ബ്രസല്‍സ്, പാരീസ് ഭീകരാക്രമണങ്ങളുടെ സൂത്രധാരന്‍ അറസ്റ്റില്‍

ബ്രസല്‍സ്: പാരീസ് ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച മുഹമ്മദ് അബ്രിനി അറസ്റ്റിലായതായി റിപ്പോര്‍ട്ട്. ഇയാള്‍ ബെല്‍ജിയത്തില്‍ അറസ്റ്റിലായതായി ബെല്‍ജിയം പബ്ലിക് ബ്രോഡ്കാസ്റ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇയാള്‍ അറസ്റ്റിലായതായി ബെല്‍ജിയം സ്ഥിരീകരിച്ചില്ലെങ്കിലും ബ്രസല്‍സ് ആക്രമണവുമായി ബന്ധപ്പെട്ട് നിരവധി ആളുകള്‍ അറസ്റ്റിലായതായി പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചു. മുഹമ്മദ് അബ്രിനി ബ്രസല്‍സ് ഭീകരാക്രമണത്തിനു പിന്നിലും പ്രവര്‍ത്തിച്ചതായി സൂചനയുണ്ട്. മാര്‍ച്ച് 22ന് ബ്രസല്‍സില്‍ സ്‌ഫോടനം നടന്ന സാവന്റം വിമാനത്താവളത്തിലെ കാമറയില്‍ 31 കാരനായ മുഹമ്മദ് അബ്രിനിയുടെ ചിത്രം പതിഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ നടന്ന … Read more

ഫ്രാന്‍സില്‍ ഇനിമുതല്‍ വേശ്യാവൃത്തി ക്രിമിനല്‍ കുറ്റം

  പാരിസ്: ഫ്രാന്‍സില്‍ വേശ്യാവൃത്തി ക്രിമിനല്‍ കുറ്റകരമാക്കി നിയമം പാസാക്കി. പുതിയ നിയമമനുസരിച്ച് വേശ്യാലയത്തിലേക്ക് ആളുകളെ എത്തിക്കുന്നവരും കുട്ടികളുമായി ലൈംഗിക വൃത്തിയിലേര്‍പ്പെടുന്നവരും ഒരുപോലെ കുറ്റക്കാരാകും.വേശ്യാലയങ്ങള്‍ക്കെതിരെ നടപടിക്കും അധികാരമുണ്ട്. നിയമം ലംഘിച്ച് വേശ്യാലയങ്ങളിലത്തെിയാല്‍ പിഴയടക്കണം. ലൈംഗിക ത്തൊഴിലാളികളുടെ കടുത്ത എതിര്‍പ്പിനിടെയാണ് പാര്‍ലമെന്റിലെ അധോസഭയില്‍ വെച്ച ബില്ല് 12നെതിരെ 64 വോട്ടുകള്‍ക്കാണ് പാസാക്കിയത്. രണ്ടരവര്‍ഷത്തോളമായി പാര്‍ലമെന്റിന്റെ പരിഗണനയിലിരിക്കുന്ന വിഷയമാണ് സോഷ്യലിസ്‌ററുകളുടെ പിന്തുണയോടെ സര്‍ക്കാര്‍ അധോസഭയില്‍ പാസ്സാക്കിയത്. ലൈംഗികത്തൊഴിലാളികളുടെ പുനരധിവാസത്തിന് സര്‍ക്കാര്‍ സാമ്പത്തികസഹായവും നല്‍കും. എന്നാല്‍, വിദേശ ലൈംഗിക തൊഴിലാളികള്‍ വര്‍ധിക്കാന്‍ … Read more

