡു ഉള്‍പ്പെടെയുള്ളവര്‍ എന്‍ഡിഎ സഖ്യമായ പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചലില്‍ (പിപിഎ) ചേര്‍ന്നു. കോണ്‍ഗ്രസില്‍ ഇപ്പോള്‍ ഒരംഗം മാത്രമാണുള്ളത്. മുന്‍ മുഖ്യമന്ത്രി നബാം തുക്കി മാത്രമാണ് കോണ്‍ഗ്രസില്‍ അവശേഷിക്കുന്ന ഏക നിയമസഭാംഗം. ഇതോടെ അരുണാചല്‍ ഭരണം എന്‍ഡിഎയുടെ കൈകളിലായി. ബി.ജെ.പിക്ക് ഇവിടെ 11 എം.എല്‍.എമാരുണ്ട്. കോണ്‍ഗ്രസിലെ രാഷ്ട്രീയ പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ രണ്ടു മാസം മുന്‍പാണ് പെമ ഖന്ദുവിനെ മുഖ്യമന്ത്രിയാക്കിയത്. അറുപതംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 47ഉം ബി.ജെ.പിക്ക് … Read more

സാംസംഗ് ഗാലക്‌സി Note 7 ന് എത്തിഹാദ് വിമാനത്തില്‍ നിരോധനം

ഡബ്ലിന്‍: പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ സാംസംഗിന്റെ ഗാലക്‌സി Note 7 ഫോണുകള്‍ എത്തിഹാദ് വിമാനങ്ങളില്‍ ഉപയോഗിക്കുന്നതിനും ചാര്‍ജ്ജ് ചെയ്യുന്നതും താത്കാലികമായി നിരോധിച്ചു. ഈ മോഡലിലുള്ള ഏതാനും ഫോണുകളില്‍ ഉപയോഗിക്കുന്ന ലിഥിയം ബാറ്ററികള്‍ തീപിടിക്കുന്നതിന് കാരണമാകുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് താത്കാലിക നിരോധനം. സാംസംഗ് കമ്പനി പ്രശ്‌നം കണ്ടെത്തി പരിഹരിക്കുന്നത് വരെ നിരോധനം ബാധകമാണെന്ന് അയര്‍ലണ്ടിലെ പ്രമുഖ ട്രാവല്‍ ഏജന്‍സിയായ യൂറേഷ്യ ട്രാവല്‍സ് വൃത്തങ്ങള്‍ റോസ് മലയാളത്തെ അറിയിച്ചു.

സൗമ്യ വധക്കേസ്: റിവ്യൂ ഹര്‍ജി ഉടന്‍, സുപ്രീംകോടതി അഭിഭാഷകരുമായി മന്ത്രി എ.കെ. ബാലന്‍ ചര്‍ച്ച നടത്തും

തിരുവനന്തപുരം: സൗമ്യ വധക്കേസില്‍ പുന:പരിശോധന ഹര്‍ജിയുമായി സര്‍ക്കാര്‍ മുന്നോട്ട്. പുതിയ അഭിഭാഷകനെ നിയമിക്കുന്ന കാര്യത്തില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കും. സി.പി.ഐ.എം കേന്ദ്ര കമ്മറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലേക്ക് പോകുന്ന നിയമമന്ത്രി എ.കെ ബാലന്‍ നിയമവിദഗധരുമായും സ്റ്റാന്‍ഡിംഗ് കൗണ്‍സിലുമായും ചര്‍ച്ച നടത്തും. പുതിയ അഭിഭാഷകരെ നിയമിക്കാനുള്ള നീക്കവുമുണ്ട്. പ്രോസിക്യൂഷന് വീഴ്ച പറ്റിയതാണ് ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കപ്പെടാന്‍ കാരണമെന്ന ശക്തമായ വിമര്‍ശം ഉയര്‍ന്ന സാഹചര്യത്തില്‍ പോരായ്മകള്‍ കണ്ടെത്തി പഴുതകളടച്ചായിരിക്കും പുതിയ നീക്കങ്ങള്‍. സൗമ്യയുടെ അമ്മയുടെ അഭിപ്രായം കൂടി ഇക്കാര്യത്തില്‍ … Read more

സാംസങ് ഗാലക്സി നോട്ട് 7 വിമാനയാത്രയില്‍ നിരോധിച്ചു

വിമാനയാത്രയില്‍ സാംസങ് ഗാലക്സി നോട്ട് 7 ഉപയോഗിക്കാന്‍ പാടില്ല എന്നു സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ അറിയിച്ചു. സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളില്‍ പ്രധാനിയായ സാംസങിനാണ് ഈ കഷ്ടകാലം നേരിട്ടത്. ഗാലക്സി നോട്ട് 7 ബാറ്ററി ചൂടായി പൊട്ടിത്തെറിക്കുന്നു എന്നുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് സിവില്‍ ഏവിയേഷന്‍ ഈ തീരുമാനം എടുത്തത്. ഈ നിരയിലുള്ള സ്മാര്‍ട്ട് ഫോണുകള്‍ സാംസങ് കമ്പനി തിരിച്ചു വിളിക്കുകയാണ്. ഈ ഫോണ്‍ കൈവശമുള്ളവര്‍ വിമാനത്തില്‍ കയറിയാല്‍ ഉടന്‍ സ്വിച്ച് ഓഫ് ചെയ്യണം എന്നാണ് അറിയിപ്പ്. കൂടാതെ … Read more

നാപാം ആക്രമണത്തിന്റെ വിവാദ ഫോട്ടോഗ്രാഫ് നീക്കം ചെയ്യാനുള്ള തീരുമാനം ഫേസ്ബുക് പിന്‍വലിച്ചു

വിലയറ്റ്‌നാമിലെ നാപാം ആക്രമണത്തില്‍ നിന്ന് അലമുറയിട്ടു ഓടി രക്ഷപെടുന്ന നഗ്‌നയായ പെണ്‍കുട്ടിയുടെ ഫോട്ടോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്യാനുള്ള തീരുമാനമാണ് ഫേസ്ബുക് പിന്‍വലിച്ചത്. ചരിത്രപ്രാധാന്യമുള്ള ഒരു സംഭവത്തിന്റെ പ്രതീകമായിട്ടുള്ള ഫോട്ടോയാണ് വിവാദത്തില്‍ അകപ്പെട്ടത്. നോര്‍വീജിയന്‍ പ്രധാനമന്ത്രി  എര്‍ണാ സോല്‍ബെര്‍ഗും മറ്റുള്ളവരും പ്രദര്‍ശിപ്പിച്ച ഫോട്ടോയാണ് ഫേസ്ബുക് യഥാര്‍ത്ഥത്തില്‍ നീക്കം ചെയ്തിരുന്നത്. അസോസിയേറ്റഡ് പ്രസ് ഫോട്ടോഗ്രാഫര്‍ ആയ നിക്ക്വ്റ്റ് 1972 ല്‍ എടുത്ത ഈ ഫോട്ടോ പുലിസ്റ്റര്‍ പുരസ്‌കാരം നേടിയിരുന്നു. നഗ്‌നതാ നിയമങ്ങള്‍ ലംകിച്ചു എന്ന കാരണത്താലാണ് ഫേസ്ബുക് ഈ … Read more

ബാംഗ്ലാദേശില്‍ വസ്ത്ര നിര്‍മാണശാലയില്‍ തീപിടിത്തം; 23 മരണം; 50 പേര്‍ക്ക് പരിക്ക്

ധാക്ക: ഗാസിപ്പൂരിലെ തുണി ഫാക്ടറിയിലുണ്ടായ തീപ്പിടുത്തത്തില്‍ 23 പേര്‍ മരിച്ചു. ഇന്ന് രാവിലെയാണ് രാജ്യ തലസ്ഥാനത്തിന് സമീപത്തെ ഫാക്ടറിയില്‍ ദുരന്തമുണ്ടായത്. നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ 50 പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. നാല് നില കെട്ടിടത്തില്‍ പടര്‍ന്ന തീ ഇതുവരെ നിയന്ത്രണ വിധേയമായിട്ടില്ല. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2,800 കോടി രൂപയുടെ നേട്ടമാണ് തുണി കയറ്റുമതിയിലൂടെ ബംഗ്ലാദേശ് കൈവരിച്ചത്. ദുര്‍ബലമായ സുരക്ഷാ സംവിധാനങ്ങളാണ് ബംഗ്ലാദേശിലെ ഫാക്ടറികളിലുള്ളത്. 2013 ല്‍ … Read more

വിവാഹമോചനത്തിന് ദമ്പതികള്‍ ഒരു വര്‍ഷം വേര്‍പിരിഞ്ഞ് ജീവിച്ചാല്‍ മതി; 147 വര്‍ഷം പഴക്കമുള്ള ക്രിസ്ത്യന്‍ വിവാഹ മോചന നിയമം ഭേദഗതി ചെയ്യും