പ്ലേ സ്‌റ്റോറിലെ 104 ആപ്ലിക്കേഷനുകളില്‍ അപകടകാരിയായ വൈറസുള്ളതായി കണ്ടെത്തല്‍

ഗൂഗിള്‍ പ്ലേസ്‌റ്റോറിലുള്ള 104 ആപ്ലിക്കേഷനുകളില്‍ അപകടകാരിയായ ട്രോജന്‍ വൈറസുള്ളതായി കണ്ടെത്തല്‍. ആപ്പുകളില്‍ അപകടകാരികളായ ട്രോജന്‍ വൈറസ് ഉണ്ടെന്ന് റഷ്യന്‍ വിദഗ്ധരാണ് കണ്ടെത്തിയത്. ഇതോടെ ലക്ഷക്കണക്കിന് ആന്‍ഡ്രോയിഡ് ഉപയോക്താക്കളാണ് ഭീതിയിലാഴ്ന്നിരിക്കുന്നത്. ആന്‍ഡ്രോയിഡ്.സ്‌പൈ.277.ഒറിജിന്‍ എന്ന വൈറസാണ് ആപ്ലിക്കേഷനുകളില്‍ ഉള്ളതായി കണ്ടെത്തിയിരിക്കുന്നത്. റഷ്യയിലെ ആന്റിവൈറസ് സ്ഥാപനമായ ‘ഡോ വെബ്ബാ’ണ് ഈ വിവരങ്ങള്‍ കണ്ടെത്തിയത്. വൈറസ് ബാധിച്ച ആപ്ലിക്കേഷനുകള്‍ പ്ലേസ്‌റ്റോറില്‍ നിന്നും 32 ലക്ഷം തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടിട്ടുള്ളതായാണ് വിവരം. അതായത് ലക്ഷക്കണക്കിന് ഫോണുകളില്‍ ഈ വൈറസ് കടന്നുകൂടിയതായാണ് കണക്കുകൂട്ടല്‍. സ്മാര്‍ട്ട് ഫോണുകളിലെ … Read more

ദേശീയപതാകയെ അപമാനിച്ചതിന് മോദിക്കെതിരെ കേസ്

  ന്യൂഡല്‍ഹി: ദേശീയപതാകയെ അപമാനിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കേസ്. രാജ്യാന്തരയോഗ ദിനത്തിലും യുഎസ് സന്ദര്‍ശിച്ച വേളയിലും പ്രധാനമന്ത്രി ദേശീയപതാകയെ അപമാനിച്ചെന്ന് കാണിച്ച് ഡല്‍ഹി മെട്രോപൊളിറ്റന്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേസെടുത്ത് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടത്. ദേശീയതയെ അപമാനിക്കുന്നത് നിയന്ത്രിക്കുന്നതിനുള്ള നിയമപ്രകാരവും ഇന്ത്യന്‍ ഫ്‌ലാഗ് കോഡ് പ്രകാരവും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഷിഷ് ശര്‍മ നല്‍കിയ പരാതിയിലാണ് നടപടി. ഇന്ത്യ ഗേറ്റില്‍ നടന്ന യോഗ ദിനാചരണത്തിനിടെ ദേശീയ പതാകയെ ഒരു തൂവാലയായി ഉപയോഗിക്കുക വഴി അനാദരവ് കാട്ടിയെന്നാണ് ഹര്‍ജിക്കാരനായ ആശിഷ് … Read more

കോഹ്‌ലിയോട് വൈരാഗ്യം തോന്നാനുള്ള കാരണം വെളിപ്പെടുത്തി മിച്ചല്‍ ജോണ്‍സണ്‍

സിഡ്‌നി: ആസ്‌ട്രേലിയന്‍ പേസ് ബോളര്‍ മിച്ചല്‍ ജോണ്‍സണും ഇന്ത്യന്‍ ഉപ നായകന്‍ വിരാട് കോഹ്‌ലിയും തമ്മിലുള്ള വൈരാഗ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങളുടെ തുടക്കം എവിടെയാണെന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങളൊന്നും ആര്‍ക്കും അറിയുമായിരുന്നില്ല. ഒടുവില്‍ കോഹ്‌ലിയുമായുള്ള പക തനിക്ക് തോന്നിത്തുടങ്ങിയത് 2014 ലെ അഡ്‌ലൈഡ് ടെസ്റ്റിനിടെയാണെന്ന് വെളിപ്പെടുത്തി മിച്ചല്‍ ജോണ്‍സണ്‍ രംഗത്തെത്തി. ഈ ടെസ്റ്റ് പരമ്പരക്ക് ശേഷം കോഹ്‌ലിക്കെതിരെ പ്രകോപനമൊന്നുമില്ലാതെ ജോണ്‍സണ്‍ പ്രസ്താവനകളിറക്കിയിരുന്നു. ഇത് ട്വന്റി 20 ലോകകപ്പ് വരെ തുടര്‍ന്നു. അഡ്‌ലൈഡ് ടെസ്റ്റിനിടെ … Read more

പത്താന്‍കോട്ട് ആക്രമണം: എന്‍ഐഎ അന്വേഷണം നടക്കില്ലെന്ന് പാക്കിസ്ഥാന്‍

  ന്യൂഡല്‍ഹി: ഇന്ത്യ-പാക് സമാധാന ചര്‍ച്ചകള്‍ നീട്ടിവച്ചതായി പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിത്. ഇരുരാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാര്‍ തമ്മിലുള്ള കൂടിക്കാഴ്ച ഉടനില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ അവസാനിപ്പിച്ചു. ഇനി ചര്‍ച്ചകളൊന്നും നടക്കാനില്ലെന്നും ബാസിത് അറിയിച്ചു. നിലവിലെ ചര്‍ച്ചകളെല്ലാം എതാണ്ട് മരവിച്ച അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു. പത്താന്‍കോട് വ്യോമതാവള ആക്രമണം സംബന്ധിച്ച അന്വേഷണങ്ങള്‍ക്ക് എന്‍ഐഎ സംഘം പാക്കിസ്ഥാനിലേക്ക് എത്തുന്നതിനുള്ള സാധ്യതയും അദ്ദേഹം നിഷേധിച്ചു. പാക് സംഘം വന്നത് ഇന്ത്യന്‍ സംഘത്തിന് അനുമതി നല്‍കാമെന്ന ധാരണയോടെയായിരുന്നില്ലെന്നും … Read more

പനാമ പേപ്പഴ്‌സ്: കള്ളപ്പണം നിക്ഷേപിച്ചവരില്‍ മലയാളിയും

ന്യൂഡല്‍ഹി : പനാമയിലെ മൊസാക് ഫൊന്‍സെക എന്ന ഏജന്‍സിയെ ഉപയോഗിച്ച് വിവിധ രാജ്യങ്ങളില്‍ കള്ളപ്പണം നിഷേപിച്ചവരുടെ കൂട്ടത്തില്‍ മലയാളിയും. സിംഗപ്പൂരിലുള്ള തിരുവനന്തപുരം സ്വദേശി ജോര്‍ജ് മാത്യുവിന്റെ പേരാണ് പട്ടികയിലുള്ളത്. ചാര്‍ട്ടേഡ് അക്കൗണ്ടന്റായ ജോര്‍ജ് മാത്യു 12 വര്‍ഷമായി സിംഗപ്പൂരിലാണ് താമസം. ബ്രിട്ടീഷ് വെര്‍ജിന്‍ ദ്വീപുകളില്‍ നാലോളം വ്യാജ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്താണ് ഇയാള്‍ പണം നിക്ഷേപിച്ചിട്ടുള്ളത്. മൊസാക് ഫൊന്‍സെകയിലെ രേഖകളില്‍ ജോര്‍ജ് മാത്യുവിന്റെ സിംഗപ്പൂരിലെയും കേരളത്തിലെയും വിലാസങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. എന്നാല്‍, 12 വര്‍ഷം വിദേശത്ത് താമസിക്കുന്ന തനിക്ക് … Read more

സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാറുമായി ഭീകരര്‍ ഇന്ത്യയിലെത്തിയെന്ന് റിപ്പോര്‍ട്ട്, പഞ്ചാബില്‍ കനത്ത ജാഗ്രത