ന്യൂഡല്‍ഹി: ക്രിസ്ത്യന്‍ വിവാഹ മോചനത്തിനുള്ള നിയമ ഭേദഗതിക്കുള്ള ശുപാര്‍ശയ്ക്ക് കേന്ദ്ര നിയമ മന്ത്രാലയം അനുമതി നല്‍കി. വിവാഹ മോചനത്തിനായി ദമ്പതികള്‍ രണ്ടുവര്‍ഷം വേര്‍പിരിഞ്ഞ് ജീവിക്കണമെന്നുള്ള നിബന്ധന ഒരുവര്‍ഷമാക്കി കുറയ്ക്കണമെന്നുള്ള ശുപാര്‍ശയ്ക്കാണ് കേന്ദ്രം അംഗീകാരം നല്‍കിയത്. മറ്റ് സമുദായങ്ങളില്‍ വിവാഹമോചനത്തിന് ദമ്പതികള്‍ ഒരുവര്‍ഷം വേര്‍പിരിഞ്ഞ് ജീവിച്ചാല്‍ മതിയെന്നിരിക്കെ ക്രിസ്ത്യന്‍ മതവിഭാഗത്തില്‍ മാത്രം രണ്ടുവര്‍ഷം വേണമെന്ന നിബന്ധന ഭേദഗതി ചെയ്യണമെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് 1869ലെ ക്രിസ്ത്യന്‍ വിവാഹ മോചന നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. … Read more

രണ്ടാമതും പെണ്‍കുഞ്ഞ്; നാലുമാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കഴുത്തറുത്ത് കൊന്നു

ജയ്പൂര്‍: നാല് മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി. എട്ടുവയസുകാരിയായ മൂത്തമകളെ കൂടാതെ രണ്ടാമതും പെണ്‍കുഞ്ഞ് പിറന്നതില്‍ രോഷം പൂണ്ടാണ് നേഹ ഗോയല്‍(35) എന്ന യുവതി കുഞ്ഞിനെ കഴുത്തറുത്ത് കൊന്ന് എയര്‍കണ്ടീഷനറിനുള്ളില്‍ ഒളിപ്പിച്ചത്. കഴിഞ്ഞ മാസം 26 ന് ജയ്പൂരില്‍ ആണ് സംഭവം. കുഞ്ഞിനെ കാണാനില്ലെന്നു വീട്ടുകാര്‍ പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടാമത്തെ കുഞ്ഞിനെ കാണാനില്ലെന്ന് നേഹ അറിയിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് … Read more

പുത്തന്‍ ഫീച്ചറുകളുമായി ഐഫോണ്‍ 7 വിപണിയില്‍

ആപ്പിള്‍ കുടുംബത്തിലെ ഏറ്റവും പുതിയ മോഡല്‍ ഐ ഫോണ്‍ 7 ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കു ശേഷം അവതരിപ്പിച്ചു. ആപ്പിളിന്റെ ഭാഗ്യമാസമായ സെപ്റ്റംബറില്‍ തന്നെയാണ് ഐഫോണ്‍ 7 ന്റെയും വരവ്. ഐഫോണ്‍ 7, 7 പ്ലസ് എന്നീ പതിപ്പുകളാണ് ഐഫോണ്‍ പ്രേമികളുടെ മനം കവര്‍ന്നു കൊണ്ട് അവതരിക്കപ്പെട്ടിരിക്കുന്നതു.അലുമിനിയം ബോഡിയില്‍ സില്‍വര്‍, ഗോള്‍ഡ്, റോസ് ഗോള്‍ഡ്, ബ്ലാക്ക് എന്നീ 5 വ്യത്യസ്ത നിറങ്ങളില്‍ ലഭ്യമാണ്. ഡ്യൂവല്‍ ലെന്‍സ് ക്യാമറ, വേഗതയേറിയ എ10 പ്രോസസ്സര്‍, പ്രഷര്‍ സെന്‍സിറ്റീവ് ഹോം ബട്ടണ്‍, മികച്ച … Read more

സൗമ്യ വധക്കേസില്‍ തിരിച്ചടി: ഗോവിന്ദച്ചാമി സൗമ്യയെ ട്രെയിനില്‍ നിന്നു തള്ളിയിട്ടതിന് തെളിവ് എവിടെയെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ പ്രോസിക്യൂഷന് തിരിച്ചടിയായി സുപ്രീം കോടതി പരാമര്‍ശം. കൊല്ലപ്പെട്ട സൗമ്യയെ ട്രെയിനില്‍ നിന്നും പ്രതിയായ ഗോവിന്ദച്ചാമി തള്ളിയിട്ടതിന് തെളിവ് എവിടെയെന്ന് കോടതി ചോദിച്ചു. ഊഹാപോഹങ്ങള്‍ കോടതിയില്‍ പറയരുതെന്നും കോടതി നിരീക്ഷിച്ചു. കോടതിയുടെ ചോദ്യത്തിന് മുന്നില്‍ മറുപടിയില്ലാതെ പ്രോസിക്യൂഷന്‍ പകച്ചുനിന്നു. കേസില്‍ വധശിക്ഷ ചോദ്യം ചെയ്തു പ്രതി ഗോവിന്ദച്ചാമി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ നിര്‍ണായക പരാമര്‍ശം. ജസ്റ്റിസ് രഞ്ജന്‍ ഗോഗായ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. തലയ്‌ക്കേറ്റ പരിക്കാണ് സൗമ്യയുടെ മരണകാരണമെന്ന് … Read more