ന്യൂഡല്‍ഹി: വന്‍ ആയുധശേഖരവുമായി മൂന്നു പാക്കിസ്ഥാന്‍ ഭീകരര്‍ ഇന്ത്യയിലേക്ക് കടന്നതായി ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട്. പഞ്ചാബ് പൊലീസാണ് ഇക്കാര്യം അറിയിച്ചത്. ഡല്‍ഹി, മുംബൈ, ഗോവ എന്നീ സ്ഥലങ്ങള്‍ ആക്രമിക്കാനാണ് ഭീകരര്‍ പദ്ധതിയിടുന്നതെന്ന് ഐബി സംശയിക്കുന്നു. ചാവേര്‍ സ്‌ഫോടനം നടത്തുന്നതിനുള്ള ബെല്‍റ്റ് ബോംബ് ഉള്‍പ്പെടെയുള്ള ആയുധങ്ങളും സ്‌ഫോടക വസ്തുക്കളുമായാണ് ഭീകരര്‍ ഇന്ത്യയിലേക്ക് കടന്നിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പ്രതിരോധ സ്ഥാപനങ്ങള്‍ ആരാധനാലയങ്ങള്‍, ജനങ്ങള്‍ കൂടുതലായെത്തുന്ന സ്ഥലങ്ങള്‍, മാര്‍ക്കറ്റ്, മാളുകള്‍, റയില്‍വേ സ്‌റ്റേഷന്‍, വിദ്യാഭ്യാസ സ്ഥാനപനങ്ങള്‍ എന്നിവയുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. jk-01-AB-2654 എന്ന … Read more

പുതിയ പാര്‍ട്ടിയുണ്ടാക്കി മത്സരിക്കുമെന്ന് സികെ ജാനു

തിരുവനന്തപുരം; ബിജെപിയുടേയോ ബിഡിജെഎസിന്റെയോ ബാനറില്‍ മത്സരിക്കാനില്ലെന്ന് ആദിവാസി ഗോത്രമഹാസഭാ നേതാവ് സി കെ ജാനു. പുതിയ പാര്‍ട്ടിയുണ്ടാക്കി അതിന് കീഴിലായിരിക്കും മത്സരിക്കുക. പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാകും എന്‍ഡിഎയുമായി സഹകരിക്കുക. ജനാധിപത്യ രാഷ്ട്രീയ സഭ എന്നായിരിക്കും പേര്. ആദിവാസികള്‍ക്കും ദളിതര്‍ക്കും പ്രാമുഖ്യമുള്ള പാര്‍ട്ടിയായിരിക്കും ഇതെന്ന് അവര്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വ്യക്തമാക്കി. ബിജെപിയിലോ ബിഡിജെഎസിലോ ചേരുമെന്ന വാര്‍ത്ത തള്ളിക്കൊണ്ടാണ് ജാനു ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തേ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സുല്‍ത്താന്‍ബത്തേരിയില്‍ നിന്നും ജാനു … Read more

പനാമ കള്ളപ്പണം: ഐസ്‌ലന്‍ഡ് പ്രധാനമന്ത്രി രാജിവെച്ചു

  റെയ്ക്‌യാവിക്: പനാമ രേഖകള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് ഐസ്‌ലന്‍ഡ് പ്രധാനമന്ത്രി സിഗ്മുണ്ടുര്‍ കുന്‍ലൂയിക്‌സന്‍ രാജിവച്ചു. വിദേശത്തു കമ്പനി രൂപീകരിച്ച് അതില്‍ ദശലക്ഷക്കണക്കിനു ഡോളര്‍ ഇടപാട് സിഗ്മുണ്ടുര്‍ കുന്‍ലൂയിക്‌സന്‍ നടത്തിയതായി പാനമ രേഖകള്‍ വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്നു രാജിവയ്ക്കണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിയ പ്രധാനമന്ത്രി പാര്‍ലമെന്റ് പിരിച്ചുവിടാന്‍ പ്രസിഡന്റിനോട് ആവശ്യപ്പെട്ടു. പ്രസിഡന്റ് അതു നിരസിച്ചു. കുന്‍ലൂയിക്‌സന്റെ മുന്നണിയിലെ സഖ്യകക്ഷിയോടും മറ്റും ആലോചിച്ചിട്ടേ തീരുമാനിക്കൂ എന്നായിരുന്നു പ്രസിഡന്റ് ഒലാവുര്‍ റാക്‌നര്‍ ക്രിംസന്റെ നിലപാട്. ഇതേത്തുടര്‍ന്നാണ് രാജി. വ്യാഴാഴ്ച പാര്‍ലമെന്റില്‍ പ്രതിപക്ഷം അവിശ്വാസം … Read more